യു.കെ.വാര്‍ത്തകള്‍

ട്രെയിന്‍ പണിമുടക്ക്; യാത്രക്കാര്‍ക്ക് വന്‍തോതില്‍ തടസം
അടുത്ത ദിവസങ്ങളില്‍ നടക്കുന്ന ട്രെയിന്‍ പണിമുടക്കും റോഡുകളില്‍ നടക്കുന്ന അറ്റകുറ്റപ്പണികളും മൂലം യാത്രക്കാര്‍ക്ക് വന്‍തോതില്‍ തടസ്സം നേരിടുമെന്നു റിപ്പോര്‍ട്ടുകള്‍. അടുത്ത 10 ദിവസമെങ്കിലും യാത്രാ തടസ്സം നീണ്ടു നിന്നേക്കാം. ലണ്ടനില്‍ നിന്ന് തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന റോഡുകളിലാണ് കൂടുതല്‍ ഗതാഗത കരുക്കിന് സാധ്യതയെന്ന് വിദഗ്ധര്‍ അറിയിച്ചു. വാരാന്ത്യത്തില്‍ വാഹനത്തില്‍ അവധിക്കാല യാത്ര ചെയ്യുന്ന കുടുംബങ്ങളുടെ എണ്ണം വളരെ കൂടുന്നതു മൂലം ഗതാഗത കുരുക്ക് കൂടാനും സാധ്യതയുണ്ട്. എന്നിരുന്നാലും ഈസ്റ്റര്‍ അവധിക്കാലത്തെ അപേക്ഷിച്ച് തിരക്ക് കുറവായിരിക്കുമെന്ന് ഇന്റിക്സ് പറഞ്ഞു. ബ്രിട്ടനിലെ പ്രധാന റെയില്‍ പാതയായ വെസ്റ്റ് കോസ്‌റ്റ് മെയിന്‍ലൈന്‍ വാരാന്ത്യത്തില്‍ ഭാഗികമായി അടച്ചിടുന്നത് മൂലം കൂടുതല്‍ യാത്രക്കാര്‍ മോട്ടോര്‍വേകളില്‍ സഞ്ചരിക്കാന്‍ നിര്‍ബന്ധിതരായേക്കാം. ഇതും റോഡുകളില്‍ തിരക്ക്

More »

തിരിച്ചറിയല്‍ രേഖയില്ലാതെയെത്തിയ ബോറിസിനെ പോളിങ് ഓഫിസര്‍ തിരിച്ചയച്ചു
തിരിച്ചറിയല്‍ രേഖയില്ലാതെ വോട്ടു ചെയ്യാനെത്തിയ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ പോളിങ് ഓഫിസര്‍ തിരിച്ചയച്ചു. മാപ്പു പറഞ്ഞ ബോറിസ് പിന്നീട് തിരിച്ചറിയല്‍ രേഖയുമായി മടങ്ങിയെത്തി വോട്ടു രേഖപ്പെടുത്തുകയും ചെയ്തു. ഇതൊക്കെ ഇന്ത്യയില്‍ സ്വപ്‍നം കാണാന്‍ പറ്റുമോ ? ലോകമറിയുന്ന ആളായിട്ടും നിയമത്തില്‍ ഇളവു നല്‍കാന്‍ ഉദ്യോഗസ്ഥന്‍ തയാറായില്ല. ഇളവിനായി തര്‍ക്കിക്കാന്‍ ബോറിസും മുതിര്‍ന്നില്ല. പോളിങ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടുചെയ്യുന്നവര്‍ നിര്‍ബന്ധമായും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ ഹാജരാക്കിയിരിക്കണമെന്ന പുതിയ ഇലക്ഷന്‍ ആക്ട് പാസാക്കിയത് 2022ലെ ബോറിസ് സര്‍ക്കാരാണ്. പാസ്പോര്‍ട്ട്, ബി.ആര്‍.പി. കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി 22 തരം തിരിച്ചറിയല്‍ രേഖകളാണ് ഇതിനായി ഉപയോഗിക്കാവുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കാന്‍ ബോറിസിന്റെ വക്താവ് തയാറായില്ല. ബോറിസ്

More »

കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പിലും അട്ടിമറി വിജയവുമായി ലേബര്‍; സുനാകിന്റെ കസേര ഇളകുന്നു
ഇംഗ്ലണ്ടില്‍ ഉടനീളം നടന്ന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. ടോറികള്‍ക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കൗണ്‍സില്‍ തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്ക് പുറമെ ബ്ലാക്ക്പൂള്‍ സൗത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അട്ടിമറി വിജയവും നേടി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ ബ്ലാക്ക്പൂള്‍ സൗത്തില്‍ 58.9% വോട്ടു ശതമാനമാണ് ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ക്രിസ് വെബ് നേടിയത്. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന ഡേവിഡ് ജോണ്‍സന് 17. 5 ശതമാനം വോട്ട് നേടാനെ കഴിഞ്ഞുള്ളൂ. ബ്രക്സിറ്റിനോട് ബന്ധപ്പെട്ട് 2018-ല്‍ രൂപീകൃതമായ വലതുപക്ഷ പാര്‍ട്ടിയായ റീഫോം യുകെയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന മാര്‍ക്ക് ബച്ചര്‍ 16.9 ശതമാനം വോട്ട് ആണ് ഇവിടെ നേടിയത്. ടോറി പാര്‍ട്ടിക്ക് കിട്ടേണ്ട വോട്ട് വിഹിതം റീഫോം യുകെ

More »

വാടക കൊടുക്കാനാവുന്നില്ല; യുകെ ജനതയുടെ അന്തിയുറക്കം പള്ളിമുറ്റങ്ങളിലും ശ്മശാനങ്ങളിലും!
ലണ്ടന്‍ : ഇംഗ്ലണ്ടില്‍ ദാരിദ്ര്യവും വാടക വീടുകളുടെയും അഭാവം ജനങ്ങളുടെ അന്തിയുറങ്ങാന്‍ മറ്റു വഴികള്‍ തേടാന്‍ പ്രേരിപ്പിക്കുന്നു. പള്ളിമുറ്റങ്ങളിലും ശ്മശാനങ്ങളിലും വരെ ആളുകള്‍ ടെന്റുകെട്ടി താമസിച്ച് വരുന്നുണ്ട് . ഇംഗ്ലണ്ടിലെ കോണ്‍വാളിലുള്ള കാംബോണ്‍ എന്ന നഗരത്തില്‍ ആളുകള്‍ക്ക് ശ്മശാനങ്ങളിലടക്കം കഴിയേണ്ടി വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താല്ക്കാലിക ക്യാബിനുകളിലും ടെന്റുകളിലുമാണ് ആളുകള്‍ താമസിക്കുന്നത്. ചിലരെ പഴയ സാല്‍വേഷന്‍ ആര്‍മി ഹോട്ടലുകളിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രദേശത്ത് കൂടിവരുന്ന ഗുണ്ടായിസം, വ്യാപകമായ മയക്കുമരുന്ന് ഉപയോഗം എന്നിവയെക്കുറിച്ചെല്ലാം നിരന്തരം നാട്ടുകാര്‍ പരാതി ഉന്നയിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് നഗരത്തിലെ പൊലീസുകാര്‍ പോലും യൂണിഫോം ധരിച്ച ബൗണ്‍സര്‍മാരുടെ സഹായം തേടുകയാണത്രെ. നഗര പര്യവേക്ഷകന്‍ ജോ ഫിഷ് പറയുന്നത്, 'ഒരു കാലഘട്ടത്തില്‍,

More »

ജീവന്‍ നിലനിര്‍ത്താന്‍ പോരാടിയ സുദിക്ഷയുടെ കുടുംബം 8000 പൗണ്ടിലേറെ ബെനഫിറ്റ് തിരിച്ചടയ്ക്കണ്ട
എന്‍എച്ച്എസിന് എതിരെ ആശുപത്രി കിടക്കയില്‍ നിന്നും സ്വന്തം ജീവന്‍ നിലനിര്‍ത്താനായി നിയമപോരാട്ടം നടത്തി മരണമടഞ്ഞ ഇന്ത്യന്‍ വംശജയുടെ കുടുംബത്തിന് ആശ്വാസം. ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ ചെലവഴിച്ചതിന്റെ പേരില്‍ ചൈല്‍ഡ് കെയര്‍ ബെനഫിറ്റുകള്‍ തിരിച്ച് അടയ്ക്കണമെന്ന ഉത്തരവാണ് ഗവണ്‍മെന്റ് പിന്‍വലിച്ചത്. 19-കാരിയായ സുദിക്ഷ തിരുമലേഷിന്റെ മാതാപിതാക്കളായ തിരുമലേഷിനോടും, രേവതിയോടുമാണ് ചൈല്‍ഡ് കെയര്‍ ബെനഫിറ്റില്‍ അധികമായി കൈപ്പറ്റിയ 8000 പൗണ്ട് തിരിച്ച് അടയ്ക്കാന്‍ നിര്‍ദ്ദേശം വന്നത്. അവസാനത്തെ ആറ് മാസം ആശുപത്രിയില്‍ ചെലവഴിച്ചെന്ന പേരിലായിരുന്നു ഈ നിര്‍ദ്ദേശം. ജോലിക്ക് പോലും പോകാതെ മകളെ പരിചരിക്കാന്‍ മാതാപിതാക്കള്‍ ആശുപത്രിയില്‍ തുടരേണ്ടി വന്നപ്പോള്‍ ലഭിച്ച പണം തിരിച്ചടയ്ക്കണമെന്നാണ് ഉത്തരവില്‍ ആവശ്യപ്പെട്ടത്. എന്‍എച്ച്എസ് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം പിന്‍വലിക്കുന്നത് തടയാനായി സുദിക്ഷ

More »

ലേബര്‍ പാര്‍ട്ടിക്ക് വെസ്റ്റ്മിന്‍സ്റ്ററിലേക്കുള്ള വഴി തെളിയിച്ച് ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍; ടോറികള്‍ക്കു വന്‍ തിരിച്ചടി
പൊതു തിരഞ്ഞെടുപ്പിന്റെ സാമ്പിള്‍ വെടിക്കെട്ട് എന്ന് വിശേഷിപ്പിക്കുന്ന ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രതീക്ഷിച്ചതുപോലെ ലേബറിന് വലിയ നേട്ടമാണ് സമ്മാനിച്ചത്. 107 അതോറിറ്റികളിലേക്കും, 11 മേയര്‍ തെരഞ്ഞെടുപ്പുകളും നടന്ന ബ്രിട്ടീഷ് ലോക്കല്‍ ഇലക്ഷന്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ലേബര്‍ പാര്‍ട്ടി അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തിലേക്ക് എത്തുന്നതിന്റെ പ്രാഥമിക സൂചനകള്‍ പുറത്തുവരുന്നു. കണ്‍സര്‍വേറ്റീവ് ശക്തികേന്ദ്രങ്ങളില്‍ വെന്നിക്കൊടി പാറിക്കാന്‍ കീര്‍ സ്റ്റാര്‍മറിന് അവസരം ലഭിക്കുമ്പോള്‍ തന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് ആശങ്കയിലാണ് പ്രധാനമന്ത്രി റിഷി സുനാക്. അതേസമയം, പ്രധാന കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി വെസ്റ്റ്മിന്‍സ്റ്ററില്‍ അധികാരത്തിലെത്താനുള്ള വഴി വെട്ടിയെടുക്കുമെന്നാണ് ലേബറിന്റെ ആത്മവിശ്വാസം. ആദ്യ ഘട്ടത്തില്‍ ഹാര്‍ട്ടില്‍പൂളിലും, തുറോക്കിലും വിജയം കരസ്ഥമാക്കി

More »

ചൂടേറുന്നതിനിടെ മഴ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും
തെളിഞ്ഞ കാലാവസ്ഥയില്‍ തുടരുന്ന ബ്രിട്ടനിലേക്ക് മഴ മേഘങ്ങള്‍ വരുന്നു. ഇടിമിന്നലോട് കൂടി ശക്തമായ മഴയാണ് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ നേരിടേണ്ടി വരിക. ഇതോടെ ബാങ്ക് ഹോളിഡേ വീക്കെന്‍ഡ് അപ്പാടെ മഴയില്‍ മുങ്ങുമെന്ന ആശങ്കയും ശക്തമായി. ഇന്നലെ സൗത്ത് ഇംഗ്ലണ്ട് ഭാഗങ്ങളില്‍ 20 സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിരുന്നു. ഇത് ഇന്ന് 22 സെല്‍ഷ്യസിലേക്ക് ഉയരുമെന്നാണ് കരുതുന്നത്. എന്നാല്‍ ഈ ഘട്ടത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയും രൂപപ്പെടുന്നതായാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഇംഗ്ലണ്ടിലെ മധ്യ, സൗത്ത് ഭാഗങ്ങളിലും, വെയില്‍സിലും രാത്രിയോടെ മഴയെത്തുമെന്നാണ് സൂചന. അര്‍ദ്ധരാത്രിയോടെ ഇടിമിന്നലും, മഴയും സൗത്ത് ഇംഗ്ലണ്ടിലെ നോര്‍ത്ത്-വെസ്റ്റ് മേഖലയിലേക്ക് നീങ്ങി, വെയില്‍സിലേക്ക് എത്തും. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും, വെയില്‍സിലും രാത്രി 8 മുതല്‍ രാവിലെ 8 വരെ ഇടിമിന്നലോട് കൂടിയ

More »

13 ബലാത്സംഗങ്ങള്‍: മെറ്റ് പോലീസ് ഓഫീസര്‍ക്ക് ആജീവനാന്ത ജയില്‍ശിക്ഷ
യുവതിയെ കാറില്‍ കെട്ടിയിട്ട് തട്ടിക്കൊണ്ടുപോകുകയും 13 ബലാത്സംഗങ്ങള്‍ നടത്തുകയും ചെയ്ത മെറ്റ് പോലീസ് ഓഫീസര്‍ ക്ലിഫ് മിച്ചെലിന് ആജീവനാന്ത ജയില്‍ശിക്ഷ. 10 ബലാത്സംഗ കേസുകള്‍, 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്ത മൂന്ന് കേസുകളും, തട്ടിക്കൊണ്ട് പോയ കേസ് എന്നിവയുമായി ബന്ധപ്പെട്ടാണ് ശിക്ഷ വിധിച്ചത്. ചുരുങ്ങിയത് 13 വര്‍ഷവും, 225 ദിവസവും നീളുന്ന ശിക്ഷയാണ് അക്രമിയ്ക്ക് നേരിടേണ്ടി വരിക. 2014 മുതല്‍ 2023 വരെയുള്ള സമയത്താണ് അതിക്രമങ്ങള്‍ അരങ്ങേറിയത്. എന്നെങ്കിലും പുറത്തുവിട്ടാല്‍ ബാക്കിയുള്ള സമയം മുഴുവന്‍ ഇയാള്‍ ലൈസന്‍സില്‍ തുടരും. 2023 സെപ്റ്റംബറില്‍ കൈയിലൊരു കത്തിയുമായി എത്തിയ മിച്ചല്‍ ഇരയോട് കൈകള്‍ പിന്നില്‍ കാണിക്കാന്‍ ആവശ്യപ്പെട്ട ശേഷം കേബിള്‍ ഉപയോഗിച്ച് കെട്ടുകയും, വായ് ടേപ്പ് ഉപയോഗിച്ച് അടയ്ക്കുകയും ചെയ്തു. വാന്‍ഡ്‌സ്‌വര്‍ത്തില്‍ നിന്നുള്ള 24-കാരന്‍ ആ സമയത്ത് സേവനം നല്‍കുന്ന ഓഫീസറായിരുന്നു.

More »

ഡിഗ്രി പഠനമുപേക്ഷിച്ച് ബിട്ടനിലെ ചെറുപ്പക്കാര്‍; അന്വേഷണം അപ്രന്റീസ്ഷിപ് കോഴ്സുകള്‍
ഭാരിച്ച യൂണിവേഴ്സിറ്റി പഠനം താങ്ങാനാവാതെ ബ്രിട്ടീഷ് യുവ തലമുറ തൊഴില്‍ മേഖലയിലേയ്ക്ക് തിരിയുന്നു. 27,000 പൗണ്ടെങ്കിലും വായ്പയെടുക്കേണ്ട സാഹചര്യത്തിലേക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം എത്തിയതോടെ യൂണിവേഴ്സിറ്റി പഠനം പലരും ഒഴിവാക്കിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ അപ്രന്റീസ്ഷിപ് കോഴ്സുകള്‍ക്ക് ആവശ്യകാര്‍ ഏറുകയാണ്. യൂക്കാസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒന്‍പത് മുതല്‍ 12 വയസ്സുവരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 59 ശതമാനം പേരും യൂണിവേഴ്സിറ്റി കോഴ്സുകളും അപ്രന്റീസ്ഷിപ് കോഴ്സുകളും തമ്മില്‍ താരതമ്യം ചെയ്ത് വിശകലനം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. യൂക്കാസില്‍ അപ്രന്റീസ്ഷിപ് കോഴ്സുകളെ കുറിച്ച് അന്വേഷിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം, തൊട്ട് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 62.4 ശതമാനം വര്‍ദ്ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അപ്രന്റീസ്ഷിപ് കോഴ്സുകള്‍, പഠനകാലത്ത് തന്നെ ഒരു വരുമാനം സൃഷ്ടിക്കുകയും,

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions