യു.കെ.വാര്‍ത്തകള്‍

ലോക്കല്‍ തെരഞ്ഞെടുപ്പ് കടക്കാന്‍ വാടകക്കാര്‍ക്കായി ഒരു വര്‍ഷത്തേക്ക് 'റെന്റ് ഫ്രീസ്' നടപ്പാക്കാന്‍ ലേബര്‍സര്‍ക്കാര്‍
അടുത്തയാഴ്ച നടക്കാനിരിക്കുന്ന ലോക്കല്‍ തെരഞ്ഞെടുപ്പില്‍ പരിക്കില്ലാതെ കടന്നുകൂടാനായി ഒരു വര്‍ഷത്തേക്ക് റെന്റ് ഫ്രീസ് നടപ്പിലാക്കാനുള്ള പദ്ധതികള്‍ പരിഗണിച്ച് ലേബര്‍ സര്‍ക്കാര്‍.ഇറാന്‍ യുദ്ധം വോട്ടര്‍മാരുടെ പോക്കറ്റുകള്‍ കവരുമ്പോള്‍ പ്രൈവറ്റ് ഹോമുകളിലെ വാടക മരവിപ്പിച്ച് നിര്‍ത്തി ആശ്വാസം നല്‍കാനാണ് ആലോചന. ഇംഗ്ലണ്ടിലെ ലാന്‍ഡ്‌ലോര്‍ഡ്‌സ് ഈ കാലയളവില്‍ വാടക വര്‍ദ്ധിപ്പിക്കുന്നത് വിലക്കാന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലോക്കല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് സുപ്രധാന നയംമാറ്റം നടപ്പിലാക്കി വോട്ട് നേടാനാണ് ലേബര്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികളുടെ ഭാഗമാണ് ഈ നിര്‍ദ്ദേശം. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാനുള്ള പദ്ധതികള്‍ അടുത്ത ഏതാനും ആഴ്ചയില്‍

More »

ലണ്ടനിലെ പാര്‍ക്കില്‍ അമ്മയും മകനും മുങ്ങി മരിച്ചു
പടിഞ്ഞാറന്‍ ലണ്ടനിലെ ഈലിംഗില്‍, എല്‍തോണ്‍ പാര്‍ക്കില്‍ 34 കാരിയായ അമ്മയും അവരുടെ ഏഴ് വയസ്സുള്ള മകനും മുങ്ങി മരിച്ചു. ശനിയാഴ്ച്ച വൈകുന്നേരം നാലരമണിയോടെയായിരുന്നു വിവരമറിഞ്ഞ പോലീ സംഭവസ്ഥലത്ത് എത്തിയത്. അപ്പോഴേക്കും ഇരുവരും മരണമടഞ്ഞിരുന്നു. ഇവരുടെ അടുത്ത ബന്ധുക്കളെ വിവരമറിയിച്ചതായും അവര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ കൗണ്‍സിലിംഗ് നല്‍കുന്നതായും പോലീസ് അറിയിച്ചിട്ടുണ്ട്. ഇതൊരു അപകട മരണമാണെന്നും, സംശയാസ്പദമായ ഒന്നുംതന്നെയില്ലെന്നും പോലീസ് അറിയിച്ചു. വിപുലമായ അന്വേഷണത്തിനൊടുവിലാണ് ഇത് അപകട മരണമാണെന്ന് സ്ഥിരീകരിച്ചതെന്ന് പറഞ്ഞ പോലീസ്, ഏറെ വെല്ലുവിളിയുയര്‍ത്തിയ സാഹചര്യത്തിലും തങ്ങളാലാകുന്നത് ചെയ്ത എമര്‍ജന്‍സി വിഭാഗത്തോടും പൊതുജനങ്ങളോടും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. ലണ്ടന്‍ ആംബുലന്‍സ് സര്‍വീസും ലണ്ടന്‍ ഫയര്‍ ബ്രിഗേഡും സംഭവസ്ഥലത്ത് എത്തുകയുണ്ടായി.

More »

ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ഫോണിന് വിലക്ക്; നിയമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍, പിന്തുണച്ചു പ്രതിപക്ഷവും
ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിലക്കുമായി സര്‍ക്കാര്‍. കുട്ടികളുടെ സുരക്ഷിതത്വം പരിഗണിച്ചാണിതെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം സ്‌കൂളില്‍ നിയന്ത്രിക്കുന്നത് പ്രായോഗികമാക്കുന്നതിന് നിയമത്തിന്റെ പിന്തുണ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. സ്‌കൂളുകളുടെ നടപടി പരിശോധിക്കാന്‍ ലീഗല്‍ ഫോഴ്‌സിന് അനുമതി നല്‍കുന്ന രീതിയിലാകും നിയമ നിര്‍മ്മാണം. സ്‌കൂളുകളിലെ പ്രവര്‍ത്തി സമയം പൂര്‍ണമായും ഫോണ്‍ മുക്തമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി വിദ്യാഭ്യാസ സെക്രട്ടറി ഈ വര്‍ഷം ആദ്യം സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌കൂളിലെ ഫോണ്‍ നിരോധനത്തിനുള്ള സര്‍ക്കാര്‍ നീക്കത്തിന് പ്രതിപക്ഷ പിന്തുണയുമുണ്ട്. സ്‌കൂള്‍ സമയം കഴിഞ്ഞ് മാതാപിതാക്കളെ ബന്ധപ്പെടാന്‍ ഫോണുകള്‍ സ്‌കൂള്‍ ലോക്കറില്‍ സൂക്ഷിക്കാം. പഠന സമയത്ത് സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം കുറക്കാനാണ്

More »

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പേ കീര്‍ സ്റ്റാര്‍മറെ രാജിവയ്പ്പിക്കാന്‍ പാര്‍ട്ടിയില്‍ മുറവിളി
ബ്രിട്ടനില്‍ പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ ലേബര്‍ പാര്‍ട്ടിയില്‍ നേതൃമാറ്റം ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന് മുമ്പേ നേതൃമാറ്റം ആവശ്യപ്പെട്ടാല്‍ ഫലത്തെ കാര്യമായി ബാധിക്കുമെന്ന് ഒരു വിഭാഗം വിമര്‍ശിക്കുന്നു. എങ്കിലും കീര്‍ സ്റ്റാര്‍മറിന്റെ രാജി എപ്പോഴെന്ന് വ്യക്തമാക്കണമെന്ന് ലേബറിലെ എംപിമാര്‍ ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. സമയമെത്തുമ്പോള്‍, ആവശ്യമായ പിന്തുണ ലഭിച്ചുകഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ എന്ത് നടപടികള്‍ സ്വീകരിക്കണം എന്നത് ചര്‍ച്ച ചെയ്തു എന്നാണ് ഒരു ലേബര്‍ എം പി പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഒരു പ്രധാനമന്ത്രിയെ നീക്കം ചെയ്യാന്‍ ഔപചാരികമായ വഴികള്‍ ഒന്നും ഇല്ലാതിരിക്കെ, രാഷ്ട്രീയ സമ്മര്‍ദ്ദം ഉപയോഗിച്ച് അത് എങ്ങനെ സാധ്യമാക്കാം എന്നാണ് ആലോചന നടക്കുന്നത്. അടുത്ത മാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ

More »

ഇറാന്‍ -യുഎസ് യുദ്ധം തീര്‍ന്നാലും എട്ടു മാസം വിലക്കയറ്റ ഭീഷണി നിലനില്‍ക്കും
ഇറാന്‍ -യുഎസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട ആഗോള വിലക്കയറ്റം യുദ്ധം അവസാനിച്ചാലും ഉടന്‍ കുറഞ്ഞേക്കില്ലെന്ന മുന്നറിയിപ്പുമായി ബ്രിട്ടന്‍. പ്രധാനമന്ത്രിയുടെ ചീഫ് സെക്രട്ടറിയായ ഡാരന്‍ ജോണ്‍സ് ആണ് കുറഞ്ഞത് എട്ട് മാസം വരെ വിലക്കയറ്റ സമ്മര്‍ദ്ദം തുടരുമെന്ന് വ്യക്തമാക്കിയത്. സംഘര്‍ഷം ഊര്‍ജ്ജ മേഖലയെ ശക്തമായി ബാധിച്ചു. ഇതോടെ ഇന്ധനവില, ഭക്ഷ്യവസ്തുക്കളുടെ വില, വിമാന ടിക്കറ്റ് നിരക്കുകള്‍ എന്നിവയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുദ്ധം അവസാനിച്ചാലും ഈ ഉയര്‍ന്ന നിരക്കുകള്‍ കുറയാന്‍ സമയം വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. പ്രധാന പ്രതിസന്ധിക്ക് കാരണമായത് ഹോര്‍മുസ് കടലിടുക്ക് അടച്ചതാണെന്ന് വിലയിരുത്തുന്നു. ലോകത്തെ എണ്ണയും പ്രകൃതിവാതകവും വലിയ തോതില്‍ കടന്നു പോകുന്ന ഈ കടലിടുക്ക് അടച്ചതോടെ ആഗോള വിതരണ ശൃംഖല തകരാറിലായി. ഇതാണ് വിപണിയില്‍ ക്ഷാമഭീതിയും വിലക്കയറ്റവും

More »

യുകെ ക്ലാസ്മുറികളില്‍ സമ്മറില്‍ എഐ ടീച്ചേഴ്‌സ്! വിജയിച്ചാല്‍ അടുത്ത വര്‍ഷത്തോടെ എഐ ക്ലാസ് വിപുലമാകും
ബ്രിട്ടീഷ് സ്‌കൂളുകളിലേക്ക് ഈ സമ്മറില്‍ തന്നെ 'എഐ' ടീച്ചേഴ്‌സ് എത്തിച്ചേരുമെന്ന് പ്രഖ്യാപനം. സ്‌കൂളുകളില്‍ എഐ അധ്യാപകരെ എത്തിക്കാനുള്ള വിവാദ സ്‌കീം പ്രൈവറ്റ് ട്യൂഷന്‍ താങ്ങാന്‍ സാധിക്കാത്ത രക്ഷിതാക്കളുടെ കൗമാരക്കാരായ കുട്ടികളെയാണ് ലക്ഷ്യവെയ്ക്കുന്നത്. എഡ്യൂക്കേഷന്‍ സെക്രട്ടറി ബ്രിഡ്‌ജെറ്റ് ഫിലിപ്‌സണ്‍ 'എഐ ലാബുകള്‍ക്കും, എഡ്‌ടെക്ക് കമ്പനികള്‍ക്കും' പച്ചക്കൊടി വീശിയതോടെയാണ് ഇത് സാധ്യമാകുന്നത്. ഇവര്‍ തയ്യാറാക്കുന്ന എഐ ട്യൂട്ടറിംഗ് ടൂളുകള്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പരീക്ഷിക്കും. ആവശ്യമുള്ള ഏതാനും ഭാഗ്യശാലികളായ കുട്ടികള്‍ക്ക് ഇത് തുടക്കത്തില്‍ കിട്ടുകയെന്നാണ് ഫിലിപ്‌സന്റെ പ്രഖ്യാപനം. 23 മില്ല്യണ്‍ പൗണ്ട് ചെലവിട്ട് നടപ്പാക്കുന്ന സ്‌കീമില്‍ ഒരു എഐ ചാറ്റ്‌ബോട്ടാണ് അധ്യാപകര്‍ക്ക് പകരം പ്രവര്‍ത്തിക്കുക. ഇത് വിദ്യാര്‍ത്ഥികളോട് ചോദ്യം ചോദിക്കും, ഉത്തരങ്ങള്‍ നല്‍കും, ഒപ്പം

More »

യുകെയില്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ധന, മെഡിസിന്‍ ക്ഷാമം രൂക്ഷമാകും
ഇറാന്‍ പ്രതിസന്ധിയില്‍ യുകെയില്‍ സകല മേഖലകളെയും ബാധിക്കുന്നു. ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്തു ഇന്ധന, മെഡിസിന്‍ ക്ഷാമം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നതാണ് വിതരണ ശൃംഖലയെ സാരമായി ബാധിച്ചിരിക്കുന്നത്. യുദ്ധം നീണ്ടുപോകുമ്പോള്‍ നേരിടാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ നം.10-നോട് ആവശ്യപ്പെടുകയാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. വിമാനങ്ങളിലൂടെ എത്തിക്കുന്ന അവശ്യ വസ്തുക്കള്‍ മൂന്നാഴ്ചത്തേക്ക് മാത്രമാണ് തികയുകയെന്നാണ് റിപ്പോര്‍ട്ട്. യുകെ വിമാനകമ്പനികള്‍ക്ക് അധിക സര്‍വ്വീസുകള്‍ കൂട്ടിച്ചേര്‍ക്കാനും ഇപ്പോള്‍ സാധിക്കുന്നില്ല. സുപ്രധാന എന്‍എച്ച്എസ് മരുന്നുകള്‍ക്ക് ഇതിനകം തന്നെ നിരക്ക് കുതിച്ചുയര്‍ന്നിട്ടുണ്ട്. ചില ഫാര്‍മസികള്‍ 11 ഇരട്ടി വര്‍ദ്ധനവാണ് ഫെബ്രുവരി മുതല്‍ നടപ്പാക്കിയിരിക്കുന്നത്. എന്നാല്‍ ഇതിലൊന്നും

More »

കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനവുമായി ഹോം സെക്രട്ടറി ഷബാന മഹമൂദ്. താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് അഭയാര്‍ത്ഥി അപേക്ഷ നിരസിക്കപ്പെട്ട അഫ്ഗാന്‍ പൗരന്മാരെ തിരിച്ചയച്ചേക്കും. യൂറോപ്യന്‍ രാജ്യങ്ങളും കാബൂളും അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള സൗധ്യതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ഇത് യുകെയും നിരീക്ഷിക്കുകയാണെന്ന് ഹോം സെക്രട്ടറി പറഞ്ഞു. അന്തിമ തീരുമാനം എടുത്തിട്ടില്ല. നിലവില്‍ യുകെ സര്‍ക്കാര്‍ താലിബാന്‍ ഭരണത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നില്ല. അതിനാല്‍ അഫ്ഗാനിസ്ഥാനിലേക്ക് നിര്‍ബന്ധിതമായി തിരിച്ചയക്കുന്നത് നടക്കില്ല. അതേസമയം രാജ്യത്തിന്റെ നയം തന്നെ മാറ്റാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. യൂണൈറ്റഡ് നേഷന്‍സ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അഫ്ഗാനിസ്ഥാന്‍ മനുഷ്യാവകാശങ്ങളുടെ ശ്മശാനം എന്നാണ് വിളിച്ചിരിക്കുന്നത്. സ്ത്രീകളുടേയും

More »

സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
യുകെയിലെ വാള്‍സാളില്‍ സിഖ് മതവിശ്വാസിയായ യുവതിയെ വീട്ടില്‍ കയറി ക്രൂരമായി പീഡിപ്പിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത കേസില്‍ 32 കാരനായ ജോണ്‍ ആഷ്ബിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ വെള്ളിയാഴ്ച നടന്ന ശിക്ഷ വിധിയില്‍ പ്രതി കുറഞ്ഞത് 14 വര്‍ഷമെങ്കിലും ജയിലില്‍ കിടക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വളരെ അപകടകാരിയെന്നും കോടതി ഇയാളെ വിശേഷിപ്പിച്ചു. 2025 ല്‍ ബസില്‍ നിന്ന് ഇറങ്ങിയ യുവതിയെ പിന്തുടര്‍ന്നാണ് പ്രതി ആക്രമണം നടത്തിയത്. യുവതി വീട്ടിലെത്തിയതിന് പിന്നാലെ അതിക്രമിച്ചു കയറിയ ഇയാള്‍ യുവതിയെ ലൈംഗീകമായും ശാരീരികമായും അക്രമിച്ചു. ബലാത്സംഗം, കവര്‍ത്ത, മതവിദ്വേഷപരമായ ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ പ്രതി സമ്മതിച്ചു. യുവതി മുസ്ലീം മതവിഭാഗത്തിലെന്ന് തെറ്റിദ്ധരിച്ച് ഇയാള്‍ ഇസ്ലാം വിരുദ്ധ പരാമര്‍ശം നടത്തി. അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും ഇയാള്‍ കടുത്ത വര്‍ഗീയ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions