യു.കെ.വാര്‍ത്തകള്‍

കാന്‍സര്‍ രോഗബാധിതനായ പിതാവിന് അരികിലേക്ക് ഓടിയെത്തി ഹാരി
ചാള്‍സ് മൂന്നാമന്‍ രാജാവിന് കാന്‍സര്‍ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ യുഎസില്‍ നിന്നും പറന്നെത്തി മകന്‍ ഹാരി രാജകുമാരന്‍. 16 മാസക്കാലത്തെ ഇടവേളയ്ക്ക് ശേഷം പിതാവിനെ നേരില്‍ കാണാനെത്തിയ ഹാരിയ്‌ക്കൊപ്പം ചാള്‍സ് രാജാവ് അരമണിക്കൂറോളം ചെലവഴിച്ചു. ബക്കിംഗ്ഹാം കൊട്ടാരം രോഗവിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ മക്കളെ ഇക്കാര്യങ്ങള്‍ അറിയിച്ചിരുന്നു.

More »

നികുതി 10% കൂട്ടാന്‍ ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സിലിന് സര്‍ക്കാര്‍ അനുമതി
ഏപ്രില്‍ മുതല്‍ കൗണ്‍സില്‍ നികുതി 10% വരെ വര്‍ധിപ്പിക്കാനുള്ള അനുമതി ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സിലിന് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കി. സാധാരണയായി റഫറണ്ടത്തിലേക്ക് വഴിതെളിക്കുന്ന 4.99 ശതമാന പരിധിക്ക് മുകളിലുള്ള ഈ നികുതി വര്‍ധനയ്ക്കുള്ള കൗണ്‍സില്‍ നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന തടയില്ലെന്നാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ സെക്ഷന്‍ 114 നോട്ടീസ്

More »

ബ്രിട്ടനില്‍ സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം 71 ആക്കാന്‍ ശുപാര്‍ശ ചെയ്ത് വിദഗ്ധര്‍
ബ്രിട്ടനില്‍ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുകയും ജനന നിരക്ക് കുറയുകയും ചെയ്യുന്ന ഗുരുതര സ്ഥിതിവിശേഷം പരിഗണിച്ചു പെന്‍ഷന്‍ പ്രായവും ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാവുന്നു. നിലവിലെ 66 വയസ് എന്നത് 2026മേയ് മാസത്തിനും 2028 മാര്‍ച്ചിനും ഇടയിലായി 67 ആയി ഉയര്‍ത്താന്‍ പദ്ധതിയുണ്ട്. ഇത് 2044 ആകുമ്പോഴേക്കും 68 ആയി ഉയരുകയും ചെയ്യും. എന്നാല്‍, അടുത്തിടെ നടത്തിയ ചില പഠനങ്ങളില്‍ തെളിഞ്ഞത് ഈ

More »

ദന്ത ഡോക്ടര്‍മാര്‍ക്ക് 20000 പൗണ്ട് ബോണസ് നല്‍കി സേവനം കാര്യക്ഷമമാക്കാന്‍ എന്‍എച്ച്എസ്
കോവിഡ് മഹാമാരിയും തുടര്‍ന്നുള്ള സമരങ്ങളും എന്‍എച്ച്എസിന്റെ പ്രവര്‍ത്തനം താളം തെറ്റിച്ചിരിക്കുകയാണ്. ജീവനക്കാരുടെ രോഗികളുടെ ബാഹുല്യവും നിമിത്തം സകല വിഭാഗവും കടുത്ത സമ്മര്‍ദ്ദത്തിലാണ്. അതുകൊണ്ടുതന്നെ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് ഏഴര മില്യണിലെത്തി. ദന്ത ചികിത്സാ രംഗത്തും സമാനമായ സ്ഥിതിയാണ്. മതിയായ ഡോക്ടര്‍മാരുടെ അഭാവവും കാത്തിരുപ്പ് സമയം കൂടുന്നതും കടുത്ത

More »

കോസ്റ്റ് ഓഫ് ലിവിംഗ് പേയ്‌മെന്റിന്റെ അവസാന ഗഡു വിതരണം തുടങ്ങി; ലഭിക്കുക 80 ലക്ഷം കുടുംബങ്ങള്‍ക്ക്
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 900 പൗണ്ട് കോസ്റ്റ് ഓഫ് ലിവിംഗ് പേയ്‌മെന്റിന്റെ അവസാന ഗഡു വിതരണം തുടങ്ങി. അവസാന ഗഡുവായ 299 പൗണ്ട് നല്‍കുന്നത് 80 ലക്ഷം കുടുംബങ്ങള്‍ക്ക് ആണ്. ഉയര്‍ന്ന ഭക്ഷണ ചിലവിനും, വര്‍ദ്ധിച്ച ഊര്‍ജ്ജ ബില്ലുകള്‍ക്കും അല്‍പം ആശ്വാസമായി പ്രഖ്യാപിച്ച ഈ ആനുകൂല്യത്തിന്റെ അവസാന ഗഡു ഇന്നലെ മുതല്‍ വിതരണം ചെയ്തു തുടങ്ങി. 900

More »

ഒഎസ്‌സിഇ പരീക്ഷ പാസായ മലയാളി നഴ്‌സിന്റെ നേട്ടം ആഘോഷമാക്കി ഡെര്‍ബിഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റ്
വിദേശ നഴ്‌സുമാരെ സംബന്ധിച്ച് യുകെയില്‍ പ്രാക്ടീസ് ചെയ്യാന്‍ സുപ്രധാന കടമ്പയാണ് ഒബ്ജക്ടീവ് സ്ട്രക്‌ചേര്‍ഡ് ക്ലിനിക്കല്‍ എക്‌സാമിനേഷന്‍- ഒഎസ്‌സിഇ. ഈ പരീക്ഷ പാസായ ഒരു മലയാളി നഴ്‌സിന്റെ സന്തോഷത്തില്‍ പങ്കുചേരുന്ന ട്രസ്റ്റിന്റെ ആഘോഷമാണ് ഇപ്പോള്‍ ജനശ്രദ്ധ നേടുന്നത്. ഡെര്‍ബിഷയര്‍ എന്‍എച്ച്എസാണ് തങ്ങളുടെ വിദേശ നഴ്‌സിന്റെ നേട്ടം ആഘോഷമാക്കുന്നത്. മലയാളിയായ രാഖി

More »

ബ്രിട്ടനില്‍ അസുഖത്തെ തുടര്‍ന്നു ദീര്‍ഘകാല അവധിയില്‍ പോയവരുടെ എണ്ണം 28 ലക്ഷം
ബ്രിട്ടന്‍ കോവിഡ് അനുബന്ധ രോഗബാധയെ തുടര്‍ന്ന് ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ നവംബര്‍ വരെയുള്ള മൂന്ന് മാസക്കാലയളവില്‍ 2.813 മില്യണ്‍ ആളുകളാണ് ദീര്‍ഘകാല അവധിയില്‍ ഉണ്ടായിരുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡിന്റെ പ്രാരംഭ കാലത്ത് 2.1 മില്യണ്‍ ആളുകളായിരുന്നു രോഗകാരണങ്ങളാല്‍ ദീര്‍ഘകാല അവധിയില്‍

More »

8 ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; 2 ദിവസത്തെ മഞ്ഞ ജാഗ്രത പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളെയും ബാധിക്കുന്ന മഞ്ഞുവീഴ്ച പരിഗണിച്ചു മഞ്ഞ ജാഗ്രത പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. 24 മണിക്കൂറില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ എട്ട് ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ആഴ്ചാവസാനത്തോടെ ഈ തണുപ്പേറിയ കാലാവസ്ഥ പ്രതീക്ഷിക്കാം. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, പീറ്റര്‍ബറോ, നോട്ടിംഗ്ഹാം, മാഞ്ചസ്റ്റര്‍, ഹള്‍, ന്യൂകാസില്‍, നോര്‍ത്ത്

More »

ക്രോയ്‌ഡോണില്‍ മലയാളി യുവ വ്യവസായി മരണമടഞ്ഞു
ക്രോയ്‌ഡോണില്‍ മലയാളിയായ യുവ വ്യവസായി മരണമടഞ്ഞു. വ്യവസായിയും കേരളാ ടേസ്റ്റ് ഉടമയുമായ ഗില്‍സിന്റെ മകനായ റാഗില്‍ ഗില്‍സ്(27) ആണ് മരണമടഞ്ഞത്. പെട്ടെന്നുള്ള മരണമാണെന്നാണ് പുറത്ത് വരുന്ന വിവരം. ക്രോയ്‌ഡോണിലെ വെസ്റ്റ്കോംബ് അവന്യൂവില്‍ താമസിക്കുന്ന റാഗില്‍ ഗില്‍സ് കേരള ടേസ്റ്റില്‍ റീട്ടെയില്‍ ഫുഡ് വില്‍പന നടത്തുന്ന എല്‍സി ലിമിറ്റഡിന്റെ ഡയറക്ടര്‍ കൂടിയാണ്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions