യു.കെ.വാര്‍ത്തകള്‍

അയര്‍ലന്‍ഡിലും മലയാളി മേയര്‍; സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ മേയര്‍ അങ്കമാലിക്കാരന്‍
ബ്രിട്ടനു പിന്നാലെ അയര്‍ലന്‍ഡിലും മലയാളി മേയര്‍. സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ പുതിയ മേയറായി അങ്കമാലി സ്വദേശിയായ ബേബി പെരേപ്പാടനെ തിരഞ്ഞെടുത്തു. അയര്‍ലന്‍ഡില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന്‍ മേയര്‍ സ്ഥാനത്തേക്ക് എത്തുന്നത്. ബേബി പെരേപ്പാടനെ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ മേയറായാണ് തിരഞ്ഞെടുത്ത്. കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ താല സൗത്ത് മണ്ഡലത്തില്‍ നിന്നാണ് ഭരണകക്ഷിയായ ഫിന ഗേലിന്റെ സ്ഥാനാര്‍ഥിയായ ബേബി പെരേപ്പാടന്‍ വിജയിച്ചത്. ഇന്നലെ ചേര്‍ന്ന കൗണ്ടി കൗണ്‍സിലിന്റെ ആദ്യ യോഗത്തില്‍ മേയറുടെ അധികാര ചിഹ്നങ്ങള്‍ സ്വീകരിച്ചു. മുന്‍ മേയര്‍ അലന്‍ എഡ്ജില്‍ നിന്നുമാണ് ബേബി പെരേപ്പാടന്‍ മേയറുടെ അധികാര ചിഹ്നങ്ങള്‍ സ്വീകരിച്ചത്. വിജയിച്ച കൗണ്‍സില്‍ അംഗങ്ങള്‍ വ്യാഴാഴ്ച യോഗം ചേര്‍ന്ന് ബേബി പെരേപ്പാടനെ ഏകകണ്ഠമായി മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. അങ്കമാലിയിലെ

More »

യുകെയിലെ ആയിരക്കണക്കിന് ഏജന്‍സി തൊഴിലാളികള്‍ ഹോസ്പിറ്റല്‍ കെയര്‍ ഹോം ജോലികള്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നു
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ യുകെയില്‍ ആയിരക്കണക്കിന് ഏജന്‍സി തൊഴിലാളികള്‍ ഹോസ്പിറ്റല്‍ കെയര്‍ ഹോം ജോലികള്‍ ഉപേക്ഷിക്കുമെന്ന് സര്‍വേ. 20,000 ജോലിക്കാരില്‍ അഞ്ചിലൊരാള്‍ 2026 ഓടെ ജോലി ഉപേക്ഷിക്കുമെന്നാണ് സര്‍വേ പറയുന്നത്. യു കെയില്‍ അങ്ങോളമിങ്ങോളം 20,000 ഏജന്‍സി ജീവനക്കാരാണ് ജോലി ചെയ്യുന്നത്. അതില്‍ 10,000 പേരില്‍ നടത്തിയ സര്‍വേയിലാണ് അഞ്ചിലൊന്ന് പേര്‍ 2026 ആകുമ്പോഴേക്കും ജോലി ഉപേക്ഷിക്കുകയാണെന്ന് വെളിപ്പെടുത്തിയത്. അക്കേഷ്യം ഗ്രൂപ്പ് നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 24 ശതമാനം പേര്‍ പറയുന്നത് അമിത ജോലിഭാരം ഉണ്ടെന്നാണ്. മോശപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍, ജീവനക്കാര്‍ കൊഴിഞ്ഞു പോകുന്നതു മൂലമുള്ള അമിത ജോലി ഭാരം, മാനേജര്‍മാരുടെ പിന്തുണയില്ലായ്മ എന്നിവയൊക്കെ ഏജന്‍സി ജീവനക്കാര്‍ എന്‍ എച്ച് എസ്സും സോഷ്യല്‍ കെയര്‍ മേഖലയും വിട്ടു പോകുന്നതിന് കാരണമാകുന്നുണ്ട്. സര്‍വേയില്‍ പങ്കെടുത്തവരില്‍ മൂന്നിലൊന്ന് പേര്‍

More »

ഇംഗ്ലണ്ടിലെ ഭൂരിഭാഗം മേഖലകളിലും ചൂട് മൂലമുള്ള ഹെല്‍ത്ത് അലേര്‍ട്ട് പുറപ്പെടുവിച്ചു
ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കുമായി ചൂട് മൂലമുള്ള മഞ്ഞ ആരോഗ്യ അലേര്‍ട്ട് പുറപ്പെടുവിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 30 സെല്‍ഷ്യസിലേക്ക് ഉയരുമെന്ന് വ്യക്തമായതോടെയാണ് ഈ മുന്നറിയിപ്പ്. ഒരു മേഖലയില്‍ ഒഴികെ മറ്റെല്ലാ ഭാഗങ്ങളിലും അലേര്‍ട്ട് നിലവിലുണ്ട്. ചില മേഖലകളില്‍ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ മേഖലയില്‍ സാരമായ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച രാവിലെ മുതലാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും, മെറ്റ് ഓഫീസും പുറപ്പെടുവിച്ച അലേര്‍ട്ട് നിലനില്‍ക്കുന്നത്. താപനില 30 സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് പ്രതീക്ഷ. സൗത്ത് ഈസ്റ്റ് മേഖലയിലാണ് ഈ താപനില കൂടുതല്‍ പ്രത്യക്ഷമാകുക. ഈ മേഖലയില്‍ ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റ് ഇംഗ്ലണ്ട്, ഈസ്റ്റ് ആംഗ്ലിയ എന്നിവിടങ്ങളിലും ഇതാകും സ്ഥിതി. നോര്‍ത്ത് ഈസ്റ്റില്‍ മാത്രമാണ്

More »

വൈദ്യുതി തടസം: മാഞ്ചസ്റ്ററില്‍ നിന്നുള്ള നിരവധി ഫ്ലൈറ്റുകള്‍ റദ്ദാക്കി
വൈദ്യുതി വിതരണത്തില്‍ നേരിട്ട തടസം മൂലം മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള നിരവധി ഫ്ലൈറ്റുകള്‍ റദ്ദാക്കി. പല ഫ്ലൈറ്റുകളും പുറപ്പെടുന്നതില്‍ താമസം നേരിടുകയും ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള സ്ഥലത്ത് വൈദ്യുതി വിതരണത്തില്‍ നേരിട്ട തടസ്സമാണ് വിമാനങ്ങള്‍ വൈകുന്നതിലേയ്ക്കും റദ്ദാക്കപ്പെടുന്നതിലേയ്ക്കും വഴി വെച്ചിരിക്കുന്നത്. വൈദ്യുതി ബന്ധം പുന :സ്ഥാപിച്ച് എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലാക്കാന്‍ പരിശ്രമിക്കുകയാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. പലരുടെയും ലഗേജുകള്‍ അതാത് വിമാനത്തില്‍ തന്നെ ഇല്ലാത്ത സ്ഥിതി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും നല്‍കപ്പെട്ടിട്ടുണ്ട്. എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം ആകെ താളം തെറ്റിയതിനെ തുടര്‍ന്ന് രാവിലെ മുതല്‍ ആളുകളുടെ വലിയ ക്യൂ രൂപപ്പെട്ടതിന്റെ ചിത്രങ്ങള്‍ ഒട്ടേറെ പേരാണ് സമൂഹ

More »

തൊഴിലാളികളെ പിരിച്ചുവിടല്‍; ടാറ്റാ സ്റ്റീല്‍ കമ്പനിക്കെതിരേ യൂണിയനുകള്‍ രംഗത്ത്
ലണ്ടന്‍ : തൊഴിലാളികളെ പിരിച്ചുവിടാനുള്ള ടാറ്റാ സ്റ്റീല്‍ കമ്പനിയുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകള്‍. അടുത്തമാസം 1500 തൊഴിലാളികള്‍ പണിമുടക്കുമെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് യുകെയിലെ ടാറ്റാ സ്റ്റീല്‍ തൊഴിലാളികള്‍ പണിമുടക്കുന്നത്. സെപ്റ്റംബര്‍ അവസാനത്തോടെ പോര്‍ട്ട് ടാല്‍ബോട്ടിലെ രണ്ട് ചൂളകള്‍ പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ ഏകദേശം 2,800 ടാറ്റ സ്റ്റീല്‍ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടും. എന്നാല്‍ തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചാല്‍ അടച്ചുപൂട്ടല്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന ഭീഷണിയുടെ സ്വരമാണ് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എങ്ങനെയൊക്കെയായാലും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജൂലൈ 8 - ന് സമരവുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് തൊഴിലാളി യൂണിയനുകള്‍. വളരെ നാളുകളായി ടാറ്റാ

More »

ലേബര്‍ വന്നാല്‍ ആദ്യ ബജറ്റില്‍ 10 ബില്ല്യണ്‍ പൗണ്ട് നികുതി വര്‍ധന വരുമെന്ന്
ടോറി ഗവണ്‍മെന്റ് നികുതി വര്‍ദ്ധിപ്പിക്കുന്നുവെന്ന പരാതി പറയുന്ന ലേബര്‍ പാര്‍ട്ടി പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ 10 ബില്ല്യണ്‍ പൗണ്ട് നികുതി വര്‍ദ്ധനവുകള്‍ ആദ്യ ബജറ്റില്‍ തന്നെ ഉള്‍പ്പെടുത്തുമെന്ന് സൂചന. പബ്ലിക് സര്‍വ്വീസുകള്‍ക്ക് പണം കണ്ടെത്താനായി ക്യാപിറ്റല്‍ ഗെയിന്‍സ്, ഇന്‍ഹെറിറ്റന്‍സ് ടാക്‌സുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് ലേബര്‍ പാര്‍ട്ടി തേടുന്നത്. ഷാഡോ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഒരു ഡസനോളം ടാക്‌സ് വര്‍ദ്ധനവുകള്‍ ആദ്യ ബജറ്റില്‍ തന്നെ ഉള്‍പ്പെടുത്തുമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പുറമെ സ്വത്തുക്കള്‍ വില്‍ക്കുമ്പോഴുള്ള നികുതി വര്‍ദ്ധിപ്പിക്കാനും ലേബര്‍ നീക്കം നടത്തുന്നതായി പാര്‍ട്ടി ആഭ്യന്തര രേഖകള്‍ വെളിപ്പെടുത്തുന്നതായി ഗാര്‍ഡിയന്‍ പറയുന്നു. കൂടാതെ ബന്ധുക്കള്‍ക്ക് സമ്മാനമായി പണം, പ്രോപ്പര്‍ട്ടി, ഭൂമി എന്നിവ

More »

ബ്രിട്ടനില്‍ ഉഷ്ണ തരംഗം എത്തുമ്പോള്‍ വൈക്കോല്‍ പനി, ശാസകോശ പ്രശ്നങ്ങളില്‍ ജാഗ്രത
ബ്രിട്ടനില്‍ മറ്റൊരു ഉഷ്ണ തരംഗം എത്തുമ്പോള്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വിദഗ്ധര്‍. അടുത്ത അഞ്ച് ദിവസത്തേക്ക് ഇംഗ്ലണ്ടിലെ അന്തരീക്ഷത്തില്‍, അമിതമായ തോതില്‍ പരാഗരേണുക്കള്‍ വ്യാപിച്ചേക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പു നല്‍കുന്നു. വെയ്ല്‍സിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഇത് സംഭവിച്ചേക്കാം. തിങ്കളാഴ്ച ആകുമ്പോഴേക്കും സ്‌കോട്ട്‌ലാന്‍ഡിന്റെ വടക്കെ അറ്റത്തുള്ള പ്രദേശങ്ങളിലും പരാഗരേണുക്കള്‍ വാപിക്കും. അതുകൊണ്ടു തന്നെ വരുന്ന ആഴ്ച ആസ്ത്മ, ശ്വാസകോശ രോഗങ്ങള്‍ എന്നിവ ഉള്ളവര്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ആസ്ത്മ + ലംഗ് യു കെ യും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആസ്ത്മ ബാധിതരില്‍ 47 ശതമാനം പേരുടെ നില ഗുരുതരമാക്കാന്‍ ഈ പരാഗരേണുക്കള്‍ കാരണമാകുമെന്നാണ് അവര്‍ പറയുന്നത്. അതുപോലെ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സി ഒ പി ഡി) ഉള്ളവരില്‍ 27 ശതമാനം പേരിലും ഇത് രോഗം ഗുരുതരമാകാന്‍ കാരണമാകും. ചുമ, ശ്വാസം

More »

ബ്രിട്ടനിലെ ഏറ്റവും സമ്പന്നരായ ഹിന്ദുജ കുടുംബത്തിലെ നാലംഗങ്ങള്‍ക്ക് ജയില്‍ ശിക്ഷ
യുകെയിലെ ഏറ്റവും വലിയ ധനിക കുടുംബങ്ങളിലൊന്ന് ഇന്ത്യന്‍ വംശജരായ ഹിന്ദുജ ഗ്രൂപ്പിന്റേതാണ്. എന്നാല്‍ ഇതേ ഹിന്ദുജ കുടുംബത്തിലെ കുടുംബവഴക്കിന്റെ കഥകളും, കോടിക്കണക്കിന് പണം കൈയിലുണ്ടായിരുന്നിട്ടും നോക്കാന്‍ ആളില്ലാത്തതിനാല്‍ കോടതി ഇടപെട്ട് കെയര്‍ ഏര്‍പ്പെടുത്തിയതും ഉള്‍പ്പെടെയുള്ള കഥകള്‍ കുടുംബത്തിന് നാണക്കേട് സമ്മാനിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ കുടുംബത്തിലെ നാല് അംഗങ്ങള്‍ക്ക് കോടതി ജയില്‍ശിക്ഷ വിധിച്ചതാണ് വാര്‍ത്തയാകുന്നത്. ഇന്ത്യന്‍ വംശജരായ പ്രകാശ് അഹൂജ, ഭാര്യ, മകന്‍ മരുമകള്‍ എന്നിവരാണ് വീട്ടുജോലിക്കാരെ ചൂഷണം ചെയ്‌തെന്ന് കണ്ടെത്തിയതോടെ ശിക്ഷ നേരിടുന്നത്. ജോലിക്കാരെ അനധികൃതമായി ജോലിക്ക് നിയോഗിക്കുകയും, നിരക്ഷരരായവരെ ജനീവയിലെ വീട്ടിലെത്തിച്ച് ചൂഷണത്തിന് വിധേയരാക്കുകയും ചെയ്തത്. ഇവരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെയ്ക്കുകയും, ശമ്പളം ഇന്ത്യന്‍ രൂപയായി നല്‍കുകയും ചെയ്തു. കൂടാതെ

More »

ലണ്ടന്‍ ഹോസ്പിറ്റലുകളിലെ സൈബര്‍ ആക്രമണം: സുപ്രധാന വിവരങ്ങള്‍ ടെലിഗ്രാമിലും ഡാര്‍ക്ക് വെബ്ബിലും
ലണ്ടനിലെ ഹോസ്പിറ്റലുകളില്‍ സൈബര്‍ ആക്രമണം നടത്തിയ കുറ്റവാളികള്‍ അതീവ പ്രാധാന്യമുള്ള ചില വിവരങ്ങള്‍ പുറത്തു വിട്ടതായി റിപ്പോര്‍ട്ടുകള്‍.ടെലിഗ്രാം ചാനലിലും ഡാര്‍ക്ക് വെബ്ബിലുമാണ് സുപ്രധാന വിവരങ്ങള്‍ പുറത്തു വിട്ടത്. ഏകദേശം 400 ജി ബി സ്വകാര്യ വിവരങ്ങള്‍ ഈ രീതിയില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചതായാണ് അറിയാന്‍ കഴിഞ്ഞത്. അതീവ പ്രാധാന്യമുള്ള രക്ത പരിശോധനാ വിവരങ്ങള്‍ ആണ് പരസ്യമാക്കിയത് . ജൂണ്‍ മൂന്നാം തീയതി ലണ്ടനിലെ പ്രധാനപ്പെട്ട ഹോസ്പിറ്റലുകളുടെ സര്‍വറുകളില്‍ സൈബര്‍ ആക്രമണം നടത്തി വിവരങ്ങള്‍ ചോര്‍ത്തിയ ശേഷം ഹാക്കര്‍മാര്‍ പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു . പണം ലഭിച്ചില്ലെങ്കില്‍ തട്ടിയെടുത്ത വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പുറത്തുവിട്ട ഡാറ്റയില്‍ രോഗികളുടെ പേരുകള്‍, ജനന തീയതി, എന്‍എച്ച്എസ് നമ്പറുകള്‍, രക്തപരിശോധനകളുടെ വിവരണങ്ങള്‍ എന്നിവ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions