വിന്റര്‍ ഫ്യുവല്‍ പേയ്‌മെന്റുകള്‍ക്ക് അപേക്ഷിക്കാം; 1500 പൗണ്ട് വരെ ലഭിക്കാം
അതി ശൈത്യം എത്തിയതോടെ ഇനി ഹീറ്റിംഗ് സംവിധാനങ്ങള്‍ കൂടിയേ തീരു. അതുകൊണ്ടുതന്നെ എനര്‍ജി ബില്‍ കുത്തനെ ഉയരും. എന്നാല്‍, ഇക്കാര്യത്തില്‍ 600 പൗണ്ട് വരെ സഹായം ലഭിക്കാന്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് അര്‍ഹതയുണ്ട്. സാഹചര്യമനുസരിച്ച്, ഈ അധിക ചെലവ് പണമായി ലഭിക്കുവാനോ അതല്ലെങ്കില്‍, പരോക്ഷമായ രീതിയില്‍ അത് അടക്കുന്നതിനുള്ള സഹായം ലഭിക്കാനോ സാധ്യതയുണ്ട്.
കോള്‍ഡ് വെതര്‍ ഫണ്ട്,
More »
കൊവിഡ് വേരിയന്റ് 'ജൂണോ' യുകെയിലെ ഏറ്റവും വലിയ തരംഗം സൃഷ്ടിക്കുമെന്ന് ആശങ്ക
പുതിയ പുതിയ കോവിഡ് വേരിയന്റുകള്‍ സജീവമായി ഉണ്ടെങ്കിലും ആളുകള്‍ അത്ര ആശങ്കാകുലരല്ല. എന്നിരുന്നാലും പലപ്പോഴായി വൈറസ് വ്യാപനം ആശുപത്രികളില്‍ പ്രതിസന്ധിയായി മാറുന്നുണ്ട്. ഇപ്പോള്‍ ആശങ്ക കൂട്ടി പുതിയ കൊവിഡ് വേരിയന്റ് 'ജൂണോ' ബ്രിട്ടനില്‍ എക്കാലത്തെയും വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് ആശങ്ക.
ഡിസംബര്‍ മധ്യത്തോടെ ലണ്ടനില്‍ 16-ല്‍ ഒരാള്‍ വീതമാണ് രോഗബാധിതരായത്.
More »
പേമാരിയ്ക്കു പിന്നാലെ മഞ്ഞില്‍ പുതച്ച് ബ്രിട്ടന്‍; താപനില മൈനസ് ഏഴുവരെ താഴ്ന്നു
ലണ്ടന്‍ : കാറ്റിലും മഴയിലും കുതിര്‍ന്ന ക്രിസ്മസ് പുതുവല്‍സര സീസണിന് പിന്നാലെ മഞ്ഞില്‍ പുതച്ച് ബ്രിട്ടന്‍. ഇന്നലെ ഉച്ചയോടെ ആരംഭിച്ച മഞ്ഞുവീഴ്ച രാജ്യത്തെയാകെ തണുപ്പിലാക്കി. സൗത്ത് ഈസ്റ്റ് ലണ്ടന്‍, വെയില്‍സ്, സ്കോട്ട്ലന്‍ഡ്, നോര്‍തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലാണ് മഞ്ഞുവീഴ്ച അതിരൂക്ഷമായി തുടരുന്നത്. ഗതാഗത തടസം ഉള്‍പ്പെടെ ജനജീവിതം താറുമാറാക്കി തുടരുന്ന മഴയും കാറ്റും
More »
ജനന നിരക്ക് കുറയുന്നു; ബ്രിട്ടനിലെ പെന്‍ഷന്‍ പ്രായം 74 ഉം കടന്നേക്കും
യുകെയില്‍ യുവാക്കളുടെ എണ്ണം കുറയുകയാണ്, വൃദ്ധരുടെ എണ്ണം കൂടിവരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സ്റ്റേറ്റ് പെന്‍ഷന്‍ പ്രായവും വര്‍ദ്ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട് . പെന്‍ഷന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം 2024 നും 2026 നും ഇടയിലായി പുരുഷന്മാരുടെയും സ്ത്രീകളുടെയും പെന്‍ഷന്‍ പ്രായം 66 ആക്കുന്നതിനുള്ള നിയമം 2007-ല്‍ കൊണ്ടുവന്നിരുന്നു. പിന്നീട് അത്
More »
ലണ്ടന്‍ ട്യുബ് സമരം മാറ്റിവെച്ചു; ജനത്തിന് ആശ്വാസം
നാല് ദിവസത്തേക്ക് ലണ്ടന്‍ ലണ്ടന്‍ ട്യുബ് ഗതാഗതത്തെ പാടെ സ്തംഭിപ്പിക്കുമായിരുന്ന സമരത്തില്‍ നിന്നും ആര്‍ എം ടി യൂണിയന്‍ താത്ക്കാലികമായി പിന്മാറി. ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ (ടി എഫ് എല്‍) മായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷകള്‍ ഉള്ളതും ലണ്ടന്‍ മേയര്‍ കൂടുതല്‍ ഫണ്ടുകള്‍ ലഭ്യമാക്കിയതുമാണ് സമരത്തില്‍ നിന്നും പിന്‍വാങ്ങുന്നതിനുള്ള കാരണമായി ആര്‍ എം ടി പറയുന്നത്.
More »
വെള്ളപ്പൊക്കം കഴിഞ്ഞു, ഇനി മഞ്ഞുവീഴ്ചയുടെ കഠിന നാളുകള്‍
കാറ്റും പേമാരിയും മൂലം രാജ്യത്തിന്റെ പല ഭാഗത്തും വെള്ളപ്പൊക്കവും, വെള്ളക്കെട്ടുമാണ്. അതിനു പിന്നാലെ ഇനി ഇനി മഞ്ഞുവീഴ്ചയുടെ കഠിന നാളുകള്‍ ആണ് എത്തുന്നത്. ഇന്ന് രാവിലെ മുതല്‍ തന്നെ യുകെയുടെ പല ഭാഗങ്ങളിലും മഞ്ഞ് വീഴ്ചയ്ക്കുള്ള സാധ്യതയാണ് മെറ്റ് ഓഫീസ് നല്‍കുന്നത്. താപനില പൂജ്യത്തിന് താഴേക്ക് പോകാനും, ജീവന് അപകടം നേരിടാനുമുള്ള സാധ്യതകളാണ് ഇതോടൊപ്പം കാണുന്നത്. ആംബര്‍
More »
ഗുരുവായൂര്‍ സ്വദേശി ഫെയര്‍ഹാമിലെ വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു
ബാഡ്മിന്റണ്‍ കളി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ഫെയര്‍ഹാം മലയാളി കുഴഞ്ഞു വീണു മരിച്ചു. പൂര്‍ണ ആരോഗ്യവാനായിരുന്ന കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തി വിശ്രമിക്കവേ അസ്വസ്ഥത തോന്നുകയും പിന്നാലെ കുഴഞ്ഞു വീഴുകയും പിന്നാലെ മരണത്തിന് കീഴടങ്ങുകയും ആയിരുന്നു. ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന കൃഷ്ണകുമാര്‍ ഗുരുവായൂര്‍ സ്വദേശിയാണ്.
ഒരു വര്‍ഷം മുമ്പാണ്
More »