യു.കെ.വാര്‍ത്തകള്‍

ബജറ്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സില്‍ കൂടുതല്‍ വെട്ടിക്കുറയ്ക്കലുകള്‍ ഉണ്ടായിരികുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി
അടുത്ത ആഴ്ചയിലെ ബജറ്റില്‍ കൂടുതല്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കലുകള്‍ ഉണ്ടാകുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി റിഷി സുനാക്. അബെര്‍ഡീനില്‍ സ്‌കോട്ടിഷ് ടോറി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി. യുകെയിലെ ജോലി ചെയ്യുന്ന ആളുകളുടെ ജീവിതം കൂടുതല്‍ എളുപ്പമാക്കി മാറ്റാനാണ് ആഗ്രഹിക്കുന്നതെന്ന് സുനാക് വ്യക്തമാക്കി. സ്‌കോട്ട്‌ലണ്ടിലെ

More »

എലിസബത്ത് രാജ്ഞിയുടെ റേഞ്ച് റോവര്‍ ലേലത്തില്‍ പിടിച്ച് ഇന്ത്യന്‍ വ്യവസായി
ലണ്ടന്‍ : എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന റേഞ്ച് റോവര്‍ കാര്‍ ലേലത്തിലൂടെ സ്വന്തമാക്കി ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ യോഹാന്‍ പൂനവാല. 2016 മുതല്‍ ബക്കിങ്ഹാം കൊട്ടാരത്തിന്റെ ഭാഗമായിരുന്ന റോയര്‍ ബ്ലൂ നിറമുള്ള കാറാണ് യോഹാന്‍ പൂനവാല സ്വന്തമാക്കിയത്. എന്നാല്‍ ലേല തുക എത്രയായിരുന്നുവെന്ന് പൂനവാല വെളിപ്പെടുത്തിയിട്ടില്ല. ചരിത്ര പ്രാധാന്യമുള്ള വാഹനങ്ങള്‍ യോഹാന്‍ പൂനവാല

More »

5% ഡെപ്പോസിറ്റില്‍ 95% മോര്‍ട്ട്‌ഗേജ് ; യുകെയില്‍ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സുവര്‍ണാവസരം
ഉയര്‍ന്ന വാടക കൊടുത്ത് താമസിക്കുന്നവര്‍ക്ക് യുകെയില്‍ സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സുവര്‍ണാവസരം. വാടകയ്ക്ക് ലഭ്യമായ പ്രോപ്പര്‍ട്ടികളുടെ എണ്ണം കുറവായത് കൊണ്ട് തന്നെ വാടക നിരക്കുകള്‍ ഉയര്‍ന്ന നിരക്കിലാണ്. ഏത് വിധത്തിലും ലാഭം കൊയ്യാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് ശ്രമിക്കുമ്പോള്‍ അഡ്ജസ്റ്റ് ചെയ്ത് ജീവിച്ച് പോകേണ്ട ഗതികേടിലാണ് വാടകക്കാര്‍. എന്നാല്‍ ഇനി

More »

ഗാറ്റ്‌വിക്ക് വിമാനത്താവളത്തിന് സമീപം 15 കാറുകള്‍ കൂട്ടിയിടിച്ച് 34 പേര്‍ക്ക് പരുക്ക്
വെള്ളിയാഴ്ച രാത്രി കൊടുങ്കാറ്റും ശക്തമായ മഴയ്ക്കും ഇടെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിന് സമീപം 15 കാറുകള്‍ കൂട്ടിയിടിച്ച് 34 പേര്‍ക്ക് പരിക്കേറ്റു. സസെക്‌സിലെ എം23-ല്‍ ക്രൗളിയ്ക്കും, ഹോര്‍ഷാമിനും ഇടയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചതോടെ നിരവധി പേര്‍ക്ക് പരുക്കേറ്റതായി പോലീസ് സ്ഥിരീകരിച്ചു. നാല് പേരെയാണ് ആശുപത്രിയിലെത്തിച്ചത്. അതിശക്തമായ മഴയും, ആലിപ്പഴ വര്‍ഷത്തോട് കൂടി

More »

സെക്യൂരിറ്റിയുടെ മകള്‍ക്കും യുകെയില്‍ പഠിക്കാം; ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുറിപ്പ് വൈറല്‍
മക്കളുടെ ഉന്നത വിജയത്തിന് താങ്ങും തണലുമായി നിന്ന മാതാപിതാക്കള്‍ക്കായി അഭിമാന നേട്ടം സമ്മാനിയ്ക്കുക എന്നത് ഒരു ഭാഗ്യമാണ്. അങ്ങനെ യുകെയില്‍ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കി തന്റെ വിജയം സെക്യൂരിറ്റി ഗാര്‍ഡായ അച്ഛന് സമര്‍പ്പിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ വീഡിയോയാണ് സാമൂഹികമാധ്യമത്തില്‍ വൈറലാകുന്നത്. 'നന്ദി അച്ഛാ എന്നില്‍ വിശ്വസിച്ചതിന്' എന്ന ക്യാപ്ഷനോടെ

More »

യുകെയില്‍ ജോലി ചെയ്യാന്‍ അനുമതി നേടിയ വിദേശ ജോലിക്കാരുടെ എണ്ണം പുതിയ റെക്കോര്‍ഡില്‍
കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ ജോലി ചെയ്യാനായി ഹോം ഓഫീസ് പ്രവേശനം അനുവദിച്ച വിദേശ ജോലിക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ്. 616,000-ലേറെ വിസകളാണ് വിദേശ ജീവനക്കാര്‍ക്കും, ഇവരുടെ ഡിപ്പന്‍ഡന്റ്‌സിനുമായി അനുവദിച്ചത്. വര്‍ഷാവര്‍ഷ കണക്കുകളുടെ താരതമ്യത്തില്‍ 46 ശതമാനം വര്‍ദ്ധനവാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്. ടൂറിസ്റ്റ് വിസയും, മറ്റ് സന്ദര്‍ശക വിസയും ഒഴികെയുള്ള എല്ലാ തരം

More »

എന്‍എച്ച്എസ് ആശുപത്രിയിലെ ബലാത്സംഗക്കേസ്: മലയാളി ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ് കോടതിയില്‍ ഹാജരായി
എന്‍എച്ച്എസ് ആശുപത്രിയില്‍ വനിതാ രോഗിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതിയായ മലയാളി ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ് കോടതിയില്‍ ഹാജരായി. ജനുവരി 30ന് ആണ് മേഴ്‌സിസൈഡിലെ പ്രെസ്‌കോട്ടിലുള്ള വിസ്റ്റണ്‍ ഹോസ്പിറ്റലില്‍ സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് മലയാളി ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ് സിദ്ധാര്‍ത്ഥ് നായര്‍ ആരോപണം നേരിടുന്നത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം

More »

യുകെയില്‍ ഭവനരഹിതരുടെ എണ്ണം 27 % കൂടി; ലണ്ടനില്‍ മാത്രം 32 % കൂടി
വികസിത രാജ്യമായ യുകെയില്‍ കിടപ്പാടമില്ലാത്തവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ മാത്രം 2023 ലെ ശരത്ക്കാലത്ത് തൊട്ട് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 27 ശതമാനം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുയിടങ്ങളില്‍ അന്തിമയക്കത്തിന് തലചായ്ക്കുന്നവരുടെ എണ്ണം എല്ലായിടത്തും വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ഏറ്റവുമധികം വര്‍ദ്ധന

More »

പത്തോളം കൗണ്‍സിലുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; നികുതി കൂട്ടും
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇംഗ്ലണ്ടിലെ പത്തോളം കൗണ്‍സിലുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടിവരുമെന്നു റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കൂടുതല്‍ നികുതി വര്‍ദ്ധനവ്, വികസന പ്രവര്‍ത്തനങ്ങള്‍ വെട്ടി കുറയ്ക്കുക തുടങ്ങിയവ നടപ്പിലാക്കാന്‍ താമസിയാതെ ഈ കൗണ്‍സിലുകള്‍ നിര്‍ബന്ധിതമാകും എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ .

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions