മന്ത്രിമാരെയും എംപിമാരെയും കുടുക്കാനുള്ള ഹണിട്രാപ്പിനെ കുറിച്ച് നേരത്തെ അറിഞ്ഞിട്ടും സ്‌കോട്ട്‌ലണ്ട് യാര്‍ഡ് മൗനം പാലിച്ചെന്ന്
ബ്രിട്ടീഷ് മന്ത്രിമാരെയും എംപിമാരെയും ലക്ഷ്യമിട്ട് ഹണിട്രാപ്പ് നടക്കുന്നതായി നേരത്തെ വിവരം ലഭിച്ചിട്ടും സ്‌കോട്ട്‌ലണ്ട് യാര്‍ഡ് മൗനം പാലിച്ചെന്ന് റിപ്പോര്‍ട്ട്. ഒരു വര്‍ഷം മുന്‍പ് തന്നെ പോലീസിന് ഈ വിവരം ലഭിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് വ്യക്തമാകുന്നത്.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡ് കോമണ്‍സ് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച് വിവരം നല്‍കിയെങ്കിലും ഈ സന്ദേശങ്ങള്‍ വ്യാപകമല്ലെന്ന നിലയിലാണ് എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് ഒഴിവാക്കിയത്. ഈ മാസം സംഭവത്തെക്കുറിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ഇരകളായവര്‍ പോലും വിവരം അറിഞ്ഞത്.
മെറ്റ് പോലീസ് അന്വേഷണം നടത്തുന്നതിനാലും, സന്ദേശങ്ങള്‍ ആശങ്കാജനകമാണെന്ന് ബോധ്യപ്പെടുത്താതെ വന്നതിനാലുമാണ് പാര്‍ലമെന്ററി അധികൃതര്‍ ഇക്കാര്യത്തില്‍ അപായസൂചന നല്‍കാതെ പോയത്. ഇത്തരം ഒരു ഗുരുതര സംഭവം
More »
വിസാ നിയമങ്ങള്‍ ലംഘിച്ചതിന് 12 ഇന്ത്യക്കാര്‍ പിടിയില്‍; 4 പേരെ ഉടനെ നാടുകടത്തും
വിസ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്തതിന് 12 ഇന്ത്യന്‍ പൗരന്മാരെ യുകെ ഇമിഗ്രേഷന്‍ അധികാരികള്‍ അറസ്റ്റ് ചെയ്തു. വിസ വ്യവസ്ഥകള്‍ ലംഘിച്ച് ജോലി ചെയ്തതായുള്ള സംശയത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ആണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവരില്‍ 11 പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.
ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ് ലാന്‍ഡ് മേഖലയില്‍ വിസ നിയമങ്ങള്‍ ലംഘിച്ച് തൊഴിലെടുക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ അനധികൃതമായി ജോലി ചെയ്യുന്നതായി കണ്ടെത്തുകയായിരുന്നു. ഇവിടുത്തെ മെത്ത ഫാക്ടറിയില്‍ നിന്നാണ് 7 പേര്‍ അറസ്റ്റിലായത്.
ഇതിന് സമീപത്തുള്ള കേക്ക് ഫാക്ടറിയില്‍ നിന്ന് 4 ഇന്ത്യക്കാരെ കൂടി അറസ്റ്റ് ചെയ്തതായി ഹോം ഓഫീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത 12 പേരില്‍ 4 പേര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. ഇവരെ ഇന്ത്യയിലേയ്ക്ക് നാടുകടത്തുമെന്നാണ് ലഭ്യമായ വിവരം. ബാക്കി 8 പേര്‍ പതിവായി ഹോം ഓഫീസില്‍
More »
ഇ ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ വീടിന് തീ പിടിച്ചു; ഒരാള്‍ ഗുരുതരാവസ്ഥയില്‍
ഇ ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ വേക്ക് ഫീല്‍ഡില്‍ വീടിന് തീപിടിച്ച് ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും നിസാര പരിക്കുപറ്റി. പൊലീസും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്നാണ് തീ അണച്ചത്.
ഇ ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെയാണ് അഗ്നിബാധയുണ്ടായതെന്ന് വെസ്റ്റ് യോര്‍ക്ക് ഷെയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.
കൂടുതല്‍ പേര്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ചാര്‍ജിങ് പ്രശ്‌നമാവുകയാണ്.
യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ചാര്‍ജിങ്ങിനിടെ തീ പിടിച്ച് അപകടങ്ങള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍. ഇലക്ട്രിക് വാഹനങ്ങളുടെ ജനപ്രീതി ഉയര്‍ന്നിരിക്കുകയുമാണ്.
കഴിഞ്ഞ വര്‍ഷം യുകെയിലാകെ 390 തീപിടിത്തങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ടുണ്ടായി. ഇലക്ട്രിക് ബൈക്കുകള്‍ക്കാണ് കൂടുതല്‍
More »
മടിപിടിച്ച പുരുഷന്‍മാരെ ജോലിയില്‍ എത്തിക്കാന്‍ ബെനഫിറ്റുകള്‍ വെട്ടിക്കുറയ്ക്കണമെന്ന്
പണിയെടുക്കാത്ത മടിപിടിച്ച പുരുഷന്‍മാരെ ജോലിയില്‍ എത്തിക്കാന്‍ യുകെയ്ക്ക് ഉപദേശവുമായി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്. ജോലി ചെയ്യാതെ മടിപിടിച്ച് വീട്ടിലിരുന്നാലും ഏതെങ്കിലും തരത്തിലുള്ള ബെനഫിറ്റുകള്‍ ലഭിക്കുമെന്നത് മാറ്റണമെന്നാണ് നിര്‍ദ്ദേശം.
ജോലി ചെയ്യാതിരിക്കുന്ന ലക്ഷക്കണക്കിന് വരുന്ന പുരുഷന്‍മാരെ രംഗത്തിറക്കാന്‍ നികുതിയും, ബെനഫിറ്റുകളും വെട്ടിക്കുറയ്ക്കാനാണ് ഐഎംഎഫ് ആവശ്യപ്പെടുന്നത്. ഇതുവഴി തൊഴില്‍ ഇല്ലെന്ന പ്രതിസന്ധി ഒഴിവാക്കാന്‍ കഴിയുമെന്നും മുന്‍നിര സാമ്പത്തിക ബുദ്ധികേന്ദ്രം ഉപദേശിക്കുന്നു.
കൂടുതല്‍ ആളുകളെ ജോലിക്ക് എത്തിക്കാനും, വളര്‍ച്ച ത്വരിതപ്പെടുത്താനും അടിയന്തര നയങ്ങള്‍ ആവശ്യമാണെന്ന് ഐഎംഎഫ് വിമര്‍ശനാത്മകമായ റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴില്‍ ഇല്ലാതിരുന്നിട്ടും, യാതൊരു ജോലിക്കുമായും പരിശ്രമിക്കാത്ത ബ്രിട്ടീഷുകാരുടെ എണ്ണം കഴിഞ്ഞ മാസം 9.25 മില്ല്യണ്‍ റെക്കോര്‍ഡില്‍
More »
ഷോപ്പുകളിലെ ജീവനക്കാരുമായി വഴക്കിട്ടാല്‍ ആറ് മാസം വരെ ജയില്‍
യുകെയിലെ ഷോപ്പുകളിലെ ജീവനക്കാരുമായി അനാവശ്യ തര്‍ക്കത്തിനോ അടിപിടിക്കോ മുതിര്‍ന്നാല്‍ ആറ് മാസം വരെ ജയില്‍ശിക്ഷ അനുഭവിക്കേണ്ട നിയമം പ്രാബല്യത്തില്‍ വരുന്നു. ഷോപ്പ് ജീവനക്കാര്‍ ആക്രമിക്കപ്പെടുന്നതിനെതിരെ സര്‍ക്കാര്‍ പുതിയ നിയമത്തിന് രൂപം കൊടുക്കുകയാണ്. സംഘടിത ക്രിമിനല്‍ സംഘങ്ങളായാലും, തുടരെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരായാലും, ഷോപ്പുകളില്‍ നിന്നും മോഷണം നടത്തിയോ, ജീവനക്കാരെ ആക്രമിച്ചോ ശിക്ഷയില്ലാതെ രക്ഷപ്പെടില്ലെന്ന സന്ദേശം നല്‍കുകയാണ് ഇതുവഴി.
പുതിയ നിയമം അനുസരിച്ച് ആറ് മാസം വരെ തടവോ അതല്ലെങ്കില്‍ അപരിമിതമായ തുകയുടെ പിഴയോ ആയിരിക്കും ശിക്ഷ. പൊതുജനങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ നടത്തുന്നതിന് നല്‍കുന്ന ശിക്ഷക്ക് സമാനമായ ശിക്ഷയാണ് കടകളില്‍ കയറി അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മോഷ്ടിക്കുന്നതിനും ലഭിക്കുക.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, ചില്ലറ വില്‍പന മേഖലയിലെ ജീവനക്കാര്‍ക്ക് നേരെയുള്ള
More »
പ്രകൃതിദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനവും വിളവെടുപ്പിനു തിരിച്ചടി; യുകെയില്‍ ഭക്ഷ്യക്ഷാമത്തിന് സാധ്യത
പ്രകൃതിദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനവും മൂലം യുകെയില്‍ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും മോശം വിളവെടുപ്പ്. ഇത് ഭക്ഷ്യക്ഷാമത്തിനും ഭക്ഷ്യ വിലക്കയറ്റത്തിനും വഴിവയ്ക്കുമെന്ന മുന്നറിയിപ്പുകള്‍ വരുന്നുണ്ട്. തുടര്‍ച്ചയായുള്ള കനത്ത മഴ മൂലം ചില മേഖലകളിലെ കൃഷിയിടങ്ങളില്‍ വിളവെടുപ്പ് അസാധ്യമായത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ഭക്ഷ്യ വസ്തുക്കളുടെ ദൗര്‍ബല്യത്തിന് വഴി തെളിക്കും എന്ന് അവര്‍ പറയുന്നു.
അസാധാരണമായ അളവിലുള്ള മഴയും, 11 ഓളം ശക്തിയേറിയ കൊടുങ്കാറ്റുകളും വലിയൊരു ഭാഗം കൃഷിയിടങ്ങളെ വെള്ളത്തില്‍ മുക്കി. കഴിഞ്ഞ സെപ്റ്റംബറിനും, റെക്കോര്‍ഡ് ചെയ്യപ്പെട്ടതില്‍ ഏറ്റവുമധികം മഴ ലഭിച്ച 18 മാസങ്ങള്‍ക്കും ശേഷം ബ്രിട്ടന്റെ സ്ഥിതി ഇതാണ്. ഇപ്പോഴും കൊടുങ്കാറ്റും പേമാരിയും തുടരുന്നു.
ഗോതമ്പിന്റെ ഉത്പാദനത്തില്‍ 15 ശതമാനം കുറവുണ്ടാകുമെന്നാണ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചറല്‍
More »
എന്‍എച്ച്എസ് ലിംഗമാറ്റ നടപടിക്രമങ്ങള്‍ക്കെതിരെ സ്വതന്ത്ര റിവ്യൂ റിപ്പോര്‍ട്ട്
എന്‍എച്ച്എസ് ലിംഗമാറ്റ നടപടിക്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി സ്വതന്ത്ര റിവ്യൂ റിപ്പോര്‍ട്ട്. നാല് വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് എന്‍എച്ച്എസിലെ ലിംഗമാറ്റ ചികിത്സയെ കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രം പുറത്ത് വന്നിരിക്കുന്നത്. കുട്ടികള്‍ക്കും, യുവാക്കള്‍ക്കും നല്‍കുന്ന ചികിത്സകളില്‍ വ്യക്തമായ പ്രശ്‌നങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ് മുന്‍നിര കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ഹില്ലാരി ക്ലാസിന്റെ കണ്ടെത്തല്‍.
എന്‍എച്ച്എസ് നല്‍കുന്ന ലിംഗമാറ്റ സേവനങ്ങളില്‍ കാതലായ മാറ്റമാണ് റിവ്യൂ ആവശ്യപ്പെടുന്നത്. ഡോ. കാസിന്റെ ഇടക്കാല റിപ്പോര്‍ട്ട് പുറത്തുവന്നതോടെ 2022 ഫെബ്രുവരിയില്‍ ഈ സേവനങ്ങള്‍ നല്‍കിവന്ന ലണ്ടനിലെ ടാവിസ്റ്റോക് & പോര്‍ട്മാന്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് അടച്ചിരുന്നു. കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി.
കൂടാതെ കഴിഞ്ഞ മാസം
More »
ബ്രാഡ്‌ഫോര്‍ഡില്‍ 27 കാരിയെ കുത്തി കൊലപ്പെടുത്തിയ 25 കാരന്‍ പിടിയില്‍
കൈകുഞ്ഞിനൊപ്പം ഷോപ്പിങ് നടത്തവേ ബ്രാഡ്‌ഫോര്‍ഡില്‍ 27 കാരിയായ കുല്‍സുമ അക്തര്‍ എന്ന യുവതി കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന 25 കാരനായ യുവാവ് ഹബിബുര്‍ മാസും പിടിയില്‍ . കഴിഞ്ഞ ദിവസം യുവാവിന്റെ ചിത്രം പുറത്തുവിട്ടതോടെയാണ് അറസ്റ്റ് നടന്നത്.
യുകെയില്‍ യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ ബംഗ്ലാദേശ് സ്വദേശിയാണ് ഹബിബുര്‍ മാസൂമെന്ന് വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ പൊലീസ് പറഞ്ഞു. ബെക്കിങ്ഹാംഷെയറിലെ എയില്‍സ്ബറിയില്‍ വച്ചായിരുന്നു അറസ്റ്റ്.
പ്രതിയെ സഹായിച്ചുവെന്ന് സംശയിക്കുന്ന മറ്റൊരു യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ അഞ്ച് മാസം പ്രായമായ കുഞ്ഞിന് അരികില്‍ തെരുവില്‍ കൊല്ലപ്പെട്ട നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. പ്രതി കുഞ്ഞിന്റെ അച്ഛനാണെന്നും യുവതിയെ ആക്രമിച്ച കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാളാണെന്നും
More »
യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ഉഴവൂര്‍ സ്വദേശി കുഴഞ്ഞുവീണു മരിച്ചു
യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ഉഴവൂര്‍ സ്വദേശിയും പ്രമുഖ ഫോട്ടോഗ്രാഫറുമായ അജോ ജോസഫ് (41) അന്തരിച്ചു. അജോയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രഭാത ഭക്ഷണം കഴിക്കവേ പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഫോണ്‍ ചെയ്തിട്ട് മറുപടിയില്ലാത്തതിനാല്‍ അടുത്ത മുറികളില്‍ താമസിക്കുന്നവര്‍ വന്നു നോക്കിയപ്പോഴാണ് അജോയെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പാരാമെഡിക്കല്‍സിന്റെ സേവനം തേടിയെങ്കിലും മരണം സംഭവിച്ചു.
ഉഴവൂരിലെ ആദ്യകാല ഫോട്ടോ സ്റ്റുഡിയോ ആയ അജോ സ്റ്റുഡിയോ ഉടമ ജോസെഫിന്റെ മകനാണ് അജോ. ഒരു പതിറ്റാണ്ട് മുന്‍പ് യുകെയില്‍ എത്തിയ അജോ പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങുക ആയിരുന്നു . അവിടെയെത്തി ഏറെക്കാലം അജോ സ്‌റുഡിയോയോയുടെ മേല്‍നോട്ടത്തിലും സജീവമായി. കോവിഡിന് ശേഷം ഡിജിറ്റല്‍ ഫോട്ടോഗ്രാഫി രംഗത്ത് ഉണ്ടായ ബിസിനസ് ശോഷണം അജോയെയും
More »