ഇന്ത്യന്‍ വംശജനെ തെരുവില്‍ വെട്ടിക്കൊന്ന അഞ്ചംഗ സംഘത്തിന് 122 വര്‍ഷം ജയില്‍
പാഴ്‌സല്‍ ഡെലിവെറിക്കിടെ ഇന്ത്യന്‍ വംശജനായ യുവാവിനെ തെരുവി ലിട്ടു വെട്ടിക്കൊന്ന അഞ്ചംഗ സംഘത്തിന് 122 വര്‍ഷം ജയില്‍ ശിക്ഷ. മഴുവും, ഹോക്കി സ്റ്റിക്കും, കത്തിയും, ഗോള്‍ഫ് ക്ലബും, ഷവലും ഉള്‍പ്പെടെ ഉപയോഗിച്ചാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 21ന് 23-കാരന്‍ ഓര്‍മാന്‍ സിംഗിനെ സംഘം വെട്ടിക്കൊന്നത്. അതിക്രൂരമായ കൊലപാതകം പൊതുമുഖത്ത് നടത്തിയ വധശിക്ഷ പോലെയാണ് തോന്നിച്ചതെന്ന് വ്യക്തമാക്കിയാണ് സ്റ്റാഫോര്‍ഡ് ക്രൗണ്‍ കോടതി ജഡ്ജ് ക്രിസ്റ്റിന മോണ്ട്‌ഗോമറി ശിക്ഷ വിധിച്ചത്.
24-കാരന്‍ ആര്‍ഷിദീപ് സിംഗ്, 22-കാരന്‍ ജഗ്ദീപ് സിംഗ്, 26-കാരന്‍ ശിവ്ദീപ് സിംഗ്, 24-കാരന്‍ മഞ്‌ജോത് സിംഗ് എന്നിവരെയാണ് വിചാരണയില്‍ കുറ്റവാളികളായി കണ്ടെത്തിയത്. ഷ്രൂസ്ബറിയിലെ തെരുവില്‍ ഗുണ്ടാ സംഘത്തിന്റെ അക്രമത്തിന് വിധേയമായ ഡെലിവെറി ഡ്രൈവര്‍ ചോരയില്‍ മുങ്ങിക്കിടന്നാണ് മരണത്തിന് കീഴടങ്ങിയത്.
ഡെലിവെറി ടീമിനൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയില്‍ നിന്നും വിവരം
More »
വേദനയായി ബാസില്‍ഡണിലെ മലയാളിയുടെ വിയോഗം
ബാസില്‍ഡണിലെ മലയാളി യുവാവിന്റെ വിയോഗത്തിന്റെ വേദനയില്‍ യു കെ മലയാളി സമൂഹം. ബാസില്‍ഡണ്‍ മലയാളിയായ കോട്ടയം ചെങ്ങളം സ്വദേശി ബിനോയ് തോമസ്(41) ആണ് കണ്ണീരോര്‍മ്മയായത്. ഭാര്യ രഞ്ജിയ്ക്കും മൂന്നു പിഞ്ചു കുഞ്ഞുങ്ങള്‍ക്കും ആശ്വാസമായി സുഹൃത്തുക്കള്‍ ഒപ്പമുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ഉറക്കത്തിലാണ്ബിനോയിക്കു നെഞ്ചുവേദന ഉണ്ടാവുന്നത്. വേഗത്തില്‍ സി പി ആര്‍ നല്‍കിയ രഞ്ജി അര്‍ദ്ധ രാത്രിയോടെ പാരാമെഡിക്സിന്റെ സഹായം തേടി ഹൃദയമിടിപ്പ് വീണ്ടെടുക്കാന്‍ ആയെങ്കിലും തലച്ചോറിലേക്കുള്ള രക്തയോട്ടത്തിനു കാര്യമായ തകരാര്‍ സംഭവിച്ചെന്നാണ് കരുതപ്പെടുന്നത്. തുടര്‍ന്ന് അതിവേഗം ബസില്‍ഡണ്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും പിന്നീട് ഒരിക്കലും ബിനോയ് ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ ലക്ഷണം പ്രകടിപ്പിച്ചിരുന്നില്ല.
എന്നാല്‍ സി ടി സ്‌കാന്‍ അടക്കമുള്ള പരിശോധനകളില്‍ എന്താണ് ബിനോയിക്ക് സംഭിച്ചതു എന്ന് കണ്ടെത്താന്‍ വൈദ്യ സംഘത്തിന്
More »
ലിവര്‍പൂളിലെ തിരക്കേറിയ സിറ്റി സെന്ററില്‍ 16കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിന് ഇരയായി
ലിവര്‍പൂളിലെ തിരക്കേറിയ സിറ്റി സെന്ററില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിന് ഇരയായി. ലിവര്‍പൂളിലെ സെന്റ് ജോണ്‍സ് ഗാര്‍ഡന്‍സിലാണ് രാവിലെ 1.50-ഓടെ മാനസികമായി തകര്‍ന്ന നിലയില്‍ 16-കാരിയെ കണ്ടെത്തിയത്.
അപരിചിതനായ ഒരു പുരുഷനില്‍ നിന്നുമാണ് പെണ്‍കുട്ടിക്ക് അതിക്രമം നേരിട്ടതെന്ന് മേഴ്‌സിസൈഡ് പോലീസ് പറഞ്ഞു. പ്രത്യേക പരിശീലനം നേടിയ ഓഫീസര്‍മാര്‍ പെണ്‍കുട്ടിക്ക് പിന്തുണ നല്‍കുന്നുണ്ട്. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
വിവരമറിഞ്ഞതുടനെ പോലീസ് ഓഫീസര്‍മാര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചിരുന്നു അക്രമിക്കായി പോലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സെന്റ് ജോണ്‍സ് ഗാര്‍ഡന്‍സിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ദൃക്‌സാക്ഷികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ മുന്നോട്ടുവരണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു.
സംഭവത്തെ തുടര്‍ന്ന് പോലീസ് പട്രോളിംഗ് ശക്തമാക്കി. ദുരൂഹമായ
More »
എന്‍എച്ച്എസിലെ ഹൃദ്രോഗ ചികിത്സ പ്രതിസന്ധിയില്‍; 18 ആഴ്ചത്തെ കാത്തിരിപ്പ്
ഗുരുതരമായ ഹൃദയ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന രോഗികള്‍ക്കു പോലും എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റിന്റെ ആഘാതം നേരിടേണ്ട സ്ഥിതി. കോവിഡ് മഹാമാരിക്ക് ശേഷം കാത്തിരിപ്പ് അഞ്ച് മടങ്ങ് വര്‍ദ്ധിച്ചതായി കണക്കുകള്‍ പറയുന്നു. ഇംഗ്ലണ്ടില്‍ 163,000-ലേറെ രോഗികളാണ് ചുരുങ്ങിയത് 18 ആഴ്ചയുള്ള ചികിത്സാ താമസം നേരിട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
2020 ഫെബ്രുവരിയില്‍ 32,000-ല്‍ നിന്ന കണക്കുകള്‍ 2022 ഫെബ്രുവരിയില്‍ ഇരട്ടിയായി. എന്‍എച്ച്എസ് നിബന്ധനകള്‍ പ്രകാരം 92 ശതമാനം രോഗികളെയും റഫര്‍ ചെയ്ത് 18 ആഴ്ചയ്ക്കുള്ളില്‍ ചികിത്സിക്കണമെന്നാണ് പറയുന്നത്. എന്നാല്‍ എന്‍എച്ച്എസില്‍ ഇപ്പോള്‍ നേരിടുന്നത് ഏറ്റവും ദുരിതമേറിയ ഹൃദ്രോഗ പരിചരണ പ്രതിസന്ധിയാണെന്ന് ചാരിറ്റികള്‍ കുറ്റപ്പെടുത്തുന്നു.
ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുമായി കാത്തിരിക്കുന്ന രോഗികള്‍ക്ക് ചികിത്സയ്ക്ക് മുന്നെ തന്നെ ഹൃദയാഘാതവും, സ്‌ട്രോക്കും നേരിടുന്ന അവസ്ഥയാണുള്ളത്.
More »
2025 ഏപ്രില്‍ മുതല്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളുമായി യുകെ സര്‍ക്കാര്‍
ബ്രിട്ടനിലെക്കുള്ള കുടിയേറ്റത്തിനു തിരിച്ചടി സമ്മാനിക്കാന്‍, അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നോണ്‍ റെസിഡന്റ് ഇന്ത്യാക്കാരെ (എന്‍ ആര്‍ ഐ) യും അടുത്തിടെ ബ്രിട്ടനിലേക്ക് കുടിയേറിയവരെയും ഇത് ബാധിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ സ്ഥിരതാമസം ആക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തികളെയും കുടുംബങ്ങളെയും കൂടുതല്‍ നികുതി നല്‍കാന്‍ നിര്‍ബന്ധിതരാക്കുന്ന പുതിയ നയം, 200 വര്‍ഷക്കാലമായി നിലനില്‍ക്കുന്ന ബ്രിട്ടീഷ് നികുതി വ്യവസ്ഥയെ പൊളിച്ചെഴുതുന്നതായിരിക്കും.
നോണ്‍ ഡോമിസില്‍ഡ് വിഭാഗത്തില്‍ പെടുന്ന യു കെ റെസിഡന്‍സിനെ ഉന്നം വച്ചാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ വന്നിരിക്കുന്നത്. നിലവില്‍, എന്‍ ആര്‍ ഐ വിഭാഗത്തില്‍ പെടുന്നവര്‍ക്ക്, അവരുടെ ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തിനും മൂൂലധന നേട്ടങ്ങള്‍ക്കും
More »
വനിതാ രോഗികള്‍ക്ക് നേരെ ലൈംഗിക അതിക്രമം: മലയാളി ജിപിയ്ക്ക് ജയില്‍
തന്നെ സമീപിച്ച വനിതാ രോഗികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ മലയാളി ജിപിയ്ക്ക് ജയില്‍. 47 കാരനായ ഡോ. മോഹന്‍ ബാബുവിനാണ് മൂന്നര വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്.
മരണം കാത്തുകഴിയുന്ന രോഗിയ്ക്ക് നേരെ പോലും ലൈംഗിക ചിന്തകളോടെയാണ് ഇയാള്‍ സമീപിച്ചതെന്ന് കോടതി പറഞ്ഞു. രോഗിയെ ലൈംഗികമായി ഉപയോഗിക്കുമ്പോള്‍ 'നിങ്ങളെ സഹായിക്കുകയാണ്' എന്നാണ് ഇയാള്‍ പറഞ്ഞതെന്ന് കോടതിയില്‍ ചൂണ്ടികാണിക്കപ്പെട്ടു.
ഡോ. മോഹന്‍ ബാബു ആരോഗ്യപരമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകളെ കെട്ടിപ്പിടിച്ചും, ചുംബിച്ചും, കയറിപ്പിടിച്ചുമാണ് വിശ്വാസലംഘനം കാണിച്ചത് . ഇതിലൊരു രോഗി കാന്‍സര്‍ മൂലം മരിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഗുരുതരമായ പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ച സ്ത്രീയോട് മേല്‍വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട ശേഷമായിരുന്നു, കയറിപ്പിടിച്ചത്.
19 വയസ് വരെയുള്ള മൂന്ന് സ്ത്രീകളെയാണ് ജിപി ലക്ഷ്യമിട്ടത്.
More »
ജിഡിപിയുടെ 2.5% പ്രതിരോധ മേഖലയ്ക്ക്; പ്രഖ്യാപനവുമായി ലേബര്‍ പാര്‍ട്ടി
ലണ്ടന്‍ : ജിഡിപിയുടെ 2.5% പ്രതിരോധ മേഖലയില്‍ ചെലവഴിക്കാന്‍ ലക്ഷ്യമിടുമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് കീര്‍ സ്റ്റാര്‍മര്‍. സ്രോതസുകള്‍ അനുവദിച്ചാല്‍ ഈ തോതില്‍ ചെലവഴിക്കല്‍ നടത്താനാണ് ലേബര്‍ ഗവണ്‍മെന്റ് വന്നാല്‍ ലക്ഷ്യമിടുന്നതെന്ന് സ്റ്റാര്‍നര്‍ വ്യക്തമാക്കി. പ്രതിരോധ, സുരക്ഷാ മേഖലകളിലെ മുന്‍ഗണനകള്‍ തിരിച്ചറിയാന്‍ സ്ട്രാറ്റജിക് റിവ്യൂ നടത്തുമെന്നും ലേബര്‍ നേതാവ് ഐ ന്യൂസ്പേപ്പറിനോട് പറഞ്ഞു.
ചാന്‍സലര്‍ ജെറമി ഹണ്ടും 2.5% പ്രതിരോധ മേഖലയ്ക്ക് മാറ്റിവെയ്ക്കാനാണ് ആഗ്രഹിക്കുന്നത്. ഇതിന് ആനുപാതികമായാണ് സ്റ്റാര്‍മറുടെയും നീക്കം. നിലവില്‍ ജിഡിപിയുടെ 2.1 ശതമാനമാണ് ചെലവിടുന്നത്. യൂറോപ്പില്‍ സായുധ സേനകള്‍ക്കായി മികച്ച ഫണ്ടുള്ള രാജ്യമാണ് യുകെയെന്ന് ഹണ്ട് സ്പ്രിംഗ് ബജറ്റില്‍ വ്യക്തമാക്കിയിരുന്നു.
സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ഇത് 2.5 ശതമാനത്തിലേക്ക് ഉയര്‍ത്തുമെന്നും ഹണ്ട് പ്രഖ്യാപിച്ചിരുന്നു. അടുത്ത
More »
ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍
ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ വിദ്യാത്ഥികളുടെ എണ്ണത്തില്‍ അതിവേഗമുണ്ടാകുന്ന വന്‍ കുറവ് പല സ്‌കൂളുകളുടെയും നിലനില്‍പിനെ ബാധിക്കുമെന്നും, പല സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ടതായി വരുമെന്നും പുതിയ പഠന റിപ്പോര്‍ട്ട്. 2030 ആകുമ്പോഴേക്കും രാജ്യത്തെ സ്‌കൂളുകള്‍ക്ക് ഒരു ബില്യണ്‍ പൗണ്ടിന്റെ വരെ നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. വിദ്യാത്ഥികളുടെ എണ്ണത്തില്‍ അതിവേഗമുണ്ടാകുന്ന വന്‍ കുറവ് പല സ്‌കൂളുകളുടെയും നിലനില്‍പിനെ ബാധിക്കുമെന്നും, പല സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ടതായി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലണ്ടനിലെ വിവിധ ഭാഗങ്ങളില്‍ ഒന്നിലധികം സ്‌കൂളുകള്‍ തമ്മില്‍ സംയോജിപ്പിക്കുന്നതോ, സ്‌കൂളുകള്‍ അടച്ചു പൂട്ടുന്നതോ ഒക്കെ ആരംഭിച്ചു കഴിഞ്ഞു. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ കുറവ് ഉണ്ടാകുന്നതിനാലാണിത്. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എഡ്യൂക്കെഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട്
More »
തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ കനലായി എന്‍എച്ച്എസ്; സുപ്രധാന ലക്ഷ്യങ്ങള്‍ വിജയിക്കാതെ സുനാക്
എന്‍എച്ച്എസ് സുപ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയമായി മാറുമ്പോള്‍ പ്രധാനമന്ത്രിയെ പൊളിച്ചടുക്കാനുള്ള ആയുധമാക്കുകയാണ് മുഖ്യ പ്രതിപക്ഷമായ ലേബര്‍. എന്‍എച്ച്എസിനെ പരാജയപ്പെടുത്തുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് ലേബര്‍ വിമര്‍ശിച്ചു. മാര്‍ച്ച് മാസത്തില്‍ എ&ഇയിലെത്തിയ 74.2% പേരെയും നാല് മണിക്കൂറില്‍ കണ്ട്, അഡ്മിറ്റ് ചെയ്ത്, ട്രാന്‍സ്ഫര്‍ ചെയ്യുകയോ, ഡിസ്ചാര്‍ജ്ജ് ചെയ്യുകയോ ചെയ്തിട്ടുള്ളതായി കണക്കുകള്‍ പറയുന്നു. 76% പേരെയും ഈ സമയത്തിനകം കാണുമെന്ന പ്രഖ്യാപനമാണ് ലക്ഷ്യം കാണാതെ പോയത്. എന്നിരുന്നാലും മുന്‍ മാസങ്ങളിലെ കണക്കുകളില്‍ നിന്നും മെച്ചപ്പെടല്‍ ഉണ്ടായിട്ടുണ്ട്.
ഈ വര്‍ഷം മാര്‍ച്ചിനകം എന്‍എച്ച്എസില്‍ 65 ആഴ്ചയോ, അതിലേറെയോ പിന്നിട്ട രോഗികള്‍ ഇല്ലാതാകുമെന്നായിരുന്നു മറ്റൊരു ലക്ഷ്യം. എന്നാല്‍ ഇത് പൂര്‍ത്തിയാക്കുന്നത് സെപ്റ്റംബര്‍ വരെ നീട്ടിവെച്ചു.
പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് സുപ്രധാന ലക്ഷ്യങ്ങള്‍
More »