ചെലവ് താങ്ങാനാവില്ല; ലെസ്റ്ററിലെ ദീപാവലി ആഘോഷം പ്രതിസന്ധിയില്‍
ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ ആഘോഷം ആയ യുകെയിലെ ലെസ്റ്ററിലെ ദീപാവലി ആഘോഷം സാമ്പത്തിക ബുദ്ധിമുട്ടു മൂലം പ്രതിസന്ധിയില്‍. ഇക്കുറി ലെസ്റ്ററിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് തിരിതെളിയാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഘോഷപരിപാടികള്‍ക്ക് വേണ്ടിവരുന്ന വലിയ ചെലവുകള്‍ താങ്ങാന്‍ സിറ്റി കൗണ്‍സിലിന് സാധിക്കാത്ത വന്നതോടെയാണ് പരിപാടി റദ്ദാക്കാന്‍ സാധ്യത തെളിയുന്നത്.
ലെസ്റ്ററില്‍ സാധാരണയായി രണ്ട് ദിവസം നീളുന്ന പരിപാടിയാണ് സംഘടിപ്പിക്കാറുള്ളത്. വിളക്കുകളുടെ രൂപത്തിലുള്ള 6000 എല്‍ഇഡി ലൈറ്റുകള്‍ ഓണാക്കുന്ന ചടങ്ങ് പോലും വലിയ രീതിയിലാണ് സംഘടിപ്പിക്കുക. കൂടാതെ ഘോഷയാത്ര, വെടിക്കെട്ട് എന്നിവയും ദീപാവലിക്ക് രണ്ടാഴ്ച മുന്‍പ് നടക്കും. ഇതിന് ശേഷം മറ്റൊരു പരിപാടിയായി സംഗീതനിശയും, ദീപങ്ങളുമായി ഘോഷയാത്ര നടത്തുന്നത് ദീപാവലി ദിനത്തിലാണ്. ഇതിനായി 250,000 പൗണ്ടാണ് ലെസ്റ്റര്‍ സിറ്റി കൗണ്‍സില്‍ ചെലവിടുന്നത്.
More »
യുകെയില്‍ വിദ്യാര്‍ത്ഥികളില്‍ തീവ്രവാദി ആശയങ്ങള്‍ വളരുന്നു; സ്ഥിതി ആശങ്കാജനകം
യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തീവ്രവാദി ആശയങ്ങള്‍ വളരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗവണ്‍മെന്റിന്റെ പ്രിവന്റ് കൗണ്ടര്‍ എക്‌സ്ട്രീമിസം പ്രോഗ്രാം വഴി പിടിച്ച യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ എണ്ണം 50 ശതമാനമാണ് വര്‍ദ്ധിച്ചത്.
വ്യക്തതയും, സ്ഥിരതയുമില്ലാത്ത ആശയങ്ങള്‍ക്ക് പിന്നാലെ പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണമേറുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടിലെ ഉന്നത വിദ്യാഭ്യാസ റെഗുലേറ്ററായ ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സ് പ്രസിദ്ധീകരിച്ച ഡാറ്റ പ്രകാരം ഇത്തരം തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ കാറ്റഗറിയാണ് വര്‍ദ്ധന രേഖപ്പെടുത്തുന്നത്.
2022-23 വര്‍ഷത്തില്‍ 210 പ്രിവന്റ് കേസുകളാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടത്. 2021-22 വര്‍ഷം ഇത് 165 ആയിരുന്നു. 2020-21-ല്‍ 139 കേസുകളുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കോവിഡ്
More »
മോര്‍ട്ട്ഗേജ് ഗ്യാരന്റി പദ്ധതിയില്‍ ചെറുപ്പക്കാര്‍ക്ക് 'വാങ്ങാനുള്ള സ്വാതന്ത്ര്യം' വാഗ്ദാനം ചെയ്യാന്‍ ലേബര്‍
മോര്‍ട്ട്ഗേജ് ഗ്യാരന്റി പദ്ധതി പ്രകാരം ചെറുപ്പക്കാര്‍ക്ക് 'വാങ്ങാനുള്ള സ്വാതന്ത്ര്യം' വാഗ്ദാനം ചെയ്യാന്‍ ലേബര്‍ ഒരുങ്ങുന്നു. പദ്ധതി വെള്ളിയാഴ്ച പ്രഖ്യാപിക്കുന്നതിനാല്‍ കൂടുതല്‍ യുവാക്കളെ പാര്‍പ്പിട ഗോവണിയില്‍ എത്തിക്കുമെന്ന് ലേബര്‍ വാഗ്ദാനം ചെയ്യും.
തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍, നിലവിലുള്ള മോര്‍ട്ട്ഗേജ് ഗ്യാരന്റി സ്കീം - വലിയ നിക്ഷേപങ്ങള്‍ ലാഭിക്കാന്‍ കഴിയാത്ത ആളുകള്‍ക്ക് ഗ്യാരന്റിയായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് പാര്‍ട്ടി പ്രതിജ്ഞയെടുക്കും.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.5 ദശലക്ഷം വീടുകള്‍ കൂടി നിര്‍മ്മിക്കപ്പെടുമെന്ന് അവകാശപ്പെടുന്ന സര്‍ കീര്‍ സ്റ്റാര്‍മര്‍ ഭവന ലക്ഷ്യങ്ങള്‍ വീണ്ടും അവതരിപ്പിക്കുന്നതുള്‍പ്പെടെയുള്ള ആസൂത്രണ സംവിധാനത്തിന്റെ ഒരു നവീകരണത്തിനും പ്രതിജ്ഞാബദ്ധമാണ് എന്ന് അറിയിക്കും .
'14 വര്‍ഷത്തെ ടോറി സര്‍ക്കാരിന് ശേഷം, കഠിനാധ്വാനികളായ നിരവധി
More »
ബ്രിട്ടനില്‍ സ്റ്റുഡന്റ് നഴ്‌സുമാരുടെ എണ്ണത്തില്‍ ഇടിവ്; വിദേശ നഴ്‌സുമാര്‍ക്ക് ഡിമാന്‍ഡ് കൂടും
ഇംഗ്ലണ്ടിലെ എന്‍എച്ച്എസിനായി തയ്യാറാക്കിയ വര്‍ക്ക്‌ഫോഴ്‌സ് പ്ലാന്‍ പ്രകാരം 2025-ല്‍ ലക്ഷ്യമിട്ട നഴ്‌സുമാരില്‍ 10,000-ലേറെ പേരുടെ കുറവ് നേരിടുമെന്ന് കണക്കുകള്‍. സ്റ്റുഡന്റ് നഴ്‌സുമാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ വലിയ ഇടിവാണ് ഇതിന് കാരണമാകുന്നത്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തില്‍ ലക്ഷ്യമിട്ട തോതില്‍ നിന്നും എന്‍എച്ച്എസില്‍ 10,952 നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ കുറവ് നേരിടും. ഇത് വിദേശ നഴ്‌സുമാരെ കൂടുതല്‍ ആശ്രയിക്കാനിടയാകും.
വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിലുള്ള കുറവ് മൂലം ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വ്വീസില്‍ വര്‍ക്ക്‌ഫോഴ്‌സ് പ്ലാന്‍ ഫലപ്രദമാകാതെ പോകുമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് മുന്നറിയിപ്പ് നല്‍കി. ഇത് പരിഗണിച്ച് അടുത്ത ഗവണ്‍മെന്റിനോട് പ്രശ്‌നം പരിഹരിക്കാനുള്ള നടപടി തയ്യാറാക്കാനാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്.
2025-26 ഇന്‍ടേക്കില്‍ സ്റ്റുഡന്റ് നഴ്‌സ്
More »
ഇന്ധന വിലക്കുറവുള്ള സൂപ്പര്‍മാര്‍ക്കറ്റുകളുടെ പട്ടികയുമായി ആര്‍എസി
സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് ഇന്ധനമടിക്കുന്നവര്‍ ഇപ്പോള്‍ അസ്ഡ പെട്രോള്‍ സ്റ്റേഷനുകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഏറ്റവും പുതിയ ഇന്ധന വില പട്ടിക പറയുന്നു. അസ്ഡയുടെ പ്രധാന എതിരാളികളായ ടെസ്‌കോ, മോറിസണ്‍സ്,സെയ്ന്‍സ്ബറി എന്നിവര്‍ മെയ് അവസാനത്തില്‍ ഒരു ലിറ്റര്‍ അണ്‍ലെഡഡ് പെട്രോള്‍ വിറ്റത് ശരാശരി 2.1 പെന്‍സ് കുറച്ചാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആര്‍ എ സിയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. അതേസമയം ഈ സൂപ്പര്‍മാര്‍ക്കറ്റുളില്‍ ഡീസല്‍ വിറ്റത്, അസ്ഡയിലേതിനേക്കാള്‍ ലിറ്ററിന് 2.5 പെന്‍സ് കുറച്ചും.
2024 മെയ് മാസം അവസാനത്തില്‍, അണ്‍ലെഡഡ് പെട്രോളിന്റെ അസ്ഡയിലെ ശരാശരി വില, ലിറ്ററിന് ശരാശരി 147.4 പെന്‍സ് ആയിരുന്നു. അതേ കാലയളവില്‍ മോറിസണ്‍സിലെ ശരാശരി വില 145 പെന്‍സും, സ്യെന്‍സ്ബറിയിലേത് 145.2 പെന്‍സും ടെസ്‌കോയിലേത് 145.5 പെന്‍സും ആയിരുന്നു എന്ന് ആര്‍ എ സി പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പല
More »
ഹാക്ക്‌നിയില്‍ മലയാളി ബാലികയെ വെടിവെച്ച പ്രതി ഇപ്പോഴും കാണാമറയത്ത്; അഭ്യര്‍ത്ഥനയുമായി പോലീസ്
ഈസ്റ്റ് ലണ്ടനിലെ ഹാക്ക്‌നിയില്‍ തുര്‍ക്കിഷ് റെസ്‌റ്റൊറന്റില്‍ മോട്ടോര്‍ ബൈക്കിലെത്തിയ അക്രമി മലയാളി ബാലികയെ അടക്കം നാലുപേരെ വെടിവച്ചു വീഴ്ത്തിയ സംഭവത്തില്‍ ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാവാതെ പോലീസ്. കുട്ടിയുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. രാജ്യത്തെ ഞെട്ടിച്ച സംഭവം കഴിഞ്ഞു ഇത്ര ദിവസം ആയിട്ടും അക്രമിയെയോ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് ആശങ്ക കൂട്ടുന്നു.
ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ ഭാഗമായി നടന്ന വെടിവെപ്പിലാണ് ഒന്‍പത് വയസുകാരി ലിസെല്‍ മരിയയുടെ തലയില്‍ വെടിയേറ്റത്. കുട്ടി ഗുരുതരാവസ്ഥയില്‍ തുടരുന്നതിനിടെ പ്രതിയെ കുറിച്ച് വിവരം നല്‍കാനുള്ള അഭ്യര്‍ത്ഥന പോലീസ് പുതുക്കി.
കുടുംബത്തോടൊപ്പം ഈസ്റ്റ് ലണ്ടനില്‍ എത്തിയപ്പോഴായിരുന്നു മലയാളി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദുരന്തം നേരിട്ടത്. യഥാര്‍ത്ഥത്തില്‍ അക്രമി ലക്ഷ്യമിട്ട
More »
വോട്ടിംഗ് പ്രായം കുറയ്ക്കാനുള്ള സ്റ്റാര്‍മറുടെ പദ്ധതിക്ക് വോട്ടര്‍മാരുടെ എതിര്‍പ്പ്
തിരഞ്ഞെടുപ്പിന് നാല് ആഴ്ച മാത്രം അകലെ നില്‍ക്കുമ്പോള്‍ വോട്ടിംഗ് പ്രായം 16 വയസായി ചുരുക്കുമെന്ന ലേബര്‍ പദ്ധതിയെ എതിര്‍ത്ത് പകുതിയോളം വോട്ടര്‍മാര്‍. ലോര്‍ഡ് ആഷ്‌ക്രോഫ്റ്റ് നടത്തിയ പുതിയ പോളിംഗിലാണ് ലേബറിന്റെ താല്‍പ്പര്യത്തെ വോട്ടര്‍മാര്‍ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമായത്.
16, 17 വയസുകാര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം നല്‍കുമെന്നാണ് കീര്‍ സ്റ്റാര്‍മര്‍ വാഗ്ദാനം ചെയ്യുന്നത്. ജോലി ചെയ്യാനും, നികുതി നല്‍കാനും പ്രായമായാല്‍ വോട്ടും ചെയ്യാമെന്നാണ് സ്റ്റാര്‍മറുടെ നിലപാട്. എന്നാല്‍ ഇത് സംബന്ധിച്ച് നടത്തിയ സര്‍വ്വെയില്‍ 52 ശതമാനം പേരും ശക്തമായി നയത്തെ എതിര്‍ക്കുന്നതായി അറിയിച്ചു. 38 ശതമാനം പേര്‍ മാത്രമാണ് നയത്തെ അനുകൂലിക്കുന്നത്.
അതേസമയം, 18 മുതല്‍ 24 വരെ പ്രായത്തിലുള്ള പകുതിയിലേറെ വോട്ടര്‍മാര്‍ വോട്ടിംഗ് പ്രായം കുറയ്ക്കുന്നതിനെ പിന്തുണയ്ക്കുന്നു. 65ന് മുകളില്‍ പ്രായമുള്ളവരില്‍ അഞ്ചില്‍ ഒരാള്‍
More »
വാതക ചോര്‍ച്ച: സെന്‍ട്രല്‍ ലണ്ടനിലെ കെട്ടിടങ്ങളില്‍ നിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു
സെന്‍ട്രല്‍ ലണ്ടനിലുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളെ കെട്ടിടങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു. സൗത്ത്‌വാര്‍ക്ക് ബറോയിലെ സൗത്ത്‌വാര്‍ക്ക് സ്ട്രീറ്റില്‍ നിന്നാണ് അഗ്നിശമന സേനാംഗങ്ങള്‍ ആളുകളെ ഒഴിപ്പിച്ചത്. 'ഗ്യാസ് ലീക്ക് വേര്‍തിരിക്കാനും രംഗം സുരക്ഷിതമാക്കാനും പ്രവര്‍ത്തിക്കുന്ന ഗ്യാസ് ബോര്‍ഡ് പോലെ' മറ്റ് അടിയന്തര സേവനങ്ങളും അവിടെയുണ്ട് എന്ന് ലണ്ടന്‍ അഗ്നിശമനസേന (എല്‍എഫ്ബി) പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്തു ഗതാഗതം വളരെയധികം തടസപ്പെട്ടു. മുന്‍കരുതല്‍ എന്ന നിലയില്‍ ഒരു വലയം സൃഷ്ടിച്ചിട്ടുണ്ട്. രണ്ടായിരത്തോളം പേരെ കെട്ടിടങ്ങളില്‍ നിന്ന് പെട്ടെന്ന് ഒഴിപ്പിച്ചു.
ഗ്രേറ്റ് സഫോക്ക് സ്ട്രീറ്റിലെ ജംഗ്ഷനില്‍ നടന്ന സംഭവത്തെത്തുടര്‍ന്ന് ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒഴിപ്പിക്കപ്പെട്ടവരില്‍ വലിയൊരു വിഭാഗം പ്രദേശം വിട്ടുപോയതായി എല്‍എഫ്ബി പിന്നീട്
More »
മോദിയുടെ 'കടന്നുകൂടലും' കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും വാര്‍ത്തയാക്കി പ്രമുഖ വിദേശ മാധ്യമങ്ങള്‍
നരേന്ദ്ര മോദിയും മുന്നണിയും കഷ്ടിച്ച് കടന്നു കൂടിയ സാഹചര്യവും പത്തു വര്‍ഷത്തിനുശേഷമുള്ള കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും ഒക്കെ വിലയിരുത്തി പ്രമുഖ വിദേശ മാധ്യമങ്ങള്‍. ബിജെപിയ്ക്ക് എവിടെയാണ് പിഴച്ചത്എന്നതിന്റെ കാരണങ്ങള്‍ വിലയിരുത്തുകയാണ് ബിബിസി. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം വലിയൊരു അളവില്‍ തന്നെ ബി ജെ പിക്ക് വോട്ട് നേടിക്കൊടുക്കുമായിരുന്നു എന്ന് അതില്‍ പറയുന്നു. എന്നാല്‍, ആരും, തീവ്ര നിലപാടുകള്‍ പരസ്യമായി പറഞ്ഞ് ഒരു വിഭാഗീയത ഉണ്ടാക്കാന്‍ ബി ജെ പി ശ്രമിക്കും എന്ന് കരുതിയിരുന്നില്ല എന്നും അവര്‍ പറയുന്നു. കോണ്‍ഗ്രസിന്റെ ചില പഴയ പരാമര്‍ശങ്ങളെ എടുത്തുകാട്ടി ഹിന്ദു വോട്ടിന്റെ ധ്രൂവീകരണം മോദി ലക്ഷ്യമിട്ടെങ്കിലും, ഹിന്ദുക്കള്‍ അത് തള്ളിക്കളയുകയായിരുന്നു എന്ന് ബി ബി സി പറയുന്നു.
മാത്രമല്ല, രാമക്ഷേത്ര നിര്‍മ്മാണം ഹിന്ദുക്കളെ എത്രത്തോളം സ്വാധീനിച്ചു എന്നതിലും ബി ബി സി സംശയം പ്രകടിപ്പിക്കുന്നു.
More »