തിരഞ്ഞെടുപ്പിന് മുന്നോടിയായി ടോറിപാര്‍ട്ടിയില്‍ കാലുമാറ്റം തുടരുന്നു; മുന്‍എംപി ലേബറില്‍
പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ടോറി പാര്‍ട്ടിയിലെ കാലുമാറ്റം തുടരുന്നു. മുന്‍ കണ്‍സര്‍വേറ്റീവ് എംപി മാര്‍ക്ക് ലോഗന്‍, അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ലേബറിനെ പിന്തുണയ്ക്കുന്നതായി പറഞ്ഞു, 'ബ്രിട്ടീഷ് ജീവിതത്തില്‍ ശുഭാപ്തിവിശ്വാസം തിരികെ കൊണ്ടുവരാന്‍' ലേബര്‍ പാര്‍ട്ടിക്ക് കഴിയുമെന്ന് പറഞ്ഞു.
നേരത്തെ രണ്ട് എംപിമാരായ നതാലി എല്‍ഫിക്കും ഡാന്‍ പോള്‍ട്ടറും ഈ മാസം ആദ്യം ലേബറില്‍ ചേരുന്നതിനായി ടോറിപാര്‍ട്ടി വിട്ടിരുന്നു. കൂടാതെ അച്ചടക്ക ലംഘനത്തിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപി ലൂസി അലന്‍ പാര്‍ട്ടി വിട്ട് എതിരാളികളായ റിഫോം പാളയത്തില്‍ എത്തി.
തന്റെ സീറ്റില്‍ മത്സരിക്കാത്ത ലൂസി അലന്‍ തന്റെ മണ്ഡലത്തിലെ റിഫോം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുകയായിരുന്നു. ടെല്‍ഫോര്‍ഡിന്റെ സ്ഥാനമൊഴിയുന്ന എംപിയായ ലൂസി അലന്‍, മണ്ഡലത്തിലെ അടുത്ത എംപിയാകാന്‍ എതിരാളിയായ റിഫോം പാര്‍ട്ടിക്ക് വേണ്ടി നിലകൊള്ളുന്ന അലന്‍
More »
ലണ്ടനില്‍ അക്രമിയുടെ വെടിവെപ്പില്‍ മലയാളി ബാലികയ്ക്ക് ഗുരുതര പരിക്ക്
ലണ്ടന്‍ : ലണ്ടനിലെ കിഗ്‌സ് ലാന്‍ഡ് ഹൈസ്ട്രീറ്റില്‍ റെസ്റ്റോറന്റിന് സമീപം അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ മലയാളി പെണ്‍കുട്ടിയ്ക്ക് അടക്കം പരിക്ക്. പറവൂര്‍ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ - അജീഷ് ദമ്പതികളുടെ മകള്‍ ലിസ്സെല്‍ മരിയയ്ക്കാണ് വെടിയേറ്റത്. പത്തു വയസുകാരി ലിസെല്ലയും മറ്റ് മൂന്ന് പേരും ഈസ്റ്റ് ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി, തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയിപ്പോള്‍പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. മറ്റ് മൂന്നു പേരുടെ അവസ്ഥയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബുധനാഴ്ചരാത്രി 9.20 ഓടെയാണ് ലണ്ടനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
ഒരു ബൈക്കില്‍ എത്തിയ അക്രമി ഭക്ഷണം കഴിക്കുന്നവരുടെ ദിശയിലേക്ക് തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വാഹനം അതിവേഗത്തില്‍ ഓടിച്ച്
More »
തിരഞ്ഞെടുപ്പിന് മുമ്പ് അടുത്ത 5 ദിവസ സമരവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍
പൊതു തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായി രംഗം വഷളാക്കാന്‍ അഞ്ചു ദിവസ സമരവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍. ഇതോടെ ഇംഗ്ലണ്ടിലെ ഒരു ലക്ഷത്തോളം രോഗികള്‍ക്കാണ് അപ്പോയിന്റ്‌മെന്റും ചികിത്സയും നിഷേധിക്കപ്പെടുന്നത്. സമരം തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു പ്രധാനമന്ത്രി റിഷി സുനകിന്റെ പ്രതികരണം. റെക്കോര്‍ഡ് തലത്തിലെത്തിയ, വെയിറ്റിംഗ് ലിസ്റ്റ് തീര്‍ത്തുകൊണ്ടു വരാനുള്ള ശ്രമത്തിന് തിരിച്ചടിയാണ് അഞ്ച് ദിവസത്തെ ഈ സമരം എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
ജൂണ്‍ 27 രാവിലെ ഏഴു മണിമുതല്‍ ജൂലൈ രണ്ടിന് രാവിലെ ഏഴു മണിവരെ ആയിരിക്കും ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യുക എന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ജൂലായ് 4 ന് ആണ് പൊതു തെരഞ്ഞെടുപ്പ്. ഇത് സുനകിന്റെ മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയമില്ല. ഒരു തെരഞ്ഞെടുപ്പ് കാലത്ത് സമരം ഉണ്ടാവുക എന്നത് ഏതൊരു ഭരണാധികാരിക്കും
More »
ലേബര്‍ അധികാരത്തിലെത്തിയാലും കെയര്‍ വര്‍ക്കര്‍മാരുടെ ഡിപ്പന്‍ഡന്റ്‌സിന് രക്ഷയില്ല
ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാലും കുടിയേറ്റ നിയന്ത്രണത്തില്‍ വലിയ വിട്ടുവീഴ്ചകള്‍ ഉണ്ടാകാന്‍ പോകുന്നില്ലെന്ന് സൂചന നല്‍കി പാര്‍ട്ടി ആരോഗ്യ വക്താവ്. കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് നടപ്പാക്കിയ നയങ്ങള്‍ തിരുത്താനോ, ഹെല്‍ത്ത്, കെയര്‍ ജോലിക്കാരുടെ വിദേശ ആശ്രിതരെ ബ്രിട്ടനിലേക്ക് പ്രവേശിപ്പിക്കാനോ സാധിക്കില്ലെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രഖ്യാപിച്ചു.
വിദേശ ജീവനക്കാരാണ് പല തലമുറകളായി എന്‍എച്ച്എസിനെ കെട്ടിപ്പടുത്തത്, ഇവരെ ലഭിച്ചത് യുകെയുടെ ഭാഗ്യമാണ്. എന്നാല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെയും, വിദേശ ജോലിക്കാരെയും അമിതമായി ആശ്രയിക്കുന്ന രീതിയിലേക്ക് സേവനം മാറി, വെസ് സ്ട്രീറ്റിംഗ് കുറ്റപ്പെടുത്തി. മാര്‍ച്ചിലാണ് ഉയര്‍ന്ന തോതിലുള്ള നിയമപരമായ കുടിയേറ്റം നിയന്ത്രിക്കാന്‍ ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഈ വര്‍ഷം ഹെല്‍ത്ത്, കെയര്‍
More »
തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ വാറ്റ് ഉയര്‍ത്തില്ലെന്ന് ലേബറും ടോറികളും
പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) ഉയര്‍ത്താനുള്ള സാധ്യത ലേബറും കണ്‍സര്‍വേറ്റീവുകളും തള്ളിക്കളഞ്ഞു. അടുത്ത പാര്‍ലമെന്റില്‍ ടോറികള്‍ വില്‍പ്പന നികുതിയുടെ പ്രധാന നിരക്ക് ഉയര്‍ത്തില്ലെന്ന് ടെലിഗ്രാഫില്‍ എഴുതിയ ലേഖനത്തില്‍ ചാന്‍സലര്‍ ജെറമി ഹണ്ട് പറഞ്ഞു.
സമീപകാല മാധ്യമ അഭിമുഖങ്ങളില്‍ പാര്‍ട്ടി ഈ വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് ആരോപിച്ച ലേബറിനെ ഇതേ പ്രതിജ്ഞയെടുക്കാന്‍ അദ്ദേഹം വെല്ലുവിളിച്ചു. തൊട്ടു പിന്നാലെ ഷാഡോ ചാന്‍സലര്‍ റേച്ചല്‍ റീവ്സും വാറ്റ് വര്‍ദ്ധന തള്ളി. 'അസംബന്ധം' എന്ന് വിശേഷിപ്പിച്ചാണ് വാറ്റ് വര്‍ദ്ധനയെ റേച്ചല്‍ തള്ളിയത്. വ്യാഴാഴ്‌ച അഞ്ചാഴ്‌ചത്തെ തിരഞ്ഞെടുപ്പ് പ്രചാരണ കാലയളവ് ആരംഭിക്കുന്നതിന് മുന്നോടിയായി രണ്ട് പ്രധാന പാര്‍ട്ടികളും തങ്ങളുടെ ചെലവ് പദ്ധതികളെച്ചൊല്ലി പ്രഹരമേല്‍പ്പിക്കുന്ന സാഹചര്യത്തിലാണ് ഇത്.
More »
ആര്‍സിഎന്‍ മേധാവി പാറ്റ് കുള്ളന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു
റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (ആര്‍ സി എന്‍) മേധാവിയായിരുന്ന പാറ്റ് കുള്ളന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐറിഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ഫെര്‍മനാഗ്, സൗത്ത് ടൈറോണ്‍ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥിയായാണ് പാറ്റ് കുള്ളന്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിന്റെ നേതൃസ്ഥാനത്തുനിന്നും അവര്‍ പടിയിറങ്ങി . 2021 മുതല്‍ പാറ്റ് കുള്ളന്‍ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ജനറല്‍ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവും ആയിരുന്നു. ന്യായമായ ശമ്പളത്തിന് വേണ്ടി നഴ്സുമാരെ അണിനിരത്തി രാജ്യവ്യാപകമായി സമരം നടത്തിയതിന്റെ മുമ്പില്‍ നിന്നത് പാറ്റ് കുള്ളന്‍ ആയിരുന്നു.
രാജ്യത്തെ ആതുര സേവന രംഗത്ത് ജോലി ചെയ്യുന്ന നഴ്സുമാരെ പ്രതിനിധീകരിച്ചാണ് താന്‍ മത്സരിക്കുന്നതെന്ന് അവര്‍
More »
നാട്ടിലെത്തിയ യുകെ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു
വെസ്റ്റ് യോര്‍ക്ക് ഷെയറിലെ കീത്തിലിയിലെ ആദ്യകാല കുടിയേറ്റ മലയാളി നാട്ടില്‍ അന്തരിച്ചു. സുനില്‍ ജോസ് ചിറയില്‍(50) ആണ് മരണമടഞ്ഞത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ സുനില്‍ നാട്ടില്‍ എത്തിയപ്പോഴാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ച് വിയോഗം.
സുനിലിന്റെ ഭാര്യ റെജിമോളും മക്കളായ ആര്യയും ഒലീവിയയും ഇപ്പോള്‍ കീത്തിലിയിലാണ്. സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രഡ് ഇടവകാംഗമാണ് സുനില്‍ ജോസും കുടുംബവും. കീത്തിലി മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു സുനില്‍. സംസ്കാരത്തിന്റെയും മറ്റും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.
സുനില്‍ ജോസിന്റെ നിര്യാണത്തില്‍ കീത്തിലി മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. സുനിലിന്റെ കുടുംബത്തിന് പിന്തുണയും ആശ്വാസവുമായി മലയാളി സമൂഹം
More »
പ്രചാരണ കാഹളം മുഴക്കി റിഷി സുനാകിന്റെയും കീര്‍ സ്റ്റാര്‍മറിന്റെയും ആദ്യ ഡിബേറ്റ് ജൂണ്‍ നാലിന്
ഇന്ത്യയിലെ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്ന അന്ന് യുകെയില്‍ പ്രചാരണ കാഹളം മുഴക്കി പ്രധാനമന്ത്രി റിഷി സുനാകും പ്രതിപക്ഷ നേതാവ് കീര്‍ സ്റ്റാര്‍മറും ആദ്യ ടെലിവിഷന്‍ ഡിബേറ്റില്‍ ഏറ്റുമുട്ടും. ജൂണ്‍ നാലിനാണു ആദ്യ ഡിബേറ്റ്. നേതാക്കള്‍ പരസ്പരം ആശയങ്ങളും വാഗ്ദാനങ്ങളും നിരത്തി, കൊണ്ടും കൊടുത്തും മുന്നേറുന്ന ചാനല്‍ ഡിബേറ്റില്‍ നേടുന്ന മേല്‍ക്കൈ വോട്ടര്‍മാരെ സ്വാധീനിക്കുന്നതാണ്.
ജൂലൈ നാലിന് പൊതു തിരഞ്ഞെടുപ്പു നടക്കുന്ന ബ്രിട്ടനില്‍ ഇക്കുറി നേതാക്കളുടെ ആദ്യത്തെ ഡിബേറ്റ് ഐടിവിയിലാണ്. ജൂണ്‍ നാലിന് രാത്രി ഒന്‍പതിനാണ് ഐടിവിയിലെ ഒരു മണിക്കൂര്‍ നീളുന്ന സംവാദം.
'സുനാക് വേഴ്സസ് സ്റ്റാര്‍മര്‍' എന്നാണ് പരിപാടിയുടെ പേര്. ജൂലി എച്ചിങ്ങാം അവതാരികയാകുന്ന പരിപാടി തത്സമയം പ്രേക്ഷകരുടെ മുന്നിലാകും നടക്കുക. അതിനാല്‍തന്നെ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കും നേതാക്കള്‍ മറുപടി പറയേണ്ടിവരും. 2015, 2017, 2019 വര്‍ഷങ്ങളില്‍
More »
ഇന്ത്യന്‍ വംശജനായ സീനിയര്‍ ഹാര്‍ട്ട് സര്‍ജന്‍ ലൈംഗിക കുരുക്കില്‍
എന്‍എച്ച്എസ് ആശുപത്രിയില്‍ ആറ് വനിതാ ജീവനക്കാര്‍ക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ ലരാതിയില്‍ സീനിയര്‍ ഹാര്‍ട്ട് സര്‍ജനെതിരെ കുറ്റങ്ങള്‍ ചുമത്തി. ഇന്ത്യന്‍ വംശജനായ 54-കാരന്‍ അമല്‍ ബോസിനെ ആഗസ്റ്റില്‍ അറസ്റ്റ് ചെയ്യുകയും, ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലില്‍ നിന്നും സസ്‌പെന്‍ഡും ചെയ്തു.
2017 മുതല്‍ 2022 വരെ കാലത്ത് നടന്ന ലൈംഗിക അതിക്രമങ്ങളില്‍ 14 കുറ്റങ്ങളാണ് ഇയാള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ജീവനക്കാര്‍ക്കെതിരായ ലൈംഗിക പെരുമാറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് 2023-ല്‍ ആശുപത്രി ലങ്കാഷയര്‍ പോലീസില്‍ വിവരം നല്‍കിയത്.
'കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14-നാണ് ആശുപത്രിയില്‍ നിന്നും വിളിക്കുന്നത്. ട്രസ്റ്റിലെ നിരവധി ജീവനക്കാര്‍ ഉന്നയിച്ച ലൈംഗിക അതിക്രമ പരാതികളെ സംബന്ധിച്ചാണ് റിപ്പോര്‍ട്ട് ചെയ്തത്. അന്വേഷണത്തിന് ഒടുവില്‍ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസുമായി കണ്‍സള്‍ട്ടേഷന്‍ നടത്തിയ ശേഷമാണ്
More »