യു.കെ.വാര്‍ത്തകള്‍

ഫിക്സ്ഡ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ബാങ്കുകള്‍; ബാര്‍ക്ലേസ് 0.25% വരെ കുറച്ചു, എച്ച്.എസ്.ബി.സിയും കുറയ്ക്കും
യുകെയില്‍ പുതിയതായി വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, റീമോര്‍ട്ട്‌ഗേജിന് ഉദ്ദേശിക്കുന്നവര്‍ക്കും സഹായകമായി എച്ച് എസ് ബി സിയും ബാര്‍ക്ലേസും ഫിക്സ്ഡ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയ്ക്കുന്നു. ഇന്നലെ മുതലാണ് ബാര്‍ക്ലേസ് നിരക്കുകള്‍ കുറച്ചത്. ചില ഡീലുകളില്‍ 0.25 ശതമാനത്തിന്റെ വരെ കുറവ് വരുത്തിയിട്ടുണ്ട്. ഇതിന് തൊട്ടു പിന്നാലെയാണ് ബുധനാഴ്ച മുതല്‍ തങ്ങളുടെ ഗാര്‍ഹിക വായ്പകളില്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രഖ്യാപനവുമായി എച്ച് എസ് ബി സി രംഗത്തെത്തിയത്. രണ്ട് മാസത്തോളമായി ഹോം ലോണ്‍ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുകയാണെങ്കിലും, ചില ഡീലുകളില്‍ പലിശ നിരക്ക് ഉയര്‍ന്നിരുന്നു. എന്നിരുന്നാലും, പുതിയ ഫിക്സ്ഡ് ഡീലുകളുടെ പലിശ നിരക്കില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന മണിമാര്‍ക്കറ്റ് സ്വാപ് നിരക്കുകള്‍ അടുത്ത കാലത്ത് മെച്ചപ്പെട്ടതാണ് മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് കുറയ്ക്കാന്‍ ഈ രംഗത്തെ രണ്ട്

More »

ഹീത്രൂവില്‍ ബ്രിട്ടീഷ് എയര്‍വേസ് ഐടി വീഴ്ച: വിമാനത്തിനുള്ളില്‍ കുടങ്ങി യാത്രക്കാര്‍
ബ്രിട്ടനിലെ വിമാനയാത്ര, സാങ്കേതിക വിഷയങ്ങള്‍ മൂലം സമീപകാലത്തു വലിയ തടസങ്ങള്‍ നേരിട്ടുവരുകയാണ്. ഇതിന് പിന്നാലെയാണ് ഹീത്രൂ വിമാനത്താവളത്തില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ബ്രിട്ടീഷ് എയര്‍വേസ് ഐടി അലോക്കേഷനില്‍ ഉണ്ടായ വീഴ്ചയാണ് രാത്രി മുതല്‍ യാത്രക്കാരെ വിമാനത്തിന് അകത്ത് കുരുക്കുകയും, ലഗേജുകള്‍ ലഭിക്കാന്‍ മണിക്കൂറുകളുടെ കാലതാമസവും സൃഷ്ടിച്ചത്. ബ്രിട്ടീഷ് എയര്‍വേസ് അലോക്കേഷന്‍ സിസ്റ്റത്തിലെ വീഴ്ചകള്‍ ടെര്‍മിനല്‍ 5 യാത്രക്കാരെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് യുകെയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം വ്യക്തമാക്കി. മറ്റ് എയര്‍ലൈനുകളെ പ്രശ്‌നം ബാധിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പ്രശ്‌നം നേരിട്ട യാത്രക്കാരുടെ വലിയ നിര വിമാനത്താവളത്തില്‍ ഉടനീളം രൂപപ്പെടുകയും, ലഗേജ് ലഭിക്കാന്‍ ബുദ്ധിമുട്ടുന്നതുമായ കാഴ്ചകളാണ് പുറത്തുവന്നിരിക്കുന്നത്. ടെര്‍മിനലിലെ ബിഎ ബാഗേജ് ക്ലെയിം

More »

ചാരിറ്റി പോരാട്ടത്തിനിടെ നോട്ടിംഗ്ഹാമിലെ മലയാളി അമേച്വര്‍ ബോക്സറുടെ മരണം അപപകടമാണെന്ന് കൊറോണര്‍
ഒരു ചാരിറ്റി പോരാട്ടത്തിനിടെ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് മലയാളി അമേച്വര്‍ ബോക്സറുടെ മരണം അപപകടമാണെന്ന് കൊറോണര്‍. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ്‌ 23 കാരനായ അമച്വര്‍ ബോക്സര്‍ ജുബല്‍ റെജി കുര്യന്‍ മരണപ്പെടുന്നത്. 2023 മാര്‍ച്ച് 25 ന് നോട്ടിംഗ്ഹാമിലെ ബില്‍ബറോയിലെ ഹാര്‍വി ഹാഡന്‍ സ്പോര്‍ട്സ് വില്ലേജില്‍ നടന്ന ബോക്സിംഗ് മത്സരത്തിനിടെ ബോധരഹിതനായി വീണ ജുബല്‍ റെജി കുര്യന്‍ നാല് ദിവസത്തിന് ശേഷം നോട്ടിംഗ്ഹാമിലെ ക്വീന്‍സ് മെഡിക്കല്‍ സെന്ററില്‍ വച്ച് മരിച്ചു. മുഖത്തേറ്റ അടിയെത്തുടര്‍ന്ന് തലച്ചോറിന്റെ ഇരുവശത്തും രക്തസ്രാവമുണ്ടായിരുന്നു, ഇടിയേറ്റതോടെ ജുബല്‍ പിന്നിലേക്ക് വീഴുകയായിരുന്നു- ഇന്‍ക്വസ്റ്റില്‍ പറഞ്ഞു. ജുബലിന്റെ മരണം അപകടമാണെന്ന നിഗമനത്തില്‍ കൊറോണര്‍ ലോറിന്‍ഡ ബോവര്‍ ചൊവ്വാഴ്ച ഇന്‍ക്വസ്റ്റ് അവസാനിപ്പിച്ചു. ജുബൈല്‍ മരണപ്പെടുന്ന സമയത്തു മാതാപിതാക്കളായ റെജി കുര്യനും സൂസന്‍ റെജി

More »

കുമ്പ്രിയയിലെ മലയാളി നഴ്സ് ഷൈനി ജോഷിയുടെ സംസ്‌കാരം 28ന്
കുമ്പ്രിയ : കാന്‍സര്‍ ബാധിച്ചു മരണത്തിനു കീഴടങ്ങിയ മലയാളി നഴ്‌സ് ഷൈനി ജോഷിയുടെ സംസ്‌കാരം ഈമാസം 28ന് (വെള്ളിയാഴ്ച) നടക്കും. ഷൈനിയുടെ മൃതശരീരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പെന്റിത്തിലെ സെയിന്റ് കാതറീന്‍ പള്ളിയില്‍ കൊണ്ടുവരും. തുടര്‍ന്ന് ഒരു മണിക്കൂര്‍ കുടുംബാംഗങ്ങള്‍ക്കും, ബന്ധുമിത്രാദികള്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരം ഉണ്ടായിരിക്കും. മൃതസംസ്‌കാര ശുശ്രൂഷകള്‍ 11 :15 ന് ഫാ. ജോണ്‍, ഫാ. അജീഷ്, ഫാ. ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ദേവാലയത്തില്‍ ആരംഭിക്കും. തുടര്‍ന്ന്, 1 :15ന് പെന്റിത്തിലേ കാത്തലിക് സെമിത്തേരിയില്‍ മൃതസംസ്‌കാരം നടക്കും. ഷൈനിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ വരുന്നവര്‍ പൂക്കളോ ബൊക്കെയോ കൊണ്ടുവരേണ്ടതില്ല എന്ന് കുടുംബം അറിയിച്ചു. പകരം, ഷൈനിയുടെ ആഗ്രഹപ്രകാരം അതിനുള്ള പണം താല്‍പര്യമുള്ളവര്‍ക്ക് ഷൈനിയുടെ ചാരിറ്റി ഫണ്ട് ബോക്‌സില്‍ നിക്ഷേപിക്കാന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഷൈനിയുടെ

More »

റോഡ് മാര്‍ഗം ഇന്ത്യയിലേക്ക്: ബ്രിസ്‌റ്റോള്‍ മലയാളികള്‍ സ്വപ്നയാത്ര തുടങ്ങി
ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് 60 ദിവസം കൊണ്ടുള്ള യാത്ര അതും 20 ഓളം രാജ്യങ്ങളിലൂടെ. ബ്രിസ്‌റ്റോള്‍ മലയാളികളായ നോബിയും ജോബിയും തങ്ങളുടെ സ്വപ്നയാത്ര തുടങ്ങി. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ദിവസങ്ങള്‍ നീണ്ട യാത്ര ചെയ്യുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. ഇപ്പോഴിതാ ചാലക്കുടി സ്വദേശികളായ നോബിയും ജോബിയും ഇംഗ്ലണ്ടില്‍ നിന്ന് കേരളത്തിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. അതും 20 രാജ്യങ്ങള്‍ കടന്ന് 20000 മൈല്‍ദൂരം അറുപതു ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ശ്രമം. റെയ്ഞ്ച് റോവര്‍ ഡിഫന്‍ഡറില്‍ ആണ് യാത്ര ആംരിഭിച്ചത്. അസോസിയേഷന്‍ അംഗങ്ങളും ബ്രിസ്‌റ്റോള്‍ ബ്രാഡ്‌ലി സ്‌റ്റോക്ക് കൗണ്‍സില്‍ മുന്‍ മേയര്‍ ടോം ആദിത്യ , ഫാ ഫാന്‍സോ പത്തില്‍, എന്‍എച്ച്എസ് ചാരിറ്റി ഭാരവാഹികള്‍ എന്നിവരും ചേര്‍ന്നാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇവര്‍ ഫ്രാന്‍സ്, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, ഹംഗറി, ക്രൊയേഷ്യ, ബോസ്‌നിയ,

More »

രോഗിയുടെ ലൈംഗിക പീഡന പരാതിയില്‍ യുകെയിലെ മലയാളി യുവാവിന് 13 വര്‍ഷം ജയില്‍
രോഗിയായ യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ആശുപത്രി ജീവനക്കാരനായിരുന്ന യുകെയിലെ മലയാളി യുവാവിന് 13 വര്‍ഷം ജയില്‍ ശിക്ഷ. ജനുവരി 30 നു നടന്ന സംഭവത്തെ തുടര്‍ന്ന് സ്റ്റുഡന്റ് വിസക്കാരിയുടെ ആശ്രിത വിസയില്‍ ഉള്ള സിദ്ധാര്‍ഥ് നായര്‍ എന്ന 29കാരനാണ് ലിവര്‍പൂള്‍ കോടതി ശിക്ഷ വിധിച്ചത്. ബുധനാഴ്ചയാണ് ലിവര്‍പൂള്‍ ക്രൗണ്‍ കോടതി ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് പ്രതിയെ 13 വര്‍ഷം ജയിലില്‍ അടച്ചത്. ജോലിക്കെത്തി ആഴ്ചകള്‍ക്കുള്ളില്‍ ആയിരുന്നു സംഭവം. ആശുപത്രിയില്‍ രോഗിയായിരുന്ന യുവതിയുടെ നേര്‍ക്കാണ് മലയാളി യുവാവിന്റെ കടന്നാക്രമണം ഉണ്ടായതെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചു മാസത്തിലേറെ ജയിലില്‍ കിടന്ന ശേഷമാണു വിചാരണക്കോടതി വിധി പ്രസ്താവിക്കുന്നത്. അതിക്രമത്തിന് വിധേയയായ സ്ത്രീ ഏറെനാളത്തെ റീഹാബിലിറ്റേഷന്‍ കോഴ്സില്‍ അടക്കം പങ്കെടുത്ത ശേഷമേ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തൂ. ഒരു

More »

രാജകീയ ചുമതലകള്‍ നിര്‍വഹിച്ചിരുന്ന ആന്‍ രാജകുമാരിക്ക് കുതിരയുടെ ചവിട്ടേറ്റ് പരിക്ക്
ചാള്‍സ് രാജാവിനും കെയ്റ്റ് രാജകുമാരിയ്ക്കും അടുത്തിടെ കാന്‍സര്‍ സ്ഥിരീകരിച്ചതോടെ രാജാവിനും വെയ്ല്‍സ് രാജകുമാരന്‍ വില്യമിനും ചുമതലകളില്‍ നിന്നും തത്ക്കാലത്തേക്ക് വിട്ടു നില്‍ക്കേണ്ട സാഹചര്യം വന്നിരുന്നു. ഇതേ തുടര്‍ന്ന് താല്‍ക്കാലികമായി രാജകീയ ചുമതലകള്‍ നിര്‍വഹിച്ചിരുന്നത് ചാള്‍സ് രാജാവിന്റെ സഹോദരി ആന്‍ രാജകുമാരിയായിരുന്നു. അതിനിടയിലാണ് രാജാവിന്റെ താത്ക്കാലിക ചുമതലകള്‍ നിര്‍വഹിച്ചു വരികയായിരുന്ന, ആന്‍ രാജകുമാരിക്ക് കുതിരയുടെ ചവിട്ടേറ്റ് പരിക്കേല്‍ക്കുന്നത്. ഗ്ലോസ്റ്റര്‍ഷയറിലെ തന്റെ ഗാറ്റ് കോമ്പ് പാര്‍ക്ക് എസ്റ്റേറ്റില്‍ വെച്ച് ഒരു കുതിര രാജകുമാരിയെ തൊഴിക്കുകയായിരുന്നു. തലയ്ക്കും കാലിനും പരിക്കേറ്റ രാജകുമാരിക്ക് ചില ഔദ്യോഗിക യോഗങ്ങളില്‍നിന്നും പരിപാടികളില്‍ നിന്നും മാറി നില്‍ക്കേണ്ടതായി വരുമെന്ന് ഒരു മുന്‍ ജീവനക്കാരന്‍ പറഞ്ഞതായി മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1976

More »

വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് ഒടുവില്‍ ജയില്‍ മോചിതനായി
ലണ്ടന്‍ : ചാരവൃത്തി കേസില്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിഞ്ഞിരുന്ന വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന് ജാമ്യം ലഭിച്ചു. അദ്ദേഹം ഓസ്‌ട്രേലിയയിലേയ്ക്ക് മടങ്ങിയതയായി വിക്കി ലീക്‌സിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. അഞ്ചുവര്‍ഷത്തോളം ജയിലില്‍ ചെലവഴിച്ചശേഷമാണ് അസാഞ്ജ് മോചിതനാകുന്നത്. ഓസ്‌ട്രേലിയന്‍ പൗരനായ അസാഞ്ജ് 2019 മുതല്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലാണ്. യു.എസ് സര്‍ക്കാരിന്റെ ആയിരക്കണക്കിനു രഹസ്യരേഖകള്‍ ചോര്‍ത്തി തന്റെ വെബ്‌സൈറ്റായ വിക്കിലീക്‌സിലൂടെ പ്രസിദ്ധീകരിച്ചു എന്നതാണ് അസാഞ്ജിന്റെ പേരിലുള്ള കുറ്റം. ഇത് ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി എന്നാണ് യു.എസിന്റെ ആരോപണം. അഫ്ഗാനിസ്താനിലും ഇറാഖിലും അമേരിക്ക നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രേഖകള്‍ ചോര്‍ത്തി പുറത്തുവിട്ടതോടെയാണ് അസാഞ്ജ് ലോകശ്രദ്ധ നേടിയത്. 2010-ന്റെ അവസാനത്തോടെ മൂന്നുലക്ഷത്തിലധികം പേജുകള്‍ വരുന്ന രേഖകളാണ്

More »

യുകെയില്‍ ആദ്യമായി വീട് വാങ്ങിയവരുടെ മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ 408 പൗണ്ട് വര്‍ധന
ലണ്ടന്‍ : യുകെയില്‍ വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കു മോര്‍ട്ട്ഗേജുകള്‍ സുപ്രധാനമാണ്. എന്നാല്‍ റെക്കോര്‍ഡ് വര്‍ദ്ധനവിലേക്ക് പലിശ നിരക്കുകള്‍ കയറാന്‍ തുടങ്ങിയതോടെ പ്രധാനമായി തിരിച്ചടി നേരിട്ടത് ആദ്യമായി വീട് വാങ്ങുന്നവര്‍ക്കാണ്. അവസാന തെരഞ്ഞെടുപ്പ് വര്‍ഷത്തിന് ശേഷം ആദ്യ വീട് വാങ്ങുന്നവരുടെ പ്രതിമാസ മോര്‍ട്ട്ഗേജ് തിരിച്ചടവ് 61 ശതമാനം വര്‍ദ്ധിച്ചതായാണ് റൈറ്റ്മൂവ് വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി വീട് വാങ്ങുന്നവരുടെ ശരാശരി മോര്‍ട്ട്ഗേജ് തിരിച്ചടവ് പ്രതിമാസം 667 പൗണ്ട് എന്നത് 1075 പൗണ്ടിലേക്കാണ് ഉയര്‍ന്നത്. 408 പൗണ്ട് വര്‍ദ്ധനവാണ് ഉപഭോക്താക്കള്‍ക്ക് നേരിട്ടത്. 2022-ലാണ് ഈ മാറ്റത്തില്‍ അധിക പങ്കും വന്നുചേര്‍ന്നത്. പണപ്പെരുപ്പം നേരിടാനുള്ള ആയുധമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചപ്പോള്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ക്കും ചെലവേറി. ബേസ് റേറ്റ് ഉയര്‍ത്തിയത്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions