യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ സ്‌കൂളില്‍ പോകാതെ കുട്ടികള്‍ മടിപിടിച്ചിരുന്നാല്‍ രക്ഷിതാക്കളുടെ കീശ കീറും, പിഴ 33% കൂടും
ലണ്ടന്‍ : ഇംഗ്ലണ്ടില്‍ സ്‌കൂളില്‍ പോകാതെ കുട്ടികള്‍ വീട്ടില്‍ മടിപിടിച്ചിരുന്നാല്‍ രക്ഷിതാക്കളുടെ കീശ കാലിയാകും. സ്‌കൂളില്‍ പോകാത്ത കുട്ടികളുടെ പിഴ 33% വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിലവിലെ തുകയായ 60 പൗണ്ടില്‍ നിന്ന് 80 പൗണ്ട് ആയി പിഴ ഉയര്‍ത്താനാണ് തീരുമാനം. അടുത്ത സെപ്റ്റംബറില്‍ പുതുക്കിയ പിഴ ഈടാക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്. വിദ്യാഭ്യാസ

More »

സുരക്ഷ വെട്ടിയ ഹോം ഓഫീസിനെ കോടതി കയറ്റിയ ഹാരിയ്ക്ക് തിരിച്ചടി
ബ്രിട്ടനിലെ തങ്ങളുടെ സുരക്ഷ വെട്ടിയതിനെതിരെ ഹോം ഓഫീസിനെ കോടതി കയറ്റിയ ഹാരി രാജകുമാരന് തിരിച്ചടി. നികുതിദായകന്റെ പണത്തില്‍ സുരക്ഷ വേണ്ടെന്ന ഗവണ്‍മെന്റ് നിലപാട് ഹൈക്കോടതി ശരിവെച്ചു. നികുതിദായകന്റെ ചെലവില്‍ ബ്രിട്ടനിലെത്തുമ്പോള്‍ വ്യക്തിഗത സുരക്ഷ ഒരുക്കുന്നത് നിര്‍ത്താനുള്ള ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനത്തിന് എതിരെയായിരുന്നു സസെക്‌സ് ഡ്യൂക്ക് കോടതിയെ

More »

യുകെയിലെ വീട് വിപണി ചൂട് പിടിക്കുന്നു! വാങ്ങാനും വില്‍ക്കാനും കൂടുതല്‍ ആളുകള്‍ രംഗത്ത്
നീണ്ട ഇടവേളയ്ക്കു ശേഷം യുകെയിലെ പ്രോപ്പര്‍ട്ടി വിപണിക്ക് ഉണര്‍വ്. ഈ മാസം കൂടുതല്‍ വാങ്ങലുകാരും, വില്‍പ്പനക്കാരും രംഗത്തിറങ്ങിയതോടെ വില്‍പ്പന തകൃതിയായി അരങ്ങേറിയെന്നാണ് സൂപ്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. വര്‍ഷാവര്‍ഷത്തെ വ്യത്യാസം താരതമ്യം ചെയ്യുമ്പോള്‍ ഭവനവിലയില്‍ -0.5% കുറവ് വന്നതായും കണക്കുകള്‍ പറയുന്നു. 2023 ഒക്ടോബറിലെ -1.4 ശതമാനത്തില്‍ നിന്നും വര്‍ദ്ധിച്ചിട്ടുണ്ടെന്നും

More »

മലയാളി ഡോക്ടര്‍ എ ജെ ജേക്കബിന്റെ സംസ്‌കാരം മാര്‍ച്ച് ആറിന് പ്രസ്റ്റണില്‍
യുകെയില്‍ അന്തരിച്ച മലയാളി ഡോക്ടര്‍ എ ജെ ജേക്കബിന് (64) മാര്‍ച്ച് ആറിന് വിട നല്‍കും. സംസ്‌കാരം പ്രസ്റ്റണില്‍. രാവിലെ 10 മുതല്‍ 11 വരെ പ്രസ്റ്റണിലെ സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊതുദര്‍ശനം നടത്തുമെന്ന് കുടുംബം അറിയിച്ചു. തുടര്‍ന്ന് 11 മണിക്ക് കുര്‍ബാനയും സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കാരവും നടത്തും. പ്രമുഖ എന്‍എച്ച്എസ് ആശുപത്രികളില്‍ ഒന്നായ പ്രസ്റ്റണിലെ

More »

വിമാന യാത്രയില്‍ ലഗേജ് നഷ്ടപ്പെടാതിരിക്കുവാനും ലൊക്കേഷന്‍ കൃത്യമായി അറിയാനും ആപ്പിള്‍ എയര്‍ ടാഗ്
വിമാന യാത്രയില്‍ ലഗ്ഗേജിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ ഒഴിവാക്കി അവയുടെ സ്ഥാനം അറിയുന്നതിന് ആപ്പിള്‍ എയര്‍ ടാഗ് ഉപയോഗിക്കാം. ലഗേജ് നഷ്ടപ്പെടാതിരിക്കുവാനും ലൊക്കേഷന്‍ കൃത്യമായി അറിയാനും ഇത് സഹായിക്കും. സാധാരണ ഗതിയില്‍ എയര്‍ലൈനുകള്‍ നഷ്ടപ്പെട്ട ബാഗേജ് കണ്ടെത്തി യാത്രക്കാരെ ഏല്‍പിക്കുമെങ്കിലും, ബാഗേജ് എവിടെയാണെന്ന് അറിയാന്‍ കഴിയുന്നത് തീര്‍ച്ചയായും ആശ്വാസകരമായ

More »

രോഗികളില്‍ നിന്നും അക്രമം കൂടുന്നു; നഴ്‌സുമാര്‍ക്ക് ധരിക്കാന്‍ കാമറകള്‍ കൈമാറി എന്‍എച്ച്എസ് ട്രസ്റ്റ്
എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് നേരെ രോഗികളുടെയും, ഇവരുടെ ബന്ധുക്കളുടെയും ഭാഗത്ത് നിന്നും അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായികണക്കുകള്‍ പുറത്തുവരവെ നഴ്‌സുമാര്‍ക്ക് ധരിക്കാന്‍ കാമറകള്‍ കൈമാറി എന്‍എച്ച്എസ് ട്രസ്റ്റ്. നഴ്‌സുമാരെ സംരക്ഷിക്കാനായി ശരീരത്തില്‍ ധരിക്കാന്‍ കഴിയുന്ന കാമറകളാണ് ഒരു ലണ്ടന്‍ എന്‍എച്ച്എസ് ട്രസ്റ്റ് നഴ്‌സുമാര്‍ക്ക് കൈമാറിയിരിക്കുന്നത്.

More »

ടോറി എംപി പീഡിപ്പിച്ചതായി പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് ഇര
ഒരു ടോറി എംപിയില്‍ നിന്നും ഗുരുതരമായ ലൈംഗിക അതിക്രമം നേരിട്ടതിനെ കുറിച്ച് പരാതി നല്‍കിയിട്ടും ഔദ്യോഗികമായി അന്വേഷണം ആരംഭിക്കാന്‍ പോലും തയാറായില്ലെന്ന് ഇരയായ സ്ത്രീ. പാര്‍ട്ടിയുടെ അഭിമാനം സംരക്ഷിക്കുന്നതിനായാണ് ലൈംഗിക പീഡന പരാതിയില്‍ നടപടിയെടുക്കാന്‍ മടിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. തനിക്കെതിരെ അതിക്രമം നടന്നതിന് പിന്നാലെ ഇതേക്കുറിച്ച് കണ്‍സര്‍വേറ്റീവ്

More »

യുകെ യൂണിവേഴ്സിറ്റികളില്‍ പിജി പഠനത്തിന് വിദേശ വിദ്യാര്‍ത്ഥികള്‍ കുറയുന്നു; ഉന്നത വിദ്യാഭ്യാസ മേഖല പ്രതിസന്ധിയില്‍
യുകെ യൂണിവേഴ്സിറ്റികളില്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകള്‍ക്കായി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞതോടെ ഉന്നത വിദ്യാഭ്യാസ മേഖല ആശങ്കയില്‍. യൂണിവേഴ്സിറ്റികള്‍, പ്രവര്‍ത്തനത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് വിദേശ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന മുന്തിയ ഫീസിനെയാണ്. അത് നിലച്ചു പോയാല്‍ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളുടെ സാമ്പത്തിക നില തകരുമെന്ന

More »

യുകെയുടെ ഭക്ഷ്യ വിലക്കയറ്റം രണ്ട് വര്‍ഷത്തെ താഴ്ചയില്‍; കുടുംബങ്ങള്‍ക്ക് ആശ്വാസമാകുമോ?
യുകെയുടെ ഭക്ഷ്യ വിലക്കയറ്റം രണ്ട് വര്‍ഷത്തെ താഴ്ചയില്‍. കുറയുന്ന എനര്‍ജി ചെലവുകളും, ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തമ്മില്‍ വില യുദ്ധവും തുടങ്ങിയതോടെ രാജ്യത്ത് ഭക്ഷ്യ വിലക്കയറ്റത്തില്‍ കുറവ് വരുന്നുണ്ട്. രണ്ട് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് വിലക്കയറ്റം എത്തുന്നത് . കടുപ്പമേറിയ ബജറ്റില്‍ വലഞ്ഞ കുടുംബങ്ങള്‍ക്ക് ഈ വാര്‍ത്ത ആശ്വാസമായി മാറുകയാണ്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions