യു.കെ.വാര്‍ത്തകള്‍

ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ തൊഴിലിടത്തില്‍ അപകടം; 17 വയസുകാരന്‍ കൊല്ലപ്പെട്ടു
ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ബറിയിലുള്ള വ്യവസായ എസ്റ്റേറ്റിലുണ്ടായ അപകടത്തില്‍ 17 വയസ്സുകാരനായ ആണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ 10 മണിയോടെ ടൈല്‍ സ്ട്രീറ്റിലേക്ക് എത്തിയ ഓഫീസര്‍മാര്‍ക്ക് പുറമെ ഫയര്‍ ക്രൂവും, പാരാമെഡിക്കുകളും സംഭവസ്ഥലത്ത് എത്തിയിരുന്നു. പരുക്കേറ്റ 17-കാരന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 41-കാരനായ പുരുഷനെ

More »

ഇംഗ്ലണ്ടില്‍ ഒരു ദശകത്തിനിടയിലെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം; കുട്ടികളെ വാക്‌സിനെടുത്ത് സുരക്ഷിതരാക്കാന്‍ നിര്‍ദ്ദേശം
ഇംഗ്ലണ്ടില്‍ ഒരു ദശകത്തിനിടയിലെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം പൊട്ടിപ്പുറപ്പെട്ടു. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടില്‍ മാത്രം 118 പേര്‍ക്കാണ് വൈറസ് പിടിപെട്ടതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഡാറ്റ വെളിപ്പെടുത്തി. ജനുവരി മാസത്തെ മുഴുവന്‍ രോഗികളുടെയും പകുതിയാണ് ഈ കണക്ക്. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 465-ല്‍ എത്തി. 2013-ല്‍ പൊട്ടിപ്പുറപ്പെട്ട പകര്‍ച്ചവ്യാധിക്ക്

More »

'ചാള്‍സ് രാജാവ് സ്ഥാനമൊഴിയും, ഹാരി രാജാവാകും'; നോസ്ട്രഡാമസിന്റെ പ്രവചനം വച്ച് രാജ്യാന്തര മാധ്യമങ്ങള്‍!
ലണ്ടന്‍ : കിരീടധാരണത്തിനു പിന്നാലെ ബ്രിട്ടനിലെ ചാള്‍സ് രാജാവ് കാന്‍സര്‍ രോഗബാധിതനായത് ഞെട്ടലോടെയാണ് യുകെജനത അറിഞ്ഞത്. ഇപ്പോഴിതാ പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ വീണ്ടും രാജ്യാന്തര മാധ്യമങ്ങളില്‍ ഇടം നേടുകയാണ്. 1555 ല്‍ നോസ്ട്രഡാമസ് നടത്തിയ പ്രവചന പ്രകാരം രാജാവ് സ്ഥാനമൊഴിയാനും ഹാരി രാജകുമാരന്‍ സിംഹാസനം ഏറ്റെടുക്കാനും

More »

അബര്‍ഡീനില്‍ മലയാളി യുവതി കാന്‍സറിനോട് പൊരുതി വിടവാങ്ങി
യുകെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി അബര്‍ഡീനില്‍ മലയാളി യുവതി കാന്‍സറിനോട് പൊരുതി വിടവാങ്ങി. ഏറെക്കാലമായി രോഗത്തോട് പൊരുതുകയായിരുന്ന 39 കാരിയായ ആന്‍ ബ്രൈറ്റ് ജോസ് ആണ് വിടപറഞ്ഞത്.അപൂര്‍വ്വമായി കാണപ്പെടുന്ന കാന്‍സറാണ് ആനിനെ കീഴ്‌പ്പെടുത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം. ഏതാനും വര്‍ഷം മുന്‍പ് രോഗത്തിന്റെ ആക്രമത്തിന് ഇരയായി മാറിയ ആന്‍ മരുന്നുകള്‍ നടത്തിയ

More »

ബെനഫിറ്റ് വെട്ടിക്കുറച്ചും കൂടുതല്‍ പേരെ ജോലിയിലേക്ക് തിരിച്ചെത്തിച്ചും പ്രതിസന്ധി മറികടക്കാന്‍ സുനാകിന് മുന്നറിയിപ്പ്
ബ്രിട്ടനിലേക്കുള്ള കുടിയേറ്റം എങ്ങനെ കുറയ്ക്കാമെന്നും, അതിന്റെ പേരില്‍ എങ്ങനെ വോട്ട് നേടാമെന്നുമാണ് ഇപ്പോള്‍ പ്രധാനമന്ത്രി റിഷി സുനാകും മറ്റ് മന്ത്രിമാരും തലപുകയ്ക്കുന്നത്. എന്നാല്‍ കുടിയേറ്റം വെട്ടിക്കുറയ്ക്കുന്നതിന് പകരം യുകെയുടെ കടമെടുപ്പ് പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കുന്നതാണ് പ്രധാനമെന്ന് യുകെ ബജറ്റ് വാച്ച്‌ഡോഗിലെ ഉന്നത ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ്

More »

മഞ്ഞുരുകിയില്ല; വില്ല്യമിനെയും കെയ്റ്റിനെയും കാണാതെ ഹാരി യുഎസിലേക്ക് മടങ്ങി
കാന്‍സര്‍ ബാധിതനായ പിതാവിനെ കാണാനായി അതിവേഗം യുഎസില്‍ നിന്നും പറന്നെത്തിയ ഹാരി രാജകുമാരന്റെ സന്ദര്‍ശനം രാജകുടുംബത്തിലെ ഭിന്നിപ്പുകളുടെ ആഴം വീണ്ടും വ്യക്തമാക്കി. പിതാവായ ചാള്‍സ് മൂന്നാമന്‍ രാജാവിനെ സന്ദര്‍ശിച്ച ശേഷം 24 മണിക്കൂറിനകം തന്നെ മടക്കയാത്രക്കായി സസെക്‌സ് ഡ്യൂക്ക് ഹീത്രൂവിലേക്ക് എത്തിച്ചേര്‍ന്നു. രാജാവും, കാമില്ലയുമായി 45 മിനിറ്റ് കൂടിക്കാഴ്ചയാണ് ഹാരി

More »

ബ്രിട്ടന്‍ ശൈത്യ ദുരിതത്തിലേയ്ക്ക്, ആറ് ഇഞ്ച് മഞ്ഞ് പെയ്യും; യാത്രാ തടസങ്ങള്‍ നേരിടുമെന്ന് മെറ്റ് ഓഫീസ്
ബ്രിട്ടന്‍ വീണ്ടും അതിശൈത്യത്തിന്റെ ദുരിതത്തിലേയ്ക്ക്. രാജ്യത്തിന്റെ നല്ലൊരു ശതമാനം ഇടങ്ങളിലും ആറ് ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ഫെബ്രുവരി തുടക്കം തന്നെ അസാധാരണമായ നിലയിലേക്കാണ് താപനില മാറുന്നത്. നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, നോര്‍ത്ത് വെയില്‍സ് എന്നിവിടങ്ങളിലേക്ക് മഞ്ഞ്, ഐസ് എന്നിവയ്ക്കുള്ള ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇതിന്

More »

സ്വതന്ത്ര രാഷ്ട്രവാദവുമായി വെയില്‍സും; പ്രതിപക്ഷ പാര്‍ട്ടി പദ്ധതിയില്‍ വെയില്‍സിന് ഭാവിയില്‍ പ്രത്യേക നാണയവും
സ്‌കോട്ട് ലന്‍ഡിന്റെ സ്വാതന്ത്ര്യം ചര്‍ച്ചയാക്കി അധികാരത്തിലെത്തിയ വരായിരുന്നു സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി. വീണ്ടും ഇതിനായി ജനഹിത പരിശോധന വേണമെന്ന ആവശ്യം ശക്തമാക്കുകയാണ് അവര്‍. എന്നാല്‍ എസ്എന്‍പിയിലെ ആഭ്യന്തര പ്രശ്‌നം അവരുടെ ജനപിന്തുണ നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നു. അടുത്തകാലത്തെ അഭിപ്രായ സര്‍വ്വേകള്‍ സ്വതന്ത്ര സ്‌കോട്ട്ലാന്‍ഡ് വാദത്തിനും പിന്തുണ

More »

ലോകത്തിലെ തിരക്കേറിയ പത്ത് നഗരങ്ങളില്‍ ഒന്നാമത് ലണ്ടന്‍
ലണ്ടന്‍ : ലോകത്തിലെ തിരക്കേറിയ പത്ത് നഗരങ്ങളില്‍ ഒന്നാമതെത്തി ലണ്ടന്‍. തലസ്ഥാന നഗരമായ ലണ്ടനില്‍ പത്ത് കിലോമീറ്റര്‍ പിന്നിടാന്‍ ഒരാള്‍ ചെലവിടുന്ന ശരാശരി സമയം 37 മിനിറ്റും 20 സെക്കന്‍ഡും ആണ്. 2023 ല്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 നഗരങ്ങളെ കുറിച്ച് ആംസ്റ്റര്‍ഡാം ആസ്ഥാനമായുള്ള ലൊക്കേഷന്‍ ടെക്നോളജി സ്പെഷ്യലിസ്റ്റ് ടോംടോം തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് നഗര തിരക്കുകളെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions