കാര്‍ഡിഫില്‍ കാറപകടത്തില്‍പ്പെട്ട മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലമാക്കി, ഒന്നര മാസത്തോളം നീണ്ട പോരാട്ടം അവസാനിപ്പിച്ച് മലയാളി വിദ്യാര്‍ത്ഥിനി ഹെല്‍ന മരിയ മരണത്തിന് കീഴടങ്ങി. കാര്‍ഡിഫിലെ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹെല്‍നയുടെ വെന്റിലേറ്ററില്‍ കഴിയവേ വ്യാഴാഴ്ച വൈകിട്ട് ആണ് വിട വാങ്ങിയത്.
മേയ് മൂന്നിന് കാര്‍ഡിഫിന് അടുത്ത് വച്ച് നടന്ന കാര്‍ അപകടത്തിലാണ് മലപ്പുറം സ്വദേശിനി ഹെല്‍ന മരിയക്കു ഗുരുതരമായി പരിക്കേറ്റത്. കാറിലുണ്ടായിരുന്ന നാല് പേരില്‍ മൂന്ന് പേര്‍ക്ക് സാരമായ പരിക്ക് പറ്റുകയും അവരില്‍ ഹെല്‍ന മരിയ ഗുരുതരാവസ്ഥയില്‍ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പരിചരണത്തിലായിരുന്നു. ഹെല്‍നയുടെ തിരിച്ചു വരവിനായുള്ള പ്രാര്‍ത്ഥനകള്‍ക്കിടെയാണ് മരണവാര്‍ത്ത എത്തിയത്.
ഗുരുതരമായി പരിക്കേറ്റ ഹെല്‍ന കഴിഞ്ഞ ഒന്നര മാസത്തിലധികമായി വെന്റിലേറ്ററില്‍ ജീവനുവേണ്ടി പോരാടുകയായിരുന്നു. ക്രിട്ടിക്കല്‍ സ്റ്റേജില്‍
More »
സ്റ്റാമ്പ് ഡ്യൂട്ടി റദ്ദാക്കാനുള്ള ടോറി വാഗ്ദാനത്തിന് ഒപ്പം നില്‍ക്കുന്ന ഓഫറില്ലെന്ന് സമ്മതിച്ച് കീര്‍ സ്റ്റാര്‍മര്‍
സ്റ്റാമ്പ് ഡ്യൂട്ടി റദ്ദാക്കാനുള്ള ടോറികളുടെ വാഗ്ദാനത്തിനൊപ്പം പിടിച്ചുനില്‍ക്കുന്ന ഓഫര്‍ നല്‍കാനില്ലെന്ന് ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ സ്ഥിരീകരിച്ചതോടെ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് മേല്‍ ലേബര്‍ പാര്‍ട്ടി നികുതി ചുമത്തുമെന്ന് വിമര്‍ശനം.
സ്റ്റാമ്പ് ഡ്യൂട്ടി മാറ്റങ്ങള്‍ സംബന്ധിച്ച് ഫണ്ടിംഗ് നല്‍കാതെയുള്ള ഗവണ്‍മെന്റ് വാഗ്ദാനത്തിന് പിന്നാലെ പോകില്ലെന്നാണ് ലേബര്‍ നേതാവ് വ്യക്തമാക്കുന്നത്. ഈ മാസം ആദ്യമാണ് ആദ്യമായി വീട് വാങ്ങുന്നവരുടെ സ്റ്റാമ്പ് ഡ്യൂട്ടി പരിധി വര്‍ദ്ധിപ്പിക്കുമെന്ന് റിഷി സുനാക് സ്ഥിരീകരിച്ചത്. 2022-ല്‍ ഈ പരിധി 300,000 പൗണ്ടില്‍ നിന്നും 425,000 പൗണ്ടിലേക്ക് താല്‍ക്കാലികമായി ഉയര്‍ത്തിയിരുന്നു. ഈ പദ്ധതി സ്ഥിരപ്പെടുത്തുകയായിരുന്നു ടോറികളുടെ ലക്ഷ്യം.
അധിക നികുതി ഇല്ലാതെ തന്നെ പ്രോപ്പര്‍ട്ടി വിപണിയില്‍ പ്രവേശിക്കാന്‍ ആയിരങ്ങള്‍ക്ക് അവസരം നല്‍കുന്ന പദ്ധതിയാണിത്. എന്നാല്‍
More »
ബ്രിട്ടനില്‍ പത്തില്‍ ഒന്‍പത് ദമ്പതികളും വിവാഹത്തിന് മുന്‍പ് ലിവിങ് ടുഗെതര്‍ പരീക്ഷിക്കുന്നു
ബ്രിട്ടനില്‍ പത്തില്‍ ഒന്‍പത് ദമ്പതികളും വിവാഹത്തിന് മുന്‍പ് ഒരുമിച്ച് ജീവിച്ച് പരീക്ഷിക്കുന്നു! അതുവഴി ഭാവിജീവിതം സുഖകരമാക്കുകയാണ് ലക്‌ഷ്യം .പലപ്പോഴും വിവാഹം ചെയ്ത പങ്കാളിയുടെ സ്വഭാവങ്ങളും, അതുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടും കുടുംബജീവിതം താളം തെറ്റിക്കും. ഇതൊഴിവാക്കാനാണ് താന്‍ കെട്ടാന്‍ പോകുന്ന വ്യക്തിക്കൊപ്പം ഒരുമിച്ചു ജീവിക്കാന്‍ പങ്കാളികള്‍ മുന്നോട്ടുവരുന്നത്.
ഭൂരിപക്ഷം പേരും വിവാഹത്തിന് മുന്‍പ് ഒരുമിച്ച് ജീവിച്ച് നോക്കുന്നതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022-ല്‍ ഔദ്യോഗിക ചടങ്ങുകളില്‍ വിവാഹം ചെയ്തവരില്‍ പത്തില്‍ ഒന്‍പത് ദമ്പതികളും ഇതിന് മുന്‍പ് ഒരുമിച്ച് ജീവിച്ചവരാണെന്ന് ഡാറ്റ സ്ഥിരീകരിക്കുന്നു.
മൂന്ന് ദശകം മുന്‍പ് 1994-ല്‍ 59.6 ശതമാനത്തോളം പേരാണ് ഈ വിധം ഒരുമിച്ച് ജീവിച്ച ശേഷം വിവാഹിതരായതെങ്കില്‍, 2022 എത്തുമ്പോള്‍ ഇത് 91.3 ശതമാനത്തിലേക്കാണ് ഉയരുന്നത്. പുരോഗമനവാദികള്‍
More »
'വിന്റര്‍ പ്രതിസന്ധി' പോലെ എന്‍എച്ച്എസില്‍ 'സമ്മര്‍ പ്രതിസന്ധി'; എ&ഇയില്‍ 25 മണിക്കൂര്‍ വരെ കാത്തിരിപ്പ്
എന്‍എച്ച്എസില്‍ 'വിന്റര്‍ പ്രതിസന്ധി'യാണ് ഇതുവരെ കേട്ടുവന്നത്. എന്നാല്‍ 'സമ്മര്‍ പ്രതിസന്ധി'യും സമാനമായി നേരിടേണ്ടിവന്നിരിക്കുകയാണ്. എന്‍എച്ച്എസ് ഇതാദ്യമായി 'സമ്മര്‍ പ്രതിസന്ധി'യില്‍ അകപ്പെട്ടതായി സീനിയര്‍ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് വന്നു. കടുത്ത ആംബുലന്‍സ് കാലതാമസവും, ട്രോളികളില്‍ രോഗികള്‍ കാത്തുകിടക്കുകയും, രോഗികള്‍ എ&ഇ യൂണിറ്റില്‍ 25 മണിക്കൂര്‍ വരെ കാത്തിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നേരിടുന്നതെന്ന് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ മുന്നറിയിപ്പില്‍ പറയുന്നു.
എമര്‍ജന്‍സി കെയറിലെ ദൈര്‍ഘ്യമേറിയ കാത്തിരിപ്പ് അനാവശ്യമായ മരണങ്ങളിലേക്ക് നയിക്കുകയാണെന്ന് ആര്‍സിഇഎം വ്യക്തമാക്കി. പ്രത്യേകിച്ച് വിന്റര്‍ സമ്മര്‍ദങ്ങള്‍ അവസാനിച്ച ഘട്ടത്തില്‍ ഈ പ്രതിസന്ധി അപൂര്‍വ്വവുമാണ്. കാലതാമസങ്ങളുടെ പ്രധാന തിരിച്ചടി നേരിടുന്നത് പ്രായമായ ആളുകളാണ്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ച
More »
മലയാളി ഇടപെടല്‍; ലണ്ടനിലെ റിസോര്‍ട്ടിലെ ശുചിമുറിയിലെ ഗാന്ധിജിയുടെ കാരിക്കേച്ചര്‍ മാറ്റി
ലണ്ടന്‍ : ലണ്ടനിലെ ഒരു പ്രമുഖ റിസോര്‍ട്ടിലെ ശുചിമുറിയില്‍ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ കാരിക്കേച്ചര്‍ മലയാളിയുടെ ഇടപെടലിനെ തുടര്‍ന്ന് മാറ്റി. സുഹൃത്തുക്കള്‍ക്കൊപ്പം വാരാന്ത്യം ആഘോഷിക്കാന്‍ റിസോര്‍ട്ടില്‍ ഒത്തുകൂടിയപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പാലാ രാമപുരം സ്വദേശി വിന്‍സന്റ് ജോസഫ് ഇത് കാണുന്നത്. തന്റെ ഇടപെടലിനെക്കുറിച്ച് കാരിക്കേച്ചര്‍ സഹിതം അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിപ്പുമിട്ടു.
വിദേശത്ത്, അതും ഇംഗ്ലണ്ടില്‍ ഗാന്ധിജിയുടെ ഒരു ചിത്രം കാണുമ്പോള്‍ അഭിമാനം തോന്നും. എന്നാല്‍ ഫ്രെയിം ചെയ്ത് ഭിത്തിയില്‍ തൂക്കിയിരുന്ന ആ ഗാന്ധിചിത്രം കണ്ടപ്പോള്‍ എനിക്കും സുഹൃത്തുക്കള്‍ക്കും ഒട്ടും സന്തോഷം ഉണ്ടായില്ല. മാത്രമല്ല, ഞങ്ങള്‍ അസ്വസ്ഥരാകുകയും ചെയ്തു. കാരണം അത് സ്ഥാപിച്ചിരുന്നത് ഒരു ശുചിമുറിയിലായിരുന്നു.’’ വികാരപരമായാണ് ഗാന്ധിജിയോട് റിസോര്‍ട്ട് നടത്തിപ്പുകാര്‍ കാണിച്ച അവഹേളനം
More »
എന്‍എച്ച്എസിനെ മുള്‍മുനയിലാക്കി ഹാക്കര്‍മാര്‍; നൂറുകണക്കിന് സര്‍ജറികള്‍ തടസപ്പെട്ടു
എന്‍എച്ച്എസിനെ മുള്‍മുനയില്‍ നിര്‍ത്തി വിലപേശി ഹാക്കര്‍മാര്‍. എന്‍എച്ച്എസിന് ലാബ് സേവനങ്ങള്‍ നല്‍കുന്ന സേവനദാതാവിനെ ലക്ഷ്യമിട്ട് നടന്ന ഹാക്കിംഗ് പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. 40 മില്ല്യണ്‍ പൗണ്ട് മോചനദ്രവം ആവശ്യപ്പെട്ടിരിക്കുകയാണ് ഹാക്കര്‍മാര്‍. ജൂണ്‍ 4ന് സിനോവിസിന് നേരെ നടന്ന സൈബര്‍ അക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ക്വിലിന്‍ എന്ന സംഘമാണ് പ്രശ്‌നബാധിതമായ കമ്പ്യൂട്ടറുകള്‍ അണ്‍ലോക്ക് ചെയ്യാന്‍ പണം ചോദിച്ചിരിക്കുന്നത്.
ഹാക്കിംഗിലൂടെ തട്ടിയെടുത്ത വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്നും ഭീഷണിയുണ്ട്. എന്‍എച്ച്എസും, പ്രൈവറ്റ് കമ്പനിയും സംയുക്തമായി നടത്തുന്ന ഈ കമ്പനിയാണ് രക്തം, യൂറിന്‍ , ടിഷ്യൂ സാമ്പിളുകള്‍ എന്നിവ ആശുപത്രികള്‍ക്കും, ജിപി സര്‍ജറികള്‍ക്കുമായി പരിശോധിക്കുന്നത്.
സൈബര്‍ അക്രമത്തെ തുടര്‍ന്ന് അടിയന്തര കാന്‍സര്‍, ട്രാന്‍സ്പ്ലാന്റ് ഓപ്പറേഷനുകള്‍
More »
ഷെറിന്‍ ഡോണിക്ക് കണ്ണീരോടെ യാത്രയേകി കുടുംബവും മലയാളി സമൂഹവും
ഷെറിന്‍ ഡോണിയ്ക്ക് കുടുംബവും പ്രിയപ്പെട്ടവരും യാത്രാമൊഴിയേകി. വില്‍ഷെയര്‍ മലയാളി സമൂഹവും സുഹൃത്തുക്കളും. വന്‍ ജനാവലിയാണ് അന്ത്യോപചാരമര്‍പ്പിക്കാനും സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കാനും എത്തിയത്.
സംസ്‌കാര ശുശ്രൂഷയില്‍ സെന്റ് മേരിസ് മിഷന്‍ വികാരി ഫാ ജിബിന്‍ വാമറ്റവും ഫാ ഫാന്‍സോ പത്തിലും കാര്‍മികത്വം നിര്‍വഹിച്ചു.
ഭര്‍ത്താവ് ഡോണി ബെനഡിക്ടിനും നാലു വയസുകാരിയായ മകള്‍ക്കും തീരാനഷ്ടമാണ് ഈ വിയോഗം. ഡോണിയേയും മകളേയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു സുഹൃത്തുക്കള്‍.
ഷെറിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ബ്രയാന്‍ ഏവരുമായി പങ്കുവച്ചു.
വില്‍ഷെയര്‍ മലയാളി അസ്സോസിയേഷനുവേണ്ടി പ്രസിഡന്റ് പ്രിന്‍സ്‌മോന്‍ മാത്യു അനുശോചനം രേഖപ്പെടുത്തി. സ്വിന്‍ഡന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിക്കു വേണ്ടി സിസി ആന്റണിയും ഷെറിന്റെ കുടുംബത്തിനു വേണ്ടി ജോസഫ് നന്ദിയും കടപ്പാടും
More »
ഇംഗ്ലണ്ടിലും വെയില്‍സിലും മദ്യം, മയക്കുമരുന്ന് മരണങ്ങളില്‍ വര്‍ധന; തിരിച്ചടിയായത് ലോക്ക്ഡൗണ്‍
ഇംഗ്ലണ്ടിലും, വെയില്‍സിലും മദ്യവും, മയക്കുമരുന്നും ഉപയോഗിച്ചുള്ള മരണങ്ങള്‍ കുതിച്ചുയര്‍ന്നതായി ഔദ്യോഗിക കണക്കുകള്‍. ഇത്തരം അമിത ഉപയോഗം മൂലം ഇംഗ്ലണ്ടില്‍ 13,000 മരണങ്ങള്‍ അധികമായി നടന്നപ്പോള്‍ വെയില്‍സില്‍ 800 മരണങ്ങളാണ് 2022-ല്‍ അധികം രേഖപ്പെടുത്തിയത്.
മഹാമാരിക്ക് മുന്‍പുള്ള കണക്കുകളെ അപേക്ഷിച്ച് രണ്ട് കണക്കുകളും വലിയ വര്‍ദ്ധനവാണ് മുന്നോട്ട് വെയ്ക്കുന്നത്. ആ ഘട്ടത്തില്‍ യഥാക്രമം 10,511-667 എന്ന നിലയിലായിരുന്നു അധിക മരണങ്ങള്‍. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ആരംഭിച്ച അമിത മദ്യപാനവും, ഹെറോയിന്‍, മറ്റ് പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ എന്നിവയുടെ അമിത ഉപയോഗവുമാണ് ബ്രിട്ടീഷുകാരുടെ ജീവന്‍ കവരുന്നതെന്ന് വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു.
ഇംഗ്ലണ്ടിലും, വെയില്‍സിലും 2022-ല്‍ നടന്ന അഞ്ചിലൊന്ന് മരണങ്ങളും തടയാവുന്നവയായിരുന്നുവെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകള്‍ കാണിക്കുന്നു. പൂര്‍ണ്ണമായ രേഖകള്‍
More »
എന്‍എച്ച്എസിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധര്‍
പൊതു തിരഞ്ഞെടുപ്പായിട്ടും പ്രധാന രാഷ്ട്രീയ പാര്‍ട്ടികളൊന്നും എന്‍എച്ച്എസിനെ എങ്ങനെ മെച്ചപ്പെടുത്തും എന്നതിനെ കുറിച്ച് ഇതുവരെ ബോധ്യപ്പെടുത്തുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടില്ലെന്ന് പ്രമുഖ ആരോഗ്യ തിങ്ക് ടാങ്ക് പറയുന്നു.
അടുത്ത പാര്‍ലമെന്റിന്റെ അവസാനത്തോടെ ഇംഗ്ലണ്ടില്‍ പ്രതിവര്‍ഷം 38 ബില്യണ്‍ പൗണ്ടിന്റെ കുറവുണ്ടായതായി നിലവിലെ ചെലവ് പ്രവചനമനുസരിച്ച് ഹെല്‍ത്ത് ഫൗണ്ടേഷന്‍ പറഞ്ഞു.
എന്‍എച്ച്എസ് ബാക്ക്‌ലോഗ് പരിഹരിക്കുക, ജിപി പരിചരണം മെച്ചപ്പെടുത്തുക, ആശുപത്രികളുടെ പുനര്‍വികസനം തുടങ്ങിയ പദ്ധതികള്‍ അപകടത്തിലാക്കുമെന്ന് തിങ്ക് ടാങ്ക് പറഞ്ഞു.
എന്‍എച്ച്എസില്‍ എത്ര തുക നിക്ഷേപിക്കുമെന്ന് ലേബറോ കണ്‍സര്‍വേറ്റീവുകളോ പറഞ്ഞിട്ടില്ല, അതേസമയം ലിബറല്‍ ഡെമോക്രാറ്റുകളുടെ പ്രതിജ്ഞ ഹെല്‍ത്ത് ഫൗണ്ടേഷന്‍ പറയുന്നതിലും കുറവാണ്.
ഈ മൂന്ന് പാര്‍ട്ടികളെ മാത്രമാണ് തിങ്ക് ടാങ്ക് അതിന്റെ വിശകലനത്തിനായി
More »