യു.കെ.വാര്‍ത്തകള്‍

സൈബര്‍ ആക്രമണം: ലണ്ടനിലെ പ്രധാന ആശുപത്രികളിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു
ലണ്ടനിലെ പ്രധാന ആശുപത്രികളില്‍ സൈബര്‍ ആക്രമണം നടന്നതിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. തലസ്ഥാനത്തെ ആശുപത്രികളില്‍ റാന്‍സോംവാര്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് നിരവധി നടപടിക്രമങ്ങള്‍ റദ്ദാക്കുകയോ മറ്റ് എന്‍എച്ച്എസ് ദാതാക്കളിലേക്ക് റീഡയറക്‌ടുചെയ്യുകയോ ചെയ്തിട്ടുണ്ട്. കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍, ഗയ്‌സ്, സെന്റ് തോമസ്, റോയല്‍ ബ്രോംപ്‌ടണ്‍, എവലിന ലണ്ടന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ എന്നിവയുള്‍പ്പെടെ പ്രാഥമിക ശുശ്രൂഷാ സേവനങ്ങളും തിങ്കളാഴ്ച പാത്തോളജി പങ്കാളിയായ സിനോവിസിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ബാധിച്ചു. സിനോവിസ് 'ഒരുറാന്‍സോംവാര്‍ സൈബര്‍ ആക്രമണത്തിന്റെ ഇരയായിരുന്നു', ചീഫ് എക്സിക്യൂട്ടീവ് മാര്‍ക്ക് ഡോളര്‍ പറയുന്നു. 'ഇത് എല്ലാ സിനോവിസ് ഐടി സംവിധാനങ്ങളെയും ബാധിച്ചു, ഇത് ഞങ്ങളുടെ പല പാത്തോളജി സേവനങ്ങള്‍ക്കും തടസ്സമുണ്ടാക്കുന്നു,'- അദ്ദേഹം പറഞ്ഞു. ഇത്

More »

യാത്രയ്ക്കിടെ ലൈംഗികാതിക്രമം; വിമാനം നിലത്തിറക്കി യാത്രക്കാരനെ അറസ്റ്റ് ചെയ്തു
വിമാനത്തില്‍ വെച്ച് ലൈംഗികാതിക്രമം നടന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എഡിന്‍ബര്‍ഗില്‍ നിന്നുള്ള വിമാനം ബ്രിസ്റ്റോളിലേക്ക് വഴിതിരിച്ചുവിടേണ്ടിവന്നതിനെത്തുടര്‍ന്ന് യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രിസ്റ്റോള്‍ എയര്‍പോര്‍ട്ടില്‍ ഒരു പുരുഷ യാത്രക്കാരനെ അറസ്റ്റു ചെയ്യുന്നതിലേക്ക് നയിച്ച വിവരം ലഭിച്ചതായി അവോണ്‍ ആന്‍ഡ് സോമര്‍സെറ്റ് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പുറപ്പെട്ട വിമാനം ഇബിസയിലേക്ക് പോവുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനും വൈദ്യസഹായം ആവശ്യമാണെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു. എഡിന്‍ബര്‍ഗില്‍ നിന്ന് ഇബിസയിലേക്കുള്ള ജെറ്റ്2 വിമാനം രാവിലെ ബ്രിസ്റ്റോള്‍ വിമാനത്താവളത്തിലേക്ക് സുരക്ഷിതമായി വഴിതിരിച്ചുവിട്ടതായി ഒരു ഫോഴ്‌സ് പ്രസ്താവന പറഞ്ഞു. 'ലാന്‍ഡിങ്ങില്‍ വൈദ്യസഹായം ലഭിച്ച ഒരു യാത്രക്കാരനെ കുറിച്ച് ജീവനക്കാര്‍ ആശങ്ക

More »

ചൂഷണത്തിന് ഇരയാകുന്ന കുടിയേറ്റ കെയറര്‍മാര്‍; അന്വേഷണം ആവശ്യപ്പെട്ട് ആര്‍സിഎന്‍
മലയാളികള്‍ ഉള്‍പ്പെടുന്ന കുടിയേറ്റ കെയറര്‍മാര്‍ ഏജന്‍സികളുടെ ചൂഷണത്തിന് ഇരയാകുന്ന അവസ്ഥ വാര്‍ത്തയായതോടെ അന്വേഷണം ആവശ്യപ്പെട്ട് ആര്‍സിഎന്‍ രംഗത്തുവന്നു. മലയാളി യുവാവിനു ചതിപറ്റിയ സംഭവം കഴിഞ്ഞ ദിവസം ഗാര്‍ഡിയന്‍ വാര്‍ത്തയാക്കിയിരുന്നു. വലിയ തുക കടം വാങ്ങി ബ്രിട്ടനിലെത്തിയ യുവാവ് ചതിക്കപ്പെട്ട സംഭവം പുറത്തുവന്നതോടെ സമാനമായ രീതിയില്‍ നിരവധി പേര്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന കാര്യവും ചര്‍ച്ചയാകുകയാണ്. തങ്ങളുടെ തൊഴിലുടമകളെ വിട്ടുപോയാല്‍ വിസ നഷ്ടമാവുകയും രാജ്യം വിട്ട് പോകേണ്ടി വരികയും ചെയ്യും എന്ന ഭയമാണ് പലര്‍ക്കും. ഇക്കാര്യത്തില്‍ ഒരു സമ്പൂര്‍ണ്ണ സര്‍ക്കാര്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ആര്‍ സി എന്‍ മൂന്ന് പ്രധാന ദേശീയ പാര്‍ട്ടികള്‍ക്കും കത്തയച്ചിരിക്കുകയാണ്. റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (ആര്‍ സി എന്‍) ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ പറയുന്നത് കുടിയേറ്റ

More »

സൈക്കിളില്‍ 30 രാജ്യങ്ങള്‍ പിന്നിട്ട് മലയാളി യുവാവ് ലണ്ടനില്‍
ലണ്ടന്‍ : സൈക്കിളില്‍ 30 രാജ്യങ്ങള്‍ താണ്ടി ബ്രിട്ടനിലെത്തിയ മലയാളി യുവാവ് ഫായിസിന് രാജ്യാന്തര ബൈസിക്കിള്‍ ദിനത്തില്‍ ലണ്ടനില്‍ ലണ്ടനില്‍ ഉജ്ജ്വല സ്വീകരണം. ലണ്ടനിലെ ജോയ് ആലുക്കാസ് ജ്വല്ലറിയാണ് ഫായിസിന് സ്വീകരണം നല്‍കി ആദരിച്ചത്. ഈസ്റ്റ്ഹാമിലെ എംപി സര്‍ സ്റ്റീഫന്‍ ടിം ഉള്‍പ്പെടെയുള്ള പ്രമുഖരെ അണിനിരത്തിയാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് ഫായിസിന് സ്വീകരണം നല്‍കിയത്. കേരളത്തില്‍ നിന്നും പുറപ്പെട്ട് ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള കോഴിക്കോട് സ്വദേശി ഫായിസ് അഷ്റഫലിയുടെ സൈക്കിള്‍ യാത്ര ജൂണ്‍ ഒന്നാം തീയതിയാണ് ബ്രിട്ടനിലെത്തിയത്. 15 മാസത്തോളം നീണ്ട യാത്രയ്ക്കാണ് ഇപ്പോള്‍ ബ്രിട്ടനില്‍ പരിസമാപ്തി ആയിരിക്കുന്നത്. ഇതിനോടകം 30 രാജ്യങ്ങളിലൂടെ 22,800 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഫായിസ് ലണ്ടനിലെത്തിയത്. ഇന്ത്യയില്‍ തുടങ്ങി ഒമാന്‍, യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, ഇറാഖ്, ഇറാന്‍, അര്‍മേനിയ, ജോര്‍ജിയ,

More »

ലേബര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും വിജയിക്കുമെന്നും ഡയാന്‍ ആബറ്റ്
ഇടത് വിഭാഗങ്ങളുമായുള്ള ലേബര്‍ പാര്‍ട്ടിയിലെ പോരാട്ടം വിജയത്തെ തടസ്സപ്പെടുത്തുമെന്ന ആശങ്കയില്‍ ഡയാന്‍ ആബറ്റിനെ മത്സരത്തിന് ഇറക്കാന്‍ മടിയില്ലെന്ന് കീര്‍ സ്റ്റാര്‍മര്‍. പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും, വിജയിക്കാനും തന്നെയാണ് തന്റെ ഉദ്ദേശമെന്ന് ഡയാന്‍ ആബറ്റ് പ്രഖ്യാപിച്ചു. തനിക്ക് ലോര്‍ഡ്‌സില്‍ സീറ്റ് ഓഫര്‍ ചെയ്‌തെന്ന വാദങ്ങള്‍ ആബറ്റ് തള്ളിക്കളഞ്ഞു. ഇടത് എംപിമാര്‍ക്ക് ലോര്‍ഡ്‌സ് സീറ്റ് നല്‍കി മത്സരത്തില്‍ നിന്നും പിന്‍വലിപ്പിക്കാന്‍ ശ്രമം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വസ്തുതാപരമായി തെറ്റാണെന്ന് സീനിയര്‍ എംപി പറയുന്നു. താന്‍ ഇത്തരമൊരു ഓഫര്‍ സ്വീകരിക്കാന്‍ തയ്യാറാകില്ലെന്നും ആബറ്റ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സസ്‌പെന്‍ഷനില്‍ നിന്നും തിരിച്ചെത്തിച്ചെങ്കിലും ആബറ്റിനെ സ്ഥാനാര്‍ത്ഥിക്കുന്ന കാര്യത്തില്‍ ലേബര്‍ പാര്‍ട്ടിയില്‍ തര്‍ക്കം

More »

കെയര്‍വിസയിലെ ചൂഷണങ്ങള്‍: മലയാളിയുടെ ദുരിതം വാര്‍ത്തയാക്കി ദി ഗാര്‍ഡിയന്‍ പത്രം
ഏജന്റിന്റെ ചതിയില്‍ വീണ മലയാളികള്‍ ഉള്‍പ്പെടെ കെയര്‍ ജോലിക്കാരുടെകഥകള്‍ വെളിപ്പെടുത്തി ഗാര്‍ഡിയന്‍. യുകെയില്‍ കെയറര്‍ ജോലിക്ക് എത്തുന്ന പലര്‍ക്കും ഓഫര്‍ ചെയ്ത ജോലി ലഭ്യമാകുന്നില്ല. ചിലപ്പോള്‍ ക്ലീനറായും, ഡ്രൈവറായും വരെ ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പറയുന്നു. നാട്ടിലെ കടക്കെണിയില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി തേടി തിരുവനന്തപുരത്ത് നിന്ന് യുകെയിലേക്ക് എത്തിയ മലയാളി യുവാവ്. അഖില്‍ ജെന്നിയുടെ ജീവിത ദുരിതം വാര്‍ത്തയാക്കിയിരിക്കുകയാണ് ഗാര്‍ഡിയന്‍ പത്രം. നഴ്‌സിങ് യോഗ്യതയുള്ളയാള്‍ കെയര്‍ വര്‍ക്കര്‍ ജോലിയിലായിരുന്നു എത്തിയത്. ഷിന്റോ സെബാസ്റ്റിയന്‍ എന്ന ഇന്ത്യയിലെ ഏജന്റിന് പണം നല്‍കിയത് വീടു വിറ്റാണ്. യുകെയില്‍ എത്തിയപ്പോഴാണ് സ്‌പോണ്‍സര്‍ ചെയ്ത കമ്പനിയ്ക്ക് കെയര്‍ ജോബ് നല്‍കാന്‍ സാധിക്കില്ലെന്ന് മനസിലായത്. നിരവധി പേരാണ് ഏജന്റുകാരില്‍ നിന്ന് പറ്റിക്കപ്പെടുന്നത്.

More »

'ഇടനാഴി പരിചരണ'ത്തിനെതിരെ മുന്നറിയിപ്പുമായിനഴ്സിംഗ് യൂണിയന്‍
ആശുപത്രി ഇടനാഴികളില്‍ രോഗികളെ പരിചരിക്കുന്നത് 'സാധാരണ' സംഭവമായതോടെ മുന്നറിയിപ്പുമായിനഴ്സിംഗ് യൂണിയന്‍. സുരക്ഷിതമല്ലാത്തതും രോഗികള്‍ക്ക് അസ്വീകാര്യവും ആയിരുന്നിട്ടും ഇത് തുടരുകയാണെന്നും റോയല്‍ കോളേജ് ഓഫ് നഴ്സിംഗില്‍ നിന്നുള്ള റിപ്പോര്‍ട്ട് പറയുന്നു. തിങ്കളാഴ്‌ച ആരംഭിക്കുന്ന വാര്‍ഷിക കോണ്‍ഫറന്‍സില്‍, ഇടനാഴി പരിചരണം 'രോഗികളുടെ സുരക്ഷയ്ക്കുള്ള ദേശീയ അടിയന്തരാവസ്ഥ' ആണെന്ന് RCN ബോസ് പ്രൊഫ നിക്കോള റേഞ്ചര്‍ വ്യക്തമാക്കും. 2010 മുതല്‍ എന്‍എച്ച്എസ് ബജറ്റ് മൂന്നിലൊന്നായി വര്‍ധിച്ചിട്ടുണ്ടെന്നും എ ആന്‍ഡ് ഇയിലെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ കൂടുതല്‍ കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകള്‍ തുറന്നിട്ടുണ്ടെന്നും കണ്‍സര്‍വേറ്റീവ്സ് പറഞ്ഞു. 14 വര്‍ഷത്തെ ടോറി അവഗണന കാരണം നഴ്‌സുമാര്‍ അലാറം മുഴക്കുന്നുവെന്ന് ലേബര്‍ പറഞ്ഞു, ആരോഗ്യ പ്രതിസന്ധി പരിഹരിക്കാന്‍ തങ്ങള്‍ക്ക് അഭിലഷണീയമായ പദ്ധതിയുണ്ടെന്ന്

More »

ഹാക്ക്‌നി വെടിവയ്‌പ്പിന് ഇരയായ മലയാളി ബാലികയുടെ ആരോഗ്യനിലയില്‍ പുരോഗതി
യുകെ മലയാളി സമൂഹത്തിന്റെയും ബന്ധുക്കളുടെയും പ്രാര്‍ത്ഥനകള്‍ക്ക് പ്രതീക്ഷയേകി ഹാക്ക്‌നി വെടിവയ്‌പ്പിന് ഇരയായ മലയാളി പെണ്‍കുട്ടി ലിസെല്‍ മരിയയുടെ ആരോഗ്യനിലയില്‍ പുരോഗതി.അതീവ ഗുരുതരാവസ്ഥ നേരിടുന്ന കുട്ടി പിതാവിന്റെ കരങ്ങളില്‍ അമര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. മാതാപിതാക്കളുടെ ശബ്ദത്തോട് മകള്‍ പ്രതികരിക്കുന്നതായും, പിതാവിന്റെ കരങ്ങളില്‍ അമര്‍ത്തുകയും ചെയ്തതായുള്ള റിപ്പോര്‍ട്ടുകളാണ് പ്രതീക്ഷയായി മാറുന്നത്. 'അവള്‍ വെന്റിലേറ്ററിലാണ്. എന്നിരുന്നാലും ചില പ്രതികരണങ്ങള്‍ ഉണ്ടെന്നത് നല്ല സൂചനയാണ്. അമ്മയും, അച്ഛനും എന്തെങ്കിലും പറയുമ്പോള്‍ അവള്‍ പ്രതികരിക്കുന്നുണ്ട്, വിരല്‍ അനക്കം പോലുള്ള പ്രതികരണങ്ങള്‍', ഒരു കുടുംബസുഹൃത്ത് മെയിലിനോട് പറഞ്ഞു. വീണ്ടുമൊരു ഓപ്പറേഷന്‍ നടത്തി ബുള്ളറ്റ് പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഡോക്ടര്‍മാര്‍. എന്നാല്‍ ഇതിന് കുറച്ച് ദിവസം കൂടി

More »

ന്യൂവാര്‍ക്കിലെ കളിസ്ഥലത്ത് കൗമാരക്കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി
ന്യൂവാര്‍ക്കിലെ കളിസ്ഥലത്ത് കൗമാരക്കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 12 വയസുകാരന്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായി. ന്യൂവാര്‍ക്കിലെ യോര്‍ക്ക് ഡ്രൈവില്‍ മേയ് 24ന് നടന്ന സംഭവങ്ങളെ കുറിച്ച് ഇര പോലീസില്‍ വിവരം നല്‍കിയതോടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്. 12 വയസ്സ് മുതല്‍ 14 വയസ് വരെയുള്ള നാല് ആണ്‍കുട്ടികളെയാണ് ബലാത്സംഗം നടത്തിയെന്ന സംശയത്തില്‍ നോട്ടിംഗ്ഹാംഷയര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കര്‍ശനമായ ജാമ്യവ്യവസ്ഥയില്‍ വിട്ടയച്ചിട്ടുണ്ട്. നേരത്തെ 15, 16 വയസുള്ള നാല് കൗമാരക്കാരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇപ്പോള്‍ കേസില്‍ നാല് പേര്‍ കൂടി അറസ്റ്റിലായതായി ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ആമി റിവില്‍ പറഞ്ഞു. അന്വേഷണം വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. പെണ്‍കുട്ടിക്കും, കുടുംബത്തിനും സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ പിന്തുണ നല്‍കുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാനുള്ള

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions