യു.കെ.വാര്‍ത്തകള്‍

യുകെയില്‍ മരുന്നു ക്ഷാമം രൂക്ഷം; പകുതിയോളം പേര്‍ക്കും കിട്ടുന്നില്ല!
യുകെയിലെ മുതിര്‍ന്ന ആളുകളില്‍ പകുതിയോളം പേര്‍ക്കും പ്രിസ്‌ക്രിപ്ഷന്‍ ലഭിച്ച മരുന്നുകള്‍ ലഭിക്കാന്‍ കടുത്ത ബുദ്ധിമുട്ട് നേരിടുന്നു. രണ്ട് വര്‍ഷത്തിനിടെ പ്രിസ്‌ക്രിപ്ഷന്‍ അനുസരിച്ച് മരുന്ന് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതായി 49 ശതമാനം ആളുകളാണ് വെളിപ്പെടുത്തിയത്. ഈ കാലയളവിലാണ് മരുന്നുകളുടെ വിതരണത്തിലെ പ്രശ്‌നങ്ങള്‍ വലിയ തോതില്‍ കുതിച്ചുയര്‍ന്നത്. രാജ്യത്ത് മരുന്നുകളുടെ ക്ഷാമം ഗുരുതരമായ തോതിലാണ് ഉയരുന്നത്. 12 ബ്രിട്ടീഷുകാരില്‍ ഒരാള്‍ വീതമാണ് ആവശ്യമായ മരുന്ന് നേടാന്‍ ബുദ്ധിമുട്ടുന്നത്. വിവിധ ഫാര്‍മസികളില്‍ ചോദിച്ചാലും സ്ഥിതി മോശമായി തുടരുന്നു. ബ്രിട്ടീഷ് ജനറിക് മാനുഫാക്ചറേഴ്‌സ് അസോസിയേഷന് വേണ്ടി ഒപ്പീനിയം നടത്തിയ സര്‍വ്വെയില്‍ മരുന്ന് കിട്ടാതെ വരുന്നതോടെ 8% പേര്‍ മരുന്ന് ലഭിക്കാതെ പോകുന്നതായി വ്യക്തമാക്കുന്നു. തങ്ങള്‍ക്ക് ആവശ്യമുള്ള മരുന്ന് സ്‌റ്റോക്കില്ലെന്ന് 31% രേും കണ്ടെത്തി.

More »

സ്വിന്‍ഡനില്‍ ഷെറിന്‍ ഡോണിയ്ക്ക് യാത്രാമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍; സംസ്‌കാരം ബുധനാഴ്ച
സ്വിന്‍ഡനില്‍ വിടപറഞ്ഞ ഷെറിന്‍ ഡോണി(39)യ്ക്ക് യാത്രാമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍ . ഷെറിന്‍ ഡോണിയുടെ പൊതുദര്‍ശനവും സംസ്‌കാരവും ബുധനാഴ്ച നടക്കും. രാവിലെ 9.45ന് കാരോണ്‍ബ്രിഡ്ജ് റോഡിലെ സെന്റ് പീറ്റേഴ്‌സ് കാത്തലിക് ചര്‍ച്ചില്‍ നടക്കുന്ന പൊതുദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് 12.30ഓടെ കിങ്‌സ്ഡൗണ്‍ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും ഈമാസം അഞ്ചാം തീയതിയാണ് സ്വിന്‍ഡനിലെ പര്‍ട്രണില്‍ താമസിക്കുന്ന ഡോണി ബെനഡിക്ടിന്റെ ഭാര്യ ഷെറിന്‍ ഡോണിയുടെ മരണ വാര്‍ത്ത പുറത്ത് വന്നത്. രണ്ട് വര്‍ഷത്തിലധികമായി ശ്വാസ കോശ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന ഷെറിന്‍ കഴിഞ്ഞ ആറ് മാസമായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ ചികിത്സയിലായിരുന്നു. നാല് വയസുള്ള ഒരു മകളാണ് ഷെറിനും ഡോണിയ്ക്കും ഉള്ളത്. ഇവരുടെ ബന്ധുക്കള്‍ യുകെയില്‍ തന്നെ ഉള്ളതിനാല്‍ സംസ്‌കാരം യുകെയില്‍ നടത്താന്‍ കുടുംബാംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

More »

പൊതുതിരഞ്ഞെടുപ്പിനിടയിലും കുലുക്കമില്ലാതെ യുകെയിലെ വീട് വിപണി
യുകെയിലെ വീട് വില ജൂണ്‍ മാസത്തിലും ഉയര്‍ന്ന നിലയില്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. റൈറ്റ് മൂവ് എന്ന പ്രോപ്പര്‍ട്ടി വെബ്സൈറ്റ് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം രാജ്യത്തെ വീടുകളുടെ ശരാശരി വില മാറ്റമില്ലാതെ തന്നെ തുടരുകയാണ്. നിലവിലെ ശരാശരി വില നിലവാരം 375, 110 പൗണ്ട് ആണ്. പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയ മെയ് മാസത്തിനേക്കാള്‍ വെറും 21 പൗണ്ട് മാത്രം കുറവാണ് ജൂണില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിനിടയില്‍ വില കുറയുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. ജൂലൈ 4ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് ഭവന വിലയെ എങ്ങനെ സ്വാധീനിക്കും എന്നാണ് എല്ലാവരും പ്രധാനമായും ഉറ്റുനോക്കുന്നത്. ടോറികള്‍ അധികാരത്തില്‍ എത്തിയാല്‍ ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് പ്രോപ്പര്‍ട്ടി ടാക്സില്‍ വന്‍ ഇളവുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവിലെ അഭിപ്രായ സര്‍വേകളില്‍ ലേബര്‍

More »

ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്ത യോഗാ പരിപാടി
അന്താരാഷ്ട്ര യോഗാ ദിനത്തിന് മുന്നോടിയായി യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച യോഗാ പരിപാടിയില്‍ വന്‍ ജനപങ്കാളിത്തം. ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച യോഗയില്‍ എഴുനൂറിലേറെ പേരാണ് പങ്കെടുത്തത്. 2015 മുതലാണ് ആഗോള തലത്തില്‍ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ച് തുടങ്ങിയത്. 2014-ല്‍ ഐക്യരാഷ്ട്ര സഭ യോഗ ഏറ്റെടുത്തതോടെയാണ് ഇത്. ജൂണ്‍ 21ന് പത്താം വാര്‍ഷികം നടക്കുമ്പോള്‍ 'യോഗ സ്ത്രീകളുടെ അഭിവൃദ്ധിക്കായി' എന്നാണ് ആപ്തവാക്യം. ലിംഗസമത്വവും, ആഗോള തലത്തില്‍ സ്ത്രീകളുടെ അഭിവൃദ്ധിയുമാണ് ഇതിന്റെ ലക്ഷ്യം. യോഗാ പരിപാടിയില്‍ ഇത്രയധികം പേര്‍ പങ്കെടുത്തതിന്റെ സന്തോഷമാണ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി പങ്കുവെച്ചത്. ലണ്ടനിലെ കേന്ദ്ര ഭാഗത്ത് എഴുനൂറിലേറെ പേര്‍ എത്തിയത് ഏറെ സന്തോഷപ്രദമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യോഗ ചെയ്യാനായി വിവിധ ജനസമൂഹങ്ങള്‍ ഒന്നിച്ചെത്തിയതും ഇന്ത്യന്‍

More »

ലണ്ടനില്‍ കാണാതായ മലയാളി പെണ്‍കുട്ടിയെ കവന്‍ട്രിയില്‍ കണ്ടെത്തി
എസക്സിലെ ബെന്‍ഫ്ലീറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ പതിനഞ്ചു വയസുള്ള പെണ്‍കുട്ടിയെ ശനിയാഴ്ച വൈകുനേരം ഏഴുമണിയോടെ കവന്‍ട്രിയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ പെണ്‍കുട്ടി കാണാതായ വിവരം പങ്കുവയ്ക്കപ്പെട്ടപ്പോള്‍ അന്വേഷണത്തിലായിരുന്നു ഏവരും. കുട്ടിയ കാണാതായ ഉടന്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും പൊലീസിനൊപ്പം കാര്യം സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ശ്രമിച്ചു. പെണ്‍കുട്ടിയുടെ സഹോദരി മുന്‍പ് കവന്‍ട്രി യൂണിവേഴ്സിറ്റിയില്‍ പഠിച്ചിട്ടുള്ള സാഹചര്യത്തില്‍ ഈ പട്ടണം തീരെ അന്യമല്ല എന്ന സാഹചര്യമാണ് കുട്ടിയെ 120 മൈല്‍ ദൂരത്തെത്തിച്ചത്. എന്നാല്‍ വൈകുന്നേരത്തോടെ കവന്‍ട്രി യൂണിവേഴ്സിറ്റി പരിസരത്തു നടക്കുന്നത് ശ്രദ്ധയില്‍ പെട്ട മലയാളി യുവാക്കള്‍ പിന്തുടരുക ആയിരുന്നു. ഇവര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളാണ്. പെണ്‍കുട്ടിയുടെ മുഖം തിരിച്ചറിഞ്ഞ യുവാക്കള്‍ സഹായത്തിനായി ഈ ഘട്ടത്തില്‍

More »

കാന്‍സര്‍ ചികിത്സ തുടങ്ങിയശേഷം കെയ്റ്റ് ആദ്യമായി പൊതുമുഖത്ത്
കാന്‍സര്‍ ചികിത്സ തുടങ്ങിയശേഷം വെയില്‍സ് രാജകുമാരി കെയ്റ്റ് ട്രൂപ്പിംഗ് ദി കളറില്‍ പങ്കെടുത്ത് പൊതുസേവനങ്ങളിലേക്ക് എത്തി. ഫെബ്രുവരി അവസാനത്തോടെയാണ് കാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട് ചികിത്സ ആരംഭിച്ചതായി കെയ്റ്റ് വ്യക്തമാക്കിയത്. ഇതിന് ശേഷം ആദ്യമായാണ് രാജകുമാരി പൊതുമുഖത്ത് പ്രത്യക്ഷപ്പെടുന്നത്. മൂന്ന് മക്കള്‍ക്കൊപ്പം കുതിരവണ്ടിയില്‍ സഞ്ചരിക്കുന്ന കെയ്റ്റ് മിഡില്‍ടണ്‍ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും ഫ്‌ളൈപാസ്റ്റ് വീക്ഷിക്കുകയും ചെയ്യും. രാജാവിനും, രാജ്ഞിക്കും പുറമെ ഭര്‍ത്താവ് വില്ല്യമിനും, മറ്റ് രാജകുടുംബാംഗങ്ങള്‍ക്കും ഒപ്പമാകും കെയ്റ്റ് ബാല്‍ക്കണിയില്‍ എത്തുക. 'രാജാവിന്റെ ബര്‍ത്ത്‌ഡേ പരേഡില്‍ കുടുംബത്തോടൊപ്പം പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. സമ്മറില്‍ ഏതാനും പൊതുചടങ്ങുകളിലും പങ്കുചേരാമെന്ന് പ്രതീക്ഷിക്കുന്നു. പ്രശ്‌നങ്ങളൊന്നും അവസാനിച്ചിട്ടില്ലെന്ന്

More »

15 വയസുള്ള മലയാളി പെണ്‍കുട്ടിയെ കാണാതായി; അറിയിപ്പുമായി എസക്സ് പോലീസ്
എസക്സിലെ ബെന്‍ഫ്ലീറ്റില്‍ നിന്ന് 15 വയസുള്ള മലയാളി പെണ്‍കുട്ടിയെ കാണാതായി. അനിത കോശി എന്ന പെണ്‍കുട്ടിയെ ആണ് കാണാതായതെന്നു എസക്സ് പോലീസ് പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിക്ക് 5 അടി 4 ഇഞ്ച് ഉയരവും നീണ്ട കറുത്ത മുടിയും ഉണ്ട്. അനിത കോശി കണ്ണട ഉപയോഗിക്കുന്ന ആളാണ്. കാണാതാകുന്ന സമയം കുട്ടി വെള്ള ടോപ്പും കറുത്ത ട്രൗസറും കറുപ്പും വെളുപ്പും ഉള്ള ട്രെയിനറുമാണ് ധരിച്ചിരുന്നത്. കറുത്ത ഹാന്‍ഡ് ബാഗും ഓറഞ്ച് പിടിയുള്ള ഗ്രേ നിറത്തിലുള്ള ലതര്‍ ബാഗും കുട്ടിയുടെ കൈവശം ഉണ്ടായിരുന്നു. ജൂണ്‍ 14 വെള്ളിയാഴ്ചയാണ് അനിതയെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് ട്രെയിനില്‍ അനിത ലണ്ടനിലേക്ക് യാത്ര ചെയ്തതായാണ് പോലീസ് കരുതുന്നത്. ഈ സമയത്ത് ലണ്ടനിലേക്ക് യാത്ര ചെയ്തവര്‍ക്ക് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ 999 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പോലീസ്

More »

വാഗ്ദാനപ്പെരുമഴയുമായി ലേബറിന്റെ പ്രകടനപത്രിക; പതിനാറാം വയസില്‍ വോട്ടവകാശം, നികുതികള്‍ 5 വര്‍ഷം കൂട്ടില്ലെന്ന്
ലണ്ടന്‍ : പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മൂന്നോടിയായി വാഗ്ദാനപ്പെരുമഴയുമായി ലേബറിന്റെ പ്രകടനപത്രിക പറത്തിറങ്ങി. ആദായ, മൂല്യവര്‍ധിത നികുതികള്‍, നാഷണല്‍ ഇന്‍ഷുറന്‍സ് എന്നിവ അഞ്ചു വര്‍ഷം കൂട്ടില്ലെന്ന് ഉറപ്പുനല്‍കിക്കൊണ്ടാണ് ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കാന്‍ നിരത്തുകളില്‍ കൂടുതല്‍ പൊലീസ് സാന്നിധ്യം, ക്രിമനലുകളെ കൂടുതല്‍ കാലം തടവില്‍ പാര്‍പ്പിക്കാന്‍ കൂടുതല്‍ ജയില്‍ സൗകര്യം, 15 ലക്ഷം പുതിയ വീടുകള്‍ എന്നിങ്ങനെ ജനത്തെ കൈയിലെടുക്കാനുതകുന്ന വാഗ്ദാനങ്ങളുമായാണ് ലേബറിന്റെ പ്രകടന പത്രിക. യുവജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ പതിനാറാം വയസ്സില്‍ വോട്ടവകാശമെന്ന വിപ്ലവകരമായ നിര്‍ദേശവും ലേബര്‍ പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്നു. പ്രശസ്തിക്കുവേണ്ടിയുള്ള അടവുകള്‍ അവസാനിപ്പിച്ച് സ്ഥിരതയാര്‍ന്ന ഭരണം ഉറപ്പുനല്‍കുകയാണ് ലേബര്‍ പാര്‍ട്ടിയെന്ന്

More »

സര്‍വെയില്‍ ടോറികളെ കടത്തിവെട്ടി റിഫോം യുകെ ആദ്യമായി രണ്ടാമത്
പൊതുതെരഞ്ഞെടുപ്പ് മൂന്നാഴ്ച മാത്രം അകലെ നില്‍ക്കുമ്പോള്‍ റിഷി സുനാകിനും, ടോറികള്‍ക്കും കനത്ത ആഘാതം സമ്മാനിച്ചു സര്‍വെ ഫലം. ടോറികളെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളി റിഫോം യുകെ രണ്ടാമതെത്തി. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ സുപ്രധാന വഴിത്തിരിവെന്ന് നിമിഷത്തെ പ്രശംസിച്ച് കൊണ്ട് റിഫോം നേതാവ് നിഗല്‍ ഫരാഗ് രംഗത്തെത്തി. ലേബര്‍ പാര്‍ട്ടി ഏത് വിധത്തിലും അധികാരത്തില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ഘട്ടത്തിലാണ് പുതുതായി രൂപീകരിച്ച റിഫോം യുകെ അഭിപ്രായസര്‍വ്വെകളില്‍ മുന്നേറ്റം നടത്തുന്നത്. 14 വര്‍ഷം ഭരണത്തിലിരുന്ന കണ്‍സര്‍വേറ്റീവുകള്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് പോലും ഉണ്ടാകില്ലെന്ന അവസ്ഥ നേതാക്കളെ വെട്ടിലാക്കുകയാണ്. ലേബര്‍ പാര്‍ട്ടിയുടെ പ്രതിപക്ഷം തങ്ങളാണെന്ന് നിഗല്‍ ഫരാഗ് പ്രഖ്യാപിച്ചു. അഭിപ്രായ സര്‍വ്വെ പുറത്തുവന്നതിന് പിന്നാലെ ഐടിവി സംവാദത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഫരാഗ് തന്റെ സന്തോഷം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions