യു.കെ.വാര്‍ത്തകള്‍

യുകെയില്‍ തൊഴിലില്ലായ്മ 5 ശതമാനത്തിലേക്ക്; ജോബ് വേക്കന്‍സികള്‍ 5 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
യുകെയിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതായി സ്ഥിരീകരിച്ച് ഔദ്യോഗിക കണക്കുകള്‍. ജോബ് വേക്കന്‍സികള്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലേക്ക് എത്തിയെന്നതും ജോലിക്കാരെ സംബന്ധിച്ച് പ്രധാന ആഘാതമാണ്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പ്രകാരം 2026 ജനുവരിക്കും, മാര്‍ച്ചിനും ഇടയില്‍ തൊഴിലില്ലായ്മ നിരക്ക് 5 ശതമാനത്തിലാണ്. ഏപ്രില്‍ മാസത്തിലെ 4.9 ശതമാനത്തില്‍ നിന്നുമാണ് ഈ വര്‍ധന. ഒരു വര്‍ഷം മുന്‍പത്തെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 0.5 ശതമാനം വര്‍ധനയാണ് ഇത്. അതേസമയം, കഴിഞ്ഞ മാസം പേറോളിലുള്ള ജോലിക്കാരുടെ എണ്ണത്തില്‍ 0.3% ഇടിവും രേഖപ്പെടുത്തി. യുകെയിലെ വേക്കന്‍സികളുടെ എണ്ണം ഫെബ്രുവരിക്കും, ഏപ്രിലിനും ഇടയില്‍ 705,000 എന്ന നിലയിലേക്കും കുറഞ്ഞു. ഇതിന് മുന്‍പുള്ള മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 28,000 വേക്കന്‍സികളുടെ കുറവാണിത്. 2021ന് ശേഷം ആദ്യമായാണ് ഇത്രയും താഴ്ന്ന നിലയിലേക്ക് തൊഴിലവസരങ്ങള്‍ എത്തുന്നത്.

More »

യാത്രക്കാര്‍ക്ക് ആശ്വാസം; ലണ്ടന്‍ ട്യൂബ് സമരം റദ്ദ് ചെയ്തു
ലണ്ടന്‍ ഭൂഗര്‍ഭ റെയില്‍ ഡ്രൈവര്‍മാരുടെ ഇന്ന് മുതല്‍ തുടങ്ങാനിരുന്ന സമരം വേണ്ടെന്ന് വെച്ചതായി ആര്‍ എം ടി യൂണിയന്‍ അറിയിച്ചു. ഇന്ന് (ചൊവ്വാഴ്ച്ച) ഉച്ച മുതല്‍ 24 മണിക്കൂര്‍ നേരത്തെ സമരമായിരുന്നു ആര്‍ എം ടി പ്രഖ്യാപിച്ചിരുന്നത്. സമരം ഉണ്ടായിരുന്നെങ്കില്‍ ഈയാഴ്ച്ച കുറഞ്ഞത് നാല് ദിവസത്തോളം യാത്രാ തടസ്സങ്ങള്‍ ഉണ്ടാകുമായിരുന്നു എന്നാണ് കണക്കാക്കിയിരുന്നത്. തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഗണിക്കാമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ ഉറപ്പ് നല്‍കിയതിനാലാണ് അവസാന നിമിഷം സമരം പിന്‍വലിക്കുന്നതെന്നും യൂണിയന്‍ വക്താവ് അറിയിച്ചു. തര്‍ക്കങ്ങള്‍ തീര്‍ന്നിട്ടില്ലെന്നും, തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കില്‍ വീണ്ടും സമരങ്ങളുടെ ഒരു ശൃംഖല തന്നെ ഉണ്ടാകുമെന്നും യൂണിയന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ജൂണ്‍ 16 നും 19 നും പണിമുടക്കുമെന്നും നേരത്തെ

More »

യുകെയില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു
യുകെയില്‍ മലയാളി സമൂഹത്തിനു വേദനയായി യുവാവ് കുഴഞ്ഞു വീണു മരിച്ചു. തിരുവല്ല വളഞ്ഞവട്ടം സ്വദേശി അജയ് പോള്‍ വര്‍ഗീസ് (41) ആണ് മരിച്ചത്. ജോലിക്കിടെ അസ്വസ്ഥത തോന്നി വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങവേയാണ് കുഴഞ്ഞുവീണത്. നോട്ടിംഗ്ഹാം ക്വീന്‍സ് മെഡിക്കല്‍ സെന്ററിലെ ജീവനക്കാരനായ അജയ് പോള്‍ വര്‍ഗീസിന് നൈറ്റ്‌ ഷിഫ്റ്റില്‍ ജോലി ചെയ്യുമ്പോള്‍ ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുവാന്‍ പാര്‍ക്കിങ്ങിലേക്ക് എത്തുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഒറ്റയ്ക്ക് മടങ്ങാതെ ഇരിക്കുവാന്‍ സഹപ്രവര്‍ത്തകര്‍ ഭാര്യയെയും ജോലി സ്ഥലത്തേക്ക് വിളിച്ചു വരുത്തിയിരുന്നു. ഉടന്‍ തന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ്‌ മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. 2022 ലാണ് അജയ് പോള്‍ വര്‍ഗീസ് യുകെയില്‍ കുടുംബമായി എത്തുന്നത്. ഭാര്യ : ശ്യാമ

More »

യുകെ ഭവനവിപണിയ്ക്ക് സമയദോഷം; 32% വരെ വില കുറച്ച് വില്‍ക്കാന്‍ വില്‍പ്പനക്കാര്‍; വാങ്ങാനാളില്ല
യുകെ ഭവനവിപണി കടുപ്പമേറിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വിപണിയിലെ അസ്വസ്ഥത മനസ്സിലാക്കുന്നതിനാല്‍ വീട് വാങ്ങാന്‍ ആളുകളെ കിട്ടുന്നത് ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. ഈ ഘട്ടത്തില്‍ വീട് എങ്ങനെയെങ്കിലും വില്‍ക്കാനായി വില വന്‍തോതില്‍ കുറയ്ക്കാന്‍ ഉടമകള്‍ തയ്യാറാകുന്നുവെന്നാണ് റൈറ്റ്മൂവ് വെളിപ്പെടുത്തുന്നത്. വീട് ലിസ്റ്റ് ചെയ്യുമ്പോള്‍ ആത്മവിശ്വാസക്കൂടുതല്‍ കാരണം വലിയ വിലയിടുകയും, ഇത് വീട് വില്‍പ്പന വൈകിക്കുകയും ചെയ്യുന്നതായി പ്രോപ്പര്‍ട്ടി ലിസ്റ്റിംഗ് കമ്പനി വ്യക്തമാക്കുന്നു. ഇതിനൊടുവില്‍ വീട് വില്‍ക്കുന്ന വില ആവശ്യപ്പെട്ടതിന്റെ 32 ശതമാനം കുറച്ച് നല്‍കുകയും ചെയ്യുന്നതിലാണ് കലാശിക്കുന്നത്. സപ്ലൈയും, ഡിമാന്‍ഡും തമ്മിലുള്ള അസന്തുലിതാവസ്ഥ 2015ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഇതോടെ വിപണി കൂടുതല്‍ മത്സരാത്മകമായി മാറിയിട്ടുണ്ട്. വീട് വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍

More »

സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാനുള്ള മത്സരത്തില്‍ ഇറങ്ങുമെന്ന് വെസ് സ്ട്രീറ്റിംഗ്
കീര്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാനുള്ള നേതൃ തെരഞ്ഞെടുപ്പ് വന്നാല്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി മുന്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. ആശയ പോരാട്ടം ഉണ്ടാകണമെന്നും ആശയങ്ങളുടെ പേരില്‍ ചര്‍ച്ച ചെയ്ത് പുതിയ നേതൃത്വം വരണമെന്നും വെസ് സ്ട്രീറ്റിംഗ് പറയുന്നു. ലേബര്‍ സര്‍ക്കാര്‍ അധികാരമേറിയ ശേഷം പല മേഖലകളിലും വ്യക്തമായ നടപടികള്‍ ഉണ്ടായില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അശയങ്ങള്‍ പങ്കുവയ്ക്കാനുള്ള അവസരം പോലും ഇല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ശൈത്യ കാല ഇന്ധന സഹായം കുറച്ചത് തെറ്റായ തീരുമാനമായി. പാര്‍ട്ടിക്കുള്ളില്‍ സ്വതന്ത്ര നയ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടന്‍ കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിക്കണമെന്നും ബ്രക്‌സിറ്റ് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും യൂറോപ്യന്‍ യൂണിയന്റെ ഭാഗമാകണം. ബ്രിട്ടന്റെ

More »

ലണ്ടനിലെ പ്രതിഷേധ റാലികളില്‍ 43 പേര്‍ അറസ്റ്റില്‍; പതിനായിരങ്ങള്‍ തെരുവിലിറങ്ങി
ലണ്ടനെ അക്ഷരാര്‍ത്ഥത്തില്‍ നിറച്ച് പതിനായിരങ്ങള്‍ നിറഞ്ഞ പ്രതിഷേധ റാലികള്‍. വന്‍ സുരക്ഷാ വിന്യാസത്തിനിടയിലും ശനിയാഴ്ച റാലികള്‍ നേര്‍ക്കു നേരെത്തി. തീവ്ര വലതുപക്ഷ നേതാവ് ടോമി റോബിന്‍സണ്‍ നയിച്ച യുണൈറ്റ് ദി കിംഗ്ഡം റാലിയും പലസ്തീന്‍ അനുകൂലികളുടെ നഖ്ബ ദിന പ്രതിഷേധവുമാണ് നഗരത്തില്‍ അരങ്ങേറിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നാലായിരത്തിലേറെ പൊലീസും ഡ്രോണുകളും സേനാഅംഗങ്ങളും ഉള്‍പ്പെടെ അണിനിരന്നു. ബ്രിട്ടീഷ് പതാകകളും മേക്ക് ഇംഗ്ലണ്ട് ഗ്രേറ്റ് എഗെയ്ന്‍ തൊപ്പികളും അണിഞ്ഞു വന്ന പ്രതിഷേധക്കാര്‍ സ്റ്റാര്‍മറിനെതിരെ മുദ്രാവാക്യം വിളിച്ചു. മറുവശത്ത് പലസ്തീന്‍ അനുകൂലികള്‍ ഫ്രീ പലസ്തീന്‍, സ്മാഷ് ദി ഫൈര്‍ റൈറ്റ് എന്നിങ്ങനെ വിവിധ ബാനറുകളുയര്‍ത്തിയാണ് പ്രതിഷേധിച്ചത്. മുന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ റാലിയുടെ ഭാഗമായി. പ്രതിഷേധങ്ങള്‍ക്കിടെ വിവിധ സംഭവങ്ങളില്‍ 43 പേര്‍ അറസ്റ്റിലായി. വിദ്വേഷ

More »

വന്‍ പ്രതിഷേധ റാലി; ലണ്ടന്‍ കടുത്ത സുരക്ഷാ വലയത്തില്‍
ലണ്ടനില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന വന്‍ പ്രതിഷേധ റാലികളെ മുന്നില്‍കണ്ട് വിദ്വേഷ പ്രസംഗങ്ങള്‍ക്കും അക്രമ പ്രേരണകള്‍ക്കും എതിരെ കടുത്ത നടപടിയുമായി അധികൃതര്‍. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഏകദേശം 4.5 മില്യണ്‍ പൗണ്ട് ചെലവിലുള്ള വന്‍ സുരക്ഷാ ഓപ്പറേഷനാണ് മെട്രോപൊളിറ്റന്‍ പൊലീസ് തയ്യാറാക്കിയിരിക്കുന്നത്.പ്രധാനമന്ത്രി കീര്‍ സ്റ്റര്‍മര്‍ രാജ്യത്തിന്റെ 'ആത്മാവിനായുള്ള പോരാട്ടം' തന്നെയാണ് നടക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കി. വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലണ്ടനില്‍ ഞായറാഴ്ച ഏകദേശം 80,000 പേര്‍ വിവിധ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍. അതേ ദിവസം തന്നെ എഫ് എ കപ്പ് ഫൈനല്‍ നടക്കുന്നതിനാല്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ അതീവ ശക്തമാക്കിയിട്ടുണ്ട്. വലതുപക്ഷ പ്രവര്‍ത്തകനായ ടോമി റോബിന്‍സണ്‍ നയിക്കുന്ന യൂണൈറ്റ് ദി കിങ്ഡം റാലിയും,

More »

ജീവിതച്ചെലവ് പ്രതിസന്ധി നേരിടാന്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന റീവ്‌സ് ഉപേക്ഷിക്കുമെന്ന് സൂചന
ഇറാനിലെ അമേരിക്കന്‍, ഇസ്രയേല്‍ യുദ്ധത്തിന്റെ പരിണിതഫലമായി യുകെ ജനതയും ജീവിതച്ചെലവ് പ്രതിസന്ധിയില്‍. ലോകത്തിലെ സാമ്പത്തിക മേഖല മുഴുവന്‍ ഇതിന്റെ ആഘാതം നേരിടുകയാണ്. പോക്കറ്റ് കവരുന്ന വിലക്കയറ്റം ജനങ്ങളെ സാരമായി ബാധിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനവുമായി രംഗത്തിറങ്ങുകയാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ഏറെ കാത്തിരിപ്പിനൊടുവില്‍ അടുത്ത ആഴ്ച ജീവിതച്ചെലവ് പ്രതിസന്ധിയെ നേരിടാനുള്ള പാക്കേജ് റീവ്‌സ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ യുദ്ധം വിലക്കയറ്റം സൃഷ്ടിക്കുമ്പോള്‍ കുടുംബങ്ങളെയും, ബിസിനസ്സുകളെയും സഹായിക്കാനുള്ള പദ്ധതികളാണ് ചാന്‍സലറുടെ മനസ്സിലുള്ളത്. കുടുംബങ്ങളെ സപ്പോര്‍ട്ട് ചെയ്യാനായി വിവിധ നടപടികള്‍ വികസിപ്പിക്കാന്‍ ചാന്‍സലര്‍ ട്രഷറി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം എനര്‍ജി ബില്ലുകളില്‍ എല്ലാവര്‍ക്കും കണ്ണടച്ച് സഹായം നല്‍കുന്നതിന് പകരം

More »

രണ്ട് സ്‌കൂളുകളില്‍ കൂടി മെനിഞ്ചൈറ്റിസ് ബാധ കണ്ടെത്തി; ജാഗ്രതയോടെ യുകെ
യുകെയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി മെനിഞ്ചൈറ്റിസ് ബാധിച്ച് മരണമടഞ്ഞ വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുന്‍പ് , മറ്റ് രണ്ട് സ്‌കൂളുകളില്‍ കൂടി രോഗബാധ കണ്ടെത്തിയത് ആശങ്ക പരത്തി. റീഡിംഗിലും, ബെര്‍ക്ക്ഷയറിലും, രണ്ട് വിദ്യാര്‍ത്ഥികള്‍ മെനിഞ്ചൈറ്റിസ് ബാധിച്ച് ചികിത്സയിലാണെന്ന് യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യു കെ എച്ച് എസ് എ) സ്ഥിരീകരിച്ചു. അതിലൊരാള്‍ റീഡിംഗ്, ബ്ലൂ കോട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥിയും മറ്റെയാള്‍ ഹൈഡൗണ്‍ സെക്കന്‍ഡറി സ്‌കൂള്‍ ആന്‍ഡ് സിക്‌സ്ത് ഫോം സെന്ററിലെ വിദ്യാര്‍ത്ഥിയുമാണെന്നും യു കെ എച്ച് എസ് എ വ്യക്തമാക്കിയിട്ടുണ്ട്. റീഡിംഗില്‍ നിന്നു തന്നെയുള്ള, ഓക്‌സ്‌ഫോര്‍ഡിലെ, ഹെന്‍ലി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു ഇതേ രോഗം ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച്ച മരണത്തിനു കീഴടങ്ങിയത്. ഈ മൂന്ന് വിദ്യാര്‍ത്ഥികളും പരസ്പരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്ന് അധികൃതര്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions