യു.കെ.വാര്‍ത്തകള്‍

ബ്രിസ്റ്റോളിലെ കാത്തലിക് പളളി ഇനി കുട്ടികള്‍ക്കുള്ള നഴ്സറി
ബ്രിസ്റ്റോളിലെ ഏറ്റവും വലിയ കത്തോലിക്കാ പള്ളികളിലൊന്ന് 160-ലധികം കുട്ടികള്‍ പഠിക്കുന്ന ഒരു വലിയ നഴ്സറി സ്‌കൂളാക്കി മാറ്റുന്നു. സ്നാപ്ഡ്രാഗണ്‍സ് നഴ്സറി ശൃംഖലയാണ് ബെഡ്മിന്‍സ്റ്ററിലെ ഹോളി ക്രോസ് ആര്‍സി ചര്‍ച്ച് ഒരു പുതിയ നഴ്സറിയാക്കി മാറ്റാന്‍ പോകുന്നത്. പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സൗത്ത് ബ്രിസ്റ്റോളിലെ ഏറ്റവും വലിയ നഴ്സറിയായിട്ടാണ് ഇത് മാറുക. 1960കളില്‍ നിര്‍മ്മിച്ച പള്ളി വികാരിയുടെ തൊട്ടടുത്തുള്ള ആള്‍ത്താമസമില്ലാത്ത വീടും ആ പ്രദേശവും മാറ്റി കാര്‍ പാര്‍ക്കിംഗ് ഏരിയയാക്കി പള്ളി കെട്ടിടം വിപുലീകരിക്കുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്റ്റുഡിയോ ലൈം ആര്‍ക്കിടെക്റ്റുകളാണ് ഇതുസംബന്ധിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏറ്റെടുത്തു നടത്തുന്നത്. തകര്‍ച്ചയുടെ വക്കിലായിരുന്ന ഈ പള്ളി നവീകരിക്കുവാന്‍ പ്രത്യേകിച്ച് മേല്‍ക്കൂര പൊളിച്ചു പണിയുവാന്‍ 1.75 മില്യണ്‍ പൗണ്ട് വേണമെന്ന് കണ്ടെത്തിയതിനെ

More »

തെരഞ്ഞെടുപ്പിന് മുമ്പ് യുകെയില്‍ പുകവലി വിരുദ്ധ പദ്ധതി നിയമമാകില്ലെന്ന് റിഷി സുനാക്
ലണ്ടന്‍ : ധൃതിപിടിച്ചുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം മൂലം തന്റെ മുന്‍നിര നയങ്ങളിലൊനായ പുകവലി വിരുദ്ധ പദ്ധതി ഉടനെ നിയമമാകില്ലെന്നു പ്രധാനമന്ത്രി റിഷി സുനാക്. 'പുകവലി നിരോധനം, ലഭ്യമായ സമയം കണക്കിലെടുത്ത് സെഷന്റെ അവസാനത്തില്‍ അത് നേടാനാകാത്തതില്‍ നിരാശയുണ്ട്,' സുനാക് പറഞ്ഞു. 15 വയസും അതില്‍ താഴെയും പ്രായമുള്ളവരെ ഒരിക്കലും സിഗരറ്റ് വാങ്ങുന്നതില്‍ നിന്ന് വിലക്കിക്കൊണ്ട് ലോകത്തിലെ ഏറ്റവും കര്‍ശനമായ പുകവലി വിരുദ്ധ നിയമങ്ങള്‍ കൊണ്ടുവരാന്‍ സുനാക് ആഗ്രഹിച്ചിരുന്നു, എന്നാല്‍ അത് നടപ്പിലാക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്ററി അജണ്ടയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 'വാഷ്-അപ്പ്' എന്ന് വിളിക്കപ്പെടുന്ന കാലയളവില്‍ മികച്ച നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ദിവസങ്ങള്‍ മാത്രം നല്‍കി അദ്ദേഹം ബുധനാഴ്ച ജൂലൈ 4 ന് തിരഞ്ഞെടുപ്പ് വിളിച്ചു. അടുത്ത തലമുറ 'പുകവലി മുക്ത'മാക്കുമെന്ന് തന്റെ

More »

ബോണ്‍മൗത്ത് ബീച്ചില്‍ കൗമാരക്കാരന്‍ യുവതിയെ കുത്തിക്കൊന്നു; മറ്റൊരു സ്ത്രീ ഗുരുതരാവസ്ഥയില്‍
ബോണ്‍മൗത്ത് ബീച്ചില്‍ യുവതി കുത്തേറ്റ് മരിച്ച സംഭവത്തില്‍ 17 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ദൃക്സാക്ഷികളായിട്ടുള്ളവര്‍ വിവരം കൈമാറണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 34 വയസുകാരിയായ യുവതി സംഭവസ്ഥലത്ത് വച്ചു മരിച്ചിരുന്നു. 38 വയസുള്ള മറ്റൊരു സ്ത്രീയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്ക് മുന്‍പ് ഡര്‍ലി ചൈന്‍ ബീച്ചിലാണ് 17 വയസുകാരനായ കൗമാരക്കാരന്‍ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം നടക്കുന്നതിനാല്‍ ബീച്ച് അടച്ചിട്ടിരിക്കുകയാണ്. കൗമാരക്കാരനായ പ്രതി ലങ്കാ ഷെയറില്‍ നിന്നുള്ള ആളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം

More »

എന്‍എച്ച്എസ് ഫിസിയോകള്‍ക്ക് ക്ഷാമം; ചികിത്സയ്ക്ക് വെയ്റ്റിങ് ലിസ്റ്റില്‍ 27% വര്‍ധന
ഫിസിയോതെറാപ്പി ചികിത്സയ്ക്കായി കാത്തിരിക്കുന്ന ആളുകളുടെ എണ്ണത്തിലുള്ള വര്‍ധനവ് എന്‍എച്ച്എസിലെ മറ്റ് ഭാഗങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും, യുകെ സമ്പദ് വ്യവസ്ഥയെ അപകടത്തിലാക്കുകയും ചെയ്യുന്നതായി മുന്‍നിര ക്ലിനിഷ്യന്‍സിന്റെ മുന്നറിയിപ്പ്. പുറം, കഴുത്ത്, മുട്ടുവേദന പോലുള്ള മസ്‌കുലോസ്‌കെലിറ്റല്‍ പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സകള്‍ക്കായി കാത്തിരിപ്പ് പട്ടിക കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ 27% വളര്‍ന്നിരിക്കുകയാണ്. ബ്രിട്ടന്റെ ജനസംഖ്യക്ക് പ്രായമേറുകയും, അമിതവണ്ണമുള്ളവരുടെ എണ്ണമേറുകയും ചെയ്യുന്നതിനൊപ്പം എന്‍എച്ച്എസില്‍ ഫിസിയോതെറാപ്പി പോസ്റ്റുകള്‍ വര്‍ദ്ധിക്കുന്നില്ലെന്ന് ചാര്‍ട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പി പറയുന്നു. വര്‍ദ്ധിക്കുന്ന ഡിമാന്‍ഡിനൊപ്പം സേവനം നല്‍കാന്‍ എന്‍എച്ച്എസ് ഫിസിയോതെറാപ്പി തസ്തികകളില്‍ വര്‍ഷാവര്‍ഷം 7% വര്‍ദ്ധനവ് നടപ്പാക്കണമെന്ന് സിഎസ്പി വ്യക്തമാക്കി.

More »

തെരഞ്ഞെടുപ്പ് വിജയിച്ചാല്‍ നാഷണല്‍ സര്‍വ്വീസ് തിരിച്ചെത്തിക്കുമെന്ന് പ്രധാനമന്ത്രി
തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തങ്ങള്‍ നിര്‍ബന്ധിത നാഷണല്‍ സര്‍വീസ് തിരിച്ചെത്തിക്കുമെന്ന് പ്രധാനമന്ത്രി റിഷി സുനാക്. 18 വയസ് തികയുന്ന ഓരോ ആണും, പെണ്ണും നിര്‍ദ്ദിഷ്ട സ്‌കീമിന് കീഴില്‍ ഒരു വര്‍ഷം നിര്‍ബന്ധമായും രാജ്യസേവനം നല്‍കണമെന്നാണ് പദ്ധതി. മെയിലിന് എഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രി ഈ പദ്ധതി വെളിപ്പെടുത്തിയത്. ഇതുപ്രകാരം സ്‌കൂള്‍-ലീവേഴ്‌സ് ഒരു വര്‍ഷത്തെ നിര്‍ബന്ധിത സൈനിക സേവനം നല്‍കുകയോ, പോലീസ്, എന്‍എച്ച്എസ് പോലുള്ള സ്ഥാപനങ്ങളില്‍ വോളണ്ടിയറാവുകയോ ചെയ്യണം. യൂറോപ്പിലെ വിവിധ ഭാഗങ്ങളില്‍ ഈ മോഡല്‍ ഇപ്പോള്‍ നിലവിലുണ്ട്. എന്നിരുന്നാലും ബ്രിട്ടനില്‍ നിര്‍ബന്ധിത രാഷ്ട്ര സേവനം നടപ്പാക്കുന്നത് അഭിപ്രായഭിന്നതയ്ക്ക് ഇടയാക്കും. അതേസമയം തെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നതിനിടെ അഭിപ്രായരൂപീകരണത്തിനും വഴിയൊരുക്കും. ഈ സ്‌കീം പുനരാവിഷ്‌കരിച്ച് നടപ്പാക്കുന്നത് യുവാക്കള്‍ക്ക് ജീവിതം മാറ്റിമറിക്കുന്ന

More »

തെരഞ്ഞെടുപ്പിന് മുമ്പ് സുനാകിന് തിരിച്ചടി സമ്മാനിച്ചു മന്ത്രി മൈക്കിള്‍ ഗോവ്; മത്സരിക്കാനില്ലെന്ന് പ്രഖ്യാപനം
പൊതുതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതോടെ ടോറികള്‍ക്കുള്ളില്‍ ഭിന്നത രൂക്ഷമായി. പല മുന്‍ മന്ത്രിമാരും, എംപിമാരും അടക്കം വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഇപ്പോഴിതാ സുനാകിന് കനത്ത ആഘാതം നല്‍കിക്കൊണ്ട് ക്യാബിനറ്റ് മന്ത്രി മൈക്കിള്‍ ഗോവും ആ വഴിയ്ക്കാണെന്നു വ്യക്തമാക്കിയിരിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് അറിയിച്ച മൈക്കിള്‍ ഗോവ് ഒരുക്കങ്ങള്‍ നടത്തുന്ന സുനാകിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. 2015 മുതല്‍ നാല് കണ്‍സര്‍വേറ്റീവ് പ്രധാനമന്ത്രിമാര്‍ക്ക് കീഴില്‍ സേവനം നല്‍കിയ കമ്മ്യൂണിറ്റീസ് സെക്രട്ടറി തന്റെ സറേ ഹീത്തിലെ സീറ്റില്‍ നിന്നും മത്സരിക്കില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബോറിസ് ജോണ്‍സന്റെ ബ്രക്‌സിറ്റ് ഹിതപരിശോധന ക്യാംപെയിന്‍ നയിച്ച ശേഷം പാര്‍ട്ടി നേതാവാകാന്‍ മത്സരിച്ചതോടെ 2016-ല്‍ ബോറിസ് ജോണ്‍സനുമായി ഗോവ്

More »

ലണ്ടനില്‍ പതിനാലുകാരന്‍ തീവ്രവാദ കുറ്റത്തിന് അറസ്റ്റില്‍!
യുകെയിലാകെ ഞെട്ടലുളവാക്കി തീവ്രവാദ കുറ്റത്തിന് ലണ്ടനില്‍ പതിനാലുകാരന്‍ അറസ്റ്റിലായി. വെസ്റ്റ് ലണ്ടനില്‍ നിന്നാണ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഏതുതരത്തിലുള്ള ഭീകര പ്രവര്‍ത്തനത്തില്‍ പങ്കാളിയായി എന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എങ്കിലും ഭീകര പ്രവര്‍ത്തനത്തിന് സഹായകരമായ രേഖകള്‍ കൗമാരക്കാരനില്‍ നിന്ന് കണ്ടെടുത്തു എന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അറസ്റ്റിലായ കുട്ടിയെ ആഗസ്റ്റ് മാസം വരെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. കുട്ടിയില്‍ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണെന്ന വിവരങ്ങള്‍ ആണ് പോലീസ് പുറത്തു വിട്ടിരിക്കുന്നത്. കുട്ടി തീവ്ര വലതുപക്ഷ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. യുവതലമുറ തീവ്രവാദവുമായി ബന്ധപ്പെട്ട

More »

ഇംഗ്ലണ്ടിലും വെയില്‍സിലും അബോര്‍ഷനുകള്‍ റെക്കോര്‍ഡ് നിരക്കില്‍
ഇംഗ്ലണ്ടിലും, വെയില്‍സിലും നടക്കുന്ന അബോര്‍ഷനുകളുടെ എണ്ണം റെക്കോര്‍ഡ് നിരക്കിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ . കുഞ്ഞുങ്ങളെ വേണ്ടെന്ന തീരുമാനത്തിലേക്ക് സ്ത്രീകളെ എത്തിക്കുന്നതിന് പിന്നിലെ പ്രധാന ഘടകം സാമ്പത്തിക സമ്മര്‍ദങ്ങളാണെന്നാണ് കരുതുന്നത്. 2022 ല്‍ രണ്ടിടങ്ങളിലുമായി 251,377 അബോര്‍ഷനുകളാണ് നടത്തിയതെന്നാണ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുകള്‍ വ്യക്തമാക്കുന്നു. 60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബോര്‍ഷന്‍ ആക്ട് പ്രാബല്യത്തില്‍ വരുത്തിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2021-ലെ കണക്കുകളേക്കാള്‍ 17% വര്‍ദ്ധനവും ഇക്കാര്യത്തിലുണ്ട്. ജീവിതച്ചെലവ് പ്രതിസന്ധിക്ക് പുറമെ സമ്മര്‍ദത്തിലായ എന്‍എച്ച്എസ് സേവനങ്ങളില്‍ നിന്നും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടും അബോര്‍ഷന്‍ നേടുന്നതിലേക്ക് നയിക്കുന്ന ഘടകങ്ങളാണെന്ന് എംഎസ്‌ഐ റീപ്രൊഡക്ടീവ് ചോയ്‌സസ്

More »

എനര്‍ജി ബില്ലുകള്‍ 122 പൗണ്ട് വരെ താഴും; ജൂലൈ മാസത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസം
വേനല്‍ക്കാലത്ത് ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമേകി എനര്‍ജി ബില്ലുകള്‍ താഴും. എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം സ്ഥിരീകരിച്ച പുതിയ പ്രൈസ് ക്യാപ്പ് ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലെ പ്രതിവര്‍ഷം 1690 പൗണ്ട് എന്നതില്‍ നിന്നും 1568 പൗണ്ടിലേക്കാണ് ക്യാപ്പ് കുറയുന്നത്. രണ്ട് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണിത്. ഇതോടെ ഡയറക്ട് ഡെബിറ്റ് വഴി ഡബിള്‍ ഫ്യുവല്‍ പേയ്‌മെന്റ് നടത്തുന്ന ശരാശരി കുടുംബങ്ങള്‍ക്ക് വാര്‍ഷിക ബില്ലില്‍ 122 പൗണ്ടിന്റെ ഇടിവാണ് ഉണ്ടാകുക, അതായത് 7% കുറവ്. എന്നിരുന്നാലും ഉപയോഗത്തിന് അനുസൃതമായി ഫീസ് ഉയരുകയോ, കുറയുകയോ ചെയ്യാം. ഓരോ മൂന്ന് മാസം കൂടുമ്പോഴാണ് ക്യാപ് റിവ്യൂ ചെയ്യുന്നത്. ഏകദേശം 29 മില്ല്യണ്‍ കുടുംബങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് താരിഫിലാണ് ക്യാപ് ബാധിക്കുകയെന്ന് ഓഫ്‌ജെം വ്യക്തമാക്കി. യൂണിറ്റ് നിരക്ക് താഴുമെങ്കിലും, സ്റ്റാന്‍ഡിംഗ് ചാര്‍ജ്ജുകള്‍ മുന്‍നിശ്ചയിച്ച

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions