18 മാസം കഴിഞ്ഞിട്ടും ഭര്‍ത്താവായ കൊലയാളിയെ പിടികൂടാനായില്ല; നീതി തേടി ഹര്‍ഷിത ബ്രെല്ലയുടെ കുടുംബം യുകെയില്‍
ഇന്ത്യക്കാരിയായ 24-കാരി ഹര്‍ഷിത ബ്രെല്ല കൊല്ലപ്പെട്ടിട്ട് 18 മാസം തികയുമ്പോഴും കൊലയാളിയായ ഭര്‍ത്താവ് ഒളിവില്‍. ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ പങ്കജ് ലാംബ ഇവരുടെ മൃതദേഹം കാറിന്റെ ഡിക്കിയിലാക്കി നൂറ് മൈല്‍ അകലെ ഈസ്റ്റ് ലണ്ടനില്‍ ഉപേക്ഷിച്ച ശേഷം ഇന്ത്യയിലേക്ക് മുങ്ങിയെന്നാണ് കരുതുന്നത്. ഒന്നര വര്‍ഷം പിന്നിടുമ്പോഴും ഇയാള്‍ പിടിയിലായിട്ടില്ല.
യുകെയിലെയും, ഇന്ത്യയിലെയും അധികൃതര്‍ കൊലപാതകത്തില്‍ കാര്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ ബ്രെല്ലയുടെ കുടുംബം പരാതിപ്പെടുന്നത്. നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് 18 മാസത്തിന് ശേഷം കുടുംബം ഇന്ത്യയില്‍ നിന്നും യുകെയിലേക്ക് എത്തിയിരിക്കുകയാണ്.
നോര്‍ത്താംപ്ടണ്‍ഷയറിലെയും, ഈസ്റ്റ് ലണ്ടനിലെയും മകളുടെ സാന്നിധ്യം ഉണ്ടായിരുന്ന ഇടങ്ങള്‍ സന്ദര്‍ശിക്കാന്‍ കൂടിയാണ് കുടുംബം എത്തിയത്. 'വിളിക്കുമ്പോള്‍, മമ്മിയെ ഞാന്‍ ഇവിടെ കൊണ്ടുവരുമെന്ന്
More »
ഹോട്ടല്‍ താമസത്തിന് അധിക നികുതി; സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം
ലണ്ടന്‍ : അവധിക്കാല യാത്രകള്‍ക്കും ഹോട്ടല്‍ താമസങ്ങള്‍ക്കും അധിക നികുതി ഏര്‍പ്പെടുത്താനുള്ള ലേബര്‍ സര്‍ക്കാരിന്റെ പുതിയ നീക്കം യുകെയിലെ ടൂറിസം മേഖലയിലും സാധാരണ കുടുംബങ്ങളിലും ആശങ്ക ഉയര്‍ത്തുന്നു. ഓവര്‍ നൈറ്റ് വിസിറ്റര്‍ ലെവി ബില്‍ എന്ന നിയമപ്രമേയത്തിലൂടെയാണ് രാത്രി താമസങ്ങള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാന്‍ ഇംഗ്ലണ്ടിലെ പ്രാദേശിക മേയര്‍മാര്‍ക്ക് അധികാരം നല്‍കാനുള്ള പദ്ധതി മുന്നോട്ടുവയ്ക്കുന്നത്.
ഹോട്ടല്‍ താമസച്ചെലവിന് മുകളില്‍ ഈടാക്കുന്ന അധിക സര്‍ചാര്‍ജ് പ്രാദേശിക അടിസ്ഥാനസൗകര്യ വികസനത്തിനും ടൂറിസം പദ്ധതികള്‍ക്കുമായി ഉപയോഗിക്കുമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ ജീവിതച്ചെലവ് ഇതിനകം ഉയര്‍ന്ന സാഹചര്യത്തില്‍ പുതിയ നികുതി കുടുംബങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തികഭാരം സൃഷ്ടിക്കുമെന്നാണ് വിമര്‍ശനം. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നുതന്നെ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
More »
എഐ ഉപയോഗിച്ച് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുണ്ടാക്കി ബ്ലാക്ക് മെയിലിങ്; പരാതികളില്‍ 36% വര്‍ധന
കുട്ടികളെ ലക്ഷ്യമിട്ട് എഐ ഉപയോഗിച്ചുള്ള അശ്ലീല ചിത്രങ്ങള്‍ സൃഷ്ടിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്നത് വര്‍ധിക്കുന്നതായി കുട്ടികളുടെ സംരക്ഷണ സംഘടനയായ എന്‍എസ്പിസിസി. പരാതികളില്‍ 36 ശതമാനം വര്‍ധനവുണ്ടെന്ന് സംഘടനയുടെ ചൈല്‍ഡ് ലൈന്‍ സേവം വ്യക്തമാക്കുന്നു.
പല കേസുകളിലും ബ്ലാക്ക്‌മെയില്‍ ഭീഷണികള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തിനിടെ ഓണ്‍ലൈന്‍ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് 2,444 കൗണ്‍സിലിംഗ് സെഷനുകള്‍ നടന്നപ്പോള്‍, അതില്‍ 1,043 സെഷനുകളില്‍ ബ്ലാക്ക്‌മെയില്‍ പരാതി ഉയര്‍ന്നിരുന്നു.
കുട്ടികളെ വലയിലാക്കാന്‍ കുറ്റവാളികള്‍ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൗമാരക്കാരിയായ പെണ്‍കുട്ടിയെന്ന വ്യാജേന സമീപിച്ച് സ്വകാര്യ ചിത്രങ്ങള്‍ കൈപ്പറ്റല്‍, പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തല്‍, കുട്ടികളുടെ ഫോട്ടോകള്‍ എഐ ഉപയോഗിച്ച്
More »
ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് രാജിവെച്ചു; സ്റ്റാര്‍മര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദം
ലേബര്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലഹം രൂക്ഷമാക്കി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് കാബിനറ്റ് സ്ഥാനം രാജിവെച്ചു. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് സമ്മര്‍ദം കടുപ്പിക്കുന്നതിന്റെ ഭാഗമാണ് രാജി. അതേസമയം ഇതിലൊന്നും കുലുങ്ങാതെ പിടിച്ചുനില്‍ക്കാനാണ് സ്റ്റാര്‍മറുടെ ശ്രമം.
ഒരു നേതാവും നേതൃപദവിക്കായി ആവശ്യത്തിനുള്ള എംപിമാരുടെ പിന്തുണ നേടിയിട്ടില്ലെന്നതാണ് ഇതില്‍ സുപ്രധാനം. രാജിവെച്ച സ്ട്രീറ്റിംഗും താന്‍ നേതൃപോരാട്ടത്തിലുണ്ടാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ ലേബര്‍ പാര്‍ട്ടിയില്‍ മറ്റൊരു നേതാവ് രൂപം കൊള്ളേണ്ട സാഹചര്യമാണ് ഉടലെടുക്കുന്നത്.
ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമിന്റെ വരവിനായാണ് പാര്‍ട്ടി അംഗങ്ങള്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. ഇദ്ദേഹത്തിന് പാര്‍ലമെന്റിലേക്ക് വഴിയൊരുക്കാന്‍ മേക്കര്‍ഫീല്‍ഡ് എംപി
More »
ഇറാന്‍ യുദ്ധം ജനജീവിതത്തെ ദുരിതത്തിലാക്കി; യുകെയില്‍ കുടുംബങ്ങള്‍ അതിവേഗം ചെലവ് ചുരുക്കുന്നു
മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങി. ജീവിതച്ചെലവ് പ്രതിസന്ധി കുതിക്കുമെന്ന ആശങ്കയില്‍ യുകെയില്‍ കുടുംബങ്ങള്‍ അതിവേഗം ചെലവ് ചുരുക്കുകയാണ്. 16 മാസത്തിനിടെയുള്ള ഏറ്റവും വേഗത്തിലുള്ള ചെലവുചുരുക്കലാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.
യുകെയുടെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നായ ബാര്‍ക്ലേസാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. യുകെയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ട്രാന്‍സാക്ഷനുകളില്‍ 40 ശതമാനവും ബാര്‍ക്ലേസാണ് നടത്തുന്നത്. കഴിഞ്ഞ മാസം 0.1% ഇടിവാണ് കാര്‍ഡ് ഇടപാടുകളില്‍ വരുത്തിയിരിക്കുന്നത്. 2024 നവംബറിന് ശേഷം ആദ്യമായാണ് ഈ ഇടിവ്.
അത്യാവശ്യമില്ലാത്ത ചെലവുകള്‍ 0.3 ശതമാനമാണ് കുറച്ചത്. യാത്രാ ചെലവുകള്‍ ഏപ്രില്‍ മാസം 5.7 ശതമാനം കുറച്ചപ്പോള്‍, എയര്‍ലൈന്‍ ചെലവുകള്‍ 8.3 ശതമാനവും കുറഞ്ഞു. ഭക്ഷണം, പാനീയം എന്നിവയുടെ ചെലവും സാരമായി താഴ്ന്നിട്ടുണ്ട്.
കുടുംബങ്ങള്‍ തങ്ങളുടെ പുറത്തുള്ള ചെലവുകള്‍
More »
യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ക്ലെയിമുകള്‍ സര്‍വകാല റെക്കോര്‍ഡില്‍; ജോലി ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ ഇടിവ്
യുകെ ജനതയെ ജോലി ചെയ്യിക്കാനുള്ള ലേബറിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ക്ലെയിം നേടുന്നവരുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡായ 8.3 മില്ല്യണില്‍ എത്തിയതോടെയാണ് ജനങ്ങളില്‍ നല്ലൊരു ശതമാനവും ആനുകൂല്യങ്ങളില്‍ സുഖമായി കഴിയുന്നത് തുടരുകയാണെന്ന് വ്യക്തമാകുന്നത്.
ഇതിനിടെ ഒരു ജോലിയുള്ളവരുടെ എണ്ണത്തില്‍ കുത്തനെ ഇടിവും രേഖപ്പെടുത്തിയെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ഇതോടെ ഈ ചെലവ് കൂടി വെല്‍ഫെയര്‍ ബജറ്റില്‍ വന്നുചേരുകയാണ്.
കേവലം 12 മാസം കൊണ്ട് ബെനഫിറ്റ് കൈപ്പറ്റുന്നവരുടെ എണ്ണത്തില്‍ 830,000 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായത്. 2025 ഫെബ്രുവരിയിലെ 7.5 മില്ല്യണില്‍ നിന്നുമാണ് ഈ ഫെബ്രുവരിയില്‍ 8 മില്ല്യണിലേറെ ആനുകൂല്യം നേടുന്നവരിലേക്ക് ഉയര്‍ന്നത്. ഇത് സര്‍വകാല റെക്കോര്‍ഡാണ്.
അതേസമയം, ആനുകൂല്യം നേടുന്നവരുടെ എണ്ണം ഉയരുമ്പോള്‍ ജോലിയുള്ളവരുടെ എണ്ണം വിപരീത ദിശയിലാണ് നീങ്ങുന്നത്.
More »
അപ്രതീക്ഷിതമായി വിട പറഞ്ഞ കാസര്‍ഗോഡ് സ്വദേശിക്ക് ടെല്‍ഫോര്‍ഡില്‍ അന്ത്യവിശ്രമം
മകനും കുടുംബത്തിനുമൊപ്പം ഈസ്റ്റര്‍ ആഘോഷിക്കാനായെത്തി അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയ കാസര്‍ഗോഡ് സ്വദേശിക്ക് ടെല്‍ഫോര്‍ഡില്‍ ഈ മാസം 30ന്അന്ത്യവിശ്രമം. ടെല്‍ഫോര്‍ഡില്‍ താമസിക്കുന്ന ആല്‍ബിന്റെ പിതാവ് ആന്റണി തോമസിന്റെ മൃതസംസ്‌കാര പ്രാര്‍ത്ഥനകള്‍ രാവിലെ 10 മണി മുതല്‍ ഔര്‍ ലേഡി ഓഫ് ദി റോസറി സൈന്റ്‌റ് ലുക്ക് പള്ളിയില്‍ വച്ച് നടത്തും. വ്യൂയിങ്ങിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം 12.30ന് ടെലിഫോര്‍ഡ് ക്രീമറ്റോറിയത്തില്‍ വച്ച് ശവദാഹം നടക്കും.
ടെല്‍ഫോര്‍ഡില്‍ താമസിക്കുന്ന മകന്‍ ആല്‍ബിന്റെ അടുത്ത് മാര്‍ച്ച് 22 ന് ഭാര്യ ജോളിയുമായി വന്നതായിരുന്നു ആന്റണി. യാതൊരു കുഴപ്പവുമില്ലായിരുന്ന ആന്റണിക്ക് ഈസ്റ്റര്‍ കഴിഞ്ഞ ഉടനെ കൈകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുകയും തുടര്‍ന്ന് വയ്യാതാകുകയും ചെയ്തു. ഉടനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകുകയും രോഗകാരണം അദ്ദേഹത്തിന്റ നട്ടെല്ലിലുണ്ടായ എപിഡ്യൂറല്‍ അബ്സെസ്സ് എന്നാണ് എന്ന് കണ്ടുപിടിക്കുകയും
More »
ലേബറില്‍ പൊട്ടിത്തെറി; നാലു മന്ത്രിമാര്‍ രാജിവച്ചു
ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനെതിരെ ലേബര്‍ പാര്‍ട്ടിക്കുള്ളിലെ പ്രതിഷേധം ശക്തമാകുന്നതിനിടെ മന്ത്രിസഭയില്‍ നിന്ന് നാലു മന്ത്രിമാര്‍ രാജിവച്ചു. സേഫ്ഗാര്‍ഡിംഗ് മിനിസ്റ്ററായിരുന്ന ജെസ് ഫിലിപ്‌സ് ഉള്‍പ്പെടെ രാജിവച്ചവര്‍ ജനങ്ങള്‍ പ്രതീക്ഷിച്ച മാറ്റം നിലവിലെ നേതൃത്വത്തില്‍ കാണുന്നില്ലെന്ന വിമര്‍ശനമാണ് ഉയര്‍ത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നിയമ നടപടികള്‍ പോലും വൈകുന്നതായി ജെസ് ഫിലിപ്‌സ് രാജിക്കത്തില്‍ കുറ്റപ്പെടുത്തി. വാക്കുകളല്ല, പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഡിവല്യൂഷന്‍, ഫെയ്ത്ത് ആന്‍ഡ് കമ്യൂണിറ്റീസ് മിനിസ്റ്ററായ മിയാറ്റ ഫാന്‍ബുലെ, വിക്ടിംസ് ആന്‍ഡ് വയലന്‍സ് എഗൈന്‍സ്റ്റ് വിമന്‍ ആന്‍ഡ് ഗേള്‍സ് മിനിസ്റ്ററായിരുന്ന അലക്‌സ് ഡേവിസ് ജോണ്‍സ് , മന്ത്രി സുബിര്‍ അഹമ്മദ് എന്നിവരും സ്റ്റാര്‍മര്‍ പിന്മാറാനുള്ള
More »
അമിതവണ്ണം മൂലം ബുദ്ധിമുട്ടി കുട്ടികള്‍; എന്‍എച്ച്എസ് കണക്കുകള്‍ ഞെട്ടിക്കുന്നത്
എന്‍എച്ച്എസ് പുറത്തിറക്കിയ പുതിയ കണക്കുകള്‍ പ്രകാരം ഗുരുതരമായ അമിതവണ്ണ പ്രശ്‌നങ്ങളുള്ള ആയിരക്കണക്കിന് കുട്ടികള്‍ക്ക് പ്രത്യേക ചികിത്സ നല്‍കേണ്ട സാഹചര്യം ഉണ്ടായതായി റിപ്പോര്‍ട്ട്. 2021ല്‍ ആരംഭിച്ച കോമ്പ്‌ലിക്കേഷന്‍സ് ഫോര്‍ എക്‌സസ് വെയ്റ്റ് ക്ലിനിക്കുകളില്‍ ഇതുവരെ 6,497 കുട്ടികളും കൗമാരക്കാരും ചികിത്സ തേടിയിട്ടുണ്ട്.
ചികിത്സ ലഭിച്ചവരില്‍ 423 പേര്‍ വെറും നാല് വയസ്സുകാരാണ്. ഇവരുടെ ശരാശരി ഭാരം 33 കിലോഗ്രാം ആയിരുന്നു - സാധാരണയായി 10 വയസ്സുകാരുടെ ഭാരത്തിനോടടുത്തത്. അഞ്ച് മുതല്‍ എട്ട് വയസ് വരെ പ്രായമുള്ള 1,088 കുട്ടികളും, ഒന്‍പത് മുതല്‍ 12 വരെ പ്രായമുള്ള 1,791 കുട്ടികളും, 13 മുതല്‍ 17 വരെ പ്രായമുള്ള 3,137 പേരും ക്ലിനിക്കുകളില്‍ ചികിത്സ നേടി.
ഈ കുട്ടികളില്‍ പലര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തി. ഏകദേശം 17 ശതമാനത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും രക്തത്തിലെ കൊഴുപ്പ് അസാധാരണതയും കണ്ടെത്തിയപ്പോള്‍, 6 ശതമാനം
More »