യു.കെ.വാര്‍ത്തകള്‍

ആയിരക്കണക്കിന് സ്റ്റുഡന്റ് നഴ്സുമാരും മിഡ് വൈഫുകളും പഠനം പാതിവഴിയില്‍ നിര്‍ത്തുന്നു
സൗജന്യ ചൈല്‍ഡ് കെയര്‍ സ്‌കീം ലഭിക്കാത്തത് മൂലം ആയിരക്കണക്കിന് നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും മിഡ് വൈഫ്, അദ്ധ്യാപക പരിശീലനം തേടുന്നവര്‍ക്കും അവരുടെ പഠനവും പരിശീലനവും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നതായി ഇന്‍ഡിപെന്‍ഡന്റ് പത്രം. സര്‍ക്കാരിന്റെ സൗജന്യ ചൈല്‍ഡ് കെയര്‍ പദ്ധതി ഇവര്‍ക്ക് ലഭ്യമല്ലാത്തതാണ് പ്രധാന പ്രശ്നം. ഇപ്പോള്‍ തന്നെ ജീവനക്കാരുടെ ക്ഷാമം ഏറെ

More »

ബ്രിസ്റ്റോളില്‍ മൂന്ന് കുട്ടികള്‍ ദാരുണമായി കൊലചെയ്യപ്പെട്ടു; സ്ത്രീ അറസ്റ്റില്‍
നാടിനെ നടുക്കി ബ്രിസ്റ്റോളില്‍ മൂന്ന് കുട്ടികള്‍ ദാരുണമായി കൊലചെയ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ടു 42 വയസുകാരിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഒരു നാടിനെയാകെ ഞെട്ടിച്ച സംഭവങ്ങള്‍ പുറത്തറിഞ്ഞത്. പ്രാദേശിക സമൂഹത്തിലും ഇംഗ്ലണ്ടിലുമൊട്ടാകെ സംഭവം കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. അവോണ്‍,

More »

ഗ്യാസ്, വൈദ്യുതി ബില്ലുകളില്‍ ഏപ്രില്‍ മുതല്‍ വര്‍ഷം 300 പൗണ്ട് കുറയാന്‍ സാധ്യത
ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചു വരുന്ന സന്ദര്‍ഭത്തില്‍ നേരിയ ആശ്വാസകരമായി ഗ്യാസ്, വൈദ്യുതി ബില്ലുകളില്‍ ഏപ്രില്‍ മുതല്‍ വര്‍ഷം 300 പൗണ്ട് കുറയാന്‍ സാധ്യത. ഒരു ശരാശരി കുടുംബത്തിന്റെ വൈദ്യൂതി, ഗ്യാസ് ബില്ലില്‍ വരുന്ന ഏപ്രില്‍ മുതല്‍ പ്രതിവര്‍ഷം 300 പൗണ്ടിന്റെ കുറവ് ഉണ്ടായേക്കുമെന്നാണ് സൂചന. വിലയില്‍ ഉണ്ടാകുന്ന 15 ശതമാനം കുറവ്, കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിലെ ഏറ്റവും കുറഞ്ഞ ബില്‍ ആയ 1635

More »

ജീവിതച്ചെലവില്‍ നട്ടംതിരിഞ്ഞ് യുകെ ജനത; പത്തിരട്ടി ലാഭം കൊയ്ത് ബ്രിട്ടീഷ് ഗ്യാസ്
ലണ്ടന്‍ : ഉയര്‍ന്ന ജീവിത ചിലവ് മൂലം പൊതുജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ എനര്‍ജി സപ്ലൈയര്‍ കമ്പനിയായ ബ്രിട്ടിഷ് ഗ്യാസിന്റെ ലാഭത്തിലുണ്ടായത് പത്തിരട്ടി വര്‍ധന. 2022-ല്‍ കേവലം 72 ദശലക്ഷം പൗണ്ട് മാത്രമായിരുന്ന ബ്രിട്ടിഷ് ഗ്യാസ് കമ്പനിയുടെ ലാഭം 2023-ല്‍ പത്തിരട്ടിയിലേറെ വര്‍ധിച്ച് 750 ദശലക്ഷം പൗണ്ടായി. നേരത്തെ കമ്പനിക്കുണ്ടായിരുന്ന 500 ദശലക്ഷം പൗണ്ടിന്റെ

More »

കോവിഡ് മഹാമാരിക്കാലത്ത് സ്വകാര്യ ചികിത്സ; മലയാളി എന്‍എച്ച്എസ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
ആയിരക്കണക്കിന് കൊറോണാവൈറസ് രോഗികളുടെ അഡ്മിഷന്റെ ചുമതല നിര്‍വ്വഹിക്കുന്നതിനിടെ ഷിഫ്റ്റുകളില്‍ നിന്നും മുങ്ങി സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് മലയാളി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. മഹാമാരി അതിന്റെ ഉന്നതിയില്‍ എത്തിനില്‍ക്കുമ്പോഴാണ് എന്‍എച്ച്എസ് സേവനങ്ങള്‍ക്കിടയില്‍ പ്രൈവറ്റ് രോഗികള്‍ക്ക് രഹസ്യമായി ചികിത്സ നല്‍കിയതിനു ഡോക്ടര്‍ പിടിക്കപ്പെടുന്നത്. 58-കാരനായ ഡോ.

More »

ഉപതെരഞ്ഞെടുപ്പുകളിലെ വന്‍ തോല്‍വി; ബജറ്റില്‍ 'ഗതിമാറ്റം' വേണമെന്ന് സുനാകിനോട് ടോറി എംപിമാര്‍
രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ കൂടി ടോറികള്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയതോടെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ആവശ്യപ്പെട്ടു ടോറി എംപിമാര്‍. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ എന്തെങ്കിലും പ്രതീക്ഷ ലഭിക്കാന്‍ അടിയന്തര 'ഗതിമാറ്റം' വേണമെന്ന് ടോറി എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു . നോര്‍ത്താന്‍ഡ്‌സിലെ വെല്ലിംഗ്ബറോയിലും, ഗ്ലോസ്റ്ററിലെ കിംഗ്‌സ്‌വുഡിലുമാണ് ടോറികള്‍ക്ക്

More »

ഫ്രീസര്‍ ലോറിയ്ക്ക് അകത്ത് ഒളിപ്പിച്ച നിലയില്‍ അനധികൃത കുടിയേറ്റക്കാര്‍ അബോധാവസ്ഥയില്‍
ജീവന്‍ പണയം വച്ചും യുകെയിലേക്കു കുടിയേറുന്നവര്‍ ഇപ്പോഴും വളരെയധികമാണ്. യുകെയിലേക്ക് ഫ്രീസര്‍ ലോറികളില്‍ ഒളിച്ച് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച് പലരും മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതൊക്കെയായിട്ടും ഈ സാഹസത്തിന് മുതിരുന്നവരുണ്ട്. അത്തരത്തില്‍ ഏഴ് പേരെയാണ് ഫ്രാന്‍സില്‍ നിന്നും ഫെറി കടന്നെത്തിയ ഫ്രീസിംഗ് ലോറിയില്‍ നിന്നും കണ്ടെത്തിയത്. മനുഷ്യക്കടത്ത്

More »

ഉപതെരഞ്ഞെടുപ്പില്‍ വെല്ലിംഗ്‌ബറോ, കിംഗ്‌സ്‌വുഡ് സീറ്റുകള്‍ നേടി ലേബറിന്റെ ഇരട്ട വിജയം
കണ്‍സര്‍വേറ്റീവുകള്‍ക്ക് വലിയ തിരിച്ചടി സമ്മാനിച്ചു ഉപതെരഞ്ഞെടുപ്പു നടന്ന വെല്ലിംഗ്‌ബറോ, കിംഗ്‌സ്‌വുഡ് സീറ്റുകള്‍ നേടി. ലേബര്‍ പാര്‍ട്ടിയുടെ വന്‍ മുന്നേറ്റം. വെല്ലിംഗ്‌ബറോയെയും കിംഗ്‌സ്‌വുഡിനെയും പിടിച്ചെടുക്കാന്‍ കണ്‍സര്‍വേറ്റീവുകളുടെ വന്‍ ഭൂരിപക്ഷത്തെ അട്ടിമറിച്ച് ലേബര്‍ മികച്ച വിജയം നേടി. വെല്ലിംഗ്ബറോയില്‍ കണ്‍സര്‍വേറ്റീവുകളുടെ 18,500-ലധികം ഭൂരിപക്ഷം

More »

ബ്രിസ്റ്റോളില്‍ കൗമാരക്കാരുടെ കത്തിക്കുത്ത്; 16കാരന്‍ കൊല്ലപ്പെട്ടു 15 വയസുള്ള 2 പേര്‍ അറസ്റ്റില്‍
ബ്രിട്ടനില്‍ കൗമാരക്കാരുടെ കത്തിയാക്രമണവും കൊല്ലപ്പെടുന്നവരുടെ എണ്ണവും കൂടുന്നു. ഏറ്റവും ഒടുവിലായി ബ്രിസ്റ്റോളില്‍ കൗമാരക്കാരുടെ കത്തികുത്തില്‍ പതിനാറു വയസുകാരന്‍ കൊല്ലപ്പെട്ടു. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന 15 വയസ്സുള്ള രണ്ട് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തു. നഗരത്തിലെ നോള്‍ വെസ്റ്റ് മേഖലയില്‍ ഏതാനും ആഴ്ച മുന്‍പ് 15, 16 വയസ്സുള്ള രണ്ട് കുട്ടികള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions