താറുമാറായി വാടകമേഖല; മുന്നറിയിപ്പുമായി ഹൗസിംഗ് സംഘടനകള്‍
യുകെയിലെ വാടകമേഖല താറുമാറായിട്ടും തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഇക്കാര്യം മിണ്ടാതെ രാഷ്ട്രീയ പാര്‍ട്ടികള്‍.വാടക നിയന്ത്രണവും, കാരണമില്ലാതെ പുറത്താക്കുന്നതിന് എതിരെയും നടപടി വേണമെന്ന് ആവശ്യം ഉയരുമ്പോഴാണ് ഈ മൗനം.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ശരാശരി ശമ്പള വര്‍ദ്ധനയ്ക്ക് മുകളിലാണ് യുകെയിലെ ശരാശരി വാടക നിരക്കുകള്‍ കുതിച്ചുയര്‍ന്നത്. ജൂലൈ 4ന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കവെ വിവിധ രാഷ്ട്രീയ കക്ഷികള്‍ വാടകയ്ക്ക് താമസിക്കുന്ന ആളുകളെ മറന്ന പോലെയാണ്.
ഈ പൊതുതെരഞ്ഞെടുപ്പില്‍ യുകെയുടെ തകര്‍ന്നുകിടക്കുന്ന വാടക സിസ്റ്റം ശരിപ്പെടുത്താനുള്ള സാധ്യത പോലും ആരും ഉപയോഗിക്കുന്നില്ലെന്ന് ഹൗസിംഗ് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. വാടക പ്രതിസന്ധി നേരിടാന്‍ പാര്‍ട്ടി നേതാക്കള്‍ ശക്തമായ പരിഹാരവുമായി മുന്നോട്ട് വരണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
ഇത് സംബന്ധിച്ച് പ്രധാനമന്ത്രി റിഷി സുനാകിനും, പ്രതിപക്ഷ
More »
മദ്യപിച്ച് വാഹനം ഓടിക്കുന്ന പരിധി വെട്ടിക്കുറയ്ക്കണമെന്ന ആവശ്യവുമായി ഡോക്ടര്‍മാര്‍
മദ്യപിച്ച് വാഹനം ഓടിക്കാനുള്ള പരിധി ഒരൊറ്റ ബിയര്‍ എന്ന തോതിലേക്ക് കുറയ്ക്കണമെന്ന് അടുത്ത ഗവണ്‍മെന്റിന് മുന്നില്‍ പ്രചരണം നടത്താന്‍ ഡോക്ടര്‍മാര്‍. നിലവില്‍ ഇംഗ്ലണ്ടിലെ മദ്യപിച്ച് വാഹനം ഓടിക്കുന്ന പരിധി യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന തോതായ 100 എംഎല്‍ രക്തത്തില്‍ 80 എംജി ആല്‍ക്കഹോള്‍ എന്ന നിലയിലാണ്.
എന്നാല്‍ ഈ പരിധി 50 എംജിയായി കുറയ്ക്കാനും, പുതിയ ഡ്രൈവര്‍മാര്‍ക്ക് കേവലം 20 എംജിയായി പരിമിതപ്പെടുത്താനുമാണ് ഡോക്ടര്‍മാരുടെ ട്രേഡ് യൂണിയന്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഒരു ചെറിയ ഗ്ലാസ് വൈന്‍ അല്ലെങ്കില്‍ ബിയറിന് സമാനമായ മദ്യം ഉപയോഗിച്ച ശേഷം വാഹനം ഓടിക്കാമെന്നാണ് മാറ്റം ആവശ്യപ്പെടുന്നത്.
ആല്‍ക്കഹോള്‍ ഹെല്‍ത്ത് അലയന്‍സ്, റോഡ് സേഫ്റ്റി ചാരിറ്റി ബ്രേക്ക്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആല്‍ക്കഹോള്‍ സ്റ്റഡീസ് എന്നിവരുടെ പിന്തുണയും പദ്ധതിക്കുണ്ട്. നിലവിലെ
More »
സ്വിന്‍ഡനില്‍ ഷെറിന്‍ ഡോണിയ്ക്ക് ഇന്ന് അന്ത്യയാത്ര; വേദനയോടെ പ്രിയപ്പെട്ടവര്‍
സ്വിന്‍ഡനില്‍ അന്തരിച്ച ഷെറിന്‍ ഡോണി(39)യ്ക്ക് യാത്രാമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍ . ഷെറിന്‍ ഡോണിയുടെ പൊതുദര്‍ശനവും സംസ്‌കാരവും ഇന്ന് നടക്കും. രാവിലെ 9.45ന് കാരോണ്‍ബ്രിഡ്ജ് റോഡിലെ സെന്റ് പീറ്റേഴ്‌സ് കാത്തലിക് ചര്‍ച്ചില്‍ നടക്കുന്ന പൊതുദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് 12.30ഓടെ കിങ്‌സ്ഡൗണ്‍ സെമിത്തേരിയില്‍ ആണ് സംസ്‌കാരം.
ജൂണ്‍ അഞ്ചാം തീയതിയാണ് സ്വിന്‍ഡനിലെ പര്‍ട്രണില്‍ താമസിക്കുന്ന ഡോണി ബെനഡിക്ടിന്റെ ഭാര്യ ഷെറിന്‍ ഡോണിയുടെ മരണ വാര്‍ത്ത പുറത്ത് വന്നത്. രണ്ട് വര്‍ഷത്തിലധികമായി ശ്വാസ കോശ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന ഷെറിന്‍ കഴിഞ്ഞ ആറ് മാസമായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ ചികിത്സയിലായിരുന്നു.
നാല് വയസുള്ള ഒരു മകളാണ് ഷെറിനും ഡോണിയ്ക്കും ഉള്ളത്. ഇവരുടെ ബന്ധുക്കള്‍ യുകെയില്‍ തന്നെ ഉള്ളതിനാല്‍ സംസ്‌കാരം യുകെയില്‍ നടത്താന്‍ കുടുംബാംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
More »
യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു
യുകെ മലയാളി സമൂഹത്തിനു വേദനയായി പീറ്റര്‍ബറോ മലയാളിയ്ക്ക് അപ്രതീക്ഷിത വിയോഗം. പീറ്റര്‍ബറോയില്‍ കുടുംബമായി താമസിച്ചിരുന്ന മലയാളി നഴ്‌സ് സുഭാഷ് മാത്യു (43) ആണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. കഴിഞ്ഞ ദിവസം വൈകീട്ട് 6.30നാണ് അന്തരിച്ചത്.
നോര്‍ത്ത് വെസ്റ്റ് ആംഗ്ലിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ പീറ്റര്‍ബറോ സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. ഇടുക്കി വണ്ടിപ്പെിയാര്‍ ആഞ്ഞിലിത്തോപ്പില്‍ കുടുംബാംഗമായ സുഭാഷ് 2006ലാണ് യുകെയിലെത്തിയത്.
കണ്ണൂര്‍ എടൂര്‍ ഞാറക്കാട്ടില്‍ കുടുംബാംഗം മിനുവാണ് ഭാര്യ. ആഷേര്‍ ഏക മകനാണ്. സംസ്‌കാരം നാട്ടില്‍ വച്ചു നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. പീറ്റര്‍ മലയാളി സമൂഹം കുടുംബത്തിന് പിന്തുണയുമായി ഒപ്പമുണ്ട്.
യുകെയിലെ പൊതു ദര്‍ശനവും നാട്ടിലെ സംസ്‌കാര തീയതിയും യുകെയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം തീരുമാനിക്കുമെന്ന് കുടുംബാംഗങ്ങള്‍
More »
ബ്രിട്ടനില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയം കഴിഞ്ഞു, പോസ്റ്റല്‍ വോട്ടിനായി ഇന്ന് വരെ അപേക്ഷിക്കാം
ലണ്ടന്‍ : ബ്രിട്ടനില്‍ ജൂലൈ 4 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ വോട്ടറാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയം ചൊവ്വാഴ്ച അര്‍ധരാത്രി പൂര്‍ത്തിയായി .ചൊവ്വാഴ്ച രാത്രി 11.59 വരെ https ://www.gov.uk/register-to-vote എന്ന ലിങ്ക് വഴി ആണ് ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുവാന്‍ അവസരം ഉണ്ടായിരുന്നത്.
യുകെ പൗരത്വം ഉള്ളവര്‍ക്ക് പുറമെ കോമണ്‍ വെല്‍ത്ത് രാജ്യങ്ങളില്‍ പൗരത്വം ഉള്ള ഏതൊരാള്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും വോട്ട് ചെയ്യുവാനും കഴിയും. ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ വീണ്ടും നല്‍കേണ്ടതില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവര്‍ക്ക് പോസ്റ്റല്‍ വോട്ട് ലഭിക്കുന്നതിനായി എന്ന ലിങ്ക് വഴി ഇന്ന് (19/6/2024) വൈകിട്ട് 5 വരെയും അപേക്ഷിക്കാം.
ബ്രിട്ടനിലെ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇപ്പോള്‍ രണ്ടാഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ്
More »
ലീഡ്‌സിലെ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് പ്രഷര്‍ കുക്കര്‍ ബോംബുമായി തീവ്രവാദി
ലീഡ്‌സിലെ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് നഴ്‌സുമാരെ വധിക്കാന്‍ പ്രഷര്‍ കുക്കര്‍ ബോംബുമായി എത്തിയ തീവ്രവാദിയെ ആശുപത്രിക്ക് പുറത്തുവെച്ച് പറഞ്ഞ് സമാധാനിപ്പിച്ച് പിന്തിരിപ്പിച്ചത് ഒരു രോഗി! കോടതി വിചാരണയില്‍ ആണ് ഇക്കാര്യം വ്യക്തമായത്.
ലീഡ്‌സിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ ഗ്ലെഡ്ഹൗ വിംഗിന് പുറത്താണ് 28-കാരനായ മുഹമ്മദ് ഫാറൂഖ് എന്ന തീവ്രവാദി പ്രഷര്‍ കുക്കര്‍ ബോംബുമായി എത്തിയത്. പരമാവധി നഴ്‌സുമാരെ വധിക്കുകയായിരുന്നു ഇയാളുടെ പദ്ധതി. കഴിഞ്ഞ വര്‍ഷം ജനുവരി 20ന് പുലര്‍ച്ചെയായിരുന്നു നാടകീയ സംഭവങ്ങള്‍.
ബോംബ് പൊട്ടിച്ച് അക്രമണം നടത്താനും, കത്തി ഉപയോഗിച്ച് പരമാവധി ആളുകളെ കുത്തിക്കൊല്ലാനും, വ്യാജ തോക്ക് കൈയില്‍ വെച്ച് ഭീഷണിപ്പെടുത്തി പോലീസിനെ കൊണ്ട് വെടിവെച്ച് ചാകാനും, അതുവഴി സ്വയം രക്തസാക്ഷിയാകാനുമായിരുന്നു ഫാറൂഖിന്റെ പദ്ധതിയെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു
കടുത്ത ഇസ്ലാമിക ആശയങ്ങളില്‍
More »
ലേബറിന്റെ വേതനം കൂട്ടല്‍ പദ്ധതി: പണപ്പെരുപ്പത്തിനും തൊഴിലില്ലായ്‌മയ്‌ക്കും ഇടയാക്കുമെന്ന് എച്ച്എസ്ബിസി
തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി, ലേബര്‍ പാര്‍ട്ടി വാഗ്ദാനം നല്‍കിയിരിക്കുന്ന റിയല്‍ ലിവിംഗ് വേജ് വര്‍ധനവ് പണപ്പെരുപ്പത്തിനും തൊഴിലില്ലായ്‌മയ്‌ക്കും ഇടയാക്കുമെന്ന് പ്രമുഖ ബാങ്ക് ആയ എച്ച്എസ്ബിസി.തൊഴില്‍ ക്ഷാമത്തോടൊപ്പം മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുത്തനെ ഉയരുന്ന അവസ്ഥയും ഇത്മെ മൂലമുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ബാങ്കിലെ സാമ്പത്തിക വിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പില്‍, കീര്‍ സ്റ്റാര്‍മര്‍ ഏറ്റവും പ്രാധാന്യം നല്‍കി എടുത്തു കാണിക്കുന്ന ഈ നയം പണപ്പെരുപ്പത്തിനും കാരണമായേക്കാം എന്ന് പറയുന്നു.
എന്നാല്‍, ഡയ്ലി എക്സ്പ്രസ്സ് സംഘടിപ്പിച്ച ലൈവ് മാധ്യമ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചോദ്യം ഉയര്‍ന്നപ്പോള്‍ ലേബര്‍ പാര്‍ട്ടി പ്രതിനിധി വ്യക്തമായ ഒരു മറുപടി നല്‍കിയില്ല എന്നതും ശ്രദ്ധേയമായി. ലേബര്‍ പാര്‍ട്ടിയുടെ ഷാഡോ പേമാസ്റ്റര്‍ ജനറല്‍ ജോനാഥന്‍ ആഷ്വര്‍ത്ത് ആ ചോദ്യം
More »
ഏപ്രില്‍ മുതലുള്ള മിനിമം വേജ് വര്‍ധന: സമ്മറിലെ സീസണല്‍ ജോലികള്‍ മൂന്നിലൊന്നായി, കുടിയേറ്റക്കാര്‍ക്ക് തിരിച്ചടി
യുകെയില്‍ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വന്ന, വര്‍ധിപ്പിച്ച നാഷണല്‍ മിനിമം വേജ് മൂലം വേനല്‍ക്കാലത്ത് ഉണ്ടാകാറുള്ള സീസണല്‍ തൊഴില്‍ അവസരങ്ങളുടെ എണ്ണത്തില്‍ വലിയ കുറവ് നേരിട്ടു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്, ഏപ്രില്‍ മെയ് മാസങ്ങളില്‍ സീസണല്‍ തൊഴിലുകളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായതായി റിക്രൂട്ട്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് കോണ്‍ഫെഡറേഷനാണ് പറഞ്ഞത്. ഇതിന്റെ തിരിച്ചടി ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റ സമൂഹത്തിനാണ് നേരിടേണ്ടിവരുന്നത്.
ഷെഫുമാര്‍, തീം പാര്‍ക്ക് അറ്റന്‍ഡന്റ്‌സ് എന്നിവരുടെ അവസരങ്ങള്‍ മൂന്നിലൊന്ന് കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റെസ്റ്റോറന്റ് മേഖലയില്‍ ഏതാണ്ട് 38.1 ശതമാനത്തോളം തൊഴിലവസരങ്ങള്‍ കുറഞ്ഞപ്പോള്‍, ഹോട്ടല്‍ മേഖലയില്‍ അത് 44.5 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. അതുപോലെ യു കെയില്‍ ആകെയായി ടൂറിസം- ഈവന്റ് മേഖലയിലും തൊഴിലവസരങ്ങള്‍ ഗണ്യമായി കുറഞ്ഞുവെന്ന് കോണ്‍ഫെഡറേഷന്‍
More »
യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റുകള്‍; കാത്തിരിപ്പ് 5 മാസത്തിലധികം നീളുന്നു
യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്താന്‍ വലിയ കലാതാമസം. ഇതുമൂലം മലയാളികളടക്കം പ്രതിസന്ധി നേരിടുകയാണ്. പലരും ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനുള്ള പരീക്ഷകള്‍ക്കായി 5 മാസത്തിലധികം കാത്തിരിക്കേണ്ടി വരുന്നതായുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. നേരത്തെ കോവിഡ് മഹാമാരിയുടെ സമയത്ത് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനുള്ള പരീക്ഷകളുടെ സമയം ഇതുപോലെ താളം തെറ്റിയിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ആരംഭിച്ച ബാക്ക് ലോഗ് ഇതുവരെ ശരിയായില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
നിലവിലെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനുള്ള കാത്തിരിപ്പ് സമയം കോവിഡിന് മുമ്പുള്ളതിനേക്കാള്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രൈവര്‍ വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി വിവരവകാശ നിയമപ്രകാരം നല്‍കിയിരിക്കുന്ന മറുപടിയിലാണ് ഈ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള ഒരു ഡേറ്റിനായി
More »