ഹീത്രൂ വിമാനത്താവള ജീവനക്കാര്‍ പണിമുടക്കിന്; വിമാനങ്ങള്‍ വൈകുവാനും റദ്ദാക്കപ്പെടാനും സാധ്യത
അടുത്ത ഏതാനും ആഴ്ച്ചകളില്‍ ഹീത്രൂ വിമാനത്താവളത്തിലെ വ്യത്യസ്ത വിഭാഗങ്ങളിലെ ജീവനക്കാരുടെ പണിമുടക്ക് . പല വിമാനങ്ങളും വൈകുവാനോ റദ്ദാക്കപ്പെടാനോ ഇടയുള്ളതിനാല്‍, യാത്ര ആസൂത്രണം ചെയ്തിരിക്കുന്നവര്‍ ശ്രദ്ധിക്കുക. എപ്പോഴൊക്കെയാണ് സമരം, എന്തൊക്കെ തടസ്സങ്ങള്‍ക്കാണ് സാധ്യത, ഏതെല്ലാം വിമാനക്കമ്പനികളെയാണ് സമരം ബാധിക്കുക തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും.
മെയ് 4 ശനിയാഴ്ച, 5 ഞായര്‍, 6 തിങ്കള്‍ (ബാങ്ക് ഹോളിഡെ) ദിനങ്ങളിലാണ് 50 ഓളം വരുന്ന റീഫ്യുവലിംഗ് ജീവനക്കാരുടെ പണിമുടക്ക്. തങ്ങളുടെ അംഗങ്ങളുടെ സമരം യാത്രക്കാര്‍ക്ക് വന്‍ തോതില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് യുണൈറ്റ് യൂണിയന്‍ പറയുന്നു. എ എഫ് എസ് എന്ന ഏവിയേഷന്‍ സ്ഥാപനത്തിലെ ജീവനക്കാരാണ് സമരത്തിനിറങ്ങുന്നത്. 2024 ജനുവരിക്ക് ശേഷം നിയമിക്കപ്പെട്ട പുതിയ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍, സെക്ക് ബെനെഫിറ്റ് എന്നിവ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍
More »
69% ഇന്ത്യക്കാരും വിദേശ പഠനത്തില്‍ ലക്ഷ്യമിടുന്നത് യുഎസിലേക്ക് പറക്കാന്‍
വിദേശ പഠനത്തിന് പദ്ധതിയുള്ള 69 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ലക്ഷ്യകേന്ദ്രമായി കാണുന്നത് യുഎസ് ആണ്. ഓക്‌സ്‌ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഗ്ലോബല്‍ മൊബിലിറ്റി ഇന്‍ഡെക്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്.
54 ശതമാനവുമായി യുകെ രണ്ടാം റാങ്കിലും, 43 ശതമാനവുമായി കാനഡ, 27 ശതമാനമായി ഓസ്‌ട്രേലിയ എന്നിവര്‍ പിന്നിലുണ്ട്.
സര്‍വ്വെയില്‍ പങ്കെടുത്ത 69 ശതമാനം പേരാണ് അമേരിക്കയെ തങ്ങളുടെ പ്രിയപ്പെട്ട പഠന കേന്ദ്രമായി കണക്കാക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഒരു രാജ്യത്തെ തെരഞ്ഞെടുക്കുന്നതിന് പിന്നിലെ പ്രധാന കാരണം വിദ്യാഭ്യാസത്തിന്റെ നിലവാരവും, യൂണിവേഴ്‌സിറ്റികളുടെ അന്തസ്സും പരിഗണിച്ചാണെന്നും സര്‍വ്വെ പറയുന്നു.
വിദേശത്ത് പോയി പഠിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പ്രധാനമായി പ്രേരിപ്പിക്കുന്നത് മാതാപിതാക്കളാണെന്നും പഠനത്തില്‍ സ്ഥിരീകരിക്കുന്നു. വിദേശ
More »
റെന്റേഴ്‌സ് റിഫോം ബില്ലിന് എംപിമാരുടെ അംഗീകാരം; കാരണമില്ലാതെ പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനുള്ള നയം നീളും
ഗവണ്‍മെന്റിന്റെ റെന്റേഴ്‌സ് റിഫോം ബില്ലിന് ബില്ലിന് എംപിമാരുടെ അംഗീകാരം. ഇതോടെ അകാരണമായി പുറത്താക്കുന്നത് നിരോധിക്കാനുള്ള നയം നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നതാണ് കരുതുന്നത് .
സെക്ഷന്‍ 21 പ്രകാരമുള്ള കാരണം കാണിക്കാതെയുള്ള പുറത്താക്കല്‍ നിയമവിരുദ്ധമാക്കുന്നത് കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ നീട്ടിവെയ്ക്കാനുള്ള ഭേദഗതി ഉള്‍പ്പെടെയാണ് പാസാക്കിയത്. കടുത്ത വിമര്‍ശനം ഉയര്‍ന്നെങ്കിലും എംപിമാരില്‍ ഭൂരിപക്ഷവും ബില്ലിനെ അനുകൂലിച്ചു. ഇതോടെയാണ് ബില്‍ പാസായത്.
സെക്ഷന്‍ 21 നോട്ടീസ് പ്രകാരമാണ് ലാന്‍ഡ്‌ലോര്‍ഡ്‌സിന് വാടകക്കാരെ കാരണം കാണിക്കാതെ പുറത്താക്കാന്‍ അനുമതി നല്‍കുന്നത്. വീട് വാടകയ്ക്ക് എടുക്കുന്നവരെ സംബന്ധിച്ച് അനിശ്ചിതത്വം സൃഷ്ടിക്കുന്നതാണ് ഈ നയം. അഞ്ച് വര്‍ഷം മുന്‍പ് തെരേസ മേയ് പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുമ്പോള്‍ നിരോധനം നടപ്പാക്കുമെന്ന് ഗവണ്‍മെന്റ് വാഗ്ദാനം
More »
എന്‍എച്ച്എസിന്റെ കാന്‍സര്‍ ലക്ഷ്യങ്ങള്‍ ഫലം കണ്ടില്ല; രാജ്യത്ത് 40% കേസുകളും തിരിച്ചറിയുന്നത് രോഗം വഷളായ ശേഷം
ഇംഗ്ലണ്ടിന്റെ കാന്‍സര്‍ പ്രതിരോധ സംവിധാനം ഫലപ്രാപ്തിയിലെത്തിയില്ല. കാന്‍സര്‍ രോഗം തിരിച്ചറിയലിന് വേഗത കുറവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. മുന്‍കൂട്ടി കാന്‍സര്‍ തിരിച്ചറിയാനുള്ള സാധ്യതകളാണ് പലപ്പോഴും രാജ്യത്തെ രോഗികള്‍ക്ക് നഷ്ടമാകുന്നത്. ഏകദേശം 40 ശതമാനം രോഗികള്‍ക്കും തങ്ങള്‍ക്ക് കാന്‍സറുണ്ടെന്ന് മനസ്സിലാക്കാന്‍ രോഗം ശരീരം മുഴുവന്‍ പടരേണ്ട സ്ഥിതിയാണ്.
രാജ്യം നേരിടുന്ന കാന്‍സര്‍ ദുരിതത്തിന് ശമനം വരുത്താന്‍ ആദ്യ ഘട്ടത്തില്‍ തന്നെ 75% രോഗികള്‍ക്കും രോഗം തിരിച്ചറിയാന്‍ അവസരം നല്‍കുമെന്നാണ് 2019-ല്‍ എന്‍എച്ച്എസ് പ്രഖ്യാപിച്ചത്. 2028-ഓടെ ഇത് നടപ്പിലാക്കുമെന്നായിരുന്നു വാഗ്ദാനം. കാന്‍സര്‍ ആദ്യ ഘട്ടത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ചികിത്സിക്കാനും, രക്ഷപ്പെടുത്താന്‍ എട്ട് മടങ്ങ് അധിക സാധ്യതയും ലഭിക്കും.
എന്നാല്‍ എന്‍എച്ച്എസില്‍ നേരത്തെയും ഡയഗനോസിസുകള്‍ നിലവില്‍ കേവലം 60
More »
തെക്കന്‍ വെയില്‍സിലെ സ്‌കൂളില്‍ കത്തിയാക്രമണം; 3 പേര്‍ക്ക് പരിക്ക്
തെക്കന്‍ വെയില്‍സിലെ സ്‌കൂളില്‍ നടന്ന കത്തിയാക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ടു കൗമാരക്കാരിയെ അറസ്റ്റ് ചെയ്തു. 11 നും 18 നും ഇടയിലുള്ള 1800 ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ നടന്ന സംഭവം യുകെയിലുടനീളം ഞെട്ടലുളവാക്കി.
സംഭവത്തിനോട് ബന്ധപ്പെട്ട ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കത്തി കുത്ത് നടന്നതായുള്ള വാര്‍ത്തകളെ തുടര്‍ന്ന് ആശങ്കാകുലരായ രക്ഷിതാക്കള്‍ സ്കൂള്‍ ഗേറ്റിന് പുറത്ത് തിങ്ങി കൂടി നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.
സംഭവത്തില്‍ പ്രധാനമന്ത്രി റിഷി സുനക് കടുത്ത ഞെട്ടല്‍ രേഖപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് അടിയന്തിര സേവനം നടത്തിയവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു . സ്കൂള്‍ നിലവില്‍ കോഡ് റെഡ് വിഭാഗത്തില്‍ പെടുത്തിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി എയര്‍
More »
ഹൃദയാഘാതവും സ്‌ട്രോക്കും നേരിടുന്ന രോഗികളുടെ അവസ്ഥ പരിതാപകരം; ആംബുലന്‍സുകള്‍ക്ക് കടമ്പകളേറെ
ഇംഗ്ലണ്ടില്‍ ഹൃദയാഘാതവും സ്‌ട്രോക്കും നേരിടുന്ന രോഗികളുടെ ജീവന്‍ റിസ്കില്‍. യാഥാസമയം ആംബുലന്‍സ് സേവനം ലഭ്യമാകാത്തതാണ് വെല്ലുവിളി. ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ നേരിട്ട രോഗികള്‍ക്ക് അരികിലേക്ക് ലക്ഷ്യമിട്ട സമയത്തൊന്നും ആംബുലന്‍സുകള്‍ എത്തിച്ചേരുന്നില്ലെന്നാണ് കണക്ക്. ഇംഗ്ലണ്ടിലെ ഒരൊറ്റ മേഖലയില്‍ ഒഴികെ എല്ലാ ഭാഗങ്ങളിലും ആംബുലന്‍സ് സേവനങ്ങള്‍ മെല്ലെപ്പോക്കിലാണെന്ന് കണക്കുകള്‍ വിശദമാക്കുന്നു.
പാരാമെഡിക്കുകള്‍ ഈ സംഭവസ്ഥലങ്ങളില്‍ 18 മിനിറ്റിനുള്ളില്‍ എത്തണമെന്നാണ് നിയമം. എന്നാല്‍ ഗുരുതരാവസ്ഥയിലുള്ള ചില രോഗികളുടെ സമീപം എത്തിച്ചേരാന്‍ ഒരു ദിവസത്തിലേറെ വേണ്ടിവരുന്നതാണ് സ്ഥിതി. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ 194 ഏരിയകളില്‍ കാറ്റഗറി 2 കോളുകളില്‍ സമയം പാലിച്ചത് വിന്‍ഡ്‌സര്‍ & മെയ്‌ഡെന്‍ഹെഡ് മാത്രമാണ്. ഇവിടെ ശരാശരി പ്രതികരണം 16 മിനിറ്റിനുള്ളില്‍ ലഭിക്കും.
കോണ്‍വാളിലാണ് ഏറ്റവും മോശം പ്രകടനം. ഒരു
More »
കെയ്റ്റിന് 'റോയല്‍ കംപാനിയന്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ്' പദവി സമ്മാനിച്ചു രാജാവ്
വെയില്‍സ് രാജകുമാരി കെയ്റ്റ് മിഡില്‍ടണ് രാജാവിന്റെ അപൂര്‍വ്വമായ അംഗീകാരം. വര്‍ഷങ്ങളായി നല്‍കുന്ന പൊതുസേവനത്തിന് അംഗീകാരമായി 'ദി ഓര്‍ഡര്‍ ഓഫ് ദി കംപാനിയന്‍സ് ഓഫ് ഓണര്‍' പദവിയാണ് ചാള്‍സ് രാജാവ് മരുമകള്‍ക്കായി പ്രഖ്യാപിച്ചത്.
1917-ല്‍ ജോര്‍ജ് അഞ്ചാമന്‍ രാജാവ് തുടങ്ങിയ റോയല്‍ കംപാനിയന്‍ ഓഫ് ദി ഓര്‍ഗനൈസേഷനില്‍ കല, ശാസ്ത്ര, മെഡിസിന്‍, പൊതുസേവന രംഗങ്ങളിലെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് സമ്മാനിക്കാറുള്ളത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ അംഗീകാരം രാജകുടുംബത്തില്‍ നിന്നും ഒരു അംഗത്തിന് ആദ്യമായാണ് നല്‍കുന്നത്.
ചാള്‍സ് രാജാവ് മരുമകള്‍ക്ക് നല്‍കുന്ന ഉന്നത അംഗീകാരം അദ്ദേഹത്തിന്റെ മനസ്സിലെ സ്ഥാനം വ്യക്തമാക്കുന്നുവെന്ന് സ്രോതസുകള്‍ കണക്കാക്കുന്നു. 13 വര്‍ഷം മുന്‍പ് വില്ല്യം രാജകുമാരനെ വിവാഹം ചെയ്തത് മുതല്‍ രാജകുടുംബത്തിന് നല്‍കുന്ന വിശ്വസ്തമായ സേവനത്തിന് നന്ദി സൂചകം കൂടിയാണ് ഈ അംഗീകാരമെന്നാണ്
More »
വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം 5 വര്‍ഷത്തെ ഉയര്‍ച്ചയില്‍; മോര്‍ട്ട്‌ഗേജ് നിരക്ക് വെല്ലുവിളിയാകുമോ?
യുകെയിലെ ഭവനവിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തി. ഇതോടെ വീടുകളുടെ വില താഴുമോയെന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്. എന്നാല്‍ അതിനിടെ വെല്ലുവിളിയായി മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ധനയുണ്ട്. ഒരു വര്‍ഷത്തിന് മുന്‍പത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വിപണിയില്‍ 20 ശതമാനം അധികം വീടുകളുണ്ടെന്നാണ് പ്രോപ്പര്‍ട്ടി പോര്‍ട്ടലായ സൂപ്ല വ്യക്തമാക്കുന്നത്.
വിപണിയിലേക്ക് വീടുകള്‍ ഒഴുകുന്നതില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളതായി സൂപ്ല പറയുന്നു. 2022 വര്‍ഷത്തില്‍ ലഭ്യമായതിന്റെ ഇരട്ടി വീടുകളാണ് ഇപ്പോള്‍ വില്‍പ്പനയ്ക്കായി വെച്ചിട്ടുള്ളത്. അതേസമയം, കൂടുതല്‍ വീടുകള്‍ വിപണിയിലേക്ക് എത്തുമ്പോഴും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീണ്ടും ഉയര്‍ന്ന് തുടങ്ങിയത് വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ നീട്ടിവയ്ക്കാന്‍ പ്രേരിപ്പിക്കുകയാണ്.
ഡിമാന്‍ഡിനെ മറികടന്ന് വീടുകളുടെ
More »
കുട്ടികളുമായി കാര്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക; 500 പൗണ്ട് വരെ പിഴ കിട്ടാം
കാര്‍ യാത്രക്കിടെ കുട്ടികള്‍ വരുത്തുന്ന കുസൃതികള്‍ രക്ഷകര്‍ത്താക്കള്‍ക്ക് വലിയ പിഴ ശിക്ഷയ്ക്ക് കാരണമാകാമെന്ന് ഡ്രൈവിംഗ് വിദഗ്ധര്‍ . യാത്രക്കിടയില്‍ കുട്ടികള്‍ സാധാരണയായി ചെയ്യാറുള്ള ഒരു കാര്യത്തിനാണ് 500 പൗണ്ട് വരെ പിഴ ലഭിക്കാന്‍ ഇടയുള്ളത്. സ്വാന്‍സ്വേ മോട്ടോര്‍ ഗ്രൂപ്പിലെ ഡ്രൈവിംഗ് വിദഗ്ധര്‍ പറയുന്നത്, എല്ലാ യാത്രക്കാരും, പ്രത്യേകിച്ച് 14 വയസില്‍ താഴെയുള്ളവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം എന്നാണ്.
യാത്രക്കിടയില്‍, കൗതുകം മൂലവും, സാഹസികത പ്രദര്‍ശിപ്പിക്കുന്നതിനുള്ള തോന്നലും മൂലം കുട്ടികള്‍ ബെല്‍റ്റ് അഴിച്ചു വയ്ക്കുന്നത് സാധാരണമാണ്. അത്തരം കേസുകളില്‍ പിടിക്കപ്പെട്ടാല്‍, ഓരോ കുട്ടിക്കും 500 പൗണ്ട് വീതം പിഴ ഒടുക്കേണ്ടതായി വരും. അതുകൊണ്ടു തന്നെ ഡ്രൈവര്‍മാരോ, വാഹനത്തിനുള്ളിലുള്ള മറ്റ് മുതിര്‍ന്ന യാത്രക്കാരോ ഇടക്കിടക്ക് കുട്ടികള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടോ എന്ന് ഉറപ്പു
More »