യു.കെ.വാര്‍ത്തകള്‍

ആശ്രിത നിയന്ത്രണം: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ നാലു ശതമാനം കുറവ്
ബ്രിട്ടനിലേക്കുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടെങ്കിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുറയുന്നു. പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ, വിദേശ വിദ്യാര്‍ത്ഥികള്‍ ആശ്രിതരെ കൊണ്ടു വരുന്നതിനുള്ള നിയന്ത്രണം എന്നിവയൊക്കെ തിരിച്ചടിയാവുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത് ബ്രിട്ടനില്‍ പഠിക്കാന്‍ താത്പര്യം കാട്ടുന്ന

More »

തലമുടിയും കാല്‍പ്പാടുകളും നിര്‍ണായകമായി; 30 വര്‍ഷം മുന്‍പ് ലൈംഗിക തൊഴിലാളിയെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന്‍ കുടുങ്ങി
ലൈംഗിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ 30 വര്‍ഷം സുരക്ഷിതമായി കഴിഞ്ഞ ഇന്ത്യന്‍ വംശജന്‍ ഒടുക്കം കുടുങ്ങി. കൊല ചെയ്യപ്പെട്ട ലൈംഗിക തൊഴിലാളിയുടെ മോതിരത്തില്‍ കുടുങ്ങിയ മുടിയും, രക്തപങ്കിലമായ ഒരു കാല്‍പാദത്തിന്റെ പ്രിന്റും തമ്മില്‍ ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് കൊലയാളി കുടുങ്ങിയത്. ഷെര്‍ലക് ഹോംസ് കഥകളിലെ സാങ്കല്‍പ്പിക വീടിന് സമീപം മേരില്‍ബോണ്‍ ചില്‍ടേണ്‍

More »

യുകെ സര്‍ക്കാരിന്റെ ഇന്ത്യ യങ് പ്രഫഷണല്‍സ് സ്കീം വീസയ്ക്കായി 20 മുതല്‍ അപേക്ഷിക്കാം
ലണ്ടന്‍ : യൂത്ത് മൊബിലിറ്റി സ്‌കീമിന്റെ ഭാഗമായി യുകെ സര്‍ക്കാര്‍ ഇന്ത്യന്‍ യുവാക്കള്‍ക്കായി പുതിയതായി അവതരിപ്പിച്ച ‘ഇന്ത്യ യങ് പ്രഫഷണല്‍സ് സ്കീം’ വീസയ്ക്കായുള്ള പ്രാഥമിക തിരഞ്ഞെടുപ്പ് ബാലറ്റ് ഫെബ്രുവരി 20 മുതല്‍ വീണ്ടും ആരംഭിക്കും. അടുത്ത മാസം 20 ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2 :30 മുതലാണ് ബാലറ്റ് ആരംഭിക്കുക. അടുത്ത മാസം 22 ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2 :30 ന് ബാലറ്റ് അവസാനിക്കും.

More »

അഭയാര്‍ത്ഥികളുടെ വരവ്: നാട്ടുകാര്‍ക്ക് താമസിക്കാന്‍ യുകെയില്‍ വീടുകള്‍ക്ക് ക്ഷാമം
യുകെയിലേക്ക് എങ്ങനെയും എത്തിച്ചേരാന്‍ അഭയാര്‍ത്ഥികളും, അനധികൃത കുടിയേറ്റക്കാരും ശ്രമിക്കുന്നത് നാട്ടുകാര്‍ക്ക് താമസിക്കാന്‍ വീടില്ലാത്ത സ്ഥിതിയില്‍ എത്തിച്ചെന്നു റിപ്പോര്‍ട്ട്. അഭയാര്‍ത്ഥികള്‍ ഇവിടെയെത്തിയാല്‍ സര്‍ക്കാര്‍ ചെലവില്‍ സുഖതാമസത്തിന് സൗകര്യം കിട്ടും. ഈ സുഖതാമസത്തിന് കൂടുതല്‍ പ്രോപ്പര്‍ട്ടികള്‍ ഹോം ഓഫീസ് വാടകയ്ക്ക് എടുക്കുന്നുവെന്നാണ് പുതിയ

More »

എന്‍എച്ച്എസ് യൂണിഫോം സ്ത്രീകള്‍ക്ക് അനുയോജ്യമല്ലെന്ന് വിമര്‍ശനം; കോട്ടണ്‍ യൂണിഫോം വേണമെന്ന് കാമ്പയിയിന്‍
എന്‍എച്ച്എസ് ജോലിക്കാരില്‍ 77 ശതമാനവും സ്ത്രീകളായിരിക്കെ അവരുടെ യൂണിഫോമിനെ കുറിച്ച് വലിയ വിമര്‍ശനമാണ് ഉയരുന്നത്. നിലവിലെ എന്‍എച്ച്എസ് യൂണിഫോം സ്ത്രീ ജീവനക്കാര്‍ക്ക് അനുയോജ്യമല്ലെന്നാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്. കട്ടി കൂടി, വിയര്‍ക്കുന്ന യൂണിഫോമുകള്‍ ആര്‍ത്തവ വിരാമം നേരിടുന്ന സ്ത്രീകള്‍ക്ക് അസൗകര്യവുമാണെന്നും കാമ്പയിനര്‍മാര്‍ വിമര്‍ശിക്കുന്നു. സ്ത്രീകളുടെ

More »

ഇസ്രയേല്‍ വിരുദ്ധ പ്രസ്താവന: രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെയും പിന്‍വലിച്ച് ലേബര്‍
ഇസ്രയേല്‍ വിരുദ്ധ പ്രസ്താവനയുടെ പേരില്‍ തിരഞ്ഞെടുപ്പിലെ തങ്ങളുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെയും ലേബര്‍ പാര്‍ട്ടി പിന്‍വലി പിച്ച് . ഹിന്റ്ബേണില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായ ഗ്രഹാം ജോണ്‍സിനെയാണ് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസം ഇസ്രായേല്‍ വിരുദ്ധ പ്രസ്താവനയെ തുടര്‍ന്ന് റോച്ച്ഡെയിലില്‍ നിന്നുള്ള അസ്ഹര്‍ അലിയ്കക്കുള്ള പിന്തുണ പാര്‍ട്ടി പിന്‍വലിച്ചതിന്

More »

ബ്രിട്ടനില്‍ ഷോപ്പുകളില്‍ പട്ടാപ്പകല്‍ മോഷണങ്ങളും അതിക്രമങ്ങളും കുതിച്ചു
ബ്രിട്ടനിലെ ഷോപ്പുകളില്‍ നിന്നും പട്ടാപ്പകല്‍ നടക്കുന്ന മോഷണങ്ങളുടെ എണ്ണം റെക്കോര്‍ഡില്‍ എത്തിച്ചേര്‍ന്നതായി കണക്കുകള്‍. 2022-ല്‍ നിന്നും കേസുകള്‍ ഇരട്ടിയായി വര്‍ദ്ധിച്ച് കഴിഞ്ഞ വര്‍ഷം 16.7 മില്ല്യണ്‍ സംഭവങ്ങളാണ് രേഖപ്പെടുത്തിയത്. വലിയ തോതിലുള്ള മോഷണങ്ങളില്‍ റീട്ടെയിലര്‍മാര്‍ക്ക് നഷ്ടം 1.8 ബില്ല്യണ്‍ പൗണ്ടാണ്. ഇതും റെക്കോര്‍ഡാണ്. ബ്രിട്ടീഷ് റീട്ടെയില്‍

More »

എന്‍എച്ച്എസിന് തിരിച്ചടിയായി സോഷ്യല്‍ കെയറും ജിപി പ്രതിസന്ധിയും
എന്‍എച്ച്എസ് സേവനങ്ങളെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ എത്തിച്ചത് കഴിഞ്ഞ 30 വര്‍ഷക്കാലത്തെ ജനറല്‍ പ്രാക്ടീസിലും, സോഷ്യല്‍ കെയറിലും കൃത്യമായി നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ വന്ന വീഴ്ചകളെന്ന് റിപ്പോര്‍ട്ട്. മൂന്ന് ദശകമായി നയങ്ങളിലെ വമ്പന്‍ മണ്ടത്തരങ്ങളാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്. ഇംഗ്ലണ്ടിലെ ഹെല്‍ത്ത്, കെയര്‍ സിസ്റ്റം

More »

യുകെയില്‍ പണപ്പെരുപ്പം ജനുവരിയില്‍ 4% ല്‍ നിന്നു; പണപ്പെരുപ്പം താഴ്ന്നത് പലിശനിരക്കുകളെ സ്വാധീനിക്കും
പ്രവചനങ്ങള്‍ തെറ്റിച്ചു യുകെയില്‍ പണപ്പെരുപ്പം ജനുവരിയില്‍ 4 ശതമാനത്തില്‍ നിന്നു. പണപ്പെരുപ്പം ജനുവരിയില്‍ 4.2 ശതമാനത്തിലേക്ക് കുതിച്ചുചാട്ടം നടത്തുമെന്നായിരുന്നു പ്രവചനങ്ങള്‍. പണപ്പെരുപ്പം താഴ്ന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്കുകളെ സ്വാധീനിക്കുമെന്നാണ് പ്രതീക്ഷ. ജനുവരിയിലെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ്- സിപിഐ 4.0 ശതമാനത്തില്‍ തന്നെ ഒതുങ്ങിയെന്നാണ് നാഷണല്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions