യു.കെ.വാര്‍ത്തകള്‍

യുകെയിലെ 4 പ്രമുഖ മോട്ടോര്‍വേകളില്‍ പുതിയ വേഗ പരിധി
യുകെയിലെ നാല് പ്രമുഖ മോട്ടോര്‍വേകളില്‍ സ്പീഡ് ലിമിറ്റുകള്‍ പുതുക്കി. മണിക്കൂറില്‍ 60 മൈല്‍ എന്ന രീതിയിലേക്കാണ് ഇപ്പോള്‍ സ്പീഡ് ലിമിറ്റ് ചെയ്തിരിക്കുന്നത്. ബ്രിട്ടനിലെ റോഡുകള്‍ സുരക്ഷിതമാക്കുവാനും, അപകടങ്ങള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പരീക്ഷണത്തിന്റെ ഭാഗമാണ് ഈ പുതിയ മാറ്റങ്ങള്‍. ഇതോടൊപ്പം തന്നെ ഷെഫീല്‍ഡിനും റോതര്‍ഹാമിനും സമീപം ജംഗ്ഷന്‍ 33 നും 34 നും ഇടയില്‍ M1 ന്റെ

More »

കാന്‍സറിന് കീഴടങ്ങി മാഞ്ചസ്റ്ററിലെ രാഹുലും വിസ്റ്റണിലെ ജോമോള്‍ ജോസും വാറിംഗ്ടണിലെ മെറീനയും
യുകെ മലയാളികളെ തേടി ദിവസത്തിന്റെ വ്യത്യാസത്തില്‍ മൂന്നു മരണ വാര്‍ത്തകള്‍. മാഞ്ചസ്റ്ററിലെ രാഹുലും വിസ്റ്റണിലെ ജോമോള്‍ ജോസും വാറിംഗ്ടണിലെ മെറീനയും ആണ് വിടപറഞ്ഞത്. മാഞ്ചസ്റ്ററില്‍ കുടുംബസമേതം താമസിക്കുകയായിരുന്ന ഐടി എഞ്ചിനീയര്‍ രാഹുലാണ് ആദ്യം മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്നു രാഹുല്‍. കവന്‍ട്രിയിലെ ഒരു

More »

ലണ്ടനിലെ കെമിക്കല്‍ ആക്രമണക്കേസ് പ്രതിയുടെ മൃതദേഹം തേംസ് നദിയില്‍ നിന്ന് കണ്ടെടുത്തു
യുകെയെ നടുക്കിയ ലണ്ടനിലെആസിഡ് ആക്രമണത്തിലെ പ്രതിയുടെതെന്ന് കരുതപ്പെടുന്ന മൃതദേഹം പോലീസ് തേംസ് നദിയില്‍ നിന്ന് കണ്ടെടുത്തു. ജനുവരി 31 -നാണ് യുകെയെ നടുക്കി അബ്ദുള്‍ ഷോക്കൂര്‍ എസെദിയെന്ന 35 വയസ്സുകാരനായ പ്രതി തന്റെ മുന്‍ പങ്കാളിയുടെയും രണ്ട് കുട്ടികളുടെയും മേല്‍ ആസിഡ് ആക്രമണം നടത്തിയത്. ലണ്ടനിലെ ചെല്‍സി പാലത്തിന് മുകളില്‍ നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങളാണ്

More »

കുടിയേറ്റക്കാരെ ആശ്രയിക്കാതെ പഴം പറിക്കാന്‍ റോബോട്ടുകളെ ഇറക്കുന്നു
കുടിയേറ്റ തൊഴിലാളികള്‍ക്കു യുകെയില്‍ വലിയ തൊഴിലവസരമാണ് പഴങ്ങളുടെ ശേഖരണം. കോവിഡ് കാലത്തു ആവശ്യത്തിന് ജീവനക്കാരില്ലാതെ വിളവെടുപ്പ് പ്രതിസന്ധിയിലായിരുന്നു. ഇപ്പോഴും ജീവനക്കാരുടെ വലിയ കുറവുണ്ട്. കൃഷിയിടങ്ങളില്‍ നിന്നും പച്ചക്കറികളും, പഴങ്ങളും പറിക്കാന്‍ മനുഷ്യര്‍ക്ക് പകരം റോബോട്ടുകളെ ഇറക്കി ഈ പ്രതിസന്ധി പരിഹരിക്കാനാണ് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നീക്കം. കുടിയേറ്റ

More »

ബര്‍മിംഗ്ഹാം കൗണ്‍സില്‍ 2 വര്‍ഷത്തേക്ക് 21% നികുതി കൂട്ടുന്നു
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് കൗണ്‍സില്‍ ടാക്സില്‍ 21 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തുന്നു. 300 മില്യണ്‍ പൗണ്ടിന്റെ ബജറ്റ് സേവിംഗ്സ് പദ്ധതിയുടെ ഭാഗമാണ് ഈ നടപടി. തെരുവു വിളക്കുകള്‍ മങ്ങിക്കത്തിക്കും. കൂടാതെ മാലിന്യ ശേഖരണം രണ്ടാഴ്ച്ചയില്‍ ഒരിക്കലാക്കും. അതുപോലെ ശവസംസ്‌കാര ചടങ്ങുകള്‍ക്കും നിരക്ക് വര്‍ദ്ധിക്കും.

More »

41% കെയറര്‍മാരും ജോലിയില്‍ നിന്നും പിന്‍വാങ്ങാനോ, പ്രവൃത്തിസമയം കുറയ്ക്കാനോ ലക്ഷ്യമിടുന്നു
അടുത്ത വര്‍ഷം ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ പ്രായത്തിലുള്ള 41 ശതമാനം കെയറര്‍മാരാണ് ജോലി സ്ഥലത്ത് വിട്ടിറങ്ങാനോ, പ്രവൃത്തിസമയം കുറയ്ക്കാനോ ഉദ്ദേശിക്കുന്നത്. തങ്ങളുടെ ബന്ധുവിനെ പരിപാലിക്കുന്നതിനായാണ് അവര്‍ ജോലി ഒഴിവാക്കുന്നത്. വര്‍ക്ക്‌ഫോഴ്‌സില്‍ നിന്നും ഫാമിലി കെയറര്‍മാരുടെ പലായനം ട്രഷറിക്ക് 6.2 ബില്ല്യണ്‍ പൗണ്ട് വരുന്ന നികുതി നഷ്ടവും, അധിക ബെനഫിറ്റ്

More »

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ക്കിടയില്‍ മുടങ്ങിയത് 7000 കാന്‍സര്‍ ഓപ്പറേഷനുകള്‍!
ശനിയാഴ്ച മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ അടുത്ത സമര പരമ്പര ആരംഭിക്കാനിരിക്കെ കഴിഞ്ഞ തവണത്തെ സമരങ്ങള്‍ക്കിടയില്‍ ഉണ്ടായ ദുരിതത്തിന്റെ കണക്കുകള്‍ പുറത്ത്. ജൂനിയര്‍ ഡോക്ടര്‍മാരുടെ കഴിഞ്ഞ സമരങ്ങള്‍ക്കിടെ 7000-ലേറെ കാന്‍സര്‍ ഓപ്പറേഷനുകള്‍ മുടങ്ങുകയോ മാറ്റിവയ്ക്കുകയോ ചെയ്തതായി എന്‍എച്ച്എസ് കണക്കുകള്‍ വ്യക്തമാക്കുന്നു. മാരകമായ കേസുകളില്‍ പോലും ഓപ്പറേഷനുകള്‍

More »

ആയിരക്കണക്കിന് സ്റ്റുഡന്റ് നഴ്സുമാരും മിഡ് വൈഫുകളും പഠനം പാതിവഴിയില്‍ നിര്‍ത്തുന്നു
സൗജന്യ ചൈല്‍ഡ് കെയര്‍ സ്‌കീം ലഭിക്കാത്തത് മൂലം ആയിരക്കണക്കിന് നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും മിഡ് വൈഫ്, അദ്ധ്യാപക പരിശീലനം തേടുന്നവര്‍ക്കും അവരുടെ പഠനവും പരിശീലനവും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നതായി ഇന്‍ഡിപെന്‍ഡന്റ് പത്രം. സര്‍ക്കാരിന്റെ സൗജന്യ ചൈല്‍ഡ് കെയര്‍ പദ്ധതി ഇവര്‍ക്ക് ലഭ്യമല്ലാത്തതാണ് പ്രധാന പ്രശ്നം. ഇപ്പോള്‍ തന്നെ ജീവനക്കാരുടെ ക്ഷാമം ഏറെ

More »

ബ്രിസ്റ്റോളില്‍ മൂന്ന് കുട്ടികള്‍ ദാരുണമായി കൊലചെയ്യപ്പെട്ടു; സ്ത്രീ അറസ്റ്റില്‍
നാടിനെ നടുക്കി ബ്രിസ്റ്റോളില്‍ മൂന്ന് കുട്ടികള്‍ ദാരുണമായി കൊലചെയ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ടു 42 വയസുകാരിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഒരു നാടിനെയാകെ ഞെട്ടിച്ച സംഭവങ്ങള്‍ പുറത്തറിഞ്ഞത്. പ്രാദേശിക സമൂഹത്തിലും ഇംഗ്ലണ്ടിലുമൊട്ടാകെ സംഭവം കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. അവോണ്‍,

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions