യു.കെ.വാര്‍ത്തകള്‍

ദുബായ്-യുകെ വിമാനത്തില്‍ അമ്മയ്ക്കും, കുഞ്ഞിനും നേരെ നഗ്നതാ പ്രദര്‍ശനം; മലയാളി യുവാവ് പിടിയില്‍
ദുബായില്‍ നിന്നും യുകെയിലേക്ക് പറന്ന എമിറേറ്റ്‌സ് വിമാനത്തില്‍ മലയാളി യുവാവിന്റെ നഗ്നതാപ്രദര്‍ശനമെന്നു പരാതി. സംഭവത്തിന് സാക്ഷിയാകേണ്ടിവന്ന ഒരു സ്ത്രീ ക്യാബിന്‍ ക്രൂവിന് അലേര്‍ട്ട് നല്‍കിയതോടെയാണ് 27-കാരന് പിടിവീണത്. അമ്മയും, കുഞ്ഞും അടുത്തിരിക്കുമ്പോഴാണ് മലയാളി യുവാവ് ഈ രീതിയില്‍ ദുഷ്‌പെരുമാറ്റം നടത്തിയത്. ഫുഡ് സയന്‍സ് & ബയോടെക്‌നോളജിയില്‍ മാസ്‌റ്റേഴ്‌സ് നേടി യുകെയില്‍ ബയോടെക്‌നോളജി എഞ്ചിനീയറായി ജോലി ചെയ്യുന്ന യുവാവ് സ്ത്രീയും, കുഞ്ഞും ഇരുന്ന നിരയിലാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ദുബായില്‍ നിന്നും ന്യൂകാസിലിലേക്ക് വന്ന വിമാനത്തില്‍ സ്ത്രീ കുഞ്ഞിന് മുലയൂട്ടുന്നതിനിടെയായിരുന്നു സംഭവങ്ങള്‍. മടിയില്‍ തലയിണ വെച്ചിരുന്ന ലോറന്‍സ് ആയുധം ഒളിപ്പിക്കുന്നുവെന്നാണ് സ്ത്രീ ആദ്യം ചിന്തിച്ചത്. പിന്നീടാണ് മിഡില്‍സ്ബറോയില്‍ നിന്നുള്ള ലോറന്‍സ് എന്താണ് ചെയ്യുന്നതെന്ന് വ്യക്തമായത്.

More »

കീര്‍ സ്റ്റാര്‍മറിനും ലേബര്‍ സര്‍ക്കാരിനും നിര്‍ണായകമായ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് തുടങ്ങി
ഇംഗ്ലണ്ട് , സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തില്‍. കീര്‍ കീര്‍ സ്റ്റാര്‍മറിനും ലേബര്‍ സര്‍ക്കാരിനും നിര്‍ണായകമായ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് തുടങ്ങി. രാവിലെ 7 നു തുടങ്ങിയ വോട്ടെടുപ്പ് രാത്രി 10 വരെ നടക്കും. ഫലങ്ങള്‍ വെള്ളിയാഴ്ച വാരാന്ത്യത്തോടെ പുറത്തുവരുമെന്നാണ് സൂചന. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നയിക്കുന്ന ലേബര്‍ സര്‍ക്കാരിനും ഇതൊരു പരീക്ഷണസമയമാണ്. ആരോഗ്യവും വിദ്യാഭ്യാസവും ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളുടെ നിയന്ത്രണം തീരുമാനിക്കുന്ന സ്‌കോട്ടിഷ് പാര്‍ലമെന്റിലേക്കുള്ള എല്ലാ 129 അംഗങ്ങളേയും ഈ തെരഞ്ഞെടുപ്പില്‍ വീണ്ടും തിരഞ്ഞെടുക്കും. ഇന്‍ഡിപെന്‍ഡന്‍സ് മൂവ്‌മെന്റിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണ എത്രത്തോളമാണെന്നതും ഫലം വ്യക്തമാക്കുമെന്നാണ് നിരീക്ഷണം. വെയില്‍സില്‍ 1999 മുതല്‍ തുടര്‍ച്ചയായി അധികാരത്തിലുള്ള ലേബര്‍

More »

യഹൂദര്‍ക്കെതിരായ ആക്രമണങ്ങള്‍: നിയമ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം
യുകെയില്‍ യഹൂദര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കവേ ഹേറ്റ് ക്രൈം കേസുകള്‍ വേഗത്തില്‍ പരിഗണിക്കാന്‍ നിര്‍ദ്ദേശം. അധിക്ഷേപങ്ങളും ആക്രമണങ്ങളും തുടര്‍കഥകളാണെന്ന് യഹൂദ സമൂഹം വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്നു വേഗത്തില്‍ ചാര്‍ജ് ചുമത്താന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പാര്‍ക്കിന്‍സ് നിര്‍ദ്ദേശം നല്‍കി. ഗോള്‍ഡേഴ്‌സ് ഗ്രീനില്‍ രണ്ട് യഹൂദര്‍ക്കു നേരെ കത്തി ആക്രമണവും യഹൂദര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ തീയിടല്‍ ഉള്‍പ്പെടെ ഹേറ്റ് ക്രൈമുകള്‍ രാജ്യത്ത് കടുത്ത ഭീഷണി ഉയര്‍ത്തുകയാണ്. 2024 ലെ സൗത്ത് പോര്‍ട്ട് ആക്രമണത്തിന് പിന്നാലെ രാജ്യത്തുണ്ടായ കലാപങ്ങളില്‍ വേഗത്തിലുള്ള നടപടികളിലൂടെ നിയന്ത്രിക്കാന്‍ ആയി. ഇതുപോലെ ഹേറ്റ് ക്രൈമുകളും നിയന്ത്രിക്കാനാകുമെന്നാണ് വിലയിരുത്തല്‍. കേസ് വൈകിക്കുന്നത് ഒഴിവാക്കും. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലും 1.37 ലക്ഷം ഹേറ്റ് ക്രൈം കേസുകള്‍ റിപ്പോര്‍ട്ട്

More »

ബ്രിട്ടനില്‍ നിന്നുള്ള വിമാനയാത്ര പ്രതിസന്ധി രൂക്ഷം; 13,000 സര്‍വീസുകള്‍ കൂടി റദ്ദാക്കി
ഇറാന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇന്ധന ലഭ്യതയിലെ ഭീതി മൂലം ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വന്‍തോതില്‍ റദ്ദാക്കല്‍ തുടരുന്നു. ഈ മാസം മാത്രം 13,000 വിമാന സര്‍വ്വീസുകളാണ് ഈ മാസം റദ്ദാക്കിയിരിക്കുന്നത്. ഹാഫ് ടേം ഹോളിഡേയില്‍ നാട്ടിലേക്ക് വരാന്‍ ഉദ്ദേശിച്ച് ടിക്കറ്റെടുത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്ര പ്രതിസന്ധിയിലായി. ഇറാന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ എണ്ണ, ഗ്യാസ് വിതരണം സംബന്ധിച്ച ആശങ്കകള്‍ ആഗോള സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കുകയാണ്. മേയിലെ വിമാന ഷെഡ്യൂളുകളില്‍ നിന്നും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ട് മില്ല്യണ്‍ സീറ്റുകള്‍ വെട്ടിക്കുറച്ചതായി ഏവിയേഷന്‍ സ്ഥാപനത്തിന്റെ ഡാറ്റ വെളിപ്പെടുത്തുന്നു. പല വിമാന കമ്പനികളും ചെറിയ വിമാനങ്ങളിലേക്ക് മാറി ജെറ്റ് ഇന്ധനം ലാഭിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളാണ് ആഗോള എണ്ണ വിതരണത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

More »

യുകെയില്‍ പബ്ബുകള്‍ അടച്ചുപൂട്ടല്‍ വ്യാപകം; മൂന്ന് മാസത്തില്‍ 161 എണ്ണം പൂട്ടി
ലണ്ടന്‍ : ബ്രിട്ടനില്‍ ദിവസേന ശരാശരി രണ്ട് പബ്ബുകള്‍ വീതം അടച്ചുപൂട്ടിയതായികണക്കുകള്‍. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലായി 2026ലെ ആദ്യ മൂന്ന് മാസത്തിനിടെ 161 പബ്ബുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി ബ്രിട്ടീഷ് ബിയര്‍ ആന്‍ഡ് പബ് അസോസിയേഷന്‍ (BBPA) അറിയിച്ചു. ഈ അടച്ചുപൂട്ടലുകള്‍ മൂലം ഏകദേശം 2,400 തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതായും സംഘടന വ്യക്തമാക്കി. ഉയര്‍ന്ന നികുതി ഭാരം, വര്‍ധിച്ച തൊഴില്‍ച്ചെലവ്, ബിസിനസ് നിരക്കുകളുടെ വര്‍ധന, ഉപഭോക്താക്കളുടെ മാറുന്ന ശീലങ്ങള്‍ എന്നിവയാണ് പബ്ബ് മേഖലയെ പ്രതിസന്ധിയിലാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ നികുതി മാറ്റങ്ങള്‍ വരുത്തിയാല്‍ അടച്ചുപൂട്ടലുകള്‍ വീണ്ടും വര്‍ധിക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഈ വര്‍ഷം ആദ്യം പബ്ബുകള്‍ക്ക് ബിസിനസ് നിരക്കുകളില്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പബ്ബുകള്‍ക്കും സംഗീത വേദികള്‍ക്കും 15

More »

പാര്‍ക്കിംഗ് പിഴ ഇരട്ടിയാക്കാന്‍ നീക്കം; ലേബര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം
ലേബര്‍ സര്‍ക്കാരിന്റെ പരിഗണനയിലുള്ള പുതിയ പദ്ധതിപ്രകാരം കൗണ്‍സിലുകള്‍ക്ക് പാര്‍ക്കിംഗ് പിഴ ഗണ്യമായി വര്‍ധിപ്പിക്കാനുള്ള അധികാരം ലഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ വിവാദം ശക്തമാകുന്നു. ലണ്ടന് പുറത്തുള്ള പ്രദേശങ്ങളില്‍ പാര്‍ക്കിംഗ് ടിക്കറ്റ് പിഴ 70 പൗണ്ടില്‍ നിന്ന് 160 പൗണ്ടായി ഉയര്‍ത്തുന്ന പരീക്ഷണ പദ്ധതി ബേണ്‍മൗത്തില്‍ നടപ്പിലാക്കിയതോടെയാണ് പ്രതിഷേധം ശക്തമായത്. ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി രാജ്യവ്യാപകമായി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് നടപ്പായാല്‍ ലണ്ടന് പുറത്തുള്ള വാഹനമുടമകള്‍ക്കും തലസ്ഥാന നഗരത്തിലെ ഉയര്‍ന്ന നിരക്കിന് സമാനമായ പിഴ നല്‍കേണ്ട സാഹചര്യമുണ്ടാകും. 'ഖജനാവ് നിറയ്ക്കാന്‍ സാധാരണക്കാരെ പിഴിയുന്ന നടപടിയാണ് ഇത്' എന്നതാണ് പ്രധാന വിമര്‍ശനം. വാഹനമുടമകളെ ലക്ഷ്യമിട്ടുള്ള വരുമാനശേഖരണ പദ്ധതിയാണിതെന്നും പ്രതിപക്ഷം

More »

യുകെയില്‍ മോര്‍ട്ട്‌ഗേജ് അഫോര്‍ഡബിലിറ്റി 2008ന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയില്‍; വരുമാനത്തിന്റെ 21.3% തിരിച്ചടവാകുന്നു
യുകെയില്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ വലിയ അനിശ്ചിതാവസ്ഥയാണ്. ഇറാന്‍ യുദ്ധം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ ഇപ്പോഴും പൂര്‍ണ്ണമായി രാജ്യത്ത് അനുഭവപ്പെട്ട് തുടങ്ങിയിട്ടില്ല. എങ്കിലും വീട് വാങ്ങുന്നവര്‍ക്ക് ദുരിതം നിറഞ്ഞ മോര്‍ട്ട്‌ഗേജ് അഫോര്‍ഡബിലിറ്റി സമ്മര്‍ദങ്ങള്‍ അഭിമുഖീകരിക്കുന്നുവെന്നാണ് കണക്ക്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരു പോലുള്ള അവസ്ഥയല്ല അനുഭവപ്പെടുന്നതെന്നും ബാങ്കിംഗ് ബോഡി യുകെ ഫിനാന്‍സ് വ്യക്തമാക്കുന്നു. പ്രാഥമിക മോര്‍ട്ട്‌ഗേജ് തിരിച്ചടവുകളാണ് വീട് വാങ്ങുന്നവരുടെ വരുമാനത്തിന്റെ 21.3% വിഴുങ്ങുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. 2008ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള കണക്കുകളെ ആശ്രയിച്ചാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. അതായത് ഇറാന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷമുള്ള പ്രത്യാഘാതങ്ങള്‍ ഇതില്‍

More »

ബ്രിട്ടനില്‍ വിലക്കയറ്റം രൂക്ഷം; വര്‍ഷാന്ത്യത്തില്‍ 50% വിലവര്‍ധന നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്
ഇറാനിലെ യുദ്ധം ബ്രിട്ടനില്‍ വിലക്കയറ്റം കുതിച്ചുയരാന്‍ ഇടയാക്കുമെന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചനങ്ങള്‍ ശരിവെച്ച് പ്രധാനമന്ത്രിയും. യുദ്ധം അവസാനിച്ചാലും ഇതിന്റെ ആഘാതം തുടരും. ഫലം ഭക്ഷണം കഴിക്കുന്നത് ചെലവുള്ള കാര്യമാകും. വര്‍ഷാന്ത്യത്തില്‍ 50% വിലവര്‍ധന നേരിടേണ്ടി വരും എന്നാണ് മുന്നറിയിപ്പ്. ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വിലക്കയറ്റം അസാധാരണമായ തോതിലാണ് ഉയര്‍ത്തുന്നത്. ജീവിതച്ചെലവ് പ്രതിസന്ധി തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെ കാണാത്ത തരത്തിലുള്ള കുതിപ്പാണ് ഇപ്പോള്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് രേഖപ്പെടുത്തുന്നത്. വര്‍ഷത്തിന്റെ അവസാന്തതോടെ ഇത് 50% ഉയരത്തിലെത്തുമെന്നാണ് മുന്നറിയിപ്പ്. ഗ്രോസറി ഉത്പന്നങ്ങളായ ഫ്രോസണ്‍ പച്ചക്കറികള്‍, മുട്ട, ബീഫ്, പാസ്ത പോലുള്ളവയ്ക്ക് പകുതിയോളം വില ഉയര്‍ന്നിട്ടുണ്ട്. ഇത് ജനങ്ങളുടെ പോക്കറ്റടിക്കുന്ന സ്ഥിതിയാണ് വരുത്തിവെയ്ക്കുന്നത്. അമേരിക്കയുടെ ഇറാനുമായുള്ള യുദ്ധം എണ്ണ,

More »

ഇന്ധന പ്രതിസന്ധിയില്‍ വിമാന സര്‍വീസുകള്‍ മുന്‍കൂട്ടി റദ്ദാക്കാന്‍ അനുമതി
യുദ്ധം മൂലം ഇന്ധന പ്രതിസന്ധി അഭിമുഖീകരിക്കുന്ന ബ്രിട്ടനില്‍ ഇന്ധന ക്ഷാമം ഉണ്ടായാല്‍ വിമാന കമ്പനികള്‍ മുന്‍കൂട്ടി സര്‍വീസുകള്‍ റദ്ദാക്കാന്‍ അനുമതി നല്‍കുന്ന പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ തയ്യാറാക്കി. ഈ വേനല്‍ക്കാലത്ത് ഇന്ധന ലഭ്യതയില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ വിമാനത്താവളങ്ങളിലെ സ്ലോട്ടുകള്‍ നഷ്ടപ്പെടാതെ തന്നെ ആഴ്ചകള്‍ക്ക് മുമ്പ് സര്‍വീസുകള്‍ റദ്ദാക്കാന്‍ എയര്‍ലൈനുകള്‍ക്ക് കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ ബാധിക്കുന്ന അവസാന നിമിഷ റദ്ദാക്കലുകള്‍ ഒഴിവാക്കുന്നതിനാണ് ഈ നീക്കം. അതിനിടെ നാല് റിഫോനറികളോട് ജെറ്റ് ഇന്ധന വിതരണം പരമാവധി വര്‍ധിപ്പിക്കാനും അമേരിക്കയില്‍ നിന്ന് കൂടുതല്‍ ഇന്ധനം എത്തിക്കുന്ന മാര്‍ഗങ്ങള്‍ പരിശോധിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇന്ധന ക്ഷാമമില്ലെന്ന് വിമാന കമ്പനികള്‍ പറയുമ്പോഴും ഇറാന്‍ യുദ്ധം മൂലം വിതരണ ശൃംഖലയില്‍ തടസ്സം വന്നാല്‍ ഏതാനും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions