യു.കെ.വാര്‍ത്തകള്‍

പാര്‍ശ്വഫലങ്ങള്‍; കോവിഡ് വാക്‌സിന്‍ പിന്‍വലിച്ച് അസ്ട്രസെനെക
ഇന്ത്യയിലടക്കം കോവിഡ് പ്രതിരോധത്തിന് ഉപയോഗിച്ചിരുന്ന വാക്‌സിന്‍ പാര്‍ശ്വ ഫലങ്ങള്‍ക്ക് കാരണമാകുമെന്ന് നിര്‍മ്മാതാക്കളായ ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി കോടതിയില്‍ സമ്മതിച്ചതിന് പിന്നാലെ വാക്‌സിന്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ച് കമ്പനി. നിര്‍മിക്കപ്പെട്ട വാകിസിനുകള്‍ക്ക് മാര്‍ക്കറ്റിംഗ് അംഗീകാരം ഒഴിവാക്കിയെന്നും തുടര്‍ന്ന് ഇനി ഈ ഗണത്തിലുള്ള വാക്‌സിന്‍ നിര്‍മിക്കില്ല എന്നും കമ്പനി അറിയിച്ചു. അസ്ട്രസെനെക എന്ന ബ്രിട്ടീഷ് കമ്പനിയും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മിച്ചിരുന്നത്. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സിനും ഈ കമ്പനിയുടെ സഹകരണത്തോടെയാണ് നിര്‍മിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ മാറ്റങ്ങളോടെ പുതിയ വാക്‌സിനുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമായത് കൊണ്ടും വാണിജ്യപരമായ കാരണങ്ങള്‍ കൊണ്ടുമാണ്

More »

ബ്രിട്ടന്റെ ഹൗസിംഗ് മേഖലയ്ക്ക് തിരിച്ചടിയാകുന്നത് കുടിയേറ്റമെന്ന് കുറ്റപ്പെടുത്തി റിപ്പോര്‍ട്ട്
ബ്രിട്ടനില്‍ ഭവനങ്ങളുടെ ലഭ്യതയില്‍ വലിയ തോതില്‍ കുറവ് നേരിടുകയാണ്. ഇത് രാജ്യത്തെ ഭവനവില ഉയര്‍ന്ന് നില്‍ക്കാന്‍ ഇടയാക്കുകയും, ജനങ്ങള്‍ക്ക് വീട് സ്വന്തമാക്കാനും, വാടകയ്ക്ക് കഴിയാനും വലിയ ചെലവ് വേണ്ടിവരികയും ചെയ്യുന്നു. എന്നാല്‍ ഭവന ലഭ്യതയിലെ ക്ഷാമത്തിന് പിന്നിലെ പ്രധാന കാരണം കുടിയേറ്റമാണെന്നു കുറ്റപ്പെടുത്തി റിപ്പോര്‍ട്ട് പുറത്തുവന്നു. കുടിയേറ്റക്കാരുടെ ഒഴുക്ക് സകല പബ്ലിക് സേവനങ്ങളിലും സമ്മര്‍ദം ചെലുത്തുന്നതായി ടോറി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് ഹൗസിംഗ് മേഖലയിലാണ് ഈ സമ്മര്‍ദം വ്യാപകമാകുന്നതെന്ന് എംപിമാരായ റോബര്‍ട്ട് ജെന്റിക്കും, നീല്‍ ഒ'ബ്രയനും പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 2.25 മില്ല്യണ്‍ ഡിമാന്‍ഡും, 1.19 മില്ല്യണ്‍ നെറ്റ് മൈഗ്രേഷനും കണക്കാക്കുമ്പോള്‍ 3.44 മില്ല്യണ്‍ ഭവനങ്ങളാണ് നിര്‍മ്മിക്കേണ്ടിയിരുന്നതെന്ന് റിപ്പോര്‍ട്ട് വാദിക്കുന്നു. എന്നാല്‍ 2.11 മില്ല്യണ്‍

More »

യുകെയിലെ എല്ലാ എയര്‍പോര്‍ട്ടിലും നീണ്ട ക്യൂ; യാത്രക്കാര്‍ക്ക് നേരിടേണ്ടി വരുന്നത് മണിക്കൂറുകളുടെ കാത്തിരിപ്പ്
യുകെയിലെ മിക്ക വിമാനത്താവളങ്ങളിലും, പാസ്സ്‌പോര്‍ട്ട് ഇ ഗെയ്റ്റിലുണ്ടായ സാങ്കേതിക പ്രതിസന്ധി യാത്രക്കാരെ ഏറെ വലച്ചു. ഹീത്രൂ, ഗാറ്റ്‌ വിക്ക്, എഡിന്‍ബര്‍ഗ്, ബര്‍മ്മിംഗ്ഹാം, ബ്രിസ്റ്റോള്‍, ന്യൂ കാസില്‍, മാഞ്ചസ്റ്റര്‍ തുടങ്ങിയ വിമാനത്താവളങ്ങളില്‍ എല്ലാം തന്നെ സാങ്കേതിക തകരാറ് ചൊവ്വാഴ്ച യാത്ര വൈകിപ്പിച്ചതാായി ബോര്‍ഡര്‍ ഫോഴ്സ് സ്ഥിരീകരിച്ചു. ആയിരക്കണക്കിന് യാത്രക്കാരാണ് ഓരോ വിമാനത്താവളത്തിലും കുടുങ്ങിയിരിക്കുന്നത്. ഹീത്രൂ, ഗാറ്റ്‌വിക്ക്, മാഞ്ചസ്റ്റര്‍ എന്നിങ്ങനെ വിമാനത്താവളങ്ങളില്‍ എല്ലാംതന്നെ നീണ്ട നിരയും, വലിയ കാത്തിരിപ്പുമാണ് നേരിടുന്നത്. ബോര്‍ഡര്‍ കണ്‍ട്രോളിലെ സാങ്കേതിക പിഴവാണ് ഇതിന് കാരണമായത്. ഹോളിഡേ കഴിഞ്ഞെത്തിയ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് വൈകുന്നേരം പാസ്‌പോര്‍ട്ട് കണ്‍ട്രോളില്‍ ചെലവഴിക്കേണ്ടതായി വന്നു. ഐടി പ്രശ്‌നം മൂലം തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ മാനുവലായി

More »

കാന്‍സര്‍ ബാധിതയായിരുന്ന മലയാളി നഴ്സ് പീറ്റര്‍ബറോയില്‍ അന്തരിച്ചു
ലണ്ടന്‍ : യുകെ മലയാളികളെ ഞെട്ടിച്ചു വീണ്ടും കാന്‍സര്‍ മരണം. പീറ്റര്‍ബറോയില്‍ മലയാളി നഴ്സ് ആണ് മരണമടഞ്ഞത്. എറണാകുളം പാറമ്പുഴ സ്വദേശിനിയായ സ്നോബി സനിലാണ് (44) വിടവാങ്ങിയത്. ഒരുവര്‍ഷം മുന്‍പാണ് ഇവര്‍ ബ്രിട്ടനിലെത്തിയത്. യുകെയിലെത്തി പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാനൊരുങ്ങുകയായിരുന്ന സ്നോബിക്ക് ഇവിടെയെത്തി രണ്ടുമാസമായപ്പോള്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. സീനിയര്‍ കെയറര്‍ വീസയില്‍ ബ്രിട്ടനിലെത്തിയ സ്നോബി കെയര്‍ഹോമിലായിരുന്നു ജോലി ചെയ്തിരുന്നത്. സനില്‍ മറ്റൊരു കെയര്‍ ഹോമില്‍ ഷെഫ് ആയി ജോലി ചെയ്യുകയാണ്. ഭര്‍ത്താവ് സനില്‍ മാത്യു. ഏകമകന്‍ ആന്റോ സനില്‍. സ്നോബിയുടെ സഹോദരി മോളിയും ഭര്‍ത്താവ് സൈമണ്‍ ജോസഫും പീറ്റര്‍ബോറോയില്‍ ഇവരുടെ അടുത്തുതന്നെയാണ് താമസം. പീറ്റര്‍ബോറോയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി സമൂഹം കുടുംബത്തിന് ആശ്വാസമായി കൂടെയുണ്ട്. സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍

More »

ബ്രിട്ടനില്‍ ദിവസവും തെളിവില്ലാതെ അവസാനിക്കുന്നത് 600 കവര്‍ച്ചാ കേസുകള്‍
സ്വന്തം ജീവനും, സ്വത്തും യുകെ ജനത സ്വയം സംരക്ഷി ക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. മോഷണവും അക്രമവും അതുപോലെ കുതിച്ചു. കഴിഞ്ഞ വര്‍ഷം 215,000 കവര്‍ച്ചാ കേസുകള്‍ തെളിയിക്കാന്‍ പോലീസിനു കഴിഞ്ഞില്ല. ഇതോടെ ദിവസേന 600 കേസുകളെങ്കിലും ഈ വിധത്തില്‍ തെളിവില്ലാതെ അവസാനിക്കുന്നുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. ഇംഗ്ലണ്ടിലും, വെയില്‍സിലും റിപ്പോര്‍ട്ട് ചെയ്യുന്ന കവര്‍ച്ചാ കേസുകളിലെ 76 ശതമാനമാണ് ഈ വിധത്തില്‍ തുമ്പില്ലാതെ പോകുന്നത്. കേവലം 6 ശതമാനം മോഷണ കേസുകളിലാണ് പ്രതിയെ കോടതിയില്‍ എത്തിക്കുന്നതില്‍ കലാശിച്ചത്. ഹോം ഓഫീസ് കണക്കുകള്‍ പരിശോധിച്ച് ലിബറല്‍ ഡെമോക്രാറ്റുകള്‍ നടത്തിയ അന്വേഷണത്തിലാണ് ഈ ദുരവസ്ഥ പുറത്തുവരുന്നത്. 2023-ല്‍ 215,933 മോഷണ കേസുകള്‍ തെളിയിക്കാതെ പോയെന്നാണ് ഇവരുടെ കണ്ടെത്തല്‍. മോഷണമോ, കവര്‍ച്ചയോ നടന്ന എല്ലാ വീടുകളിലും ഓഫീസര്‍മാര്‍ എത്തുമെന്ന് 2022 ഒക്ടോബറില്‍ പോലീസ് മേധാവികള്‍ ഉറപ്പ്

More »

ബോംബ് ഭീഷണി: ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം റദ്ദാക്കി
ബര്‍മുഡ വിമാനത്താവളത്തില്‍ നിന്നും ലണ്ടന്‍ ഹീത്രൂവിലേക്ക് പറക്കാനിരുന്ന ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അവസാന നിമിഷം റദ്ദാക്കി. പോലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും വിമാനത്താവളത്തിലെത്തി പരിശോധനകള്‍ നടത്തി. ബര്‍മുഡ വിമാനത്താവളത്തിലെ റണ്‍വേയില്‍ ടേക്ക് ഓഫിന് ഒരുങ്ങുമ്പോഴായിരുന്നു പൈലറ്റിന് യാത്ര മുടക്കേണ്ടതായി വന്നത്. ബോയിംഗ് 770 - 200 ഇ ആര്‍ വിമാനം പറന്നുയരുന്നതിന് ഏതാനും സെക്കന്റുകള്‍ക്ക് മുന്‍പാണ് എയര്‍ ട്രാഫിക് കണ്‍ട്രോളേഴ്സ് അതിന്റെ യാത്ര തടഞ്ഞത്. ഉടനെ തന്നെ പോലീസും ഭീകരവിരുദ്ധ സ്‌ക്വാഡും സംഭവസ്ഥലത്ത് എത്തി. ബര്‍മുഡ വിമാനത്താവളാധികൃതര്‍ക്ക് ഈമെയില്‍ വഴിയായിരുന്നു ബോംബ് ഭീഷണി ലഭിച്ചത്. ഉടന്‍ തന്നെ വിമാനത്താവളത്തിന് ആറ് മൈല്‍ ചുറ്റളവിലുള്ള എല്ലാ റോഡുകളും അടയ്ക്കുകയും ചെയ്തു. രാത്രി 8. 50 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 42 മിനിറ്റ് വൈകിയാണ് യാത്ര ആരംഭിച്ചത്.

More »

യുകെയിലെ വീട് വില താഴില്ല! 5 വര്‍ഷത്തിനകം ശരാശരി വില 61,500 പൗണ്ട് വര്‍ധിക്കുമെന്ന് പ്രവചനം
ബ്രിട്ടനില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. ഇത് മൂലം പലരും വീട് വാങ്ങാനുള്ള തീരുമാനങ്ങള്‍ അല്‍പ്പം നീട്ടിവെയ്ക്കുന്നുണ്ട്. രാജ്യത്തെ ശരാശരി വീട് വിലകളും ഉയര്‍ന്ന നിലയിലാണ്. എങ്കിലും മഹാമാരിക്ക് ശേഷമുള്ള കുതിപ്പില്‍ അൽപ്പം ആശ്വാസവും വന്നിട്ടുണ്ട്. ഈ ഘട്ടത്തിലാണ് സുപ്രധാനമായ ഒരു പ്രവചനം പുറത്തുവരുന്നത്. അടുത്ത അഞ്ച് വര്‍ഷത്തില്‍ ശരാശരി ഭവനവിലയില്‍ 61,500 പൗണ്ട് വര്‍ധനവ് ഉണ്ടാകുമെന്നാണ് എസ്റ്റേറ്റ് ഏജന്റ് സാവില്‍സിന്റെ പ്രവചനം. 2028 അവസാനത്തോടെ ബ്രിട്ടനിലെ ശരാശരി വീടിന്റെ മൂല്യം 21.6 ശതമാനം വര്‍ധിക്കുമെന്നാണ് ഇവര്‍ കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 17.9% വര്‍ദ്ധന പ്രവചിച്ച ഇടത്താണ് എസ്റ്റേറ്റ് ഏജന്റ് നിരക്ക് പുതുക്കിയിരിക്കുന്നത്. വാര്‍ഷിക വര്‍ദ്ധന 2024 വര്‍ഷത്തില്‍ 2.5 ശതമാനം ഉയരുമെന്നും സാവില്‍സ് പ്രവചിക്കുന്നു. ഈ വര്‍ഷം 3 ശതമാനം ഭവനവില താഴുമെന്നാണ് ഇവര്‍ നേരത്തെ

More »

ബ്രാഡ് ഫോര്‍ഡില്‍ വീടിന് തീപിടിച്ച് 10 വയസുകാരി കൊല്ലപ്പെട്ടു
ബ്രാഡ് ഫോര്‍ഡില്‍ വീടിന് തീപിടിച്ച് 10 വയസുകാരിയായ പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടു. 37 വയസുള്ള ഒരു സ്ത്രീയും പതിനൊന്നും ആറും മൂന്നും പ്രായമുള്ള മൂന്നു കുട്ടികളും പൊള്ളലേറ്റു ആശുപത്രിയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പെണ്‍കുട്ടി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് കിങ്സ് ഡെയ്ല്‍ ഡ്രൈവില്‍ വീടിന് ഗുരുതരമായ തീപിടുത്തമുണ്ടായതായി യോര്‍ക്ക് ഷെയര്‍ പോലീസിന് വിവരം ലഭിച്ചത്. ഇത് തികച്ചും ദാരുണമായ സംഭവമാണെന്നും ദുരന്തം നേരിട്ട കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നതായും ബ്രാഡ്‌ഫോര്‍ഡ് ജില്ലാ പോലീസിലെ ഡിറ്റക്റ്റീവ് ചീഫ് ഇന്‍സ്പെക്ടര്‍ സഹീര്‍ അബ്ബാസ് പറഞ്ഞു. തീപിടുത്തത്തിന്റെ കാരണത്തെ കുറിച്ച് അഗ്നിശമന സേന നടത്തിയ അന്വേഷണത്തില്‍ സംശയിക്കുന്ന തരത്തില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍

More »

ഇംഗ്ലണ്ടില്‍ പൊതുസ്ഥലങ്ങളില്‍ ഇനി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ടോയ്‌ലറ്റുകള്‍
ഇംഗ്ലണ്ടില്‍ പൊതുസ്ഥലങ്ങളിലെ ടോയ്‌ലറ്റുകള്‍ ഇനി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായിരിക്കുമെന്ന നിര്‍ദ്ദേശം നിലവില്‍ വരുന്നു. പുതിയതായി നിര്‍മ്മിക്കുന്ന നോണ്‍ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. 2021 - ലാണ് ഈ പുതിയ നിര്‍ദ്ദേശം സര്‍ക്കാരിന്റെ മുന്നിലെത്തിയത്. അന്നുമുതല്‍ ഈ നിര്‍ദ്ദേശം ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന ആക്ഷേപം ശക്തമാണ്. ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഏതുതരം ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ പറ്റും എന്നതിനെ കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ് . ട്രാന്‍സ് ജെന്‍ഡര്‍ പെട്ടവര്‍ക്ക് ഇതുവരെ ബദല്‍ പദ്ധതികളൊന്നും നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പൊതുവായി ഉപയോഗിക്കുന്ന ടോയ്‌ലറ്റുകളില്‍ പോകാന്‍ ഇഷ്ടമില്ലാത്തതിന്റെ പേരില്‍ പല സ്കൂളുകളിലെയും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions