ഉപഭോക്താക്കളുടെ എനര്‍ജി ബില്ലില്‍ പ്രതിവര്‍ഷം 360 പൗണ്ടിന്റെ കുറവ് വരും
തിങ്കളാഴ്ച മുതല്‍ പുതിയ പ്രൈസ് ക്യാപ് നിലവില്‍ വരുമ്പോള്‍ ബ്രിട്ടീഷ് ഗ്യാസ്, ഇ ഡി എഫ്, ഇയോണ്‍, ഒക്ടോപസ് എനര്‍ജി എന്നീ കമ്പനികളുടെ ഉപഭോക്താക്കള്‍ക്ക് വാര്‍ഷിക ബില്‍ തുകയില്‍ 360 പൗണ്ടിന്റെ കുറവ് വരും. ജൂലൈ ആദ്യം ഊര്‍ജ പ്രൈസ് ക്യാപില്‍ വരുന്ന കുറവ് ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കാണ് ഉപകാരപ്പെടുക. ഒരു സാധാരണ ഇരട്ട ഊര്‍ജ ഉപഭോക്താക്കള്‍ക്ക്, ഡയറക്ട് ഡെബിറ്റില്‍ ഉണ്ടെങ്കില്‍ 122 പൗണ്ട് കുറഞ്ഞ് പ്രതിവര്‍ഷ തുക 1,568 പൗണ്ട് ആകും.
കഴിഞ്ഞ ഏപ്രിലില്‍ ബില്ലില്‍ ഉണ്ടായ കുറവിനോട് ഇതു കൂടിചേര്‍ത്താന്‍ ഒരു വര്‍ഷം ലാഭിക്കാന്‍ കഴിയുക 360 പൗണ്ട് ആയിരിക്കും. വാര്‍ഷിക ബില്ലില്‍ 238 പൗണ്ടിന്റെ കുറവായിരുന്നു ഏപ്രിലില്‍ ഉണ്ടായത്. ഈ കുറവ് കൂടി പരിഗണിച്ചാല്‍, ഊര്‍ജ ബില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ ഏറ്റവും കുറവ് തുകയിലേക്ക് എത്തിയിരിക്കുകയാണ്. എന്നാല്‍, അപ്പോഴും, മൂന്ന് വര്‍ഷം മുന്‍പ്, കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധി
More »
യുകെയിലെ ഇ-കോളി ബാധ; ഗുരുതര പൊതുജനാരോഗ്യ പ്രതിസന്ധിയെന്ന് വിദഗ്ധര്‍
യുകെയിലെ ഇ-കോളി ബാധ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നമാണെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യ വിദഗ്ധര്‍. മാരകമായ ബാക്ടീരിയ പിടിപെട്ടതിന്റെ ഫലമായി മരണങ്ങള്‍ സംഭവിച്ചതായുള്ള സ്ഥിരീകരണവും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.
ഇംഗ്ലണ്ടില്‍ നിലവിലെ ബാക്ടീരിയ ബാധിച്ച് 28 ദിവസത്തിനകം രണ്ട് മരണം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു. എന്നാല്‍ ഷിഗാ ടോക്‌സിന്‍ ഉത്പാദിപ്പിക്കുന്ന ഇ-കോളി (സ്‌റ്റെക്) ഇന്‍ഫെക്ഷന്‍ ഇതിലൊരാള്‍ക്കാണ് പിടിപെട്ടിട്ടുള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ലെറ്റൂസില്‍ നിന്നും പകര്‍ന്ന രോഗബാധ മൂലം ചുരുങ്ങിയത് 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നിലവിലെ പകര്‍ച്ചവ്യാധി ഗുരുതരമായ പൊതുജന ആരോഗ്യ പ്രശ്‌നമാണെന്ന് റീഡിംഗ് യൂണിവേഴ്‌സിറ്റി മൈക്രോബയോളജി ലെക്ചറര്‍ ഡോ. എയ്ഡന്‍ ടെയ്‌ലര്‍ പറഞ്ഞു. ഇതിനെതിരെ ആളുകള്‍
More »
ഇനിയും മനസ് തുറക്കാതെ പത്തിലൊന്ന് വോട്ടര്‍മാര്‍; ലേബര്‍ പാര്‍ട്ടിയ്ക്ക് ആശങ്ക, ടോറികള്‍ക്കു പ്രതീക്ഷയും
ലേബര്‍ പാര്‍ട്ടി ഏകപക്ഷീയ വിജയം കരസ്ഥമാക്കി ഭരണത്തിലേറുമെന്നാണ് ഭൂരിപക്ഷം അഭിപ്രായ സര്‍വ്വെകളും പറയുന്നത്. എന്നാല്‍ ഇത് വരെ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാത്ത വലിയൊരു ശതമാനം വോട്ടര്‍മാര്‍ ഉണ്ടെന്നത് ലേബര്‍ പാര്‍ട്ടിയ്ക്ക്വ ആശങ്കയുളവാക്കുന്നതാണ്. ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ പ്രത്യേകിച്ചും.
പത്തിലൊന്ന് വോട്ടര്‍മാര്‍, ഏകദേശം നാല് മില്ല്യണിലേറെ ബാലറ്റുകള്‍, ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സുപ്രധാന സര്‍വ്വെ വ്യക്തമാക്കി. ഇതോടെ അപ്രത്യക്ഷമായി പോകുമെന്ന് ആശങ്കപ്പെട്ട് ഇരിക്കുന്ന ടോറികള്‍ക്ക് ഇത് പ്രതീക്ഷയായി.
തെരഞ്ഞെടുപ്പിന് ഒരാഴ്ച പോലും ബാക്കിയില്ലെന്നിരിക്കവെയാണ് റിഷി സുനാക്, കീര്‍ സ്റ്റാര്‍മര്‍ എന്നിവര്‍ക്കിടയില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കാന്‍ പത്തില്‍ ആറ് പേര്‍ക്കും സാധിച്ചിട്ടില്ലെന്ന് സര്‍വ്വെ പറയുന്നത്. കണക്കുകള്‍
More »
3 മില്ല്യണ്‍ കുടുംബങ്ങളുടെ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ വര്‍ധിക്കും; 4 ലക്ഷം വീടുകളുടെ തിരിച്ചടവ് 50% കൂടുമെന്നും മുന്നറിയിപ്പ്
യുകെയില്‍ ഏകദേശം 3 മില്ല്യണ്‍ കുടുംബങ്ങളുടെ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് അടുത്ത രണ്ട് വര്‍ഷത്തില്‍ വര്‍ധിക്കും. ഉയര്‍ന്ന പലിശ നിരക്കുകള്‍ ഇവര്‍ക്ക് ബാധകമാകുന്നതാണ് ഈ വര്‍ധനവിന് കാരണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. ഏകദേശം 400,000 ഭവനങ്ങള്‍ക്ക് വന്‍ വര്‍ധനവാണ് നേരിടേണ്ടി വരിക. ഇവര്‍ക്ക് 50 ശതമാനത്തിലേറെ വര്‍ധനയാണ് അനുഭവിക്കേണ്ടി വരികയെന്ന് ഫിനാന്‍ഷ്യല്‍ പോളിസി കമ്മിറ്റി പറഞ്ഞു.
പണപ്പെരുപ്പം ഉയര്‍ന്ന് വിലക്കയറ്റം രൂക്ഷമായതോടെ പലിശ നിരക്കുകള്‍ രണ്ട് ദശകത്തിനിടെ ഉയര്‍ന്ന നിലയായ 5.25 ശതമാനത്തിലേക്ക് കൂട്ടാന്‍ നിര്‍ബന്ധിതമായിരുന്നു. നിലവില്‍ ബാങ്ക് ലക്ഷ്യമിട്ട 2 ശതമാനമായി പണപ്പെരുപ്പം താഴുകയും ചെയ്തു. എന്നാല്‍ ഉയര്‍ന്ന പലിശ നിരക്കുകള്‍ കടമെടുപ്പ് ചെലവുകള്‍ വര്‍ദ്ധിപ്പിക്കുകയാണ്.
ബാങ്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചെങ്കിലും 3 ശതമാനത്തില്‍ താഴെ മോര്‍ട്ട്‌ഗേജ് നിരക്ക് നല്‍കുന്നവരാണ് 35%
More »
യുകെയിലേക്കു മടങ്ങാനിരിക്കെ ഹാംഷെയര്‍ മലയാളി നാട്ടില്‍ അന്തരിച്ചു
യുകെ മലയാളികള്‍ക്കു വേദനയായി ഒരു മരണം കൂടി. ഹാംഷെയര്‍ മലയാളി ഷിബു തോമസ് നാട്ടില്‍ അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര മാസമായി ചികിത്സയിലായിരുന്നു. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീബാ മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്.
കലാ ഹാംഷെയറിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഷിബു തോമസ് മുണ്ടക്കയം കോരുത്തോട് സ്വദേശിയാണ്. താണ്ടാംപറമ്പില്‍ കുടുംബാംഗമായ ഷിബു തോമസ് കരള്‍ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു.
ഈമാസം അവസാനം യുകെയിലേക്ക് തിരിച്ചു വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ ഷീല മരണസമയത്ത് അരികിലുണ്ടായിരുന്നു. രണ്ടു മക്കള്‍ ഇന്ന് നാട്ടിലെത്തും. യുക്മ മുന്‍ ട്രഷറര്‍ ഷാജി തോമസിന്റെ സഹോദരനാണ്.
ഹാംഷെയര്‍ മലയാളികളുടെ പ്രിയ ഗായകന്‍ കൂടിയായ ഷിബുവിന്റെ വിയോഗവാര്‍ത്ത കലാ ഹാംഷെയര്‍ സുഹൃത്തുക്കള്‍ക്കും മലയാളി
More »
അഭ്യര്‍ത്ഥനകള്‍ ചെവിക്കൊള്ളാതെ ജൂനിയര്‍ ഡോക്ടര്‍മാര്‍; തിരഞ്ഞെടുപ്പ് കാലത്ത് 5 ദിവസ പണിമുടക്ക് തുടങ്ങി
പൊതു തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായി രംഗം വഷളാക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ അഞ്ചു ദിവസ പണിമുടക്ക് തുടങ്ങി. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ സമരം ഒഴിവാക്കണമെന്ന അധികൃതരുടെ അഭ്യര്‍ത്ഥനകള്‍ ചെവിക്കൊള്ളാതെയാണ് 35% വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഇംഗ്ലണ്ടില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.
ജൂണ്‍ 27 രാവിലെ ഏഴു മണിമുതല്‍ ജൂലൈ രണ്ടിന് രാവിലെ ഏഴു മണിവരെ ആയിരിക്കും ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യുക എന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ജൂലായ് 4 ന് ആണ് പൊതു തെരഞ്ഞെടുപ്പ്.
കഴിഞ്ഞ 10 സമരങ്ങളില്‍ എന്‍എച്ച്എസിന് 1.4 മില്ല്യണ്‍ ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളും, ഓപ്പറേഷനുകളുമാണ് റദ്ദാക്കേണ്ടി വന്നത്. ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ 11-ാം തവണയാണ് സമരം നടത്തുന്നത്. പൊതുതിരഞ്ഞെടുപ്പിനോട് അടുത്ത് നടത്തുന്ന സമരം കൊണ്ട് യാതൊരു ഗുണവും
More »
അകാലത്തില്‍ പൊലിഞ്ഞ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹെലേന മേരിക്ക് നാളെ കാര്‍ഡിഫ് വിട നല്‍കും
നഴ്സിങ് പഠിക്കാന്‍ ഉള്ള തീവ്രമായ ആഗ്രഹവും ആയി സ്‌കോളര്‍ഷിപ്പ് നേടി യുകെയില്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥിനി ഹെലേന മരിയ സിബിക്ക് നാളെ കാര്‍ഡിഫില്‍ അന്ത്യാഞ്ജലി. ഇക്കഴിഞ്ഞ ഏപ്രിലില്‍ സൗത്ത് വെയ്ല്‍സ് യൂണിവേഴ്സിറ്റിയില്‍ ഡിഗ്രി നഴ്സിങ് കോഴ്സിന് സൗജന്യ പ്രവേശനം ലഭിച്ച നിലമ്പൂര്‍ സ്വദേശിനിയായ 20 കാരി ഹെലേനയ്ക്ക് യുകെയില്‍ എത്തി ഒരു മാസത്തിനകം ഉണ്ടായ കാര്‍ അപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് കാര്‍ഡിഫ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു.
പുലര്‍ച്ചെ ആറുമണിയോടെ സുഹൃത്തുക്കള്‍ക്കുമൊപ്പം കാറില്‍ സഞ്ചരിക്കവേ കാര്‍ റോഡില്‍ നിന്നും തെന്നിമാറി ഇടിച്ചാണ് ഹെലേനയ്ക്കും സുഹൃത്തുക്കള്‍ക്കും പരുക്കേറ്റത്. അപകടത്തിന്റെ കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും പുറത്തു വന്നിട്ടില്ല. അതേസമയം അപകടത്തില്‍ പരുക്കേറ്റ മറ്റു രണ്ടു വിദ്യാര്‍ത്ഥിനികള്‍ സാധാരണ നിലയിലേക്ക് മടങ്ങിയിട്ടുണ്ട്.
അപകട വിവരമറിഞ്ഞു കേരള
More »
ബ്രിട്ടീഷ് പാര്‍ലമെന്റിലേയ്ക്ക് ജനവിധി തേടി രണ്ടു മലയാളികള്‍; ജയിച്ചാല്‍ ചരിത്രം
ലണ്ടന്‍ : മലയാളി കുടിയേറ്റക്കാരുടെ ഇഷ്ടരാജ്യമായ ബ്രിട്ടനില്‍ ഇത്തവണത്തെ പൊതു തിരഞ്ഞെടുപ്പില്‍ വലിയൊരു പ്രത്യേകതയുണ്ട്. രണ്ടു മലയാളികള്‍ രണ്ടു പ്രധാന പാര്‍ട്ടികളിലായി ജനവിധി തേടുന്നു എന്നതാണത്. ജൂലൈ നാലിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി എറിക് സുകുമാരനും പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി സോജന്‍ ജോസഫുമാണ് ജനവിധി തേടുന്നത്. ഇവരില്‍ ആരെങ്കിലും വിജയിച്ചാല്‍ ബ്രിട്ടിഷ് പാര്‍ലമെന്ററി ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളിയുടെ ശബ്ദം വെസ്റ്റ്മിനിസ്റ്റര്‍ കൊട്ടാരത്തിലെ ഹൗസ് ഓഫ് കോമണ്‍സില്‍ മുഴങ്ങും.
കെന്റിലെ ആഷ്ഫോര്‍ഡ് മണ്ഡലത്തില്‍ നിന്നാണ് കോട്ടയം കൈപ്പുഴ സ്വദേശിയായ സോജന്‍ ജോസഫ് ലേബര്‍ ടിക്കറ്റില്‍ മല്‍സരിക്കുന്നത്. കൈപ്പുഴ ചാമക്കാലായില്‍ ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് മെയില്‍ നഴ്സായ സോജന്‍. ഭാര്യ-
More »
റിഷി സുനാകിന്റെ വസതിയില്‍ അതിക്രമിച്ചു കടന്ന 4 പേര്‍ അറസ്റ്റില്‍
പ്രധാനമന്ത്രി റിഷി സുനാകിന്റെ വസതിയില്‍ അതിക്രമിച്ചു കടന്നതിന് 4 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. ജപ്പാന്റെ നയതന്ത്ര പ്രതിനിധികളുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ലണ്ടനില്‍ ആയിരുന്നപ്പോഴാണ് സംഭവം നടന്നത്.
നോര്‍ത്ത് യോര്‍ക്ക് ഷെയറിലെ കിര്‍ബി സിഗ്സ്റ്റണിലെ പ്രധാനമന്ത്രിയുടെ വസതിയിലാണ് 4 പേര്‍ അതിക്രമിച്ച് കയറിയത്. വീടിനുള്ളില്‍ പ്രവേശിച്ച് അധികം താമസിയാതെ തന്നെ ഇവരെ പിടികൂടിയതായാണ് പോലീസ് അറിയിച്ചത്.
അറസ്റ്റിലായവര്‍ പാലസ്തീന്‍ അനുകൂല യൂത്ത് ഡിമാന്‍ഡ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയും ഇസ്രയേല്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന ആവശ്യമാണ് സംഘടന പ്രധാനമായും ഉന്നയിക്കുന്നത്. അറസ്റ്റിലായ മൂന്ന് പേര്‍ സംഘടനയുടെ സജീവ പ്രവര്‍ത്തകരും നാലാമന്‍ ഫോട്ടോഗ്രാഫറും ആണ്. ലണ്ടന്‍, ബോള്‍ട്ടണ്‍, മാഞ്ചസ്റ്റര്‍, ചീചെസ്റ്റര്‍
More »