യു.കെ.വാര്‍ത്തകള്‍

പ്രോപ്പര്‍ട്ടി ടാക്‌സ് വരുമെന്ന ആശങ്കകള്‍ക്കിടെ ഭവനവില ഉയരുന്നു; ഒക്ടോബറില്‍ ശരാശരി വില 272,226 പൗണ്ടില്‍
ഈ മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ റേച്ചല്‍ റീവ്‌സ് പ്രോപ്പര്‍ട്ടി ടാക്‌സ് കൊണ്ടുവരുമെന്ന ആശങ്ക ശക്തമാണ്. ഇതിനിടയില്‍ രാജ്യത്തെ ഭവനവില വര്‍ധിക്കുകയാണ്. നേഷന്‍വൈഡ് പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം വര്‍ഷാവര്‍ഷ നിരക്കില്‍ 2.4 ശതമാനം വര്‍ധനവാണ് പ്രോപ്പര്‍ട്ടി മൂല്യത്തില്‍ രേഖപ്പെടുത്തിയത്. ഇതോടെ ഒക്ടോബറില്‍ യുകെ ഭവനവില ശരാശരി 272,226 പൗണ്ടിലേക്കാണ് എത്തിയത്. പ്രതിമാസ വര്‍ധന പരിഗണിച്ചാല്‍ യുകെ ഭവനവില 0.3 ശതമാനവും ഉയര്‍ന്നു. സെപ്റ്റംബറിലെ 0.5 ശതമാനത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രതിമാസ വര്‍ധനവാണ് ഇത്. അതേസമയം വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കാത്തിരുന്ന് കാണാമെന്ന നിലപാടിലാണെന്ന് വിദഗ്ധര്‍ പറയുന്നു. പ്രോപ്പര്‍ട്ടി ടാക്‌സ് ഏത് വിധത്തില്‍ ബാധിക്കുമെന്ന് ഉറപ്പായ ശേഷം ഈ നീക്കം മതിയെന്നാണ് നല്ലൊരു ശതമാനം ആളുകളും ചിന്തിക്കുന്നത്. അടുത്ത മാസത്തെ ബജറ്റ് ബ്രിട്ടന്റെ പ്രോപ്പര്‍ട്ടി വിപണിയെ

More »

ഹീത്രുവില്‍ നിന്ന് തായ്ലാന്‍ഡിലെ ഫുക്കറ്റിലേക്ക് നേരിട്ടു പറക്കാന്‍ വിര്‍ജിന്‍ അറ്റ്‌ലാന്റിക്
ലണ്ടനിലെ ഹീത്രൂവില്‍ നിന്നും തായ്ലാന്‍ഡിലെ ഏറ്റവും വലിയ ദ്വീപായ ഫുക്കറ്റിലേക്ക് വെര്‍ജിന്‍ അറ്റ്‌ലാന്റിക് നേരിട്ടുള്ള സര്‍വ്വീസ് നടത്തുന്നു. 2026 ഒക്ടോബര്‍ 18 മുതലായിരിക്കും സര്‍വ്വീസ് ആരംഭിക്കുക. ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായിരിക്കും ഒരു ബോയിംഗ് 787-9 ഈ റൂട്ടില്‍ സര്‍വീസ് നടത്തുക. ഇതിനുള്ള ബുക്കിംഗ് ഒക്ടോബര്‍ 30 മുതല്‍ ആരംഭിച്ചിട്ടുണ്ട്. തായ്ലാന്‍ഡിലെ തിരക്കേറിയ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഫുക്കറ്റ്. ലണ്ടനില്‍ നിന്നും ഫുക്കറ്റിലേക്കുള്ള യാത്ര 12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും എന്നാണ് സ്‌കൈ സ്‌കാനര്‍ പറയുന്നത്. മാത്രമല്ല, ഇടയില്‍ ഒരു സ്റ്റോപ്പും ഉണ്ടായിരിക്കും. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയത്ത് ടി യു ഐ മാഞ്ചസ്റ്ററില്‍ നിന്നും ഗാറ്റ്വിക്കില്‍ നിന്നും ഇപ്പോള്‍ തന്നെ ഫുക്കറ്റിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. 999 പൗണ്ട് മുതലാണ് വെര്‍ജിന്‍ അറ്റ്‌ലാന്റിക്കിന്റെ പാക്കേജ്

More »

ഡോണ്‍കാസ്റ്ററില്‍ ഹെലികോപ്റ്റര്‍ അപകടം; ഒരാള്‍ മരിച്ചു, 3 പേര്‍ക്ക് പരിക്ക്
ബെന്‍ലി പ്രദേശത്തെ ഇന്‍ഗ്സ് ലെയ്‌ന്‍ സമീപം സ്ഥിതി ചെയ്യുന്ന വയലിലേക്കാണ് കഴിഞ്ഞ ദിവസം രാവിലെ ഏകദേശം 10.15 ഓടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. റെറ്റ്‌ഫോര്‍ഡ് ഗാംസ്റ്റണ്‍ വിമാനത്താവളത്തില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത് . 70 വയസുള്ള ആളാണ് മരണപ്പെട്ടത്. 41 വയസ്സുള്ള പൈലറ്റിനും 58 വയസ്സുള്ള സ്ത്രീക്കും 10 വയസ്സുള്ള ബാലനുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്ന്സൗത്ത് യോര്‍ക്ഷയര്‍ പൊലീസ് അറിയിച്ചു. അപകടസ്ഥലത്ത് തന്നെ 70 കാരനെ രക്ഷപ്പെടുത്താന്‍ മെഡിക്കല്‍ സംഘം ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസും എയര്‍ ആക്‌സിഡന്റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും (AAIB) ചേര്‍ന്ന് അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. അപകടസമയത്തെ ദൃശ്യങ്ങളോ വിവരങ്ങളോ ഉള്ളവര്‍ പൊലീസിനെ ബന്ധപ്പെടണമെന്ന് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട് . പ്രദേശത്ത് റോഡ് ഗതാഗതം

More »

കുട്ടിപ്പീഡക ബന്ധം: 'രാജകുമാരന്‍' പദവിയും റോയല്‍ ലോഡ്ജും നഷ്ടപ്പെട്ടു ആന്‍ഡ്രൂ; മുന്‍ ഭാര്യയും പുറത്ത്
കുട്ടിപീഡകനുമായുള്ള ബന്ധവും ലൈംഗിക വിവാദവും മൂലം പ്രതിച്ഛായ നഷ്ടപ്പെട്ട ആന്‍ഡ്രൂ രാജകുമാരന്‍ ഇനി വെറും ആന്‍ഡ്രൂ. പേരിലെ 'രാജകുമാരന്‍' പദവി രാജാവ് തിരിച്ചെടുത്തു. ഒപ്പം താമസിക്കുന്ന റോയല്‍ ലോഡ്ജും നഷ്ടപ്പെടും. വിവാഹമോചനം നേടിയിട്ടും രാജകുടുംബത്തോടൊപ്പം താമസിച്ച മുന്‍ ഭാര്യ സാറ ഫെര്‍ഗൂസണും റോയല്‍ ലോഡ്ജ് വിടണം. ആന്‍ഡ്രൂവിന് സാന്‍ഡിഗ്രാം എസ്റ്റേറ്റിലെ സ്വകാര്യ വസതി കിട്ടിയെങ്കില്‍ സാറാ ഫെര്‍ഗൂസന്റെ സ്ഥിതി അതല്ല. സ്വന്തം നിലയില്‍ ഇവര്‍ താമസിക്കാന്‍ സ്ഥലം കണ്ടെത്തേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. 1996-ല്‍ ആന്‍ഡ്രൂവും, സാറയും വിവാഹമോചനം നേടിയതാണ്. എന്നിട്ടും 2008 മുതല്‍ ഇവര്‍ മുന്‍ ഭര്‍ത്താവിനൊപ്പം 30 മുറികളുള്ള റോയല്‍ ലോഡ്ജില്‍ രാജകീയമായി താമസിച്ച് വരികയായിരുന്നു. ആന്‍ഡ്രൂവിനൊപ്പം, സാറാ ഫെര്‍ഗൂസണും കുട്ടിപ്പീഡകന്‍ ജെഫ്രി എപ്സ്റ്റീനുമായി അടുപ്പം പുലര്‍ത്തുകയും, പണം കടം വാങ്ങുകയും

More »

അഭയാര്‍ത്ഥി അപേക്ഷ തള്ളി; പ്രതികാരമായി ബാങ്കിലെത്തി ഇന്ത്യന്‍ വംശജനെ കുത്തിക്കൊന്നു, കുറ്റവാളിക്ക് 25 വര്‍ഷം ജയില്‍
അഭയാര്‍ത്ഥി അപേക്ഷ തള്ളിയതിന് പ്രതികാരം തീര്‍ക്കാന്‍ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ആളെ കുത്തിക്കൊന്ന ചാനല്‍ കുടിയേറ്റക്കാരന് ജയില്‍ശിക്ഷ. 500 പേരെയെങ്കിലും കൊല്ലുമെന്ന് ഭീഷണി മുഴക്കിയ സൊമാലിയന്‍ പൗരന്‍ ഹെയ്ബി കാബ്ഡിറാക്‌സ്മാന്‍ നൂറാണ് ഡെര്‍ബിയിലെ ലോയ്ഡ്‌സ് ബാങ്കിന്റെ ബ്രാഞ്ചിലെത്തിയ 37-കാരന്‍ ഗുര്‍വീന്ദര്‍ സിംഗ് ജോഹലിനെ കുത്തിക്കൊലപ്പെടുത്തിയത്. വെസ്റ്റ് ബ്രോംവിച്ചില്‍ ഭാര്യക്കൊപ്പം താമസിച്ചിരുന്ന ജോഹല്‍ മൂന്ന് മക്കളുടെ പിതാവായിരുന്നു. വിവിധ ബിസിനസ്സുകള്‍ ചെയ്തിരുന്ന ഈ ഇന്ത്യന്‍ വംശജന്‍ ജോലിക്കാര്‍ക്ക് നല്‍കാനുള്ള ശമ്പളം പിന്‍വലിക്കാന്‍ ബാങ്കിലെത്തിയതായിരുന്നു. ഈ സമയത്താണ് ആരെയെങ്കിലും കൊല്ലാന്‍ ലക്ഷ്യമിട്ട് എത്തിയ നൂര്‍ ഇന്ത്യന്‍ വംശജന്റെ നെഞ്ചില്‍ കത്തികുത്തിയിറക്കിയത്. അതിക്രൂരമായ കൊലപാതകമെന്നാണ് ജഡ്ജ് വിധി പ്രസ്താവിക്കവെ ചൂണ്ടിക്കാണിച്ചത്. ചുരുങ്ങിയത് 25 വര്‍ഷത്തെ

More »

ലണ്ടനില്‍ വിഷവാതകം ശ്വസിച്ച് ഒരു കുട്ടി മരണമടഞ്ഞു; 3 പേര്‍ ചികിത്സയില്‍
ലണ്ടന്‍ നഗരത്തിലെ ന്യൂഹാമിലെ അപ്പാര്‍ട്ട്മെന്റില്‍ വിഷവാതകം ശ്വസിച്ച് ഒരു കുട്ടി മരിച്ചു. ബാര്‍ക്കിംഗ് റോഡിലെ ഫ്ലാറ്റില്‍ രാസവസ്തുവിന്റെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് മുതിര്‍ന്നവരെയും രണ്ട് കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരില്‍ ഒരു കുട്ടിയാണ് പിന്നീട് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് സമീപ വീടുകളില്‍ നിന്നുള്ള പന്ത്രണ്ടോളം ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു. പൊപ്ലാര്‍, മില്ല്‌വാള്‍, യൂസ്റ്റണ്‍ ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി വിഷവാതകം നിര്‍വീര്യമാക്കി പ്രദേശം ശുദ്ധീകരിച്ചു. ഉച്ചയ്ക്ക് 1.18ന് ലഭിച്ച ഫോണ്‍ കോളിനെ തുടര്‍ന്ന് ആരംഭിച്ച രക്ഷാപ്രവര്‍ത്തനം വൈകിട്ട് 4.23ഓടെ ആണ് പൂര്‍ത്തിയായത്. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും

More »

അബദ്ധത്തില്‍ പുറത്തുവിട്ട ലൈംഗിക കുറ്റവാളിയെ ഒടുവില്‍ നാടുകടത്തി
എസെക്‌സില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയ്ക്കും , മറ്റൊരു സ്ത്രീയ്ക്കും നേരെ ലൈംഗിക അതിക്രമം നടത്തിയ കുടിയേറ്റ ലൈംഗിക കുറ്റവാളിയെ അബദ്ധത്തില്‍ ജയിലില്‍ നിന്നും പുറത്തുവിട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അഭയാര്‍ത്ഥികള്‍ക്ക് എതിരായ ജനരോഷം ഉയരാന്‍ കാരണമായ എസെക്‌സ് കേസിലെ കുറ്റവാളിയാണ് ജയില്‍ ജീവനക്കാരുടെ അശ്രദ്ധയില്‍ പുറത്തിറങ്ങിയത്. ഹോം ഓഫീസിനെയും, ഗവണ്‍മെന്റിനെയും പ്രതിസന്ധിയിലാക്കിയ ഹാദുഷ് കെബാതുവിനെ ഇപ്പോള്‍ നാടുകടത്തിയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഭയാര്‍ത്ഥി ഹോട്ടലില്‍ താമസിക്കുന്നതിനിടെയാണ് ഇയാള്‍ പ്രദേശവാസികളെ അക്രമിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കേസില്‍ അകത്തായിരുന്ന കെബാതുവിനെ ജയില്‍ ജീവനക്കാര്‍ അബദ്ധത്തില്‍ പുറത്തുവിടുകയായിരുന്നു. ഇയാളെ ചൊവ്വാഴ്ച രാത്രി എത്യോപ്യയിലേക്ക് നാടുകടത്തിയതായി ഹോം ഓഫീസ് പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ചയിലെ അബദ്ധം ഒരിക്കലും സംഭവിക്കാന്‍

More »

പുതിയ പോളിലും റിഫോം യുകെ മുമ്പില്‍; ടോറികളും ലേബറും ഒപ്പത്തിനൊപ്പം
ലണ്ടന്‍ : ഒക്ടോബര്‍ 28ന് പുറത്തു വിട്ട, യു ഗോവിന്റെ ഏറ്റവും പുതിയ സര്‍വ്വേഫലം പ്രകാരം റിഫോം യുകെ 27 ശതമാനം വോട്ടുകള്‍ നേടി മുന്നിലെത്തിയപ്പോള്‍ ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും 17 ശതമാനം വോട്ടുകള്‍ വീതം നേടി ഒപ്പത്തിനൊപ്പമാണ്. 16 ശതമാനം വോട്ടുകള്‍ നേടി ഗ്രീന്‍സ് പാര്‍ട്ടി മൂന്നാം സ്ഥാനത്തും 15 ശതമാനം വോട്ടു നേടി ലിബറല്‍ ഡെമോക്രാറ്റുകള്‍ നാലാം സ്ഥാനത്തും എത്തിയപ്പോള്‍ എസ് എന്‍ പിക്ക് ലഭിച്ചത് മൂന്നു ശതമാനം മാത്രം വോട്ടുകളാണ്. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പരമ്പരാഗത ശക്തികളായ ലേബര്‍ പാര്‍ട്ടിക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും കൂടി 34 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത് എന്നതാണ് ഇതില്‍ ശ്രദ്ധേയമായ കാര്യം. 2017 ല്‍ ഈ രണ്ട് പാര്‍ട്ടികള്‍ക്കും കൂടി ലഭിച്ചത് 80 ശതമാനം വോട്ടുകളായിരുന്നു. ഗ്രീന്‍സിന് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണ് ലഭിച്ചിരിക്കുന്നത്.

More »

ഭാര്യയ്ക്ക് ക്രൂരമര്‍ദ്ദനം; യുകെയില്‍ മലയാളി യുവാവിന് 27 മാസം ജയില്‍
ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മലയാളി യുവാവിന് 27 മാസത്തെ ജയില്‍ ശിക്ഷ. ഐല്‍ ഓഫ് വൈറ്റ് കോടതി രണ്ടാഴ്ച മുമ്പ് നടത്തിയ നടത്തിയ വിധി പ്രസ്താവം പ്രാദേശിക മാധ്യമങ്ങള്‍ ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസിലാണ് പ്രിന്‍സ് ഫ്രാന്‍സിസ്(40) എന്നയാള്‍ക്ക്‌ ശിക്ഷ ലഭിച്ചത്. പ്രിന്‍സ് ഒക്ടോബര്‍ പത്താം തീയതിയാണ് ഐല്‍ ഓഫ് വൈറ്റ് കോടതി മുമ്പാകെ ഹാജരായത്. ഭാര്യയെ മാനസികമായും ശാരീരികമായും അടിമയാക്കിയിരുന്നു എന്നും മനഃപൂര്‍വം അയല്‍വാസിയായ സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നും ഇയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. 2023 നവംബറില്‍ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മദ്യം കഴിച്ചാല്‍ ഭാര്യയെ ഉപദ്രവിക്കുക എന്നത് ഇയാളുടെ സ്ഥിരം സ്വഭാവം ആണെന്നാണ് കോടതിയില്‍ വെളിപ്പെടുത്തപ്പെട്ടത്. നാലാമത്തെ കുഞ്ഞു ജനിച്ച ശേഷം പ്രസവ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions