സുനാകിന്റെ അധ്വാനത്തിന്റെ ഫലം; പണപ്പെരുപ്പവും ഇന്ധന വിലയും താഴുന്നു
വ്യാഴാഴ്ച പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കവെ യുകെയില്‍ പണപ്പെരുപ്പവും പെട്രോള്‍, ഡീസല്‍ വിലയിലും തുടര്‍ച്ചയായ രണ്ടാം മാസവും കുറവ് രേഖപ്പെടുത്തി. രാജ്യത്തെ സാമ്പത്തിക രംഗം കൈവിട്ട് തകരുമെന്ന നിലയില്‍ നിന്നും അതിനെ രക്ഷിച്ചെടുക്കാന്‍ കൈക്കൊണ്ട കടുപ്പമേറിയ സുനാകിന്റെ തീരുമാനങ്ങള്‍ ആണ് ഇപ്പോള്‍ ഫലം കാണുന്നത്. എന്നാല്‍ ഈ നടപടി ജനത്തിന്റെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. ഇതിന്റെ ഫലമായി തിരഞ്ഞെടുപ്പില്‍ അദ്ദേഹം തിരിച്ചടി നേരിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണം ലക്ഷ്യമിടുന്ന ലേബര്‍ പാര്‍ട്ടിക്ക് സുനാക് കൈക്കൊണ്ട നടപടികളുടെ ഗുണഫലം ആസ്വദിക്കാന്‍ കഴിയുമെന്നതാണ് നിലവിലെ വസ്തുത. പണപ്പെരുപ്പം കുറഞ്ഞത് ഷോപ്പുകളില്‍ പ്രതിഫലിക്കുകയും, ഇന്ധന വില താഴുകയും ചെയ്യുന്നത് കുടുംബങ്ങളുടെ സാമ്പത്തിക ചെലവുകള്‍ ചുരുക്കിയിട്ടുണ്ട്.
ഈ സമ്മര്‍ദം കുറയുന്നതിന്റെ ഗുണം
More »
ബ്രിട്ടന്റെ ചരിത്രത്തിലാദ്യമായി സിറ്റിംഗ് പ്രധാനമന്ത്രിയുടെ നില പരുങ്ങലില്‍! സുനകിന്റെ സീറ്റ് സുരക്ഷിതമല്ലെന്ന്
ജൂലൈ നാലിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവിന്റെ സീറ്റുകള്‍ കുത്തനെ ഇടിയുമെന്ന സര്‍വേ ഫലങ്ങള്‍ വന്നു തുടങ്ങിയിട്ട് വളരെ നാളുകളായി. ഇപ്പോഴിതാ തിരഞ്ഞെടുപ്പിന് രണ്ടു ദിവസം ബാക്കി നില്‍ക്കെ പ്രധാനമന്ത്രി റിഷി സുനാകിന്റെ സീറ്റു പോലും സുരക്ഷിതമല്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്.
ബ്രിട്ടീഷ് ചരിത്രത്തില്‍ ആദ്യമായി ഭരണത്തിലിരിക്കുന്ന ഒരു പ്രധാനമന്ത്രി പൊതു തെരഞ്ഞെടുപ്പില്‍ പരാജയമടയും എന്ന ആശങ്ക ജനിപ്പിക്കുന്ന സര്‍വ്വേ ഫലം പുറത്തുവന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെടുക മാത്രമല്ല, സുനക് പരാജയപ്പെടുകയും ചെയ്യുമെന്നാണ് ഏറ്റവും പുതിയ സര്‍വ്വേഫലം വെളിപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പുറത്തു വന്ന സര്‍വ്വേഫലങ്ങള്‍ ഒക്കെയും ടോറികള്‍ക്ക് എതിരായിരുന്നു. 70 മുതല്‍ 150 സീറ്റുകള്‍ വരെയാകും ടോറികള്‍ക്ക് നേടാനാവുക എന്നായിരുന്നു മിക്ക സര്‍വ്വേകളുടെയും ഫലം.
More »
ബ്രിട്ടീഷ് പോലീസ് ഓരോ 13 സെക്കന്‍ഡിലും ഒരു ക്രിമിനല്‍ അന്വേഷണം വീതം അവസാനിപ്പിക്കുന്നു! ഉപേക്ഷിക്കുന്ന കേസുകളില്‍ 30% വര്‍ദ്ധന
ബ്രിട്ടീഷ് പോലീസിന്റെ കാര്യക്ഷമത ചോദ്യം ചെയ്യുന്ന നിരവധി സംഭവങ്ങള്‍ സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. കവര്‍ച്ചാ കേസുകള്‍ മുതല്‍ അടിപിടി കേസുകളില്‍ വരെ പലപ്പോഴും കാര്യമായ ഇടപെടല്‍ ഉണ്ടാകാറില്ലെന്ന പരാതി രൂക്ഷമാണ്. ഇത് പരിഹരിക്കുമെന്ന് പോലീസ് സേനാ മേധാവികള്‍ വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷവും സേവനം മെച്ചപ്പെട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മോഷണം നടന്നാല്‍ നഷ്ടപ്പെട്ടവ ഒരിക്കലും ഉടമസ്ഥന് തിരിച്ചു കിട്ടില്ല എന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍.
കഴിഞ്ഞ വര്‍ഷം ഓരോ 13 സെക്കന്‍ഡിലും ഒരു ക്രിമിനല്‍ അന്വേഷണം വീതം അവസാനിപ്പിക്കുകയാണ് പോലീസ് ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രതിയെ തിരിച്ചറിയുക പോലും ചെയ്യാതെ ക്രിമിനല്‍ അന്വേഷണം അവസാനിപ്പിച്ച കേസുകളുടെ എണ്ണം 30 ശതമാനം വര്‍ദ്ധിച്ചതായി ഹോം ഓഫീസ്സിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
2023-ല്‍ പ്രതികളെ പിടികൂടാന്‍ കഴിയാതെ അന്വേഷണം
More »
യുകെ എനര്‍ജി പ്രൈസ് ക്യാപ്പ് കുറച്ചു; വാര്‍ഷിക നിരക്ക് 1568 പൗണ്ടില്‍ നിശ്ചയിച്ച് ഓഫ്‌ജെം
എനര്‍ജി പ്രൈസ് ക്യാപ്പ് വീണ്ടും താഴ്ത്തിയതോടെ വൈദ്യുതി, ഗ്യാസ് ബില്ലുകളില്‍ താല്‍ക്കാലിക ആശ്വാസം. വേനല്‍ക്കാലത്ത് ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കാണ് താഴ്ന്ന ബില്ലുകളുടെ അനുഗ്രഹം ലഭിക്കുക. വാര്‍ഷിക നിരക്കില്‍ 122 പൗണ്ട് കുറച്ച് പ്രൈസ് ക്യാപ്പ് 1568 പൗണ്ടിലാണ് നിജപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ മാസങ്ങളിലാണ് പുതിയ ക്യാപ്പ് പ്രാബല്യത്തില്‍ ഉണ്ടാവുക. അതുകൊണ്ട് തന്നെ വിന്ററില്‍ വീണ്ടും ബില്ലുകള്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ തിരിച്ചടി നേരിട്ടാല്‍ ലക്ഷക്കണക്കിന് പേര്‍ക്ക് തണുപ്പ് കാലത്ത് വീട് ചൂടുപിടിപ്പിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായി മാറും.
ഹോള്‍സെയില്‍ ഗ്യാസ്, ഇലക്ട്രിസിറ്റി വിപണികളിലെ ചെലവുകള്‍ കുറഞ്ഞതാണ് പ്രൈസ് ക്യാപ്പ് താഴ്ത്താനും വഴിയൊരുക്കിയത്. ഉക്രെയിനില്‍ റഷ്യന്‍ യുദ്ധം ആരംഭിച്ചതിന് മുന്‍പുള്ള നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴും
More »
ലണ്ടനിലെ സ്വാമിനാരായണ്‍ മന്ദിറില്‍ ഭാര്യക്കൊപ്പം എത്തി പ്രാര്‍ത്ഥിച്ച് റിഷി സുനാക്
തിരഞ്ഞെടുപ്പ് അടുത്തുവരവേ ലണ്ടനിലെ പ്രശസ്തമായ ബിഎപിഎസ് സ്വാമിനാരായണ്‍ ക്ഷേത്രത്തില്‍ ഭാര്യ അക്ഷതാ മൂര്‍ത്തിയ്‌ക്കൊപ്പം എത്തി പ്രാര്‍ത്ഥന അര്‍പ്പിച്ച് പ്രധാനമന്ത്രി റിഷി സുനാക്. പൊതുതെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന വീക്കെന്‍ഡിലാണ് ദമ്പതികള്‍ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര പരിസരത്ത് എത്തുമ്പോള്‍ കൈയടികളോടെയും, ആരവം മുഴക്കിയുമാണ് സുനാകിനെ സ്വീകരിച്ചത്. ഇതിന് ശേഷം ക്ഷേത്ര പുരോഹിതര്‍ക്കൊപ്പം ഇദ്ദേഹം പൂജ ചെയ്തു.
താന്‍ ഒരു ഹിന്ദു വിശ്വാസിയാണെന്നും, വിശ്വാസത്തില്‍ നിന്നും ഏറെ പ്രചോദനം ഉള്‍ക്കൊള്ളുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റ് അംഗമായി ഭഗവദ് ഗീതയില്‍ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. ഫലത്തെ കുറിച്ച് ഇച്ഛിക്കാതെ ചെയ്യാനുള്ള പ്രവൃത്തി ചെയ്യാനാണ് നമ്മുടെ വിശ്വാസം പഠിപ്പിക്കുന്നത്. എന്റെ പ്രിയപ്പെട്ട മാതാപിതാക്കള്‍ പറഞ്ഞുതന്ന ആ വിശ്വാസം എന്റെ പെണ്‍മക്കള്‍ക്കും കൈമാറും. പൊതുസേവനത്തില്‍ ഈ
More »
യുകെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടി ടിക്കറ്റില്‍ ജനവിധി തേടി ബോള്‍ട്ടണിലെ തിരുവല്ലക്കാരന്‍
ബ്രിട്ടനില്‍ ജൂലൈ നാലിന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ . രണ്ടു മലയാളികള്‍ രണ്ടു പ്രധാന പാര്‍ട്ടികളിലായി ജനവിധി തേടുന്ന വാര്‍ത്ത ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി എറിക് സുകുമാരനും പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി സോജന്‍ ജോസഫുമാണ് ജനവിധി തേടുന്നത്. ഇവരില്‍ ആരെങ്കിലും വിജയിച്ചാല്‍ ബ്രിട്ടിഷ് പാര്‍ലമെന്ററി ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളിയുടെ ശബ്ദം വെസ്റ്റ്മിനിസ്റ്റര്‍ കൊട്ടാരത്തിലെ ഹൗസ് ഓഫ് കോമണ്‍സില്‍ മുഴങ്ങും.
ഇപ്പോഴിതാ ബോള്‍ട്ടണ്‍ പട്ടണത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന ഫിലിപ്പ് കൊച്ചിട്ടി തിരുവല്ലയിലെ തിരുമൂലപ്പുറം ഐരൂപ്പറമ്പില്‍ കുടുംബാംഗമാണ്. 'ബോള്‍ട്ടണ്‍ സൗത്ത് & വാക്ഡന്‍' മണ്ഡലത്തില്‍ നിന്നും 'ഗ്രീന്‍ പാര്‍ട്ടി'യുടെ സ്ഥാനാര്‍ഥിയായാണ് ഫിലിപ്പ് കൊച്ചിട്ടി ജനവിധി
More »
ബെഡ്‌ഫോര്‍ഡില്‍ കാലടി സ്വദേശി വെയര്‍ഹൗസ് ജോലിക്കിടെയുണ്ടായ അപകടത്തില്‍ മരണമടഞ്ഞു
ബെഡ്‌ഫോര്‍ഡ് മലയാളികളെ ദുഃഖത്തിലാഴ്ത്തി കാലടി സ്വദേശി വെയര്‍ഹൗസ് ജോലിക്കിടെയുണ്ടായ അപകടത്തില്‍ മരണമടഞ്ഞു. ശനിയാഴ്ച ഉച്ചയോടെ ബെഡ്‌ഫോര്‍ഡിലെ വെയര്‍ ഹൗസില്‍ ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ കാലടി സ്വദേശിയായ റെയ്ഗന്‍ ജോസ് ആണ് മരണമടഞ്ഞത്.
ജോലിക്കിടെ ഭാരമുള്ള വസ്തു മുകളില്‍ നിന്നും ദേഹത്തേക്ക് പതിക്കുക ആയിരുന്നു എന്ന് പറയപ്പെടുന്നു. റെയ്ഗന്‍ യുകെയില്‍ എത്തിയിട്ട് വെറും അഞ്ചു മാസമേ ആയിരുന്നുള്ളൂ. ബെഡ്‌ഫോര്‍ഡ് ഹോസ്പിറ്റലില്‍ നഴ്‌സ് ആയി എത്തിയ സ്റ്റീനയുടെ ഭര്‍ത്താവ് ആണ് റെയ്ഗന്‍. തൃശൂര്‍ സ്വദേശിനിയായ സ്റ്റീനയും അടുത്തകാലത്താണ് യുകെയില്‍ എത്തിയത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്, ഇവ.
കാലടി കൊറ്റമം മണവാളന്‍ ജോസിന്റെയും റീത്തയുടെയും മൂന്നു മക്കളില്‍ ഒരാളാണ് റെയ്ഗന്‍. ഇരട്ടകളായ ഇദ്ദേഹത്തിന്റെ സഹോദരന്‍ പുരോഹിതനായി സേവനം ചെയ്യുകയാണ്. ഇളയ സഹോദരന്‍ ഡോണ്‍.
നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു
More »
ആവശ്യത്തിന് ബെഡുകളില്ല; എന്‍എച്ച്എസിലെ എ&ഇയില്‍ ഗുരുതര കാന്‍സര്‍ ബാധിച്ച രോഗി കിടന്നുറങ്ങിയത് വെറും നിലത്ത്
എന്‍എച്ച്എസിലെ എ&ഇയില്‍ ആവശ്യത്തിന് ബെഡുകളില്ലാത്തതിനാല്‍ ഗുരുതര കാന്‍സര്‍ രോഗം ബാധിച്ച രോഗി കിടന്നുറങ്ങിയത് വെറും നിലത്ത്. ഇതോടെ എന്‍എച്ച്എസ് ആശുപത്രികളെ കീഴടക്കുന്ന പ്രതിസന്ധി നാണക്കേടാണെന്ന വിമര്‍ശനവുമായി ഷാഡോ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് രംഗത്തുവന്നു. ബെഡുകള്‍ ഒഴിവില്ലാത്തതിനാല്‍ ഗുരുതര കാന്‍സര്‍ രോഗം ബാധിച്ച രോഗിക്ക് എ&ഇയില്‍ വെറും നിലത്ത് കിടന്ന് ഉറങ്ങേണ്ട ഗതികേട് നേരിട്ടതോടെയാണ് ഈ വിമര്‍ശനം.
2022-ല്‍ ഒവേറിയന്‍ കാന്‍സര്‍ സ്ഥിരീകരിച്ച മാഡെലിന്‍ ബുച്ചറിന് 18 മാസം മുന്‍പ് ഹിസ്റ്റെറെക്ടമി നടത്തിയിരുന്നു. എന്നാല്‍ ബ്ലാക്ക്പൂള്‍ സ്വദേശിനിയായ 62-കാരിക്ക് പിന്നീട് ഗുരുതരമായ ക്യാന്‍സര്‍ സ്ഥിരീകരിച്ചു. കീമോതെറാപ്പി ചികിത്സ മൂലം സെപ്‌സിസ് ബാധിച്ച് പല തവണ ഇവര്‍ക്ക് എ&ഇയില്‍ എത്തേണ്ടതായി വന്നിരുന്നു.
ആന്റിബയോട്ടിക്കിനും, ഐവി, ഫ്‌ളൂയിഡ് എന്നിവ ഉപയോഗിച്ച് ഇന്‍ഫെക്ഷന്‍
More »
ടെസ്‌കോ, അസ്ഡ സൂപ്പര്‍മാര്‍ക്കറ്റുകളിലെ സാന്‍ഡ് വിച്ചില്‍ ഇ- കോളി ബാക്ടീരിയ; നിയമനടപടികളുമായി അസുഖം പിടിപെട്ടവര്‍
ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിന് ടെസ്‌കോയ്ക്കും അസ്ഡയ്ക്കുമെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതായി നിയമ സ്ഥാപനമായ ഫീല്‍ഡ്ഫിഷര്‍. അപകടകാരിയായ ഇ- കോളി ബാക്ടീരിയ ബാധിച്ച രണ്ടു പേര്‍ അഭിഭാഷകര്‍ മുഖാന്തിരം സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് എതിരെ നിയമനടപടികള്‍ ആരംഭിച്ചു. തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ ഒരു പുരുഷനും, വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ 11 കാരിയായ ഒരു പെണ്‍കുട്ടിയുമാണ് വാദികള്‍.
അതിനിടയില്‍, ഇ- കോളി ബാധിച്ച ഒരു വ്യക്തി ഇംഗ്ലണ്ടില്‍ മരണമടഞ്ഞതായി യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി സ്ഥിരീകരിച്ചു. ആ വ്യക്തി നേരത്തേയും പല ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്ന വ്യക്തിയായിരുന്നു എന്നും അറിയിപ്പില്‍ പറയുന്നു. സലാഡ് ഇലകള്‍ അടങ്ങിയ ചില സാന്‍ഡ്വിച്ചുകളില്‍ നിന്നാണ് ഈ- കോലി ബാധ ഉണ്ടായത് എന്നാണ് അനുമാനിക്കപ്പെടുന്നത് എന്നും അതില്‍ പറയുന്നുണ്ട്. ഈകോലി ബാധയുമായി ബന്ധപ്പെട്ട് റെജിസ്റ്റര്‍ ചെയ്ത കേസുകളില്‍
More »