യു.കെ.വാര്‍ത്തകള്‍

മലയാളി ഡോക്ടര്‍ എ ജെ ജേക്കബിന്റെ സംസ്‌കാരം മാര്‍ച്ച് ആറിന് പ്രസ്റ്റണില്‍
യുകെയില്‍ അന്തരിച്ച മലയാളി ഡോക്ടര്‍ എ ജെ ജേക്കബിന് (64) മാര്‍ച്ച് ആറിന് വിട നല്‍കും. സംസ്‌കാരം പ്രസ്റ്റണില്‍. രാവിലെ 10 മുതല്‍ 11 വരെ പ്രസ്റ്റണിലെ സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊതുദര്‍ശനം നടത്തുമെന്ന് കുടുംബം അറിയിച്ചു. തുടര്‍ന്ന് 11 മണിക്ക് കുര്‍ബാനയും സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കാരവും നടത്തും. പ്രമുഖ എന്‍എച്ച്എസ് ആശുപത്രികളില്‍ ഒന്നായ പ്രസ്റ്റണിലെ

More »

വിമാന യാത്രയില്‍ ലഗേജ് നഷ്ടപ്പെടാതിരിക്കുവാനും ലൊക്കേഷന്‍ കൃത്യമായി അറിയാനും ആപ്പിള്‍ എയര്‍ ടാഗ്
വിമാന യാത്രയില്‍ ലഗ്ഗേജിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ ഒഴിവാക്കി അവയുടെ സ്ഥാനം അറിയുന്നതിന് ആപ്പിള്‍ എയര്‍ ടാഗ് ഉപയോഗിക്കാം. ലഗേജ് നഷ്ടപ്പെടാതിരിക്കുവാനും ലൊക്കേഷന്‍ കൃത്യമായി അറിയാനും ഇത് സഹായിക്കും. സാധാരണ ഗതിയില്‍ എയര്‍ലൈനുകള്‍ നഷ്ടപ്പെട്ട ബാഗേജ് കണ്ടെത്തി യാത്രക്കാരെ ഏല്‍പിക്കുമെങ്കിലും, ബാഗേജ് എവിടെയാണെന്ന് അറിയാന്‍ കഴിയുന്നത് തീര്‍ച്ചയായും ആശ്വാസകരമായ

More »

രോഗികളില്‍ നിന്നും അക്രമം കൂടുന്നു; നഴ്‌സുമാര്‍ക്ക് ധരിക്കാന്‍ കാമറകള്‍ കൈമാറി എന്‍എച്ച്എസ് ട്രസ്റ്റ്
എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് നേരെ രോഗികളുടെയും, ഇവരുടെ ബന്ധുക്കളുടെയും ഭാഗത്ത് നിന്നും അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായികണക്കുകള്‍ പുറത്തുവരവെ നഴ്‌സുമാര്‍ക്ക് ധരിക്കാന്‍ കാമറകള്‍ കൈമാറി എന്‍എച്ച്എസ് ട്രസ്റ്റ്. നഴ്‌സുമാരെ സംരക്ഷിക്കാനായി ശരീരത്തില്‍ ധരിക്കാന്‍ കഴിയുന്ന കാമറകളാണ് ഒരു ലണ്ടന്‍ എന്‍എച്ച്എസ് ട്രസ്റ്റ് നഴ്‌സുമാര്‍ക്ക് കൈമാറിയിരിക്കുന്നത്.

More »

ടോറി എംപി പീഡിപ്പിച്ചതായി പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് ഇര
ഒരു ടോറി എംപിയില്‍ നിന്നും ഗുരുതരമായ ലൈംഗിക അതിക്രമം നേരിട്ടതിനെ കുറിച്ച് പരാതി നല്‍കിയിട്ടും ഔദ്യോഗികമായി അന്വേഷണം ആരംഭിക്കാന്‍ പോലും തയാറായില്ലെന്ന് ഇരയായ സ്ത്രീ. പാര്‍ട്ടിയുടെ അഭിമാനം സംരക്ഷിക്കുന്നതിനായാണ് ലൈംഗിക പീഡന പരാതിയില്‍ നടപടിയെടുക്കാന്‍ മടിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. തനിക്കെതിരെ അതിക്രമം നടന്നതിന് പിന്നാലെ ഇതേക്കുറിച്ച് കണ്‍സര്‍വേറ്റീവ്

More »

യുകെ യൂണിവേഴ്സിറ്റികളില്‍ പിജി പഠനത്തിന് വിദേശ വിദ്യാര്‍ത്ഥികള്‍ കുറയുന്നു; ഉന്നത വിദ്യാഭ്യാസ മേഖല പ്രതിസന്ധിയില്‍
യുകെ യൂണിവേഴ്സിറ്റികളില്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകള്‍ക്കായി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞതോടെ ഉന്നത വിദ്യാഭ്യാസ മേഖല ആശങ്കയില്‍. യൂണിവേഴ്സിറ്റികള്‍, പ്രവര്‍ത്തനത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് വിദേശ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന മുന്തിയ ഫീസിനെയാണ്. അത് നിലച്ചു പോയാല്‍ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളുടെ സാമ്പത്തിക നില തകരുമെന്ന

More »

യുകെയുടെ ഭക്ഷ്യ വിലക്കയറ്റം രണ്ട് വര്‍ഷത്തെ താഴ്ചയില്‍; കുടുംബങ്ങള്‍ക്ക് ആശ്വാസമാകുമോ?
യുകെയുടെ ഭക്ഷ്യ വിലക്കയറ്റം രണ്ട് വര്‍ഷത്തെ താഴ്ചയില്‍. കുറയുന്ന എനര്‍ജി ചെലവുകളും, ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തമ്മില്‍ വില യുദ്ധവും തുടങ്ങിയതോടെ രാജ്യത്ത് ഭക്ഷ്യ വിലക്കയറ്റത്തില്‍ കുറവ് വരുന്നുണ്ട്. രണ്ട് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് വിലക്കയറ്റം എത്തുന്നത് . കടുപ്പമേറിയ ബജറ്റില്‍ വലഞ്ഞ കുടുംബങ്ങള്‍ക്ക് ഈ വാര്‍ത്ത ആശ്വാസമായി മാറുകയാണ്.

More »

ബജറ്റില്‍ വെട്ടിച്ചുരുക്കുന്നത് നാഷണല്‍ ഇന്‍ഷുറന്‍സ് മാത്രം; വേപ്പുകള്‍ക്കും, സിഗററ്റുകള്‍ക്കും നികുതി കൂട്ടും
അടുത്ത ആഴ്ചയിലെ ബജറ്റില്‍ സുപ്രധാന നികുതി വെട്ടിക്കുറവുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷ മങ്ങുന്നു. ബജറ്റ് അവതരിപ്പിക്കുമ്പോള്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കാനുള്ള നടപടി മാത്രമാണ് ചാന്‍സലര്‍ ജെറമി ഹണ്ട് ഉള്‍പ്പെടുത്തുകയെന്നാണ് ഏറ്റവും പുതിയ വിവരം. സുപ്രധാന സാമ്പത്തിക പാക്കേജിന്റെ ഭാഗമായി എന്‍ഐസികളില്‍ നിന്നുമായി ജോലിക്കാര്‍ക്ക് വേണ്ടി ഒരു പെന്നി

More »

കാന്‍സര്‍ രോഗികള്‍ റേഡിയോതെറാപ്പിയും കീമോതെറാപ്പിയും ആരംഭിക്കാന്‍ കാത്തിരിപ്പ് നേരിടുന്നത് 7 ആഴ്ച വരെ
കാന്‍സര്‍ രോഗികള്‍ക്കു യുകെയില്‍ ഇപ്പോള്‍ വലിയ ദുരിതമാണ്. രോഗം സ്ഥിരീകരിച്ചാല്‍ അതിവേഗത്തിലുള്ള ചികിത്സ ലഭ്യമാക്കേണ്ടത് രോഗിയെ സംബന്ധിച്ച് സുപ്രധാനമാണ്. യുകെയില്‍ കാന്‍സര്‍ചികിത്സ ലഭ്യമാക്കുന്നതിന്റെ വേഗത മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ പിന്നിലാണെന്നതാണ് വസ്തുത. യുകെയില്‍ കാന്‍സര്‍ രോഗികള്‍ക്ക് റേഡിയോതെറാപ്പിയും, കീമോതെറാപ്പിയും

More »

യുകെകെസിഎ വൂസ്റ്റര്‍ യൂണിറ്റ് അംഗം സ്റ്റീഫന്‍ മൂലക്കാട്ടിനു കണ്ണീരോടെ വിട
ആദ്യ കാല മാല്‍വേന്‍ മലയാളിയും പിന്നീട് വൂസ്റ്റര്‍ നിവാസിയുമായ കോട്ടയം വെളിയന്നൂര്‍ സ്വദേശി സ്റ്റീഫന്‍ മത്തായിക്ക് കണ്ണീരോടെ വിട നല്‍കി മലയാളി സമൂഹം. മസില്‍ വീക്ക്‌നെസ് രോഗം മൂലം ഏതാനും നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. വൂസ്റ്ററിലെ ക്‌നാനായക്കാര്‍ക്കിടയിലെ സജീവ പ്രവര്‍ത്തകനായിരുന്നു സ്റ്റീഫന്‍. സീറോ മലബാര്‍ രൂപത

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions