ഇംഗ്ലണ്ടില്‍ പോലീസ് സേനയെ വിശ്വാസമുള്ളത് വെറും 40% ജനങ്ങള്‍ക്ക്!
ഇംഗ്ലണ്ടില്‍ പോലീസ് സേനയുടെ വിലയിടിഞ്ഞു വരികയാണെന്ന് സമീപകാലത്തെ നിരവധി സംഭവങ്ങള്‍ വ്യക്തമാക്കുന്നു. കുറ്റകൃത്യം, മോഷണം എന്നിവയിലെ പ്രതികളെ കണ്ടെത്തുന്നതിലും കുറ്റകൃത്യം തടയുന്നതിലും പോലീസിന്റെ ഭാഗത്തുനിന്നും വലിയ വീഴ്ചയാണ് ഉണ്ടാകുന്നത്. പോലീസ് തന്നെ പ്രതിസ്ഥാനത്തു വരുന്ന കേസുകളുമുണ്ട്. ഏതായാലും ഇംഗ്ലണ്ടില്‍ പോലീസ് സേനയെ വിശ്വാസമുള്ളത് വെറും 40% ജനങ്ങള്‍ക്ക് മാത്രമാണെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്.
ഇംഗ്ലണ്ടിലെ ജനങ്ങളില്‍ പത്തില്‍ നാല് പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ പോലീസ് സേനകളെ വിശ്വാസമെന്നാണ് ഗവേഷണത്തില്‍ വ്യക്തമാകുന്നത്. യുകെയിലെ ഏറ്റവും വലിയ സേനയായ മെട്രോപൊളിറ്റന്‍ പോലീസിന്റെ വിശ്വാസ്യത സര്‍വ്വകാല തകര്‍ച്ചയാണ് നേരിടുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഇംഗ്ലണ്ടിലെ ഒന്‍പത് മേഖലകളിലായി നടത്തിയ സര്‍വ്വെയില്‍ വനിതകള്‍ക്കാണ് പുരുഷന്‍മാരെ അപേക്ഷിച്ച് പോലീസിനെ
More »
എന്‍എച്ച്എസിലെ പകുതിയോളം സ്റ്റാഫുകളും മറ്റ് ജോലികള്‍ തേടുന്നു
എന്‍എച്ച്എസിലെ പകുതിയോളം ജീവനക്കാര്‍ മറ്റ് ജോലികള്‍ തേടുന്നതായി പഠന റിപ്പോര്‍ട്ട്. ബാത്ത് യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം പറയുന്നത്. കോവിഡ് പ്രതിസന്ധി മൂര്‍ദ്ധന്യാവസ്ഥയിലായിരുന്ന 2020 മുതല്‍, എന്‍ എച്ച് എസിന്റെ, ജീവനക്കാരെ സ്ഥാപനത്തില്‍ തന്നെ പിടിച്ചു നിര്‍ത്തുന്നതിനുള്ള കഴിവ് ഈ പഠനം നടത്തിയവര്‍ വിശകലനം ചെയ്ത് വരികയായിരുന്നു. ഇതില്‍ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടില്‍ മുന്‍നിര ജീവനക്കാരില്‍ നിന്നുള്ള, തങ്ങള്‍ വൈകാരികമായി ശോഷിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന സാക്ഷ്യ പത്രങ്ങളും വരുന്നുണ്ട്.
ഈ ആശങ്ക പരിഹരിക്കുന്നതിനായി തങ്ങള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജീവനക്കാരോട് എന്‍ എച്ച് എസിനുള്ള പ്രതിബദ്ധത കുറഞ്ഞു വരുന്നതാണ് എന്‍ എച്ച് എസിന്റെ പ്രവര്‍ത്തനങ്ങളെ അവതാളത്തില്‍ ആക്കിയിരിക്കുന്നതെന്ന് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍
More »
സ്‌കൂള്‍ സമയത്തെ പ്രാര്‍ത്ഥന നിരോധന വിധിയെ പിന്തുണച്ച് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്
ലണ്ടനിലെ ഒരു സ്‌കൂളില്‍ മതപരമായ ചടങ്ങുകള്‍ നടത്താന്‍ അനുവദിക്കണമെന്ന ഒരു മുസ്ലീം വിദ്യാര്‍ത്ഥിനിയുടെ പരാതി ഹൈക്കോടതി തള്ളിയതോടെ വിവിധ മത സംഘടനകള്‍ വ്യത്യസ്ത ധ്രുവങ്ങളില്‍. ബ്രെന്റിലെ, മിഖേല കമ്മ്യൂണിറ്റി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ആയിരുന്നു മത സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതായി കാണിച്ച് നിയമനടപടികള്‍ക്ക് മുതിര്‍ന്നത്. എന്നാല്‍, സ്‌കൂള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഒരു വിദ്യാര്‍ത്ഥിയുടെയും അവകാശങ്ങളെ ഹനിക്കുന്നതല്ല എന്ന് വ്യക്തമാക്കിയ ഹൈക്കോടതി, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സഹിഷ്ണുതയും സഹവര്‍ത്തിത്തവും പലര്‍ത്തുന്നതിനായി സ്‌കൂള്‍ കൈക്കൊണ്ട നടപടി ഉചിതമാണെന്നും അഭിപ്രായപ്പെട്ടു.
ഹൈക്കോടതി വിധിയെ പിന്താങ്ങിക്കൊണ്ടായിരുന്നു ചര്‍ച്ച ഓഫ് ഇംഗ്ലണ്ടിന്റെ ചീഫ് എഡ്യൂക്കേഷന്‍ ഓഫീസര്‍ നീഗെല്‍ ജെന്‍ഡേഴ്‌സ് രംഗത്ത് വന്നത്. ഓരോ സ്‌കൂളിലേയും പ്രശ്നങ്ങളും പരാതികളും അവിടെ വെച്ചു തന്നെ
More »
ബ്രക്‌സിറ്റ് യുകെയില്‍ മരുന്ന് ക്ഷാമം കൂടുതല്‍ വഷളാക്കിയതായി പഠനങ്ങള്‍
ബ്രക്‌സിറ്റ് യുകെയില്‍ മരുന്ന് ക്ഷാമം കൂടുതല്‍ വഷളാക്കിയതായി ഗവേഷണങ്ങള്‍. 2020 നും 2023 നും ഇടയില്‍ യുകെയിലെ മരുന്നുകളുടെ ദൗര്‍ലഭ്യം ഇരട്ടിയിലധികമായി, അതേസമയം ബ്രക്‌സിറ്റ് പ്രശ്‌നം കൈകാര്യം ചെയ്യാനുള്ള രാജ്യത്തിന്റെ കഴിവിനെ ഇത് ദുര്‍ബലപ്പെടുത്തിയതായി നഫീല്‍ഡ് ട്രസ്റ്റിന്റെ ഗവേഷണം പറയുന്നു.
2020 ജനുവരിയില്‍ യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ടതിനുശേഷം, ആന്റിബയോട്ടിക്കുകളും അപസ്മാരത്തിനുള്ള മരുന്നുകളും ഉള്‍പ്പെടെയുള്ളവയുടെ ക്ഷാമം സാധാരണ ആയി മാറിയെന്ന് തിങ്ക്ടാങ്ക് പറഞ്ഞു.
മരുന്ന് കമ്പനികള്‍ കഴിഞ്ഞ വര്‍ഷം 1,600-ലധികം തവണ ക്ഷാമത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി, 2020 ല്‍ ഇത് 648 ആയി ഉയര്‍ന്നു, നികുതിദായകന്‍ അവരുടെ സാധാരണ വിലയേക്കാള്‍ കൂടുതല്‍ മരുന്നുകള്‍ വാങ്ങുന്നതിന് ഫാര്‍മസികള്‍ക്ക് പണം തിരികെ നല്‍കേണ്ടിവരും.
നഫ്ഫീല്‍ഡ് ട്രസ്റ്റിലെ ബ്രക്‌സിറ്റ് പ്രോഗ്രാം ലീഡര്‍ മാര്‍ക്ക് ദയാന്‍ പറഞ്ഞത് പല
More »
സ്വന്തം എംപിമാര്‍ പാലം വലിച്ചിട്ടും ലേബര്‍ പിന്തുണയോടെ പുകവലി രഹിത സമൂഹത്തിലേക്ക് സുനാകിന്റെ ആദ്യ ചുവട്
പുകയില ലഭിക്കാത്ത യുകെയിലെ പുതു തലമുറയെന്ന പ്രധാനമന്ത്രി റിഷി സുനാകിന്റെ സ്വപ്‌നം സഫലമാക്കാന്‍ ഒപ്പം നിന്ന് പ്രതിപക്ഷമായ ലേബര്‍ അംഗങ്ങള്‍. സ്വന്തം പാര്‍ട്ടിയിലെ പ്രമുഖരടക്കം പാലം വലിച്ചിട്ടും
പുകവലി നിരോധ ബില്‍ ആദ്യ കടമ്പ കടക്കാന്‍ സുനാകിനു കരുത്തായത് ലേബര്‍ പിന്തുണയാണ്. പാര്‍ലമെന്റില്‍ 67-നെതിരെ 383 വോട്ടുകളുടെ പിന്തുണ നേടിയാണ് പദ്ധതിക്ക് എംപിമാര്‍ പിന്തുണ അറിയിച്ചത്.
ടുബാക്കോ & വേപ്‌സ് ബില്ലിന്റെ സെക്കന്‍ഡ് റീഡിംഗില്‍ ഹൗസ് ഓഫ് കോമണ്‍സ് മികച്ച പിന്തുണയാണ് രേഖപ്പെടുത്തിയത്. പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന ഘട്ടംഘട്ടമായി നിര്‍ത്താലാക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. നിരോധനം തന്റെ സുപ്രധാന നേട്ടമാക്കാന്‍ ആഗ്രഹിക്കുന്ന സുനാക് എംപിമാര്‍ക്ക് ഫ്രീ വോട്ടിംഗ് അനുമതി നല്‍കി.
അതേസമയം, ആറ് മന്ത്രിമാര്‍ ഉള്‍പ്പെട 59 ടോറി എംപിമാര്‍ പാലം വലിച്ചത് സുനാകിനെ ഞെട്ടിച്ചു. നിരവധി പേര്‍ എതിര്‍ത്ത്
More »
താല്‍ക്കാലിക ഡോക്ടര്‍ക്ക് ഷിഫ്റ്റിന് 850 പൗണ്ട് വരെ; രോഗികളുടെ സുരക്ഷ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്
താല്‍ക്കാലിക ഡോക്ടര്‍മാരെ അമിതമായി ആശ്രയിക്കുന്ന ആശുപത്രികള്‍ രോഗികളുടെ സുരക്ഷയെ അപകടത്തിലാക്കുകയാണെന്ന് എന്‍എച്ച്എസ് പ്രാക്ടീസ് നടത്തിയ പഠനം . ജോലിക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ താല്‍ക്കാലിക ജീവനക്കാര്‍ സുപ്രധാന സ്രോതസ്സുകളായി മാറുന്നുണ്ടെങ്കിലും, പ്രോട്ടോകോളും, പ്രൊസീജ്യറുകളും പരിചിതമല്ലെന്നത് രോഗികളുടെ സുരക്ഷയ്ക്ക് സുപ്രധാന വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
റസിഡന്റ് സ്റ്റാഫുകള്‍ മൂലം ഒറ്റപ്പെടലും, പേടി മാത്രമെന്ന് മുദ്രകുത്തലും നേരിട്ട നിരവധി രോഗികളുണ്ടെന്നും, ഇത് ശത്രുതാമനോഭാവമുള്ള അന്തരീക്ഷം സൃഷ്ടിച്ചതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഈ അവസ്ഥ മൂലം തെറ്റുകള്‍ സംഭവിച്ചാല്‍ അത് മറ്റുള്ളവരുടെ മേല്‍ പഴി ചാരുന്ന രീതി രൂപം കൊള്ളുകയും, പരിചരണം മെച്ചപ്പെടുത്താനുള്ള സാധ്യതകള്‍ തടസ്സപ്പെടുത്തുകയും ചെയ്തതായി ഗവേഷകര്‍ പറഞ്ഞു.
ഇത്തരം പ്രൊഫഷണലുകളെ
More »
യുകെയില്‍ ദീര്‍ഘകാല സിക്ക് ലീവ് എടുക്കുന്നവരുടെ എണ്ണം റെക്കോര്‍ഡില്‍
ബ്രിട്ടനിലെ ബെനഫിറ്റ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വീട്ടിലിരിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡില്‍ . ദീര്‍ഘകാല രോഗം അവകാശപ്പെട്ടാണ് നല്ലൊരു ശതമാനം പേരും ജോലിക്ക് പോകാതെ
സിക്ക് ലീവ് എടുത്തു വീട്ടിലിരിക്കുന്നത്. ഇത്തരത്തില്‍ സിക്ക് ലീവ് എടുത്തവരുടെ എണ്ണം 2.829 മില്ല്യണ്‍ വരുമെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കണക്കുകളില്‍ 16000 പേരുടെ വര്‍ദ്ധനയാണ് ഉണ്ടായതെന്ന് ഒഎന്‍എസ് വ്യക്തമാക്കി. സാമ്പത്തികമായി ആക്ടീവല്ലാത്ത, 16 മുതല്‍ 64 വയസ് വരെയുള്ള 30.1 ശതമാനം പേരാണ് ദീര്‍ഘകാല രോഗങ്ങളുടെ പേരില്‍ തൊഴില്‍ രംഗത്ത് നിന്നും മറഞ്ഞിരിക്കുന്നത്.
യുവാക്കള്‍ ദീര്‍ഘകാല രോഗത്തിന്റെ പേരില്‍ തൊഴിലിന് പോകാതിരിക്കുന്നത് ഇവരുടെ കരിയറുകളെ തന്നെ അപകടത്തിലാക്കുന്നതായി ഇക്കണോമിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കി. '1990-കള്‍ക്ക് ശേഷം
More »
കാര്‍ മോഷ്ടാക്കള്‍ക്ക് ബ്രിട്ടനില്‍ 'നല്ലകാലം'; പത്തില്‍ ഏഴ് കാര്‍ മോഷണങ്ങളിലും തുമ്പില്ല
ബ്രിട്ടനില്‍ കാര്‍ മോഷ്ടാക്കള്‍ വിലസുകയാണ്. പത്തില്‍ ഏഴ് കാര്‍ മോഷണങ്ങളിലും പോലീസ് തിരിഞ്ഞുനോക്കുന്നില്ല. അതുകൊണ്ടുതന്നെ സ്വന്തം കാര്‍ മോഷണം പോകാതെ നോക്കുക എന്ന വലിയ ഉത്തരവാദിത്തം ആണ് കാര്‍ ഉടമകള്‍ക്കുള്ളത്. കഴിഞ്ഞ വര്‍ഷം പത്തില്‍ ഏഴ് കാര്‍ മോഷണങ്ങളിലും പോലീസ് നേരിട്ട് വന്ന് അന്വേഷണം പോലും നടത്തിയില്ലെന്നാണ് ഞെട്ടിക്കുന്ന കണക്ക്.
30,900 വാഹന മോഷണങ്ങളില്‍ പോലീസ് സ്ഥലത്ത് എത്തിയില്ലെന്ന് വിവരാവകാശ രേഖകള്‍ പറയുന്നു. അതായത് 72% കേസുകളിലും പോലീസ് തിരിഞ്ഞുനോക്കിയില്ലെന്നാണ് വ്യക്തമാകുന്നത്. 2021-ലെ കണക്കുകളില്‍ നിന്നും 32 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്.
കേംബ്രിഡ്ജ്ഷയര്‍ പോലീസ് സേനയാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്. 90% വാഹന മോഷണങ്ങളിലും ഇവര്‍ നടപടി കൈക്കൊണ്ടില്ല. ബെഡ്‌ഫോര്‍ഡ്ഷയര്‍ തൊട്ടുപിന്നിലുണ്ട്, 88% കേസുകളാണ് ഇവിടെ നടപടി ഇല്ലാതെ പോയത്.
ഈ കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്ന്
More »
മകനേയും കുടുംബത്തേയും കാണാനെത്തിയ പിതാവിന് അപ്രതീക്ഷിത വിയോഗം
മകനേയും കുടുംബത്തേയും കാണാന്‍ വിസിറ്റിംഗ് വിസയില്‍ യുകെയിലെത്തിയ പിതാവിന് അപ്രതീക്ഷിത വിയോഗം. നാട്ടില്‍ കാസര്‍ഗോഡ് കല്ലാര്‍ സ്വദേശിയായ നീലാറ്റുപാറ മാത്തച്ചന്‍ (71) ആണ് വിട വാങ്ങിയത്. ബ്ലാക്ക് പൂളിലെ ഡിബിന്റെ പിതാവാണ്. മൂന്നു വര്‍ഷം മുന്നേ യുകെയിലെത്തിയ ഡിബിനും കുടുംബത്തിനും ഒപ്പം അവധിക്കാലം ചെലവഴിക്കാന്‍ ഒരു മാസം മുന്നേയാണ് മാത്തച്ചനും ഭാര്യയും ബ്ലാക്ക് പൂളിലെത്തിയത്.
എന്നാല്‍ ഞായറാഴ്ച വെളുപ്പിന് 12.30 ഓടെ മാത്തച്ചനെ വയറു വേദനയെ തുടര്‍ന്ന് ബ്ലാക്ക്പൂളിലെ വിക്ടോറിയ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ഉടനെ കാര്‍ഡിയാക് യൂണിറ്റിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമായത്.
മകന്‍ ഡിബിനും മരുമകള്‍ ജോഷ്‌നിയും ബ്ലാക്ക്പൂള്‍ വിക്ടോറിയ ആശുപത്രിയില്‍ തന്നെ ജോലി ചെയ്യുന്നവരാണ്. മാത്തച്ചന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ്
More »