യു.കെ.വാര്‍ത്തകള്‍

കീര്‍ സ്റ്റാര്‍മറിന്റെ വീടുകളിലെ തീവയ്പ് കേസില്‍ ദുരൂഹത തുടരുന്നു
ലണ്ടന്‍ : പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ രണ്ട് വീടുകളിലും പഴയ കാറിലും നടന്ന തീവയ്പ് സംഭവത്തിന്റെ സൂത്രധാരനെ ചുറ്റിപ്പറ്റി നിഗൂഢത തുടരുന്നു. 'എല്‍ മണി' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന, റഷ്യന്‍ ഭാഷ സംസാരിക്കുന്ന വ്യക്തിയാണ് മുഖ്യപ്രതിയായ യുക്രെയ്ന്‍കാരന്‍ റൊമാന്‍ ലാവ്റിനോവിച്ചിന് തീവയ്പിനായി പണം നല്‍കിയതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ലണ്ടനിലെ കോടതിയെ അറിയിച്ചു. മറ്റൊരു പ്രതിയുമായി ടെലിഗ്രാം ആപ്പിലൂടെ സന്ദേശങ്ങള്‍ കൈമാറിയതായി തെളിവുകള്‍ പുറത്തുവന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ വടക്കന്‍ ലണ്ടനില്‍ മൂന്ന് സ്ഥലങ്ങളിലായാണ് തീവയ്പ് നടന്നത്. സ്റ്റാമറിന്റെ രണ്ട് വീടുകളും മുന്‍പ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലായിരുന്ന കാറുമാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. സംഭവത്തിന്റെ പിന്നാമ്പുറത്തെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവരാത്തതിനാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലുള്ള വെല്ലുവിളി തുടരുകയാണ്. കഴിഞ്ഞ മെയില്‍

More »

തായ്‌ ക്രിപ്‌റ്റോ ബിസിനസുകാരന്‍ റിഫോം യുകെ നേതാവിന് നല്‍കിയത് 5 മില്യണ്‍ പൗണ്ട്! വിവാദം
കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങളുമായിരൂപം കൊണ്ട റിഫോം യുകെയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഏറ്റവും ജനപിന്തുണയുള്ള പാര്‍ട്ടിയായിത് മാറി. എന്നാല്‍ റിഫോം നേതാവ് നിഗല്‍ ഫരാഗെയ്‌ക്കെതിരെ പാര്‍ലമെന്റിന്റെ മാനദണ്ഡ നിയന്ത്രണ സമിതിയിലേക്ക് പരാതിയെത്തിയിരിക്കുകയാണ്. അഞ്ചു മില്യണ്‍ പൗണ്ട് സംഭാവന മേടിച്ചതാണ് വിവാദം. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവിനെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ്. എംപിമാര്‍ക്ക് ലഭിക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങള്‍ തെരഞ്ഞെടുപ്പിന് 12 മാസത്തിനുള്ളില്‍ ലഭിച്ചതെങ്കില്‍ അതു ഒരു മാസത്തിനുള്ളില്‍ പ്രഖ്യാപിക്കണമെന്നാണ് നിയമം. തായ്ലന്‍ഡില്‍ ആസ്ഥാനമുള്ള ക്രിപ്‌റ്റോ ബിസിനസുകാരനായ ക്രിസ്റ്റഫര്‍ ഹാര്‍ബോണ്‍ ആണ് സംഭാവന നല്‍കിയത്. സംഭാവന ലഭിച്ചതിനു പിന്നാലെ ഫരാഗെ എംപിയാകാന്‍ തീരുമാനിച്ചതും കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കി. 'എന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക കൊണ്ടാണ് ഈ സംഭാവന

More »

ഇന്ധന വില വര്‍ധന: ഒരു നേരം ഭക്ഷണം ഒഴിവാക്കിയും യാത്രവെട്ടിക്കുറച്ചും യുകെയിലെ മൂന്നു മില്യണ്‍ കുടുംബങ്ങള്‍
യുദ്ധത്തെ തുടര്‍ന്ന് ഇന്ധന വില കുതിച്ചതും അവശ്യ സാധനങ്ങളുടെ വില കൂടിയതും മൂലം മുണ്ടു മുറുക്കിയുടുത്തു യുകെയിലെ മൂന്നു മില്യണ്‍ കുടുംബങ്ങള്‍. ഇറാന്‍ യുഎസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്നതോടെ സാധനങ്ങളുടെ വിലയും കൂടി. കുടുംബ ബജറ്റ് താളം തെറ്റിയതോടെ സാധാരണക്കാര്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. സാമ്പത്തിക സമ്മര്‍ദ്ദം മൂലം ഭക്ഷണം ചില നേരം ഒഴിവാക്കുന്ന സാഹചര്യത്തിലെത്തി കാര്യങ്ങള്‍ . ഏപ്രില്‍ 10 വരെയുള്ള കാലയളവിലെ വിച്ച് സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഉപഭോക്താക്കളുടെ ആത്മവിശ്വാസ സൂചിക മൈനസ് 62 ലായി. സര്‍വേയില്‍ പങ്കെടുത്തവരില്‍ 71% പേര്‍ അടുത്ത 12 മാസത്തിനുള്ളില്‍ യുകെ സാമ്പത്തിക സ്ഥിതി കൂടുതല്‍ മോശമാകുമെന്ന് കരുതുന്നു. വെറും 9% പേര്‍ക്ക് മാത്രമാണ് മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത്. ഭക്ഷണ വിലയില്‍ 85 ശതമാനവും ആശങ്കയിലാണ്. ചെലവ് നിയന്ത്രിക്കാന്‍ പലരും

More »

വടക്കന്‍ ലണ്ടനില്‍ ജൂതരെ കുത്തിയത് തീവ്രവാദ ആക്രമണമായി പ്രഖ്യാപിച്ചു
വടക്കന്‍ ലണ്ടനില്‍ രണ്ട് ജൂത പുരുഷന്മാരെ കുത്തിയ സംഭവം തീവ്രവാദ ആക്രമണമായി പോലീസ് പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ ഗോള്‍ഡേഴ്‌സ് ഗ്രീനില്‍ 76 ഉം 34 ഉം വയസ്സുള്ള രണ്ട് ജൂത പുരുഷന്മാര്‍ക്ക് കുത്തേറ്റിരുന്നു. ജൂത വളണ്ടിയര്‍ ആംബുലന്‍സ് സര്‍വീസായ ഹാറ്റ്‌സോളയാണ് ഇവരെ ചികിത്സിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ടു 45 വയസ്സുള്ള ഒരാളെ മെട്രോപൊളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്തു, പോലീസ് ഇതിനെ ഒരു തീവ്രവാദ സംഭവമായി കണക്കാക്കുന്നു, ആക്രമണം മനഃപൂര്‍വ്വം ജൂത സമൂഹത്തെ ലക്ഷ്യം വച്ചാണോ എന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നു. ബുധനാഴ്ച സ്കോട്ട്ലന്‍ഡ് യാര്‍ഡിന് പുറത്ത് സംസാരിച്ച തീവ്രവാദ വിരുദ്ധ പോലീസിംഗ് മേധാവി ലോറന്‍സ് ടെയ്‌ലര്‍ കുത്തേറ്റത് ഭീകരവാദമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതായി സ്ഥിരീകരിച്ചു. വടക്കന്‍ ലണ്ടനിലെ ജൂത കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള നിരവധി തീവയ്പ്പ് ആക്രമണങ്ങള്‍ക്ക് ശേഷമാണ്

More »

ജനനത്തേക്കാള്‍ മരണം: യുകെയിലെ ജനസംഖ്യാവര്‍ധന ഏറ്റവും കുറഞ്ഞ നിരക്കില്‍
ലോകത്തിലെ ഏറ്റവും സമ്പത്തായ മാനവവിഭവശേഷിയില്‍ ബ്രിട്ടന്‍ വരുംകാലങ്ങളില്‍ ഏറെ പിന്നിലാകുമെന്ന് പഠന റിപ്പോര്‍ട്ട്. രാജ്യത്ത് ഇപ്പോള്‍ ഓരോ ദിവസവും ജനിക്കുന്നവരേക്കാള്‍ കൂടുതലാണ് മരിക്കുന്നവരുടെ എണ്ണം. ഈ നില തുടര്‍ന്നാല്‍ ജനസംഖ്യാവര്‍ധനവില്‍ എക്കാലത്തെയും കുറഞ്ഞ നിരക്കിലേക്ക് രാജ്യം മാറും. ഓഫിസ് ഓഫ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം 2034 ആകുമ്പോള്‍ രാജ്യത്തെ ജനസംഖ്യ 71 മില്യണ്‍ മാത്രമായിരിക്കും. 2024നും 2034നും ഇടയ്ക്കുള്ള കാലയളവില്‍ രാജ്യത്ത് 6.4 മില്യണ്‍ കുട്ടികള്‍ ജനിക്കുമെന്നാണ് ഒഎന്‍എസിന്റെ കണക്കുകൂട്ടല്‍. ഇക്കാലയളവില്‍ മരിക്കുന്നവരുടെ എണ്ണം 6.9 മില്യനാകും. 7.3 മില്യണ്‍ ആളുകള്‍ ഇക്കാലയളവില്‍ രാജ്യത്തേക്ക് കുടിയേറുമ്പോള്‍ 5.1 മില്യണ്‍ ആളുകള്‍ നാടുവിട്ട് സ്ഥിരമായി മറ്റു നാടുകളിലേക്ക് താമസം മാറ്റും. ഇതാണ് ഒഎന്‍എസിന്റെ പത്തുവര്‍ഷത്തെ ജനസംഖ്യാ പ്രവചനം. കാലാന്തരത്തില്‍ കുട്ടികളുടെയും

More »

ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര സഹകരണം ഏത് പ്രതിസന്ധികള്‍ക്കിടയിലും തുടരേണ്ടതുണ്ടെന്ന് ചാള്‍സ് രാജാവ്
ചാള്‍സ് രാജാവിന്റെയും രാജ്ഞി കമിലയുടെയും നിര്‍ണായക സന്ദര്‍ശനം അമേരിക്കയില്‍ തുടങ്ങി. യുഎസ് കോണ്‍ഗ്രസിനെ ചാള്‍സ് അഭിസംബോധന ചെയ്തു. ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര തുടരണമെന്ന് ചാള്‍സ് പറഞ്ഞു. പ്രസ്താവന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ യുകെ അമേരിക്കയെ പിന്തുണയ്ക്കുന്നില്ലെന്ന ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്കിടെയാണ് സന്ദര്‍ശനം. ബ്രിട്ടീഷ് വിമാനങ്ങളെ കളിപ്പാട്ടമെന്ന് വിളിച്ച ട്രംപിന്റെ പ്രസ്താവനയ്ക്കും ചാള്‍സ് രാജകുമാരന്‍ പരോക്ഷ മറുപടി നല്‍കി. യുകെയുടെ സൈന്യം സുശക്തമെന്ന് ചാള്‍സ് പറയുന്നു. ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര സഹകരണം ഏത് പ്രതിസന്ധികള്‍ക്കിടയിലും തുടരേണ്ടതുണ്ടെന്ന് യുഎസ് കോണ്‍ഗ്രസ് അഭിസംബോധനയില്‍ ചാള്‍സ് രാജാവ് വ്യക്തമാക്കി. കൈയടിച്ചാണ് യുഎസ് കോണ്‍ഗ്രസ് പ്രസംഗത്തെ വരവേറ്റത്.

More »

ബ്രിട്ടനില്‍ വാടക ഫ്രീസിംഗ് ഉടനില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്
ലോക്കല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബ്രിട്ടനിലെ വാടക നിരക്കുകള്‍ 'മരവിപ്പിച്ച്' ജീവിതച്ചെലവ് പ്രതിസന്ധിയില്‍ ആശ്വാസം നല്‍കാന്‍ ലേബര്‍ സര്‍ക്കാര്‍ ആലോചിക്കുന്നെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ 24 മണിക്കൂര്‍ തികയും മുന്‍പ് വാര്‍ത്തകള്‍ തള്ളിയിരിക്കുകയാണ് ഡൗണിംഗ് സ്ട്രീറ്റ്. പ്രൈവറ്റ് സെക്ടര്‍ വാടക മരവിപ്പിച്ച് നിര്‍ത്തുന്ന കാര്യത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് നം.10 നിലപാട്. യുദ്ധം പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ ജനജീവിതം ദുസ്സഹമാകുകയാണ്. ഈ ഘട്ടത്തില്‍ അല്‍പ്പം ആശ്വാസം നല്‍കാനും, ഇതുവഴി വോട്ട് നേടാനുമാണ് നീക്കമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ നിലപാടാകില്ല സ്വീകരിക്കുകയെന്ന് നം.10 വക്താവ് വിശദമാക്കി. 'ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ബില്ലുകള്‍ കുറച്ചും, കുറഞ്ഞ എനര്‍ജി നിരക്കുകളിലൂടെ വാടകയ്ക്ക് താമസിക്കുന്നവരെ പിന്തുണയ്ക്കുകയുമാണ്

More »

ഗ്ലോസ്റ്ററില്‍ മലയാളി യുവതി ഓടിച്ച കാറിടിച്ചു തദ്ദേശീയ വനിതയ്ക്ക് ദാരുണാന്ത്യം; ലൈസന്‍സില്ലായിരുന്നെന്നു റിപ്പോര്‍ട്ട്
ഗ്ലോസ്റ്ററില്‍ മലയാളി യുവതി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ട് തദ്ദേശീയ വനിതയ്ക്ക് ദാരുണാന്ത്യം . യുകെ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെയാണ് യുവതി വാഹനം ഓടിച്ചിരുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കാറോടിച്ച തിരുവനന്തപുരം സ്വദേശിനിയായ യുവതി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. യുവതി ഓടിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗ്ലോസ്റ്ററിലെ ഒരു കെയര്‍ ഹോമില്‍ ജോലി ചെയ്തിരുന്ന യുവതി കുവൈത്തില്‍ നിന്നെത്തിയ ആളാണെന്നും യുകെ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെയാണ് വാഹനം ഓടിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പരുക്കുകള്‍ കാരണം യുവതിയുടെ അറസ്റ്റ് നടപടികള്‍ വൈകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. യുകെയില്‍

More »

യുകെയില്‍ തൊഴില്‍, പരിശീലന മേഖലകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് 9 ലക്ഷം യുവാക്കള്‍
യുകെയില്‍ യുവാക്കളില്‍ തൊഴില്‍, വിദ്യാഭ്യാസ, പരിശീലന മേഖലകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരുടെ (NEET) എണ്ണം കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ തിങ്ക് ടാങ്കായ റെസോല്യൂഷന്‍ ഫൗണ്ടേഷന്‍ പുറത്തുവിട്ട പഠനത്തില്‍ രാജ്യത്ത് യുവജന തൊഴില്‍ രംഗം പ്രതിസന്ധിയിലാണെന്ന് മുന്നറിയിപ്പ് നല്‍കുന്നു. 16 മുതല്‍ 24 വയസ് വരെയുള്ള യുവാക്കളില്‍ ഏകദേശം 9 ലക്ഷം പേര്‍ വിദ്യാഭ്യാസത്തിലോ തൊഴില്‍ മേഖലയിലോ പരിശീലനത്തിലോ ഇല്ലാത്തവരായി കണ്ടെത്തി. ഇത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. 2019-ല്‍ 13% ആയിരുന്ന നീറ്റ് നിരക്ക് 2025-ഓടെ 15% ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു. യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടന്‍ മൂന്നാമത്തെ ഉയര്‍ന്ന നിലയിലാണ്. ഇറ്റലി, ലിത്വാനിയ എന്നീ രാജ്യങ്ങള്‍ക്കു തൊട്ടു പിന്നിലാണ് ബ്രിട്ടന്റെ സ്ഥാനം. അതേസമയം ജര്‍മ്മനി, ഡെന്‍മാര്‍ക്ക് എന്നിവയെക്കാള്‍ ഉയര്‍ന്ന

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions