യു.കെ.വാര്‍ത്തകള്‍

പൊതുമേഖലയ്ക്കുള്ള വിഹിതങ്ങള്‍ വെട്ടിക്കുറച്ചു നികുതി കുറച്ചു ബജറ്റ് ജനപ്രിയമാക്കുവാന്‍ ചാന്‍സലര്‍
ഒരു ഭാഗത്ത് ജനരോഷം മറുഭാഗത്തു സാമ്പത്തിക പ്രതിസന്ധി . ഇതിനിടെ ബജറ്റ് എങ്ങനെ ജനപ്രിയമാക്കാമെന്ന ആലോചനയിലാണ് ചാന്‍സലര്‍ ജെറമി ഹണ്ട്. സ്വന്തം പാര്‍ട്ടിക്കാരുടെ മുറുമുറുപ്പ് ശക്തമാകുന്നതിനിടെ പൊതുചെലവുകള്‍ക്ക് കത്തിവച്ച് ബജറ്റ് ജനപ്രിയമാക്കുവാനുള്ള ഒരുക്കത്തിലാണ് ചാന്‍സലര്‍. അടുത്ത ആഴ്ച ജെറമി ഹണ്ട് അവതരിപ്പിക്കുന്ന ബജറ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായത്

More »

വിസ്റ്റണിലെ ജോമോള്‍ ജോസിന്റെ പൊതുദര്‍ശനവും സംസ്‌കാരവും മാര്‍ച്ച് 5ന്
ലിവര്‍പൂള്‍ : ലിവര്‍പൂളിനടുത്ത് വിസ്റ്റണില്‍ താമസിച്ചിരുന്ന മലയാളി നഴ്‌സ് ജോമോള്‍ ജോസി (55) ന്റെ പൊതുദര്‍ശനവും സംസ്‌കാരവും മാര്‍ച്ച് അഞ്ചിന് നടക്കും. ഫെബ്രുവരി 20ന് വിടപറഞ്ഞ ജോമോള്‍ക്ക് അന്ത്യ യാത്രാമൊഴിയേകാന്‍ വിപുലമായ ഒരുക്കങ്ങളാണ് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്നൊരുക്കുന്നത്. മാര്‍ച്ച് അഞ്ചിന് രാവിലെ പത്തരയോടെ സംസ്‌കാര ശുശ്രൂഷകള്‍

More »

ഒരു മാസം മുമ്പ് ലണ്ടനിലെത്തിയ മലയാളി വിദ്യാര്‍ത്ഥി മരണമടഞ്ഞു
വിദ്യാര്‍ത്ഥി വിസയില്‍ ഒരു മാസം മുമ്പ് ലണ്ടനിലെത്തിയ മലയാളി വിദ്യാര്‍ത്ഥി ഡേവിസ് സൈമണ്‍ (25) മരണമടഞ്ഞു. ലുക്കീമിയ ബാധിച്ച് ചികിത്സയില്‍ കഴിയവേയാണ് മരണം തേടിയെത്തിയത്. ജനുവരി 17നാണ് ഡേവിസ് സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയത്. രോഹാംപ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്.സി ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു ഡേവിസ്. എന്നാല്‍ പഠനം തുടങ്ങി ആഴ്ചകള്‍ മാത്രം

More »

ബ്രിട്ടീഷ് പൗരത്വം തിരിച്ചുപിടിക്കാനുള്ള ജിഹാദി വധുവിന്റെ പുതിയ നീക്കവും പാളി
പതിനഞ്ചാം വയസില്‍ ഭീകരവാദത്തിന് ഇറങ്ങിത്തിരിച്ച ഷമീമാ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം പിന്‍വലിച്ച നടപടി ശരിവെച്ച് കോടതികള്‍. പൗരത്വം തിരിച്ചുലഭിക്കാനുള്ള ശ്രമങ്ങള്‍ വിജയം കാണാതെ വന്നെങ്കിലും തോല്‍വി സമ്മതിക്കാന്‍ ഷമീമാ ബീഗത്തിന്റെ അഭിഭാഷകര്‍ തയ്യാറായില്ല. ഇതോടെ ഈ നിയമപോരാട്ടത്തിനുള്ള ചെലവുകള്‍ 7 മില്ല്യണ്‍ പൗണ്ടിലേക്ക് കുതിച്ചുയരുമെന്നാണ് കണക്കുകള്‍. ദേശീയ

More »

യുകെയിലെ പകുതിയോളം നഴ്സിംഗ് സ്റ്റാഫും ജോലി ഉപേക്ഷിക്കുവാനുള്ള തയ്യാറെടുപ്പിലെന്ന് സര്‍വേ
എന്‍ എച്ച് എസ്സില്‍ അരലക്ഷത്തോളം നഴ്സിംഗ് ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുമ്പോള്‍ ഉള്ള ജീവനക്കാരില്‍ പകുതിയും ജോലി ഉപേക്ഷിക്കുവാനുള്ള തയ്യാറെടുപ്പിലെന്ന് സര്‍വേ. ഇവര്‍ ജോലി ഉപേക്ഷിച്ചു പോകുന്നത് തടയുന്നതിനായി ശമ്പളത്തിനു പുറമെ അധിക തുക കൂടി പ്രതിഫലമായി നല്‍കണമെന്ന ആവശ്യം ഇതോടെ ശക്തമായി. ഇപ്പോള്‍ തന്നെ ജീവനക്കാരുടെ കുറവു മൂലം കടുത്ത പ്രതിസന്ധിയിലായ എന്‍ എച്ച്

More »

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജനന നിരക്ക് കുറയുന്നതായി ഔദ്യോഗിക കണക്കുകള്‍
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജനന നിരക്ക് ആശങ്കപ്പെടുത്തുംവിധം കുറയുന്നതായി ഔദ്യോഗിക കണക്കുകള്‍. ഒരു സ്ത്രീ ജന്മം നല്‍കുന്ന ശരാശരി കുട്ടികളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന പ്രത്യുദ്പാദനക്ഷമതാ നിരക്ക് 2022-ല്‍ 1.49 മാത്രമാണെന്ന് കണക്കുകള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയ 1938 മുതലുള്ള എറ്റവും കുറഞ്ഞ നിരക്കാണിത്. ഈ പ്രവണത തുടരുന്നത്

More »

യുകെയില്‍ അബോര്‍ഷനുകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റാന്‍ എംപിമാര്‍ ഒരുങ്ങുന്നു
ബ്രിട്ടന്‍ അടുത്ത മാസം ചരിത്രപരമായ ഒരു തീരുമാനത്തിലേക്ക് ചുവടുവെയ്ക്കും. രാജ്യത്ത് അബോര്‍ഷനുകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റാനാണ് എംപിമാര്‍ വോട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്. നിയമപരമായ പരിധിക്ക് ശേഷം ഗര്‍ഭം അവസാനിപ്പിച്ചാല്‍ സ്ത്രീകളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന 19-ാം നൂറ്റാണ്ടിലെ കരി നിയമമാണ് പൊളിച്ചെഴുതുന്നത്. 1861 ഒഫെന്‍സസ് എഗെയിന്‍സ്റ്റി ദി

More »

ഒറ്റത്തവണയായി നല്‍കുമെന്ന് പറഞ്ഞ 1655 പൗണ്ട് ലഭിക്കാതെ ആരോഗ്യ ജീവനക്കാര്‍
കഴിഞ്ഞ മേയില്‍ ഒറ്റത്തവണയായി നല്‍കുമെന്ന് പ്രഖ്യാപിച്ച 1655 പൗണ്ട് ലംപ്‌സം തുക ലഭിക്കാതെ 20,000 ആരോഗ്യ പ്രവര്‍ത്തകര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തുക ലഭിക്കാതെ വന്നതോടെ ജോലിക്കാരും, തൊഴില്‍ദാതാക്കളും ഒരു പോലെ ആശങ്കയിലാണ്. 5% ശതമാനം ശമ്പളവര്‍ദ്ധനവിനൊപ്പമാണ് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഈ ലംപ്‌സം തുക വാഗ്ദാനം ചെയ്തത്. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ എന്‍എച്ച്എസ്

More »

പുതിയ ഫിക്‌സഡ് ഡീലുകളില്‍ തുടര്‍ച്ചയായി മാറ്റങ്ങള്‍ പ്രഖ്യാപിച്ച് മോര്‍ട്ട്‌ഗേജ് സേവനദാതാക്കള്‍
മോര്‍ട്ട്‌ഗേജ് വിപണിയിലെ ചാഞ്ചാട്ടം കൂടുതല്‍ ശക്തമാക്കി പുതിയ ഫിക്‌സഡ് ഡീലുകളില്‍ തുടര്‍ച്ചയായി മാറ്റങ്ങള്‍ പ്രഖ്യാപിച്ച് മോര്‍ട്ട്‌ഗേജ് സേവനദാതാക്കള്‍. ഇക്കുറി പുതിയ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് ഡീലുകളുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനാണ് നിരവധി മോര്‍ട്ട്‌ഗേജ് സേവനദാതാക്കള്‍ തയ്യാറായത്. വെള്ളിയാഴ്ച കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions