യു.കെ.വാര്‍ത്തകള്‍

6 ലോക മാരത്തണുകളും പൂര്‍ത്തിയാക്കി സിക്സ് സ്റ്റാര്‍ ഫിനിഷര്‍ പദവിയില്‍ ലണ്ടന്‍ മലയാളി
ന്യൂയോര്‍ക്ക്, ഷിക്കാഗോ, ബോസ്റ്റണ്‍, ബര്‍ലിന്‍, ടോക്കിയോ, ലണ്ടന്‍ എന്നീ ആറ്‌ ലോകോത്തര മാരത്തണുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി സിക്സ് സ്റ്റാര്‍ ഫിനിഷര്‍ പദവി നേടി ലണ്ടന്‍ മലയാളി ജോലി ലാസര്‍ . ഇതില്‍ ഏറ്റവും കഠിനമായ ബോസ്റ്റണ്‍ കുന്നുകളിലെ ഓട്ടം രണ്ടുവര്‍ഷം മുമ്പ് 03 :29 :12 എന്ന സമയത്തില്‍ പൂര്‍ത്തിയാക്കിയ ജോളി കഴിഞ്ഞ ഒക്ടോബറില്‍ ഷിക്കാഗോയും പൂര്‍ത്തിയാക്കിയാണ് ടോക്കിയോയില്‍

More »

6 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവിന് 15 വര്‍ഷം ജയില്‍
ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ക്രൂരനായ പിതാവിന് 15 വര്‍ഷം ജയില്‍ശിക്ഷ. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വാള്‍സാലില്‍ നിന്നുള്ള 29-കാരന്‍ ഡേവിഡ് ഹോളിക്കാണ് കുഞ്ഞിനെ കുലുക്കിയും, മര്‍ദ്ദിച്ചും കൊന്നത്. ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. രക്ഷിതാക്കളുടെ വീട്ടില്‍ ആയിരിക്കുമ്പോഴാണ് രാത്രിയില്‍ മകന്‍ കെയ്‌റോയ്ക്ക് എതിരെ ഹോളിക്ക് അക്രമം

More »

യുകെയിലെ സ്റ്റോറുകളില്‍ മണിക്കൂറില്‍ 600 മോഷണങ്ങള്‍!
യുകെയിലെ കണ്‍വീനിയന്‍സ് സ്‌റ്റോറുകളിലെ മോഷണങ്ങളില്‍ വന്‍ കുതിപ്പ്. ഒരു വര്‍ഷത്തിനിടെ അഞ്ച് ഇരട്ടി വര്‍ദ്ധനവാണ് മോഷണങ്ങളില്‍ രേഖപ്പെടുത്തുന്നത്. 2023-ല്‍ മാത്രം 5.6 മില്ല്യണ്‍ മോഷണങ്ങള്‍ക്കാണ് തങ്ങള്‍ ഇരകളായതെന്ന് 49,000 ചെറുകിട കടയുടമകളെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്തു. മുന്‍ വര്‍ഷത്തെ 1.1 മില്ല്യണ്‍ മോഷണങ്ങളില്‍ നിന്നുമാണ് ഈ കുതിച്ചുചാട്ടം. ഇതിന് പുറമെ

More »

ഇസ്രയേലിനെ നാസികളോട് ഉപമിച്ച് റോച്ച്‌ഡേലിലെ വിവാദ സ്വതന്ത്രന്‍
റോച്ച്‌ഡേലില്‍ പലസ്തീന്‍ അനുകൂല വിവാദ നിലപാടുകളിലൂടെ സ്വതന്ത്രനായി വിജയിച്ച് കയറിയ ജോര്‍ജ്ജ് ഗാലോവേ പാര്‍ലമെന്റ് അംഗമായതിന് പിന്നാലെ ഇസ്രയേലിനെതിരെ വിവാദ പ്രസംഗവുമായി രംഗത്ത്. ഇസ്രയേലിനെ നാസി ജര്‍മ്മനിയോടാണ് ജോര്‍ജ്ജ് ഗാലോവേ ഉപമിച്ചത്. ഗാസയില്‍ നെതന്യാഹു വംശഹത്യക്കാണ് നേതൃത്വം നല്‍കുന്നതെന്നും എംപി പറഞ്ഞു. പലസ്തീനികള്‍ ഇസ്രയേല്‍ സൈന്യത്തിന്റെ കൈകളില്‍

More »

ടോറി പാര്‍ട്ടി സമ്മര്‍ദ്ദം: ഫ്യൂവല്‍ ഡ്യൂട്ടിയില്‍ 5 പെന്‍സ് വെട്ടിക്കുറവ് നടപ്പാക്കാന്‍ സര്‍ക്കാര്‍
പോള്‍ റേറ്റിംഗില്‍ ടോറി പാര്‍ട്ടിസര്‍വ്വകാല തകര്‍ച്ച നേരിടുന്നതിന്റെ പശ്ചാത്തലത്തില്‍ ബജറ്റില്‍ കൂടുതല്‍ ജനപ്രിയ നിര്‍ദ്ദേശങ്ങള്‍ക്ക് സമ്മര്‍ദ്ദം. ഫ്യൂവല്‍ ഡ്യൂട്ടിയില്‍ 5 പെന്‍സ് വെട്ടിക്കുറവ് ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ ചാന്‍സലര്‍ ജെറമി ഹണ്ട് തയാറാകുമെന്നാണ് സൂചന. നാളെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മോട്ടോറിസ്റ്റുകളെ സംരക്ഷിക്കുന്ന പ്രഖ്യാപനം

More »

ഏപ്രില്‍ മുതല്‍ തൊഴിലിടങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദമാവും; പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍
യുകെയില്‍ അടുത്ത മാസം മുതല്‍ തൊഴിലിടങ്ങളില്‍ ഒട്ടേറെ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുകയാണ്. ഈ മാറ്റങ്ങളില്‍ പലതും ജീവനക്കാര്‍ക്ക് അനുകൂലമായുള്ളവയാണ്. അതായത് തൊഴിലിടങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദമാവുന്നവ. ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുന്നവരാണെങ്കില്‍ ഫ്ലെക്സിബിള്‍ ഷിഫ്റ്റ് ലഭിക്കും എന്നത് ഒരു അനുഗ്രഹമാണ്. നേരത്തെ ഫ്ലെക്സിബിള്‍ ഷിഫ്റ്റ് എന്നത് ഒരു ആനുകൂല്യം

More »

വിസ്റ്റണിലെ ജോമോള്‍ ജോസിന് മലയാളി സമൂഹം ഇന്ന് വിട നല്‍കും
ലിവര്‍പൂള്‍ : ലിവര്‍പൂളിനടുത്ത് വിസ്റ്റണില്‍ താമസിച്ചിരുന്ന മലയാളി നഴ്‌സ് ജോമോള്‍ ജോസി (55) ന്റെ പൊതുദര്‍ശനവും സംസ്‌കാരവും ഇന്ന് നടക്കും. ഫെബ്രുവരി 20ന് വിടപറഞ്ഞ ജോമോള്‍ക്ക് അന്ത്യ യാത്രാമൊഴിയേകാന്‍ വിപുലമായ ഒരുക്കങ്ങളാണ് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്നൊരുക്കുന്നത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ സംസ്‌കാര ശുശ്രൂഷകള്‍ പ്രെസ്‌കോട്ടിലെ സെന്റ്

More »

ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് തിരിച്ചടിയായി ഇംഗ്ലണ്ടിലെ ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് കൂടിയത് 4.9%
വര്‍ദ്ധിപ്പിച്ച ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ ലക്ഷക്കണക്കിന് യാത്രക്കാര്‍ക്കുഅധിക ബാദ്ധ്യത. ടിക്കറ്റ് നിരക്കുകള്‍ 4.9 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ സ്ഥിരം യാത്രക്കാര്‍ക്ക് നൂറു കണക്കിന് പൗണ്ടാണ് അധികമായി ചെലവിടേണ്ടി വരുക. സ്ഥിരമായി യാത്ര ചെയ്യുന്ന വ്യക്തിയാണെങ്കില്‍, ഓരോ ദിവസവും ടിക്കറ്റ് വാങ്ങാതെ സീസണ്‍ ടിക്കറ്റ് എടുക്കുക എന്നത് പരിഹാര

More »

നാലിലൊന്ന് പേരും കാലാവധി കൂടിയ മോര്‍ട്ട്‌ഗേജുകള്‍ തെരഞ്ഞെടുക്കുന്നു
യുകെയില്‍ ആദ്യമായി വീട് വാങ്ങുന്ന നാലിലൊന്ന് പേരും 35 വര്‍ഷമോ, അതിലേറെയോ ദൈര്‍ഘ്യമുള്ള കാലാവധിയില്‍ മോര്‍ട്ട്‌ഗേജുകള്‍ ഒപ്പുവെയ്ക്കുന്നതായി കണക്കുകള്‍. യുകെ ഫിനാന്‍സിന്റെ കണക്ക് പ്രകാരമാണ് ഈ തോതില്‍ മോര്‍ട്ട്‌ഗേജ് എടുക്കുന്നവരുടെ എണ്ണം റെക്കോര്‍ഡിട്ടത്. 2023 അവസാനം മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഏറ്റവും ഉന്നതിയില്‍ എത്തിയിരുന്നു. ആദ്യമായി വീട് വാങ്ങുന്നവരില്‍ ഹോം ലോണ്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions