യു.കെ.വാര്‍ത്തകള്‍

പുതിയ വാടക നിയമ പ്രകാരമുള്ള രേഖ ഹാജരാക്കിയില്ലെങ്കില്‍ വീട്ടുടമകള്‍ക്ക് 7,000 പൗണ്ട് പിഴ
കഴിഞ്ഞയാഴ്ച്ച പ്രാബല്യത്തില്‍ വന്ന് പുതിയ റെന്റേഴ്‌സ് റൈറ്റ്‌സ് ആക്റ്റ് പ്രകാരമുള്ള രേഖ ഹാജരാക്കിയില്ലെങ്കില്‍ വീട്ടുടമകള്‍ക്ക് 7,000 പൗണ്ട് പിഴ ചുമത്തും. പുതിയ നിയമം വാടകക്കാരെ എങ്ങനെ ബാധിക്കും എന്ന് വിശദീകരിക്കുന്ന ഔദ്യോഗിക ഇന്‍ഫര്‍മേഷന്‍ ഷീറ്റ് വാടകക്കാര്‍ക്ക് നല്‍കേണ്ടത് നിയമം മൂലം വീട്ടുടമസ്ഥന്റെ ഉത്തരവാദിത്തം ആക്കിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ വീട്ടുടമകള്‍, അവരുടെ വീടുകളില്‍ താമസിക്കുന്ന വാടകക്കാര്‍ക്ക് രേഖകള്‍ പി ഡിഎഫ് ഫോര്‍മാറ്റില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഫിക്‌സ്ഡ് ടേം ടെനന്‍സി എടുത്തുകളയുകയും റോളിംഗ് പീരീഡ് ടെനന്‍സി പകരമായി കൊണ്ടുവരികയും ചെയ്ത പുതിയ നിയമം വാടകക്കാര്‍ക്ക് ഏറെ സംരക്ഷണം നല്‍കുന്നുണ്ട്. വാടകക്കാര്‍ ഇനിമുതല്‍ ദീര്‍ഘകാല കരാറുകള്‍ക്ക് നിര്‍ബന്ധിതരാകില്ല എന്നതാണ് അതിലൊന്ന്. അതുപോലെ, വാടകക്കാരെ ഒഴിപ്പിക്കുന്നതിന് വ്യക്തമായ കാരണങ്ങള്‍ ഇനിമുതല്‍ വീട്ടുടമസ്ഥര്‍

More »

ഇറാന്‍ യുദ്ധത്തിന്റെ ആഘാതം; യുകെയില്‍ വീടുവില വര്‍ധന പകുതിയായി കുറഞ്ഞു
മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുകെയില്‍ വീടുവില വര്‍ധന പകുതിയായി കുറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രിലില്‍, തുടര്‍ച്ചയായ രണ്ടാം മാസവും യു കെയിലെ വീടുകളുടെ വില ഇടിഞ്ഞതോടെ വീട് വില വര്‍ധനവിന്റെ വാര്‍ഷിക നിരക്ക് ഹാലിഫാക്‌സിന്റെ കണക്കുകൂട്ടലില്‍ പകുതിയായി കുറഞ്ഞു. ബ്രിട്ടനിലെ ഏറ്റവും വലിയ മോര്‍ട്ട്‌ഗേജ് വായ്പാദാതാക്കളായ ലോയ്ഡ്‌സിന്റെ ഭാഗമായ ഹാലിഫാക്‌സ് പറയുന്നത്, ഇക്കഴിഞ്ഞ ഏപ്രിലില്‍ യു കെയിലെ വീട് വിലയില്‍ 0.1 ശതമാനത്തിന്റെ കുറവുണ്ടായി എന്നാണ്. മാര്‍ച്ചില്‍ 0.5 ശതമാനത്തിന്റെ ഇടിവ് ദൃശ്യമായതിന്റെ തുടര്‍ച്ചയായിട്ടാണിത്. നിലവില്‍, യു കെയിലെ ശരാശരി വീട് വില 2,99,313 പൗണ്ട് ആണെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ വീട് വിലയില്‍ 0.8 ശതമാനത്തിന്റെ വാര്‍ഷിക വര്‍ദ്ധനവാണ് ഹാലിഫാക്‌സ് പ്രതീക്ഷിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ അവര്‍ പ്രവചിക്കുന്നത് 0.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ്. ഈ

More »

14 വര്‍ഷത്തെ ബര്‍മിംഗ്ഹാമിന്റെ ആധിപത്യവും നഷ്ടപ്പെട്ട് ലേബര്‍; റിഫോമിന് മുന്‍തൂക്കം
നീണ്ട 14 വര്‍ഷക്കാലം ഭരിച്ച ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സിലില്‍ നിന്നു വോട്ടര്‍മാര്‍ ലേബറിനെ പുറംതള്ളി. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്. റിഫോം, കണ്‍സര്‍വേറ്റീവ്, ഗ്രീന്‍ പാര്‍ട്ടികള്‍ക്ക് പുറമെ ചില സീറ്റുകളില്‍ മുസ്ലീം വിഭാഗീയ സ്വതന്ത്രരും വിജയിച്ച് കയറി. 101 സീറ്റുകളില്‍ 99 സീറ്റുകളിലെ ഫലങ്ങളാണ് വെള്ളിയാഴ്ച രാത്രിയോടെ പുറത്തുവന്നത്. എന്നാല്‍ അധികാരം ആറ് വഴികളായി തിരിഞ്ഞ്, ഒരു പാര്‍ട്ടിക്കും സ്വയം വിജയം അവകാശപ്പെടാന്‍ കഴിയാത്ത സ്ഥിതിയാണ്. 22 സീറ്റുമായി റിഫോമാണ് മുന്നിലുള്ളത്. അതേസമയം 19 സീറ്റില്‍ ഗ്രീന്‍സും, 16 ഇടത്ത് കണ്‍സര്‍വേറ്റീവുകളും, ലേബര്‍ 17 ഇടത്തും, ലിബറല്‍ ഡെമോക്രാറ്റുകള്‍ 12 ഇടത്തും ജയിച്ചു. എന്നാല്‍ 13 സ്ഥലത്ത് സ്വതന്ത്രരാണ് വിജയിച്ചത്. 2023-ല്‍ പാപ്പരായി മാറിയ ഒരു ലോക്കല്‍ അതോറിറ്റിയാണ് ബര്‍മിംഗ്ഹാം. ഒരു വര്‍ഷത്തിലേറെയായി ബിന്‍ സമരം നടക്കുന്നു. തെരുവുകളില്‍ മാലിന്യം കുമിഞ്ഞ് കൂടുമ്പോള്‍

More »

കനത്ത പരാജയത്തിലും രാജിയില്ലെന്ന് സ്റ്റാര്‍മര്‍; പൗണ്ട് കരുത്താര്‍ജ്ജിച്ചു
ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബറിന് കനത്ത തോല്‍വി സമ്മാനിക്കപ്പെട്ടതോടെ കീര്‍ സ്റ്റാര്‍മര്‍ രാജിവെയ്ക്കണമെന്ന മുറവിളി ശക്തമാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ നൂറുകണക്കിന് കൗണ്‍സില്‍ സീറ്റുകള്‍ നഷ്ടപ്പെട്ടതൊന്നും പരിഗണിച്ച് രാജിവെയ്ക്കാനില്ലെന്നാണ് സ്റ്റാര്‍മറുടെ പ്രഖ്യാപനം. ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിപരീതമായാല്‍ പ്രധാനമന്ത്രിക്ക് നേതൃപദവിക്കായി പോരാട്ടം നടത്തേണ്ടി വരുമെന്നാണ് നേരത്തെ ആശങ്കയുണ്ടായിരുന്നത്. സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളും ലേബറിന് ആശ്വാസമേകുന്നതല്ല. എന്നാല്‍ താന്‍ ഇറങ്ങിപ്പോകാന്‍ തയ്യാറല്ലെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. ഇതോടെ യുകെയുടെ 10 വര്‍ഷ ഗില്‍റ്റുകളില്‍ 5 ബേസിസ് പോയിന്റ് താഴ്ന്നു. 30 വര്‍ഷത്തെ ബോണ്ടുകള്‍ 28 വര്‍ഷത്തെ ഉയര്‍ച്ചയില്‍ എത്തിയ ശേഷം താഴ്ന്നു. ഇതെല്ലാം ഗവണ്‍മെന്റ് സ്ഥിരതയോടെ നില്‍ക്കുമെന്ന കണക്കുകൂട്ടലിലാണ്. സ്റ്റാര്‍മറുടെ

More »

ഹന്റാവൈറസ് പടര്‍ന്നുപിടിച്ച കപ്പലിലെ ബ്രിട്ടീഷ് യാത്രക്കാരന്‍ മുങ്ങി! വ്യാപക തെരച്ചില്‍
ഒരു കപ്പലില്‍ പടര്‍ന്ന മാരകമായ ഹന്റാവൈറസ് ജനങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്കകള്‍ക്കിടെ ബ്രിട്ടീഷുകാരനായ ഒരു യാത്രക്കാരന്‍ മുങ്ങിയത് സ്ഥിതി വഷളാക്കി. രോഗം പടര്‍ന്നുപിടിച്ച ക്രൂയിസ് കപ്പലില്‍ നിന്നുമാണ് ഒരു ബ്രിട്ടീഷ് യാത്രക്കാരന്‍ മുങ്ങിയത്. ഇയാളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോള്‍ അധികൃതര്‍. മാരകമായ എലിപ്പനി ബാധയുടെ ക്യാരിയറായി മാറാന്‍ സാധ്യതയുള്ളതിനാല്‍ ഇയാളുമായി നൂറുകണക്കിന് പേര്‍ ഇതൊന്നും അറിയാതെ സമ്പര്‍ക്കത്തില്‍ വരാന്‍ ഇടയുണ്ടെന്നത് പ്രശ്‌നത്തിന്റെ ആധിക്യം വര്‍ദ്ധിപ്പിക്കുന്നു. ഏപ്രില്‍ 24ന് എംവി ഹോണ്ടിയസില്‍ നിന്നും ഏഴ് ബ്രിട്ടീഷ് പൗരന്‍മാര്‍ പുറത്തുവന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ഇതില്‍ രണ്ട് പേര്‍ യുകെയില്‍ മടങ്ങിയെത്തി വീടുകളില്‍ സെല്‍ഫ് ഐസൊലേഷനിലുണ്ട്. നാല് പേര്‍ സൗത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലെ സെന്റ് ഹെലെനയിലുമാണ്. എന്നാല്‍ ഏഴാമനായ

More »

സ്‌കൂളുകള്‍ വിദ്യാര്‍ഥികളുടെ ഫോട്ടോകള്‍ സൈറ്റുകളിലും സോഷ്യല്‍ മീഡിയയിലും നിന്ന് നീക്കണം
യുകെയിലെ സ്‌കൂളുകള്‍ വിദ്യാര്‍ഥികളുടെ ഫോട്ടോകള്‍ വെബ്സൈറ്റുകളിലും സോഷ്യല്‍ മീഡിയയിലും നിന്ന് നീക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണമെന്ന് ശിശുസുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അശ്ലീല രൂപത്തിലേക്ക് മാറ്റി ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷന്റെയും നാഷണല്‍ ക്രൈം ഏജന്‍സിയും പറയുന്നതനുസരിച്ച്, സ്‌കൂളുകളുടെ വെബ്സൈറ്റുകളിലെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെയും കുട്ടികളുടെ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് എഐ ഉപയോഗിച്ച് വ്യാജ അശ്ലീല ചിത്രങ്ങളാക്കി മാറ്റുകയാണ് സൈബര്‍ കുറ്റവാളികള്‍. പിന്നീട് അവ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെ ഒരു സെക്കന്‍ഡറി സ്‌കൂളിനെ ഇത്തരത്തില്‍ ലക്ഷ്യമിട്ടതായി

More »

പ്രാദേശീയ തെരഞ്ഞെടുപ്പില്‍ ഹാംഷയര്‍ കൗണ്ടി കൗണ്‍സിലറായി സജീഷ് ടോമിന് മിന്നും വിജയം
ഇംഗ്ലണ്ടിലെ പ്രാദേശീയ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഹാംഷയര്‍ കൗണ്ടി കൗണ്‍സിലിലേക്ക് മലയാളിയായ സജീഷ് ടോമിന്റെ വിജയം ശ്രദ്ധേയമാകുന്നു. ആകെയുള്ള എഴുപത്തിഎട്ട് സീറ്റുകളില്‍നിന്ന് വിജയിച്ച ഒരേ ഒരു ലേബര്‍ പാര്‍ട്ടി കൗണ്‍സിലര്‍ ആണ് സജീഷ്. ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ട പ്രാദേശീയ തെരഞ്ഞെടുപ്പില്‍, തീവ്ര വലതുപക്ഷ നിലപാടുള്ള റീഫോം പാര്‍ട്ടി വമ്പിച്ച വിജയം നേടി മുന്നേറുമ്പോഴാണ് സകല പ്രവചനകളെയും കാറ്റില്‍ പറത്തിക്കൊണ്ട് റീഫോം പാര്‍ട്ടിയെ പരാജയപ്പെടുത്തി, ലേബര്‍ പാര്‍ട്ടിക്കുവേണ്ടി അഭിമാനകരമായ വിജയം സജീഷ് നേടിയെടുത്തിരിക്കുന്നത്. എന്നാല്‍ മലയാളികള്‍ മത്സരരംഗത്ത് ഉണ്ടായിരുന്ന പല മേഖലകളിലും കനത്ത പരാജയമാണ് നേരിടുന്നതെന്നാണ് ആദ്യ സൂചനകള്‍ പുറത്ത് വരുന്നത്. ബേസിംഗ്സ്റ്റോക്ക് നോര്‍ത്ത് ഡിവിഷഷനില്‍ ആണ് പത്ത് ശതമാനത്തോളം വോട്ട് വ്യത്യാസത്തില്‍ സജീഷ് ടോം റീഫോം പാര്‍ട്ടിയെ

More »

കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ റിഫോം യുകെയ്ക്ക് മേല്‍ക്കൈ; ലേബര്‍ പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടി
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലം പുറത്തുവരുമ്പോള്‍ ലേബര്‍ പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിലെ 136 കൗണ്‍സില്‍ ഏരിയകളിലെ വോട്ടര്‍മാര്‍ ബ്രിട്ടന്‍ ഭരിക്കുന്ന പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടിയേല്‍പ്പിക്കുമെന്നു തന്നെയാണ് ആദ്യ ഫലങ്ങളുടെ സൂചന. ഇംഗ്ലണ്ടിലെ 136 മേഖലകളിലും വോട്ടര്‍മാര്‍ സ്റ്റാര്‍മര്‍ക്കും, പാര്‍ട്ടിക്കും ഷോക്ക് നല്‍കുമെന്നാണ് കരുതുന്നത്. സ്‌കോട്ടിഷ് പാര്‍ലമെന്റിലേക്കും, വെയില്‍സ് സെനെഡിലേക്കും നടന്ന തെരഞ്ഞെടുപ്പിന്റെയും ഫലങ്ങള്‍ ഇതോടൊപ്പം പുറത്തുവരും. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ നിഗല്‍ ഫരാഗിന്റെ റിഫോമിനോട് നോര്‍ത്തേണ്‍, മിഡ്‌ലാന്‍ഡ്‌സ് മേഖലകളില്‍ ലേബറിന് നഷ്ടം നേരിടുന്നുണ്ട്. ഇതിനകം തന്നെ റെഡ്ഡിച്ച്, ഹാര്‍ട്ടില്‍പൂള്‍, ടാംവര്‍ത്ത്, ടേംസൈഡ് കൗണ്‍സിലുകളുടെ നിയന്ത്രണം ലേബറിന് നഷ്ടമായിട്ടുണ്ട്. ഭൂരിപക്ഷവും റിഫോമിലേക്കാണ്

More »

വാഹനത്തിന്റെ മൈലേജ് കൂട്ടി ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ദ്ദേശങ്ങള്‍
ഇന്ധന വില വര്‍ദ്ധനവും രാജ്യത്തിന്റെ സാമ്പത്തിക ആഘാതവും പരിഗണിച്ച് വാഹനങ്ങളുടെ വേഗ പരിധി കുറയ്ക്കണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക്ക് പോളിസി റിസര്‍ച്ച് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടില്‍ പട്ടണങ്ങളിലും നഗരങ്ങളിലും പരമാവധി വേഗപരിധി 20മൈല്‍ ആയും മോട്ടോര്‍വേകളില്‍ 60മൈല്‍ ആയും കുറയ്ക്കണമെന്ന് നിര്‍ദേശിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇന്ധന ഉപഭോഗം കുറയ്ക്കാനും എണ്ണവില വര്‍ധനയുടെ ആഘാതം നിയന്ത്രിക്കാനുമാകുമെന്ന് പഠനം പറയുന്നു. 'ഊര്‍ജ പ്രതിസന്ധി വീണ്ടും പണപ്പെരുപ്പം ഉയര്‍ത്തുകയും സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്യുന്നത് ബ്രിട്ടന് താങ്ങാനാവുന്നതിലും അപ്പുറമെന്ന് ഐപിപിആറിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധനായ വില്യം എല്ലിസ് പറഞ്ഞു. ഇന്ധന നികുതി താല്‍ക്കാലികമായി ലിറ്ററിന് 10 പെന്‍സ് കുറയ്ക്കുക. കുടുംബങ്ങളുടെ വാര്‍ഷിക ഊര്‍ജ ബില്‍ £2,000-ല്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions