യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ അമ്മയെയും രണ്ട് മക്കളെയും ലക്ഷ്യംവെച്ച് ആസിഡ് അക്രമണം; 9 പേര്‍ക്ക് പരിക്ക്
ലണ്ടനില്‍ അമ്മയ്ക്കും, രണ്ട് മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം. സൗത്ത് ലണ്ടനില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തില്‍ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു.നടന്ന ആസിഡ് അക്രമത്തില്‍ 'എന്റെ കണ്ണുകള്‍' എന്ന് കരഞ്ഞ് വിളിച്ച് അമ്മ. അക്രമണം നടക്കുന്നത് കണ്ട് രക്ഷിക്കാനായി എത്തിയ വഴിയാത്രക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. കൂടാതെ സഹായത്തിനായി വന്ന പോലീസ് ഓഫീസര്‍മാര്‍ക്കും പൊള്ളലേറ്റു.

More »

ലണ്ടനിലെ സ്‌കൂളില്‍ കുട്ടികളുമായുള്ള തര്‍ക്കത്തിനിടെ അധ്യാപകന് കുത്തേറ്റു
ബ്രിട്ടനിലെ കൗമാരക്കാര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളുടെ നിരക്ക് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുകയാണ്. ഇപ്പോഴിതാ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള തര്‍ക്കത്തിനിടെ ഒരു അധ്യാപകന്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലുമായി. കിഴക്കന്‍ ലണ്ടനിലെ ഷര്‍മാന്‍സ് ഫാര്‍മസിയിലെ ജീവനക്കാര്‍ പറയുന്നത് ഷോപ്പില്‍ എത്തിയ 40 കാരനായ അധ്യാപകനെ പുറകില്‍ നിന്നും കുത്തുകയായിരുന്നു

More »

ഹൈവേ കോഡിലെ മാറ്റങ്ങള്‍ ഭൂരിഭാഗം ഡ്രൈവര്‍മാര്‍ക്കും അറിയില്ല; ഫിക്സ്ഡ് പെനാല്‍റ്റി നോട്ടീസിന്റെ എണ്ണത്തില്‍ കുതിപ്പ്
രണ്ട് വര്‍ഷം മുന്‍പ് പ്രാബല്യത്തില്‍ വന്ന ഹൈവേ കോഡിലെ മാറ്റങ്ങള്‍ ഭൂരിഭാഗം ഡ്രൈവര്‍മാര്‍ക്കും ഇപ്പോഴും ശരിക്കു അറിയില്ലെന്നു റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ ഫിക്സ്ഡ് പെനാല്‍റ്റി നോട്ടീസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 ല്‍ ഹൈവേ കോഡില്‍ കൊണ്ടുവന്ന മാറ്റങ്ങളില്‍ കാല്‍നടക്കാര്‍ക്കും സൈക്കിള്‍

More »

വയറിന് സര്‍ജറി; കെയ്റ്റ് രാജകീയ ഡ്യൂട്ടിയില്‍ നിന്നും ഈസ്റ്റര്‍ വരെ വിട്ടുനില്‍ക്കും
വയറില്‍ സര്‍ജറി പൂര്‍ത്തിയാക്കിയ വെയില്‍സ് രാജകുമാരി കെയ്റ്റ് മിഡില്‍ട്ടൺ ആശുപത്രിയില്‍ നിന്നും മടങ്ങി. എന്നാല്‍ കെയ്റ്റ് പൂര്‍ണ്ണമായി രോഗമുക്തി നേടി ആരോഗ്യം വീണ്ടെടുക്കാന്‍ ഇനിയും ഏറെ നാള്‍ വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 14 ദിവസത്തിന് ശേഷമാണ് ലണ്ടന്‍ ക്ലിനിക്കില്‍ നിന്നും 42-കാരിയായ കെയ്റ്റ് വിന്‍ഡ്‌സര്‍ ഗ്രേറ്റ് പാര്‍ക്കിലെ അഡ്‌ലെയ്ഡ് കോട്ടേജില്‍

More »

കുടിയേറ്റം: യുകെ ജനസംഖ്യ 10% വര്‍ധിച്ച് 7 കോടിയിലധികമാകുമെന്ന്‌ ഒഎന്‍എസ്
ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ(ഒ എന്‍ എസ്) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2021 നും 2036 നും ഇടയില്‍ ജനസംഖ്യയില്‍ 9.9 ശതമാനം വര്‍ദ്ധനവുണ്ടാകും. 61 ലക്ഷം നെറ്റ് മൈഗ്രേഷന്‍ ഉള്‍പ്പടെയാണിത്. ഇതോടൊപ്പം, മരണസംഖ്യയേക്കാള്‍ 5 ലക്ഷത്തോളം ജനനങ്ങള്‍ കൂടുതലായി ഉണ്ടാവുകയും ചെയ്യും. അതിനോടൊപ്പം 2036 ആകുമ്പോഴേക്കും 85 വയസ്സിനു മുകളില്‍ പ്രായമുള്ള പത്ത് ലക്ഷത്തോളം പേര്‍ അധികമായി

More »

പ്രതിമാസ മോര്‍ട്ട്ഗേജ് 2000 പൗണ്ടായി; മന്ത്രിപദം രാജിവെച്ച് ടോറി എംപി
വര്‍ധിച്ച മോര്‍ട്ട്ഗേജ് തിരിച്ചടവ് നടത്താന്‍ സാധിക്കാത്തതിനാല്‍ രാജി വയ്ക്കുകയാണെന്ന് സയന്‍സ് വകുപ്പ് മന്ത്രിയായ ടോറി എം പി ജോര്‍ജ്ജ് ഫ്രീമാന്‍. ഭരണകക്ഷിയുടെ മുന്‍ ബെഞ്ചിന് അപ്പുറത്ത്, തന്റെ ആരോഗ്യവും, കുടുംബത്തിന്റെ ക്ഷേമവും നോക്കേണ്ട സമയം വന്നെത്തിയതായി കരുതുവെന്ന് എം പി പറഞ്ഞു. എന്നാല്‍, രാജിവയ്ക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ ബ്ലോഗില്‍ എഴുതിയ ഒരു

More »

വെസ്റ്റ് യോര്‍ക്ഷെയറിലെ പബ്ബിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം; അമ്മയെ തിരഞ്ഞ് പോലീസ്
വെസ്റ്റ് യോര്‍ക്ക്ഷയറിലെ ഒരു പബ്ബിലെ ശുചിമുറിയില്‍ ഒരു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച്ച പ്രാദേശിക സമയം വൈകിട്ട് 4 :45 ഓടെയാണ് റോത്ത്‌വെല്ലിന് സമീപമുള്ള, ഔള്‍ട്ടണിലെ ത്രീ ഹോഴ് ഷൂ പബ്ബിലെ ശുചിമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. എമര്‍ജന്‍സി സേവനക്കാര്‍ ഉടനടി സംഭവസ്ഥലത്ത് എത്തുകയും ചെയ്തു. തികച്ചും ഭീകരമായ ഒരു സംഭവം എന്ന് ഇതിനെ വിശേഷിപ്പിച്ച പോലീസ് ഈ കുഞ്ഞിന്റെ

More »

കുതിച്ചുകയറുന്ന ഫീസ്: ഒരു വര്‍ഷത്തെ എംബിഎ കോഴ്‌സ് പ്രഖ്യാപിച്ച് ലണ്ടന്‍ ബിസിനസ് സ്‌കൂള്‍
യുകെയില്‍ എംബിഎ പഠിക്കാനായി പോകുന്നത് വിദേശ വിദ്യാര്‍ത്ഥികളുടെയിടയിലെ ട്രെന്റ് ആണ്. എന്നാല്‍ കുതിച്ചുകയറുന്ന ഫീസും, പുതിയ നിയന്ത്രണങ്ങളും ചേര്‍ന്ന് ദൈര്‍ഘ്യമേറിയ കോഴ്സ് പ്രോഗ്രാമുകള്‍ക്കുള്ള ഡിമാന്‍ഡ് ഇടിച്ചതായി ലണ്ടന്‍ ബിസിനസ്സ് സ്‌കൂള്‍ വൈസ്-ഡീന്‍ ചൂണ്ടിക്കാണിക്കുന്നു. ദൈര്‍ഘ്യം കറഞ്ഞ കോഴ്‌സുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 15-21 മാസം വരെ

More »

ഇംഗ്ലണ്ടില്‍ യാത്രക്കാരെ ദുരിതത്തിലാഴ്ത്തി ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ട്രെയിന്‍ സമരം
ഒരാഴ്ചയിലേറെ യാത്രക്കാരെ ദുരിതത്തിലാഴ്ത്താനായി ഇംഗ്ലണ്ടില്‍ ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ട്രെയിന്‍ സമരം ഇന്ന് മുതല്‍. ജനുവരി 30 ചൊവ്വാഴ്ചയ്ക്കും ഫെബ്രുവരി 5 തിങ്കളാഴ്ചയ്ക്കുമിടയില്‍ വിവിധ റൂട്ടുകളില്‍ സമരത്തിന്റെ ഭാഗമായി ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുമെന്ന് യൂണിയനായ എഎസ് എല്‍ ഇ എഫ് അറിയിച്ചു. സമരം ട്രെയിന്‍ യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കും. പണിമുടക്ക്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions