യു.കെ.വാര്‍ത്തകള്‍

കൗണ്‍സിലുകളിലെ പരാജയം: വന്‍ നികുതി ഇളവുകള്‍ക്കായി സുനകിന് മേല്‍ സമ്മര്‍ദ്ദം
കൗണ്‍സില്‍ തെരഞ്ഞെടുപ്പ് വലിയ തിരിച്ചടി നേരിട്ടതോടെ വന്‍ നികുതി ഇളവുകള്‍ക്കായി സുനകിന് മേല്‍ സമ്മര്‍ദ്ദവുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍. പൊതു തെരഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ, വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി വന്‍ നികുതി ഇളവുകള്‍ പ്രാഖ്യാപിക്കണമെന്നു അവര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു. സാധാരണ പാര്‍ട്ടി അനുഭാവികള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തന രീതിയില്‍ അസംതൃപ്തരും രോഷാകുലരുമാണെന്ന് മുന്‍ നേതാവ് ഇയാന്‍ ഡന്‍കന്‍ സ്മിത്ത് പറഞ്ഞു. എന്നാല്‍, തെറ്റുകള്‍ തിരുത്തി മുന്‍പോട്ട് പോയാല്‍ പൊതു തെരഞ്ഞെടുപ്പില്‍ ജയിക്കുവാാനുള്ള സാധ്യത ഇനിയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ പുറത്തുവന്ന മോശം ഫലത്തെ മറികടന്ന് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കഴിയണമെന്നും ഡെയ്ലി എക്സ്പ്രസ്സില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു. പൊതുജന

More »

യുകെയിലെ നഴ്സുമാരെയും ഡോക്ടര്‍മാരെയും റാഞ്ചാന്‍ വഴിയരികില്‍ പരസ്യവുമായി കാനഡ; മെച്ചപ്പെട്ട ജീവിതവും വേതനവും വാഗ്ദാനം
നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും ക്ഷാമം എന്‍ എച്ച് എസിനെ വീര്‍പ്പുമുട്ടിക്കുമ്പോള്‍, യുകെയിലെ നഴ്സുമാരെയും ഡോക്ടര്‍മാരെയും റാഞ്ചാന്‍ വഴിയരികില്‍ പരസ്യവുമായി കാനഡ. കാനഡയിലെക്ക് നഴ്സുമാരെയും ഡോക്ടര്‍മാരേയും റിക്രൂട്ട് ചെയ്യുന്നതിനുള്ള പരസ്യം ബ്രിട്ടീഷ് തെരുവുകളില്‍ ഉയരുകയാണ്. കൂടുതല്‍ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് പരസ്യം ഉയര്‍ന്നിരിക്കുന്നത്. വെയില്‍സ് എന്‍ എച്ച് എസ്സിലെ കുറഞ്ഞ വേതനവും തൊഴില്‍ സംതൃപ്തി ഇല്ലായ്മയും പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്. കാര്‍ഡിഫിലെ ലോവര്‍ കത്തീഡ്രല്‍ റോഡില്ലെ ഡിജിറ്റല്‍ സൈനുകളില്‍ രണ്ട് പരസ്യങ്ങളാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാനഡയിലെ, ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ സര്‍ക്കാരിന്റെ വിപുലമായ പരസ്യ പ്രചാരണത്തിന്റെ ഭാഗമാണിത്. കെയര്‍ ജീവനക്കാര്‍, നഴ്സുമാര്‍, ഡോക്ടര്‍മാര്‍ എന്നിവരോട് കാനഡയില്‍ ജോലിക്കായി അപേക്ഷിക്കാന്‍

More »

കൗണ്‍സിലുകളിലേക്ക് ഡസന്‍ കണക്കിന് ഗാസാ അനുകൂലികള്‍ വിജയിച്ചു
ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ബ്രിട്ടീഷ് കൗണ്‍സിലുകളിലേക്ക് ഡസന്‍ കണക്കിന് ഗാസാ അനുകൂലികള്‍ വിജയിച്ചു. ലീഡ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം 'അല്ലാഹു അക്ബര്‍' മുഴക്കിയാണ് ഗ്രീന്‍ പാര്‍ട്ടി കൗണ്‍സിലര്‍ 42-കാരനായ മോതിന്‍ അലി ആഘോഷിച്ചത് . തന്റെ വിജയം നാട്ടിലെ വോട്ടര്‍മാര്‍ക്ക് സമര്‍പ്പിക്കുന്നതിന് പകരം ഗാസയിലെ ജനങ്ങള്‍ക്കാണ് ഇയാള്‍ സമര്‍പ്പിച്ചത്. മൂന്ന് മക്കളുടെ പിതാവായ ഈ അക്കൗണ്ടന്റ് കുടുംബ ഗാര്‍ഡനിംഗ് ബ്ലോഗ് നടത്തുന്നുണ്ട്. 'ഞങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ല. ഞങ്ങള്‍ ഗാസയുടെ ശബ്ദം ഉയര്‍ത്തും. പലസ്തീന്റെ ശബ്ദം ഉയര്‍ത്തും, അല്ലാഹു അക്ബര്‍', വിജയപ്രസംഗത്തില്‍ അലി പറഞ്ഞു. ഇസ്രയേലിനെ വെറുക്കുകയും, ഗാസയെ അനുകൂലിക്കുകയും ചെയ്യുന്ന 40-ലേറെ സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കുന്നത്. ഇവരാകട്ടെ ഗാസ അനുകൂല പ്രചരണം മാത്രം നടത്തിയാണ് ഇംഗ്ലണ്ടിലെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍

More »

കണക്കുകൂട്ടലുകള്‍ തെറ്റിച്ചു മോര്‍ട്ട്‌ഗേജ് നിരക്കുകളിലെ വര്‍ധന
ആദ്യത്തെ വീട് വാങ്ങാനും, പുതിയ വീട്ടിലേക്ക് മാറാനും ആഗ്രഹിക്കുന്നവര്‍ക്കു തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകളിലെ അടിക്കടിയുള്ള വര്‍ധന. കഴിഞ്ഞ രണ്ട ആഴ്ചകള്‍ക്കിടെ നിരവധി ലെന്‍ഡര്‍മാര്‍ തങ്ങളുടെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് ഡീലുകളിലെ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. നിരക്ക് വര്‍ദ്ധിച്ചതോടെ കടമെടുപ്പ് ചെലവുകള്‍ ഉയരുകയും, തല്‍ഫലമായി പലരുടെയും പദ്ധതികള്‍ മാറ്റിവെയ്ക്കാന്‍ നിര്‍ബന്ധിതമാകുകയും ചെയ്തു. ഈ വര്‍ഷം റീമോര്‍ട്ട്‌ഗേജ് ചെയ്യാനിരിക്കുന്ന 1.5 മില്ല്യണിലേറെ ഭവനഉടമകളും നിരക്കുകള്‍ താഴുമെന്ന പ്രതീക്ഷയിലാണ് ഇരുന്നതെങ്കിലും ഇത് ഉയരുകയാണ് ചെയ്തത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ബേസ് റേറ്റ് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ബാങ്കുകളുടെ കടമെടുപ്പ് ചെലവുകളും ഉയര്‍ന്ന് നില്‍ക്കുകയാണ്. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ബേസ് റേറ്റില്‍ അടുത്തൊന്നും കാര്യമായ മാറ്റം വരുത്താന്‍

More »

ബര്‍ട്ടണില്‍ യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു
യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ഡെര്‍ബിയ്ക്കടുത്ത് ബര്‍ട്ടണില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു. 25കാരിയായ ജെറീന ജോര്‍ജ് ആണ് കുഴഞ്ഞു വീണു മരിച്ചത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് മരണം സംഭവിച്ചത്. ബര്‍ട്ടണിലെ ജോര്‍ജിന്റെയും റോസ്ലിയുടെയും മൂന്നു പെണ്‍മക്കളില്‍ ഏറ്റവും ഇളയ മകളാണ് ജെറീന. അപ്രതീക്ഷിതമായി എത്തിയ മരണവാര്‍ത്തയില്‍ തകര്‍ന്നിരിക്കുകയാണ് കുടുംബം. ജെറീന യു കെ യിലെ പ്രശസ്തമായ ടാക്സ് അഡ്വൈസറി കമ്പനി യായ ബി ഡി ഒ നോട്ടിംഗാമില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് / സീനിയര്‍ ടാക്സ് അഡ്വൈസര്‍ ആയി ജോലി ചെയ്‌ത്‌ വരുകയായിരുന്നു . ജെറീന സ്വന്തം വീട്ടില്‍ വ്യായാമം ചെയ്യുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഉടനെ തന്നെ നഴ്സും ആക്സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്യുകയും ചെയ്യുന്ന അമ്മ റോസിലി സിപിആര്‍ കൊടുക്കുകയും എമര്‍ജന്‍സി സഹായം

More »

ലണ്ടന്‍ മേയറായി സാദിഖ് ഖാന് മൂന്നാം ഊഴം; ജയം രണ്ട് ലക്ഷത്തിലേറെ വോട്ടിന്
രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ലണ്ടന്‍ മേയര്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തുടരെ മൂന്നാം വട്ടവും വിജയക്കൊടി പാറിച്ചു സാദിഖ് ഖാന്‍. അള്‍ട്രാ ലോ എമിഷന്‍ സോണ്‍ നിരക്കുകള്‍ നഗരത്തിലാകെയായി വ്യാപിപ്പിച്ചതും, വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ നിരക്കും, ഗാസാ പ്രശ്നവുമെല്ലാം തിരിച്ചടിയാകുമെന്ന് കണക്കു കൂട്ടലുകള്‍ക്കിടയിലാണ് ഈ വമ്പന്‍ ജയം എന്നതാണ് ശ്രദ്ധേയം. കാണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ സൂസന്‍ ഹാളിനേക്കാള്‍ 2,76,000 വോട്ടുകളുടെ ഭൂരിപക്ഷം ആണ് അദ്ദേഹം നേടിയത്. ഒരു പൊതു തെരഞ്ഞെടുപ്പിനുള്ള സമയമായിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത് എന്നായിരുന്നു വിജയശേഷമുള്ള സാദിഖ് ഖാന്റെ പ്രതികരണം. 2024 മാറ്റത്തിന്റെ വര്‍ഷമായിരിക്കുമെന്ന് പറഞ്ഞ ഖാന്‍, സുനക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍, അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ലേബര്‍ പാര്‍ട്ടി തയ്യാറാണെന്നും പറഞ്ഞു. മൂന്നാം

More »

ബേസിംഗ്‌സ്‌റ്റോക്ക് കൗണ്‍സിലര്‍ സജീഷ് ടോം വീണ്ടും മികച്ച വിജയം നേടി
യു കെ പ്രാദേശീക തെരഞ്ഞെടുപ്പില്‍ യു കെ മലയാളികള്‍ക്ക് അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് ബേസിംഗ്‌സ്‌റ്റോക്ക് കൗണ്‍സിലര്‍ സജീഷ് ടോം വീണ്ടും വിജയിച്ചു. 2021 ല്‍ ആദ്യമായി ലേബര്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് കൗണ്‍സിലര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സജീഷ് ടോം, ചിട്ടയായ ജനസമ്പര്‍ക്ക പരിപാടികളിലൂടെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍കൊണ്ട് 'പോപ്പിലി' വാര്‍ഡില്‍ ഏറെ 'പോപ്പുല'റായ ജനപ്രതിനിധിയായി മാറുകയായിരുന്നു. ആകെ പോള്‍ ചെയ്ത വോട്ടിന്റെ എഴുപതോളം ശതമാനം നേടികൊണ്ടുള്ള ഈ വിജയം, കൗണ്‍സിലര്‍ എന്ന നിലയില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനങ്ങളുടെ അംഗീകാരമായി സ്വീകരിക്കുന്നു എന്ന് സജീഷ് ടോം പറഞ്ഞു. കൗണ്‍സിലിന്റെ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് കമ്മറ്റി, ലൈസന്‍സിംഗ് കമ്മറ്റി എന്നീ സമിതികളില്‍ അംഗമായിക്കൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം സജീഷ് കാഴ്ചവച്ചിരുന്നു. എണ്‍പത്

More »

കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി; സുനകിനെ മാറ്റില്ല
കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തിരിച്ചടി പരിഗണിച്ചു പ്രധാനമന്ത്രി സ്ഥാനത്തു നിന്നും റിഷി സുനാകിനെ മാറ്റില്ല. തെരഞ്ഞെടുപ്പില്‍ മാസങ്ങള്‍ മാത്രം അവശേഷിക്കേ നേതൃമാറ്റം വിഢിത്തമാണെന്നും വിലയിരുത്തലുണ്ട്. കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി പൊതു തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍ . നേതൃമാറ്റമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും നിലവില്‍ രണ്ട് എംപിമാര്‍ മാത്രമാണ് നേതൃമാറ്റം ആവശ്യപ്പെടുന്നത്. ടീസ് വാലീ മേയര്‍ തെരഞ്ഞെടുപ്പില്‍ ബെന്‍ ഹൗച്ചന്‍ വിജയിച്ചത് വിമത ഭീഷണിയ്ക്ക് തിരിച്ചടിയായി വോട്ടില്‍ വന്‍ കുറവുണ്ടായെന്നത് പക്ഷെ ചര്‍ച്ചയാവുകയും ചെയ്തു. മേയര്‍ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, ചില കൗണ്‍സില്‍ സീറ്റുകളിലും ഇത്തരത്തിലുള്ള വ്യക്തിഗത പരിഗണനയില്‍ വോട്ട് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. പുതിയ സര്‍ക്കാരിന് ജനപ്രീതി

More »

കാര്‍ഡിഫില്‍ വാഹനാപകടം: 4 മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
കാര്‍ഡിഫില്‍ നടന്ന വാഹനാപകടത്തില്‍ നാല് മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ 6 മണിയോടെ എ48,വെയില്‍ ഓഫ് ഗ്ലാമോര്‍ഗനിലെ, ബോണ്‍വില്‍സ്റ്റണ് സമീപമാണ് അപകടം നടന്നത്. കാറില്‍ നാല് മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് സഞ്ചരിച്ചിരുന്നത്. ഒരു ആണ്‍കുട്ടിയും, മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന സംഘം ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു. വാഹനം ഓടിച്ച വ്യക്തി ഉറങ്ങിപ്പോയതാണെന്ന് സൂചനയുണ്ട്. കുട്ടികളുടെ മാതാപിതാക്കളോട് നാട്ടില്‍ നിന്നും തിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു വാഹനം മാത്രം ഉള്‍പ്പെട്ട അപകടമാണ് നടന്നതെന്ന് സൗത്ത് വെയില്‍സ് പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന നാല് പേരെയും വെയില്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്,

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions