ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ബുദ്ധിമാന്മാരുടെ ലിസ്റ്റില്‍ യുകെയിലെ മലയാളി ബാലനും
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഐക്യു ഉള്ളവരുടെ സൊസൈറ്റിയായ മെന്‍സയില്‍ അംഗത്വം നേടി തെക്കന്‍ ലണ്ടനില്‍ താമസിക്കുന്ന, 11 കാരനായ മലയാളി ബാലന്‍ ധ്രുവ് പ്രവീണ്‍. ഏപ്രിലില്‍ നടന്ന പ്രവേശന പരീക്ഷയില്‍ ധ്രുവ് 162 സ്‌കോര്‍ നേടിയാണ് ബുദ്ധിശാലികളുടെ സംഘത്തില്‍ ആംഗമായിരിക്കുന്നത്. 'ഇവന്റെ അച്ഛനാകാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. കുടുംബം മൊത്തം ഈ നേട്ടത്തില്‍ അഭിമാനിക്കുന്നു', എന്നായിരുന്നു ധ്രുവിന്റെ പിതാവ് പ്രവീണ്‍ കുമാറിന്റെ പ്രതികരാണം.
സറ്റണിലെ റോബിന്‍ ഹുഡ് ജൂനിയര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ധ്രുവ്. എല്ലാ രംഗങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മികച്ച പ്രതിഭയാണ് ഈ ബാലന്‍ എന്നായിരുന്നു റോബിന്‍ ഹുഡ് ജൂനിയര്‍ സ്‌കൂളിലെ ഹെഡ് ടീച്ചര്‍ എലിസബത്ത് ബ്രോര്‍സിന്റെ പ്രതികരണം. അംഗീകരിക്കപ്പെട്ട ഒരു ബുദ്ധി പരീക്ഷയില്‍ പങ്കെടുക്കുന്നവരില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ രണ്ടു ശതമാനം പേര്‍ക്ക്
More »
സുനാകിന്റെ റുവാന്‍ഡ സ്‌കീം തങ്ങള്‍ വന്നാല്‍ കീറിയെറിയുമെന്ന് കീര്‍ സ്റ്റാര്‍മര്‍
പ്രധാനമന്ത്രി റിഷി സുനാക് അനധികൃത കുടിയേറ്റത്തിന് എതിരെ വളരെ പണിപ്പെട്ടാണ് റുവാന്‍ഡ സ്‌കീം നടപ്പാക്കിയത്. അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് നാട് കടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് പ്രകാരം അഭയാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടവരെ നാടുകടത്താനുള്ള വിമാനങ്ങള്‍ ഇപ്പോഴും പറന്ന് തുടങ്ങിയിട്ടില്ല. ഈ ഘട്ടത്തിലാണ് തങ്ങള്‍ അധികാരത്തില്‍ എത്തുമ്പോള്‍ റുവാന്‍ഡ സ്‌കീം കീറിയെറിയുമെന്ന് ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിക്കുന്നത്.
സ്‌കീം ഒഴിവാക്കിയ ശേഷം ഇതില്‍ നിന്നുമുള്ള 75 മില്ല്യണ്‍ പൗണ്ട് ഉപയോഗിച്ച് നൂറുകണക്കിന് പുതിയ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരെ നിയോഗിക്കുമെന്നാണ് സ്റ്റാര്‍മറുടെ നിലപാട്. ഇവര്‍ക്ക് മനുഷ്യക്കടത്ത് തടയാനും, തീവ്രവാദ വിരുദ്ധ അധികാരങ്ങളും ലഭ്യമാക്കും, ലേബര്‍ നേതാവ് പറയുന്നു.
ഗവണ്‍മെന്റ് പദ്ധതി ബുദ്ധിയുള്ളവര്‍ക്ക് അപമാനമാണെന്ന് സ്റ്റാര്‍മര്‍ ആരോപിക്കുന്നു. ഈ
More »
ട്രെയിന്‍ സീറ്റ്കളില്‍ ബാഗ് വെച്ച് സുഖിച്ച് ഇരിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്ന്
ട്രെയിന്‍ യാത്രകള്‍ക്കിടെ സീറ്റ് ഒഴിവ് കണ്ടാല്‍ ബാഗ് സീറ്റില്‍ വെയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ നടപടി ചിലപ്പോള്‍ പിഴ ചുമത്താന്‍ ഇടയാക്കും. ഒഴിവുള്ള സീറ്റില്‍ ബാഗ് വെയ്ക്കുന്ന യാത്രക്കാര്‍ക്കാണ് ട്രെയിന്‍ ഗാര്‍ഡുമാര്‍ ഭീഷണി മുഴക്കുന്നത്.
ട്രെയിനുകളില്‍ തിരക്കേറിയ സമയത്ത് സീറ്റുകളില്‍ ലഗേജ് വെയ്ക്കുന്ന യാത്രക്കാര്‍ക്ക് റെയില്‍ ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നതായാണ് കസ്റ്റമേഴ്‌സിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ കസേരകള്‍ പിടിച്ചുവെയ്ക്കുന്നതിന് പിഴ ഈടാക്കുന്നത് നീതീകരിക്കാനാവാത്ത കാര്യമാണെന്ന് ട്രെയിന്‍ വ്യവസായ മേഖലയിലുള്ളവര്‍ പറയുന്നു.
ആളില്ലാത്ത സീറ്റുകളില്‍ ലഗേജ് വെയ്ക്കുന്ന യാത്രക്കാരില്‍ നിന്നും പിഴ ഈടാക്കാനുള്ള നടപടിക്രമങ്ങള്‍ ഇല്ലെന്ന് നാഷണല്‍ റെയില്‍ സമ്മതിക്കുന്നു. എന്നാല്‍ അധിക ലഗേജ് ചാര്‍ജ് ഈടാക്കാന്‍ വ്യക്തിഗത ഓപ്പറേറ്റര്‍മാര്‍ക്ക് അധികാരമുണ്ട്. ഇത്
More »
സോഷ്യല്‍ മീഡിയ വഴി ചോദ്യപേപ്പറുകള്‍: ജിസിഎസ്ഇ, എ-ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ്
ജിസിഎസ്ഇ, എ-ലെവല്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രതയോടെ പെരുമാറണമെന്ന് ഇംഗ്ലണ്ടിന്റെ ഔദ്യോഗിക റെഗുലേറ്റര്‍ ഓഫ്ക്വാല്‍. സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നുകിട്ടുന്ന ചോദ്യപേപ്പറുകള്‍ നേടാനായി സേര്‍ച്ച് ചെയ്ത് പിടിക്കപ്പെട്ടാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
സോഷ്യല്‍ മീഡിയയില്‍ എക്‌സാം പേപ്പറുകള്‍ക്കായി സേര്‍ച്ച് ചെയ്യുന്നവരും, എക്‌സാം ഹാളില്‍ ഫോണുകളുമായി എത്തുന്നവര്‍ക്കും അയോഗ്യത ഏര്‍പ്പെടുത്താന്‍ സാധ്യത നിലനില്‍ക്കുന്നതായി ഓഫ്ക്വാല്‍ മുന്നറിയിപ്പില്‍ പറയുന്നു. ഈ വര്‍ഷത്തെ പരീക്ഷാ പേപ്പറുകള്‍ വില്‍ക്കുന്നതായി അവകാശപ്പെടുന്ന അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും ചീഫ് റെഗുലേറ്റര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.
ഇത്തരം അവകാശവാദങ്ങള്‍ ഭൂരിപക്ഷവും തട്ടിപ്പായിരിക്കുമെങ്കിലും വിഷയം അധ്യാപകരുടെ ശ്രദ്ധയില്‍ പെടുത്താനാണ് നിര്‍ദ്ദേശം. പരീക്ഷാ സീസണ്‍ അടുത്ത്
More »
ഭീഷണിയായി വില്ലന്‍ ചുമ; ഗര്‍ഭിണികള്‍ വാക്‌സിനേഷന്‍ എടുക്കണമെന്ന് മുന്നറിയിപ്പ്
ലണ്ടന്‍ : യുകെയില്‍ വില്ലന്‍ ചുമ ഭീഷണിയായി തുടരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ഗര്‍ഭിണികള്‍ വാക്‌സിനേഷന്‍ എടുക്കണമെന്ന് മുന്നറിയിപ്പ്. ഇതിനകം അഞ്ച് നവജാത ശിശുക്കളാണ് മരണപ്പെട്ടിട്ടുള്ളത്. ലണ്ടനിലെ ചില ഭാഗങ്ങളില്‍ കാല്‍ശതമാനം ഗര്‍ഭിണികള്‍ മാത്രമാണ് പെര്‍ടുസിസ് വാക്സിനേഷന്‍ എടുത്തിരിക്കുന്നത്. 16 മുതല്‍ 32 വരെ ആഴ്ചയിലാണ് വാക്സിനെടുക്കുന്നത്. തലസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലും, ബര്‍മിംഗ്ഹാമിലും വാക്സിനേഷന്‍ സ്വീകരിക്കുന്നതിന് മടി കാണുന്നുണ്ട്.കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഏറ്റവും വലിയ പൊട്ടിപ്പുറപ്പെടലാണ് ഈ ചുമയ്ക്ക് വന്നുചേര്‍ന്നിരിക്കുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2024-ല്‍ ഏകദേശം 3000 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023 വര്‍ഷത്തില്‍ ആകെ കണ്ടെത്തിയതിന്റെ മൂന്നിരട്ടി കേസുകളാണ് ഈ 5 മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് ലോക്ക്ഡൗണുകളാണ് ഇംഗ്ലണ്ടില്‍ അസാധാരണമായ പെര്‍ടുസിസ് മഹാമാരിക്ക്
More »
വന്‍ പ്രതിസന്ധിയായി ഇംഗ്ലണ്ടില്‍ മരുന്നു ക്ഷാമം രൂക്ഷമാകുന്നു
ലണ്ടന്‍ : വന്‍ പ്രതിസന്ധിയായി ഇംഗ്ലണ്ടില്‍ മരുന്നുകളുടെ ക്ഷാമം ഗുരുതരമായ തോതിലേക്ക് ഉയര്‍ന്നതായി മുന്നറിയിപ്പ്. രോഗികള്‍ക്ക് അപകടകരമായ തോതില്‍, മരണത്തില്‍ വരെ കലാശിക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് ഫാര്‍മസിസ്റ്റുകള്‍ നല്‍കുന്ന മുന്നറിയിപ്പ്.
രോഗികളോട് 'കടം പറയേണ്ട' അവസ്ഥയിലാണ് തങ്ങളെന്ന് ഫാര്‍മസിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രിസ്‌ക്രിപ്ഷനില്‍ ഒരു ഭാഗം മരുന്നുകള്‍ മാത്രമാണ് നല്‍കാന്‍ കഴിയുകയെന്ന് പലപ്പോഴും പറയേണ്ടി വരുന്നു. ബാക്കിയുള്ള മരുന്നിനായി പോയിട്ട് വരാനാണ് നിര്‍ദ്ദേശിക്കുക, ഇവര്‍ വ്യക്തമാക്കി. നൂറുകണക്കിന് വ്യത്യസ്ത മരുന്നുകള്‍ എത്തിക്കാന്‍ അസാധ്യമായ നിലയാണെന്ന് കമ്മ്യൂണിറ്റി ഫാര്‍മസി ഇംഗ്ലണ്ട് പറഞ്ഞു.
വ്യാപകമായ, ചിലപ്പോള്‍ ഏറെ കാലം നീണ്ടുനില്‍ക്കുന്ന ക്ഷാമങ്ങള്‍ നേരിടുമ്പോള്‍ ഇത് രോഗികളുടെ ആരോഗ്യത്തെ തന്നെ ബാധിക്കുന്നതായി ഇവര്‍ പറയുന്നു.
More »
കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന കേംബ്രിഡ്ജ് മലയാളി നഴ്‌സ് വിടവാങ്ങി
യുകെ മലയാളികളെ സങ്കടത്തിലാഴ്ത്തി മറ്റൊരു കാന്‍സര്‍ മരണം കൂടി. കേംബ്രിഡ്ജ് മലയാളി നഴ്‌സ് ആണ് വിടവാങ്ങിയത്. കോട്ടയം കുറ്റിക്കലിലെ സൗത്ത് പാമ്പാടിയിലെ മിനി മാത്യു (46) ആണ് മരണത്തിനു കീഴടങ്ങിയത്. കാന്‍സര്‍ ബാധിച്ച് കുറച്ചു നാളായി ചികിത്സയിലായിരുന്നു മിനി.
ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും രോഗം പടര്‍ന്നതോടെയാണ് സ്ഥിരി ഗുരുതരമായത്. വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ വിഫലമാക്കിയാണ് മിനി മരണത്തിനു കീഴടങ്ങിയത്.
സംസ്‌കാരം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30ന് സൗത്ത് പാമ്പാടി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.
കഴിഞ്ഞ ദിവസമാണ് കാന്‍സര്‍ ബാധിതയായിരുന്ന മറ്റൊരു മലയാളി നഴ്സ് പീറ്റര്‍ബറോയില്‍ അന്തരിച്ചത്.
എറണാകുളം പാറമ്പുഴ സ്വദേശിനിയായ സ്നോബി സനിലാണ് (44) വിടവാങ്ങിയത്. ഒരുവര്‍ഷം മുന്‍പാണ് ഇവര്‍ ബ്രിട്ടനിലെത്തിയത്.
യുകെയിലെത്തി പുതിയൊരു ജീവിതം
More »
ഗ്ലാസ്‌ഗോയില്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ കഴിഞ്ഞ മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍
ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ വന്ന് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ കഴിഞ്ഞ മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍. പാലക്കാട് സ്വദേശി വെങ്കിട്ടരാമന്‍ വിജേഷ് ആണ് റൂമില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. നാട്ടില്‍ നിന്നും ഭാര്യ നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് കൂട്ടുകാരെ വിളിച്ച് പറഞ്ഞതനുസരിച്ച് അവര്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ റൂമില്‍ കണ്ടെത്തിയത്.
വെങ്കിട്ടരാമനും കുടുംബവും ഡെല്‍ഹിയില്‍ താമസിക്കുന്നവരാണ്. എംബിഎ പഠനശേഷം പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ ഗ്ലാസ്‌ഗോയില്‍ താമസിച്ചു വരികയായിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. 16-ാം തീയതി പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ.
വെങ്കട്ട രാമന്റെ നിര്യാണത്തില്‍ സ്‌കോട്ട്ലന്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റി പ്രസിഡന്റ് ബിജു ജേക്കബ് മുട്ടേല്‍
More »
സുനാകിന്റെ പാര്‍ലമെന്റിലെ ചോദ്യോത്തരവേളയ്ക്കിടെ ടോറി എം. പി കൂറുമാറി ലേബറിനൊപ്പം
കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം പ്രധാനമന്ത്രി റിഷി സുനാകിന് സ്വന്തം പാളയത്തില്‍ നിന്നും തിരിച്ചടി. സ്വന്തം പാര്‍ട്ടിയിലെ എം പിയുടെ കൂറുമാറ്റമാണ് സുനാകിന് ലഭിച്ച പുതിയ തിരിച്ചടി. ഡോവറില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് എം പി നടാലി എല്‍ഫിക് ആണ് പാര്‍ട്ടി നയങ്ങളില്‍ പ്രതിഷേധിച്ച് ലേബര്‍ പാര്‍ട്ടിയിലേക്ക് കൂറുമാറിയത്. സുനാകിന്റെ കീഴില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കഴിവുകേടിന്റെയും വിഭാഗീയതയുടെയും പര്യായമായി മാറിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു അവരുടെ പ്രാധാന ആരോപണം.
രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് അവര്‍ തുറന്നു പറഞ്ഞു. എന്നാല്‍, എല്‍ഫിക് നേരത്തെ ഒരു പ്രസിദ്ധീകരണത്തിനായി എഴുതിയ ലേഖനം ഉയര്‍ത്തിക്കാട്ടിയാണ് ഭരണകക്ഷി എല്‍ഫിക്കിനെതിരെ ആക്രമണത്തിന്റെ കുന്തമുന തിരിക്കുന്നത്. നേരത്തെ ഒരു ലേഖനത്തില്‍ ആവര്‍ എഴുതിയത് കുടിയേറ്റ
More »