ഇംഗ്ലണ്ടിലും, വെയില്‍സിലും ലോക്കല്‍ ഇലക്ഷന്‍; സാമ്പിള്‍ വെടിക്കെട്ടാകും
ലക്ഷക്കണക്കിന് ബ്രിട്ടീഷ് വോട്ടര്‍മാര്‍ ലോക്കല്‍ തെരഞ്ഞെടുപ്പിനായി പോളിംഗ് ബൂത്തിലേക്ക് എത്തവേ ടോറികള്‍ക്ക് നെഞ്ചിടിപ്പ്. ഇംഗ്ലണ്ടിലും, വെയില്‍സിലുമാണ് ഇന്ന് പ്രാദേശിക പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ തീരുമാനിക്കുന്നത്. ടോറികളുടെ കൈയിലുള്ള കൗണ്‍സില്‍ സീറ്റുകളില്‍ പാതിയും നഷ്ടമാകുമെന്നാണ് പ്രവചനം. പാര്‍ട്ടിക്ക് സുപ്രധാന നഷ്ടങ്ങള്‍ നേരിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചാന്‍സലര്‍ ജെറമി ഹണ്ട് സമ്മതിച്ചിട്ടുണ്ട്.
മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ടോറി മേയര്‍ സ്ഥാനാര്‍ത്ഥികളായ ആന്‍ഡി സ്ട്രീറ്റിനും, ബെന്‍ ഹൗചെനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ കൈവിട്ട വോട്ടര്‍മാരോട് ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഗവണ്‍മെന്റിന്റെ കാര്യങ്ങള്‍ മറന്ന് വോട്ട് ചെയ്യാനാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വോട്ടര്‍മാര്‍ക്കുള്ള കത്തില്‍
More »
റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികന്‍ മരിച്ച സംഭവം; മലയാളി വിദ്യാര്‍ത്ഥിയ്ക്ക് ജയില്‍
സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികന്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ച മലയാളി വിദ്യാര്‍ത്ഥിയ്ക്ക് ജയില്‍ ശിക്ഷ. 2023 ജൂലൈ 26 ന് ഈസ്റ്റ്ബോണിലെ അപ്പര്‍ടണ്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ ഇടിച്ചാണ് ആന്‍ഡ്രൂ ഫോറെസ്റ്റിര്‍ (75) എന്നയാള്‍ മരിച്ച സംഭവത്തില്‍ 27 കാരനായ ഷാരോണ്‍ എബ്രഹാം ആണ് ആറ് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടത്. വോക്കിങ് യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം മേധാവിയായിരുന്നു ആന്‍ഡ്രൂ. സീബ്ര ലൈനിലൂടെ സഞ്ചരിക്കുമ്പോഴാണ് ഷാരോണ്‍ ഓടിച്ച വാഹനം പ്രൊഫസറെ ഇടിച്ചത്.
ആറ് വര്‍ഷത്തെ തടവിനു പുറമെ എട്ട് വര്‍ഷത്തേക്ക് വാഹനമോടിക്കുന്നതില്‍ നിന്നുമുള്ള വിലക്കുമാണ് ലൂയിസ് ക്രൗണ്‍ കോടതി ഷാരോണിന് വിധിച്ചത്. ഡ്രൈവിംഗ് ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഷാരോണിന്റെ തലവര മാറ്റിയെഴുതിയ അപകടം നടന്നത് .
ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാളുടെ ഭാഗത്തു നിന്ന് വന്ന
More »
ലണ്ടനില്‍ കത്തിയാക്രമണം 14 കാരന്‍ കൊല്ലപ്പെട്ടു; 36 കാരന്‍ പിടിയില്‍
വടക്ക് കിഴക്കേ ലണ്ടനില്‍ കത്തി ആക്രമണത്തില്‍ 14 കാരനായ കൗമാരക്കാരന് ദാരുണാന്ത്യം. സംഭവത്തില്‍ 36 കാരനായ യുവാവ് അറസ്റ്റില്‍. പ്രതിയെ അതിസാഹസികമായി പൊലീസ് കീഴടക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തി ഉടനെ ഇരയായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അക്രമം നടത്തിയ 36 കാരനെ പൊലീസ് പിടിയിലായി. അതിനിടെ ഇയാളെ കീഴടക്കാനുള്ള ശ്രമത്തിനിടെ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പരിക്ക് പറ്റിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നും സൂചനയുണ്ട്. മറ്റ് രണ്ടു പേരുടെ ആരോഗ്യ സ്ഥിതി ഗുരുതരമല്ല.
സംഭവത്തില്‍ തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്നും വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
More »
നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി
യുകെയിലേക്കുള്ള നിയമപരമായ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ഫലമായി റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി. വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ രാജ്യത്ത് എത്തുന്ന വിദേശ ജോലിക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും ഒഴുക്ക് കുറയുകയാണ്. വിദ്യാര്‍ത്ഥികളുടെ ബന്ധുക്കളെ കൊണ്ടുവരാനുള്ള നിയന്ത്രണം ആണ് ഇമിഗ്രേഷന്‍ കുറയാനും വാഴയൊരുക്കിയത്.
വിസാ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തില്‍ തന്നെ ബ്രിട്ടനിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെയും, ജോലിക്കാരുടെയും എണ്ണം താഴ്ന്നു. ജനുവരി മുതല്‍ മൂന്ന് മാസങ്ങള്‍ക്കിടെ സ്‌കില്‍ഡ് വര്‍ക്കേഴ്‌സ്, വിദ്യാര്‍ത്ഥികള്‍, അവരുടെ കുടുംബങ്ങള്‍, ഹെല്‍ത്ത് & കെയര്‍ വര്‍ക്കേഴ്‌സ് എന്നിവര്‍ക്കായി യുകെ നല്‍കിയത് 139,100 വിസകളാണ് അനുവദിച്ചത്. 2023-ലെ ആദ്യ പാദത്തില്‍ 184,000 വിസകള്‍ നല്‍കിയ ഇടത്താണ് ഈ കുത്തനെയുള്ള ഇടിവ്.
2023-ല്‍ ഈ വിഭാഗങ്ങള്‍ക്ക് 1.13
More »
എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് വര്‍ധന പ്രാബല്യത്തില്‍
എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ ഉയരുന്നു. ഇന്നു മുതല്‍ ചാര്‍ജ് വര്‍ദ്ധനവ് നിലവില്‍ വരും. ഓരോ ഇനത്തിലും പത്തു പൗണ്ട് വര്‍ദ്ധനവാണ് നിലവില്‍ വരുന്നത്. സാധാരണക്കാരുടെ മേല്‍ കനത്ത ഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടിയായാണ് ഇതിനെതിരെ പൊതുവേ വിമര്‍ശനമുയര്‍ന്നുവന്നിരിക്കുന്നത്. മേയ് 1 രോഗികള്‍ക്ക് കറുത്ത ദിനമാണെന്ന് ഫാര്‍മസിസ്റ്റുകളുടെ മുന്നറിയിപ്പ്.
കറുത്ത ദിനം എന്നാണ് ചാര്‍ജ് വര്‍ദ്ധനവിനെ ഈ രംഗത്തെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. കുറിപ്പടിയിലെ ഓരോ ഇനത്തിനും പത്തു പൗണ്ട് വീതം നല്‍കേണ്ടിവരുന്ന സാധാരണ രോഗികള്‍ക്ക് ഇതു ഇരുണ്ട ദിനങ്ങളാവുമെന്നും നിരക്ക് വര്‍ദ്ധനവ് തികച്ചും നീതി പൂര്‍വ്വമല്ലെന്നും റോയല്‍ ഫാര്‍മസിക്യൂട്ടിക്കല്‍ സൊസൈറ്റി ചെയര്‍ വുമണ്‍ ടേസ് ഒപുട്ടു അഭിപ്രായപ്പെട്ടു.
ചാര്‍ജ് ഉയരുന്നത് മൂലം മുഴുവന്‍ ഡോസും ഒഴിവാക്കുന്നതിനോ മേടിക്കാതിരിക്കുന്നതിനോ കാരണമാകുമെന്നും
More »
ചിചെസ്റ്റര്‍ മലയാളി ജോണിയെ ഉറക്കത്തിനിടെ മരണം തേടിയെത്തി
യുകെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു ചിചെസ്റ്റര്‍ മലയാളിയ്ക്ക് അപ്രതീക്ഷിത വിയോഗം. ചിചെസ്റ്ററിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ജോണിയെയാണ് ഉറക്കത്തിനിടെ മരണം തേടിയെത്തിയത്. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. ഉച്ച ഭക്ഷണം കഴിച്ച് 2.30ഓടെ പതിവുപോലെ ഉറങ്ങാന്‍ പോയ ജോണി വൈകിട്ട് 7.30 ആയിട്ടും പുറത്തേക്ക് ഇറങ്ങിവന്നില്ല.
തുടര്‍ന്ന് മകള്‍ മുറിയിലേക്ക് അന്വേഷിച്ചെത്തിയപ്പോഴാണ് ചലനമറ്റ നിലയില്‍ ജോണിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ എമര്‍ജന്‍സി സംവിധാനങ്ങള്‍ പാഞ്ഞെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ജോണിയുടെ ഭാര്യ റെജി മരണത്തിനു കീഴടങ്ങിയത്. അമ്മയുടെ മരണത്തിനു പിന്നാലെ പിതാവും പോയപ്പോള്‍ 20-ാം വയസില്‍ തനിച്ചായിരിക്കുകയാണ് അവരുടെ ഏക മകള്‍ അമ്മു.
2023 ഏപ്രിലിലാണ് നഴ്‌സായിരുന്ന റെജിയുടെ മരണം സംഭവിച്ചത്. ചിചെസ്റ്റര്‍ എന്‍എച്ച്എസ് ഹോസ്പിറ്റലിലെ ബാന്‍ഡ് 7 നഴ്‌സായിരുന്നു റെജി. 2022 മേയില്‍ യുകെയിലെ
More »
യുകെയിലെ പ്രധാന ബാങ്കുകളില്‍ ഇന്നു മുതല്‍ മോര്‍ട്ട്‌ഗേജ് പലിശ നിരക്കുയര്‍ത്തുന്നു
യുകെയിലെ പ്രധാന ബാങ്കുകളില്‍ മോര്‍ട്ട്‌ഗേജ് നിക്കുകള്‍ ഉയര്‍ത്തുന്നു. നേഷന്‍വൈഡ്, സാന്റാന്‍ഡര്‍ , നാറ്റ് വെസ്റ്റ് ബാങ്കുകളാണ് നിരക്കുയര്‍ത്തുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുന്നതില്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് ബാങ്കുകളുടെ പുതിയ തീരുമാനം.
അടിസ്ഥാന നിരക്ക് ഉയര്‍ന്നിരിക്കുന്നതിനാല്‍ മോര്‍ട്ട്‌ഗേജ് നിരക്കും ഉയര്‍ന്നു നില്‍ക്കുകയാണ്. ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുമ്പോഴാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഭാഗത്തു നിന്നും യാതൊരു മാറ്റവും കൊണ്ടുവരാത്തത്. പ്രഖ്യാപനം വൈകുന്നതിനാലാണ് പ്രമുഖ ബാങ്കുകള്‍ പുതിയ തീരുമാനം എടുത്തത്.
പഴയ നിരക്കില്‍ തന്നെ പലിശ നല്‍കാന്‍ ഫിക്‌സഡ് നിരക്കില്‍ മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്ക് സാധിക്കും. എന്നാല്‍ കുറഞ്ഞ പലിശ നിരക്കില്‍ ഫിക്‌സ്ഡ് ഡീല്‍ മോര്‍ട്ട്‌ഗേജ് എടുത്ത ഏതാണ്ട് 16 ലക്ഷം പേരുടെ ഫിക്‌സ്ഡ് കാലാവധി ഈ വര്‍ഷം അവസാനിക്കുകയാണ്. അവരെ
More »
ബ്രിട്ടനിലെ മികച്ച യൂണിവേഴ്‌സിറ്റികള്‍ക്ക് മാത്രം വിസ നല്‍കാന്‍ അധികാരം; വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുമോ?
ബ്രിട്ടനിലെ മികച്ച യൂണിവേഴ്‌സിറ്റികള്‍ക്ക് മാത്രം വിസ നല്‍കാന്‍ അധികാരം നല്‍കാന്‍ ഒരുങ്ങുന്നു. അഭയാര്‍ത്ഥി അപേക്ഷയിലെ പഴുത് ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള റിപ്പോര്‍ട്ടിന് മന്ത്രി മൈക്കിള്‍ ഗോവിന്റെ പിന്തുണ ലഭിച്ചു. പ്രകടനം മോശമായ യൂണിവേഴ്‌സിറ്റികള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടനിലേക്ക് വരാനുള്ള വിസകള്‍ നല്‍കാനുള്ള അധികാരം പിന്‍വലിക്കണമെന്ന് ആണ് നിര്‍ദ്ദേശം. മന്ത്രി മൈക്കിള്‍ ഗോവിന്റെ പിന്തുണ ലഭിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്‍പ്പെട്ടിരിക്കുന്നത്.
ഇമിഗ്രേഷന്‍ നിയമങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തുന്നത് വഴി യുകെയിലേക്ക് സ്ഥിരമായി താമസം മാറുന്ന ആളുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്നാണ് മധ്യ-വലത് ബുദ്ധികേന്ദ്രമായ ഓണ്‍വാഡിന്റെ പഠനം പറയുന്നത്. ഇമിഗ്രേഷന്‍ റൂട്ടായി ഉന്നത വിദ്യാഭ്യാസം മാറുന്നതായി ആശങ്കകള്‍ക്കിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
More »
റുവാന്‍ഡ ബില്‍ പാസായതോടെ കുടിയേറ്റക്കാര്‍ ഒളിവില്‍; വെട്ടിലായി ഹോം ഓഫീസ് ഉദ്യോഗസ്ഥര്‍
അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് നാടുകടത്താനുള്ള ബില്‍ പാസായതോടെ കുടിയേറ്റക്കാര്‍ ഒളിവില്‍. റുവാന്‍ഡ പ്ലാന്‍ റെഡിയായപ്പോള്‍ നാടുകടത്തേണ്ട ആയിരക്കണക്കിന് കുടിയേറ്റക്കാരെ കുറിച്ച് വിവരമില്ലെന്ന് സമ്മതിച്ച് ഹോം ഓഫീസ് ഉദ്യോഗസ്ഥര്‍ രംഗത്തുവന്നിരിക്കുകയാണ്.
ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ റുവാന്‍ഡ 5700 പേരെ സ്വീകരിക്കാന്‍ തയ്യാറാണെന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്‍പ്പെട്ടിരിക്കുന്നത്. നിലവില്‍ രാജ്യത്തുള്ള അനധികൃത കുടിയേറ്റക്കാരില്‍ 2143 പേര്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും, ഇവരെ കുറിച്ച് മാത്രമാണ് അറിവുള്ളതെന്നുമാണ് ഹോം സെക്രട്ടറിയുടെ ഡിപ്പാര്‍ട്ട്‌മെന്റ് സമ്മതിക്കുന്നത്.
ഇതിന് പുറത്തുള്ളവര്‍ ഒളിവില്‍ പോയിരിക്കാനുള്ള സാധ്യതയാണ് നേരിടുന്നതെന്ന് സ്രോതസ്സുകള്‍ ടൈംസിനോട് പറഞ്ഞു. പാര്‍ലമെന്റില്‍ നാടുകടത്തല്‍ ബില്‍ പാസായതോടെയാണ് അനധികൃത കുടിയേറ്റക്കാര്‍
More »