എന്‍എച്ച്എസിലെ സ്റ്റാറ്റിന്‍ മരുന്നുകളെ കുറിച്ച് ആശങ്ക വേണ്ടന്ന് പഠന റിപ്പോര്‍ട്ട്
ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ എന്‍എച്ച്എസില്‍ വ്യാപകമായി ഉപയോഗിക്കുന്ന സ്റ്റാറ്റിന്‍ മരുന്നുകളെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്നു പഠന റിപ്പോര്‍ട്ട് . പേശിവേദനയും പ്രമേഹവും പോലുള്ള ചില ആരോഗ്യപ്രശ്നങ്ങള്‍ ഒഴിച്ചാല്‍ സ്റ്റാറ്റിന്‍ മരുന്നുകളുടെ ലേബലുകളില്‍ പറയുന്ന 66 പാര്‍ശ്വഫലങ്ങളില്‍ വെറും നാലിനേ ശാസ്ത്രീയ തെളിവുകളുള്ളൂവെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. കരള്‍ പരിശോധനാ ഫലങ്ങളിലെ മാറ്റം, ചെറുതായ കരള്‍ അസാധാരണതകള്‍, മൂത്രത്തിലെ വ്യത്യാസങ്ങള്‍, ശരീരത്തിലെ ചില ഭാഗങ്ങളില്‍ വീക്കം എന്നിവയ്ക്കാണ് തെളിവുകള്‍ കണ്ടെത്തിയിട്ടുള്ളത്.
എന്നാല്‍ ഇവയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ അതീവ ചെറുതാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ലാന്‍സറ്റ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച സമഗ്ര അവലോകനത്തിലാണ് ഈ നിഗമനങ്ങള്‍ ഉള്ളത്. ലഭ്യമായ പഠന വിവരങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാണ് സ്റ്റാറ്റിന്‍
More »
യുകെയില്‍ വന്‍കിട സോളാര്‍ പദ്ധതികള്‍; 157 പുതിയ ഫാമുകള്‍ കരുത്താകും
യുകെയില്‍ പുതുക്കിയ ഊര്‍ജ ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന നടപടികളുടെ ഭാഗമായി രാജ്യത്തുടനീളം കൂടുതല്‍ സോളാര്‍ ഫാമുകള്‍ വരുന്നു. സര്‍ക്കാര്‍ നടത്തിയ ഊര്‍ജ ലേലത്തിന് പിന്നാലെ ഇംഗ്ലണ്ട്, സ്കോട് ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലായി 157 പുതിയ സോളാര്‍ പദ്ധതികള്‍ക്ക് ആണ് കരാര്‍ അനുവദിച്ചത്. ഇതോടെ രാജ്യത്തിന്റെ ഊര്‍ജ ഉല്‍പ്പാദന ശേഷി വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കാലാവസ്ഥാ വിദഗ്ധരും എനര്‍ജി സംഘടനകളും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. വേനല്‍ക്കാലങ്ങളില്‍ ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സോളാര്‍ എനര്‍ജി നല്ല പരിഹാരമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും ഊര്‍ജ സുരക്ഷ ഉറപ്പാക്കാനും ഈ പദ്ധതികള്‍ സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ നിലപാട്.
അതേസമയം, വലിയ തോതിലുള്ള സോളാര്‍ ഫാമുകള്‍ പ്രാദേശിക മേഖലകളില്‍ സ്ഥാപിക്കുന്നതിനെതിരെ ചില
More »
ലണ്ടന്‍ സ്‌കൂളില്‍ 13 വയസുകാരന്റെ കത്തി അക്രമണം; രണ്ട് ആണ്‍കുട്ടികള്‍ക്ക് ഗുരുതരമായി കുത്തേറ്റു
ലണ്ടനിലെ സ്‌കൂളില്‍ 13 വയസുകാരനായ ആണ്‍കുട്ടി നടത്തിയ കത്തി അക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവം തീവ്രവാദി അക്രമണമാണെന്നാണ് സംശയിക്കുന്നത്. ക്ലാസ്മുറിയില്‍ വെച്ച് ലഞ്ച് കഴിക്കാനുള്ള സമയത്തിന് തൊട്ടുമുന്‍പാണ് കൗമാരക്കാരന്‍ കത്തിയെടുത്ത് 13 വയസ്സുള്ള ആണ്‍കുട്ടിയുടെ കഴുത്തിലും, പുറത്തും കുത്തിയിറക്കിയത്. 'അള്ളാഹു അക്ബര്‍' വിളിച്ച് കൊണ്ടായിരുന്നു അക്രമം എന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്.
ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ 12 വയസുകാരനായ മറ്റൊരു ആണ്‍കുട്ടിയെയും അക്രമത്തിന് ഇരയാക്കി. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ബ്രെന്റില്‍ കിംഗ്‌സ്ബറി ഹൈ സ്‌കൂളിലാണ് ഭയന്നുനിലവിളിച്ച കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് അക്രമി കത്തിക്കുത്ത് നടത്തിയത്.
സായുധ പോലീസ് സംഭവം അറിഞ്ഞ് എത്തുമ്പോഴേക്കും അക്രമി ഇവിടെ നിന്നും രക്ഷപ്പെട്ടു. ഒരു മണിക്കൂറിന് ശേഷമാണ് അടുത്തൊരു സ്ഥലത്ത്
More »
ബേബി മില്‍ക്ക് ഉപയോഗിച്ച 36 കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍; നെസ്ലെ, ഡാനോണ്‍ കമ്പനികളുടെ ചില ബാച്ചുകള്‍ തിരിച്ചുവിളിച്ചു
യുകെയില്‍ ശുദ്ധമല്ലാത്ത പാല്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 36 കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതായി സ്ഥിരീകരണം. ഒരു വയസ്സോ താഴെയോ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കാണ് ഭക്ഷ്യ വിഷബാധയെന്ന് സംശയിക്കുന്ന ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നെസ്ലെ, ഡാനോണ്‍ എന്നീ കമ്പനികള്‍ നിര്‍മ്മിച്ച ചില പ്രത്യേക ബാച്ചുകളിലുള്ള ബേബി ഫോര്‍മുല പാലുകള്‍ തിരിച്ചുവിളിച്ചു.
ഈ ഉല്‍പ്പന്നങ്ങളില്‍ സെറുലൈഡ് എന്ന വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം കുഞ്ഞുങ്ങള്‍ക്ക് ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുണ്ടായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.
നിലവില്‍ ഒരു വയസില്‍ താഴെയുള്ള കുട്ടികളില്‍ കൂടുതലായി ഛര്‍ദ്ദി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആവശ്യമെങ്കില്‍ തുടര്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും അധികൃതര്‍
More »
ആന്‍ഡ്രൂവിനെതിരായ വെളിപ്പെടുത്തലുകളില്‍ ആശങ്ക രേഖപ്പെടുത്തി രാജാവ്; പോലീസിനെ പിന്തുണയ്ക്കാനുള്ള ഒരുക്കത്തിലെന്ന് ബക്കിംഗ്ഹാം കൊട്ടാരം
ആന്‍ഡ്രൂവിനെതിരായ പുതിയ എപ്സ്റ്റീന്‍ ഫയലുകള്‍ വലിയ ക്ഷീണമാണ് ബക്കിംഗ്ഹാം കൊട്ടാരത്തിന് സമ്മാനിച്ചത്. ആന്‍ഡ്രൂവിനെതിരായ ആരോപണങ്ങളില്‍ കടുത്ത ആശങ്കയുള്ളതായാണ് ചാള്‍സ് രാജാവ് വ്യക്തമാക്കുന്നത്. പോലീസ് തങ്ങളെ 'സമീപിച്ചാല്‍' അന്വേഷണത്തിന് 'പിന്തുണ' നല്‍കുമെന്നാണ് കൊട്ടാരം ഇപ്പോള്‍ പറയുന്നത്.
2010, 2011 കാലത്ത് യുകെയുടെ ട്രേഡ് എന്‍വോയി ആയി സേവനം നല്‍കവെ നിക്ഷേപ സാധ്യതകളെ കുറിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ആന്‍ഡ്രൂ എപ്സ്റ്റീന് ചോര്‍ത്തിയെന്ന് വ്യക്തമായതോടെയാണ് രാജാവ് മൗനം വെടിയാന്‍ നിര്‍ബന്ധിതനായത്.
എപ്സ്റ്റീന്‍ മനുഷ്യക്കടത്തിന് വിധേയമാക്കിയ തന്നെ ആന്‍ഡ്രൂ പീഡിപ്പിച്ചതായി ആരോപണം ഉന്നയിച്ച വിര്‍ജിനിയ ജിഫ്രെ നല്‍കിയ കേസ് പണം കൊടുത്ത് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കുകയാണ് ചെയ്തത്. ആന്‍ഡ്രൂ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചു. എന്നാല്‍ ഇപ്പോള്‍ രണ്ടാമതൊരു സ്ത്രീ കൂടി
More »
ബ്രിട്ടന്റെ തൊഴില്‍ വിപണി 15 വര്‍ഷത്തിനിടെ ഏറ്റവും മോശം അവസ്ഥയില്‍
ലേബര്‍ ഭരണത്തിന് കീഴില്‍ ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ പച്ച തൊടുന്ന ലക്ഷണമില്ല. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് നയങ്ങള്‍ പൊളിച്ചെഴുതി ലേബര്‍ നടപ്പാക്കിയ പദ്ധതികള്‍ ഒന്നൊന്നായി തിരിച്ചടി നേരിടുന്നതിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഓരോ ബജറ്റിലും നികുതി കൂട്ടി വരുമാനം വര്‍ധിപ്പിക്കുന്നതല്ലാതെ മറ്റൊരു പദ്ധതിയും അവതരിപ്പിക്കാനും കഴിയുന്നില്ല.
ഇതിന്റെയെല്ലാം പ്രത്യാഘാതം തൊഴില്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സമ്പദ് വ്യവസ്ഥ മോശം പ്രകടനം കാഴ്ചവെയ്ക്കുന്നതിനിടെ തൊഴില്‍ വിപണി 15 വര്‍ഷത്തിനിടെ ഏറ്റവും ദുര്‍ബലമായ അവസ്ഥയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
സ്ഥാപനങ്ങള്‍ ജീവനക്കാരെ വന്‍തോതില്‍ പിരിച്ചുവിടുന്നില്ലെങ്കിലും പുതിയ ആളുകളെ ജോലിക്കെടുക്കാനും, നിക്ഷേപം നടത്താനും സ്ഥാപനങ്ങള്‍ തയാറല്ലെന്ന് അക്കൗണ്ടിംഗ് സ്ഥാപനമായ ബിഡിഒ
More »
കാബിനറ്റ് പിന്തുണ ലഭിച്ചതോടെ തല്‍ക്കാലം രക്ഷപ്പെട്ട് പ്രധാനമന്ത്രി; അടങ്ങാത്ത വിമതര്‍
പീറ്റര്‍ മണ്ടേല്‍സണ്‍ വിവാദം പിടിച്ചുകുലുക്കുന്നതിനിടെ രാജിവെച്ച് പോകേണ്ട ഗതികേടില്‍ നിന്നും രക്ഷപ്പെട്ട് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. കാബിനറ്റ് യോഗത്തില്‍ പിന്തുണ ലഭിച്ചതോടെയാണ് തല്‍ക്കാലത്തേക്ക് പ്രധാനമന്ത്രി പദത്തില്‍ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്. എന്നാല്‍ മണ്ടേല്‍സണ്‍ വിവാദം പിടിച്ചുകുലുക്കുന്നതിനിടെ സ്റ്റാര്‍മര്‍ ഇനി തുടരുതെന്ന് സ്‌കോട്ടിഷ് ലേബര്‍ നേതാവ് അനസ് സര്‍വാര്‍ പ്രഖ്യാപിച്ചത് പ്രധാനമന്ത്രിക്ക് തിരിച്ചടിയായി. എന്നാല്‍ പോരാട്ടം തുടരുമെന്നും, പിടിച്ചുനില്‍ക്കുമെന്നും പാര്‍ലമെന്ററി ലേബര്‍ പാര്‍ട്ടി യോഗത്തില്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചു.
'ഞാന്‍ ഇറങ്ങിയിട്ടുള്ള എല്ലാ പോരാട്ടത്തിലും വിജയിക്കുകയാണ് ചെയ്തിട്ടുള്ളത്. വെറുതെ ഇറങ്ങിപ്പോകാന്‍ ഞാന്‍ ഒരുക്കമല്ല', തന്നെ ഒതുക്കാന്‍ ഇറങ്ങിത്തിരിച്ച ലേബര്‍ എംപിമാരെ നേരിടാന്‍ കീര്‍ സ്റ്റാര്‍മര്‍
More »
യുകെ മലയാളിയുടെ മരണം: തുടര്‍നടപടികള്‍ക്ക് കാത്ത് കുടുംബം, അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥന
യുകെയിലെ കവന്ററിയില്‍ കാണാതായ തിരുവനന്തപുരം ആറ്റിങ്ങല്‍ അവനവഞ്ചേരി സ്മൃതിയില്‍ സി. ജയകുമാര്‍ - ഷിംന ദമ്പതികളുടെ മകന്‍ വിഷ്ണു ജയകുമാര്‍ (26) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തുടര്‍നടപടികള്‍ക്ക് കാത്ത് നാട്ടിലെ കുടുംബം.
വിഷ്ണുവിന്റെ മൃതദേഹം കവന്ററിയിലെ ഒരു തടാകത്തില്‍ നിന്നാണ് കണ്ടെത്തിയത്. ഫെബ്രുവരി ഒന്നാം തീയതി മുതല്‍ വിഷ്ണുവിനെ കാണാനില്ലായിരുന്നതായി കുടുംബം അറിയിച്ചു. തുടര്‍ന്ന് നാലാം തീയതിയാണ് മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. ഡാറ്റാ സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രി നേടുന്നതിനായി 2022ല്‍ യുകെയിലെത്തിയ വിഷ്ണു, പഠനം പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഗോകുല്‍ ആണ് വിഷ്ണുവിന്റെ സഹോദരന്‍.
കവന്ററിയിലെ സ്വാന്‍ ലേക്ക് പരിസരത്താണ് അവസാനമായി കണ്ടതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ ആരംഭിച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും
More »
ഇംഗ്ലണ്ടിലാകെ 97 വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍, 217 അലര്‍ട്ടുകള്‍; മഴയില്‍ വലഞ്ഞ് ജനം
തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വലഞ്ഞ് ഇംഗ്ലണ്ടിലെ ജനത. ഇംഗ്ലണ്ടില്‍ 97 വെള്ളപ്പൊക്ക മുന്നറിയിപ്പുകളും 217 ഫ്‌ളഡ് അലര്‍ട്ടുകളും പുറപ്പെടുവിച്ചതായി അധികൃതര്‍ അറിയിച്ചു. ദക്ഷിണ പടിഞ്ഞാറന്‍ മേഖലകളിലും മിഡ്‌ലാന്‍ഡ്‌സിലുമാണ് ജനം കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. സ്‌കോട്‌ലന്‍ഡില്‍ ഏഴ് മുന്നറിയിപ്പുകളും രണ്ട് അലര്‍ട്ടുകളും നിലനില്‍ക്കുമ്പോള്‍ വെയില്‍സില്‍ ഇതുവരെ മുന്നറിയിപ്പില്ല.
അടുത്ത ആഴ്ചയിലും മഴ തുടരുമെന്ന സൂചനയെ തുടര്‍ന്ന് ദക്ഷിണ പടിഞ്ഞാറന്‍ ഇംഗ്ലണ്ടും ദക്ഷിണ വെയില്‍സും ഉള്‍പ്പെടുത്തി തിങ്കളാഴ്ച മെറ്റ് ഓഫീസ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളത്തിലൂടെ വാഹനമോടിക്കരുതെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പു നല്‍കി.
ഡെവണ്‍, ഹാംപ്ഷയര്‍, ഗ്ലോസ്റ്റര്‍ വുസ്റ്റര്‍ മേഖലകളില്‍ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. വാര്‍വിക്ഷയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു
More »