യു.കെ.വാര്‍ത്തകള്‍

തൊഴില്‍ ക്ഷാമം നേരിടാന്‍ 82 തൊഴില്‍ വിഭാഗങ്ങള്‍ക്കായി താല്‍ക്കാലിക വര്‍ക് വിസ
ലണ്ടന്‍ : ബ്രിട്ടന്‍ തൊഴില്‍ ക്ഷാമം നേരിടുന്നതിനായി 82 തൊഴില്‍ വിഭാഗങ്ങള്‍ക്കായി താല്‍ക്കാലിക വര്‍ക് വിസ അനുവദിക്കാന്‍ തീരുമാനിച്ചു. അര്‍ദ്ധ വിദഗ്ധ ആവശ്യമായ ജോലികള്‍ക്കായാണ് ഈ വിസകള്‍ അനുവദിക്കുന്നത്. വിദേശ തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള ഈ നീക്കം, അനധികൃത കുടിയേറ്റത്തിനെതിരെ നടപടികള്‍ കടുപ്പിച്ച പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ കുടിയേറ്റ നയങ്ങളുടെ ഭാഗമായാണ് വരുന്നത്. ഇതിനിടെ, മന്ദഗതിയിലുള്ള സമ്പദ് വ്യവസ്ഥയും, ചില മേഖലകളില്‍ തൊഴിലാളികളുടെ ക്ഷാമവും ബ്രിട്ടന്‍ നേരിടുന്നുണ്ട്. ബിരുദതലത്തില്‍ താഴെയുള്ള യോഗ്യതയുള്ള ജോലികള്‍ക്കായാണ് വിദേശ തൊഴിലാളികളെ തിരഞ്ഞെടുത്ത് ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ടെക്‌നീഷ്യന്‍, വെല്‍ഡര്‍, ഫോട്ടോഗ്രാഫര്‍, ട്രാന്‍സ്ലേറ്റര്‍, ലോജിസ്റ്റിക് മാനേജര്‍ തുടങ്ങിയ തൊഴില്‍ മേഖലകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യോഗ്യരായ

More »

യുകെയില്‍ വ്യാജ തൊഴില്‍ സ്ഥാപനങ്ങള്‍ പെരുകുന്നു; വിസ സ്‌പോണ്‍സര്‍ഷിപ്പ് അനുമതി സംശയത്തില്‍
യുകെയില്‍ വ്യാജ തൊഴില്‍ സ്ഥാപനങ്ങളുടെ എണ്ണം കുത്തനെ ഉയരുന്നു. ഹോം ഓഫീസ് അംഗീകരിച്ച സ്‌കില്‍ഡ് വര്‍ക്കര്‍ വിസ നല്‍കുന്നതിനുള്ള സ്‌പോണ്‍സര്‍ സ്ഥാപനങ്ങളുടെ എണ്ണം അഞ്ചു വര്‍ഷത്തിനിടെ മുപ്പതിനായിരത്തില്‍ നിന്ന് ഒരു ലക്ഷത്തി പതിനെണ്ണായിരമായി ഉയര്‍ന്നു. ഇവയില്‍ നിരവധി സ്ഥാപനങ്ങള്‍ അനധികൃത കുടിയേറ്റത്തിന് വഴിവയ്ക്കുന്നുണ്ടെന്നാണ് കണക്ക്. ഹോട്ടലുകള്‍, കഫേകള്‍, റസ്റ്റൊറന്റുകള്‍ എന്നിവിടങ്ങളിലേക്കു നിരവധി സ്‌പോണ്‍സര്‍മാരാണ് ഉള്ളത്. കൂടാതെ മിനി മാര്‍ക്കറ്‌റുകളിലേക്കും ഫുഡ് കമ്പനികളിലേക്കും ഡെലിവറി സ്ഥാപനങ്ങള്‍ക്കും ബാര്‍ബര്‍ ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ളവയിലേക്കും റിക്രൂട്ട്‌മെന്റ് നടത്തുന്നവര്‍ ഏറെയാണ്. എന്നാല്‍ പലയിടത്തും വ്യാജ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അധികാരമേറിയ ശേഷം 35000 ത്തോളം പുതിയ സ്‌പോണ്‍സര്‍ അപേക്ഷകള്‍ ഹോം ഓഫീസ്

More »

ലണ്ടനില്‍ മസ്ജിദ് സംഘടിപ്പിച്ച ചാരിറ്റി റണ്ണില്‍ 12 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് വിലക്ക്; വിവാദം
ലണ്ടനിലെ ഈസ്റ്റ് ലണ്ടന്‍ മസ്ജിദ് സംഘടിപ്പിച്ച മുസ്ലീം ചാരിറ്റി റണ്‍ എന്ന അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാരത്തോണില്‍ 12 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്കും വിലക്കേര്‍പ്പെടുത്തിയത് വിവാദമായി. 12 വയസിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രം അനുവാദം നല്‍കിയത് സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശനത്തിനിടയാക്കി. ലണ്ടനിലെ ടവര്‍ ഹാമ്ലേറ്റ്‌സിലെ വിക്ടോറിയ പാര്‍ക്കിലാണ് മാരത്തോണ്‍ നടക്കുന്നത്. വര്‍ഷങ്ങളായി നടക്കുന്ന പരിപാടിയില്‍ സ്ത്രീകള്‍ക്കുള്ള വിലക്കിനെ സംബന്ധിച്ച് ആദ്യമായാണ് ചര്‍ച്ചയാകുന്നത്.മനുഷ്യാവകാശ സംഘടനകള്‍ സംഭവത്തെ നിയമവിരുദ്ധമെന്നും സ്ത്രീ വിരുദ്ധമെന്നും കുറ്റപ്പെടുത്തി. പൊതു സ്ഥലത്ത് ചാരിറ്റിയുടെ പേരില്‍ നടക്കുന്ന ഈ പരിപാടിയില്‍ സ്ത്രീകളെ ഒഴിവാക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് എതിരാണെന്ന് മുസ്ലീം വിമണ്‍സ് നെറ്റ്വര്‍ക്ക് യുകെ പ്രതികരിച്ചു. പരസ്യമായ ലിംഗ വിവേചനമാണ്

More »

യൂറോപ്പിലെ ഡോക്ടര്‍മാരിലും നഴ്‌സുമാരിലും മൂന്നിലൊരാള്‍ ഡിപ്രഷനില്‍; ആത്മഹത്യയെ കുറിച്ച് പോലും ചിന്തിക്കുന്നു
യൂറോപ്പിലെ ഡോക്ടര്‍മാരിലും നഴ്സുമാരിലും മൂന്നിലൊരാള്‍ വീതം ഡിപ്രഷനിലാണെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ആരോഗ്യ പ്രവര്‍ത്തകര്‍ പലപ്പോഴും രോഗികള്‍ക്ക് ആത്മവിശ്വാസം അതായത് പത്തിലൊരാള്‍ വീതം ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ കടുത്ത വിഷാദത്തിലേക്കു പോകുകയും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുടുംബ ജീവിതവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ടും സാമ്പത്തിക സമ്മര്‍ദ്ദവുമെല്ലാം ആരോഗ്യപ്രവര്‍ത്തകരെ ബാധിക്കുന്നുണ്ട്. ജീവനക്കാരുടെ കുറവ് മൂലം പല ആശുപത്രിയിലെ ജോലിക്കാരും തങ്ങളുടെ കാര്യങ്ങള്‍ പരിഗണിക്കാറില്ല. 90000 ഓളം ആരോഗ്യപ്രവര്‍ത്തകരിലാണ് സര്‍വ്വേ നടത്തിയത്. തൊഴിലിടങ്ങളില്‍ സമ്മര്‍ദ്ദം, ഭീഷണി, അവഹേളനം എന്നിവ നേരിടുന്നു. പത്തുശതമാനം പേര്‍ ലൈംഗീകമായും ശാരീരികമായും പീഡനം

More »

യുകെയില്‍ പബ്ബില്‍ കയറി ചെറുതടിക്കാനും ഡിജിറ്റല്‍ ഐഡി വേണ്ടിവരും!
പബ്ബില്‍ കയറി ഒരു പിന്റ് കഴിക്കാന്‍ ഇനി ഐഡി കാര്‍ഡ് വേണ്ടിവരുമെന്ന് സൂചന. വിവാദമായ സ്‌കീം ജീവിതത്തിന്റെ എല്ലാ മേഖലയിലും കൊണ്ടുവരുമെന്ന് ലേബര്‍ ഗവണ്‍മെന്റ് നീക്കം നടത്തുന്നുവെന്ന് പ്രധാനമന്ത്രിയുടെ വാക്കുകള്‍ തന്നെ സൂചിപ്പിച്ചിരുന്നു. ഇതിനിടയിലാണ് യുവാക്കള്‍ പബ്ബില്‍ എത്തുമ്പോള്‍ പിന്റ് വാങ്ങാന്‍ ഡിജിറ്റല്‍ ഐഡികള്‍ രേഖയായി കാണിക്കേണ്ട നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. മദ്യം വാങ്ങുമ്പോള്‍ പ്രായം തെളിയിക്കാന്‍ ഫിസിക്കല്‍ രേഖകളാണ് നിലവില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന് പകരം ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ ഉപയോഗിക്കാമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്. അനധികൃതമായി ജോലി ചെയ്യുന്നത് തടയാനായി കൊണ്ടുവരുമെന്ന് നിര്‍ദ്ദേശിച്ചിരുന്ന പദ്ധതിയാണ് ഇപ്പോള്‍ വ്യാപകമാക്കുന്നത്. കേന്ദ്രീകൃത ഡിജിറ്റല്‍ ഡാറ്റാബേസ് വഴി പ്രായം തെളിയിക്കുന്ന രേഖയുടെ പേരില്‍ ഗവണ്‍മെന്റിന് വ്യക്തികളുടെ

More »

കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍; ലണ്ടനില്‍ ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍ക്കു ജയില്‍
ലണ്ടനില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍ കുററഅക്കാരനാണെന്ന് കണ്ടെത്തി സ്‌നാരെസ്ബ്രൂക്ക് ക്രൗണ്‍ കോടതി. കേസില്‍ 26 വയസുള്ള വ്രൂജ് പട്ടേലിനെ 22 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. 2018 മുതലുള്ള നിരവധി ലൈംഗീക കുറ്റകൃത്യങ്ങളില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളെ യുകെയിലെ ലൈംഗീക കുറ്റവാളികളുടെ പട്ടികയില്‍ അനിശ്ചിത കാലത്തേക്ക് ഉള്‍പ്പെടുത്തുകയും ചെയ്തു. അതേസമയം, കുട്ടികളുമായുള്ള ലൈംഗീക ദൃശ്യങ്ങള്‍ കൈവശം വച്ചതിന് ഇയാളുടെ മൂത്ത സഹോദരന്‍ കിഷന്‍ പട്ടേലിനെ (31) 15മാസം തടവുശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തന്റെ കേടായ മൊബൈല്‍ ശരിയാക്കാന്‍ വ്രൂജ് പട്ടേലിന്റെ സഹോദരന്‍ കിഷന്‍ ഒരു കടയില്‍ എത്തിയതോടെയാണ് സഹോദരങ്ങള്‍ വര്‍ഷങ്ങളായി തുടര്‍ന്ന് ലൈംഗീക കുറ്റകൃത്യങ്ങള്‍ പുറംലോകമറിയുന്നത്. മൊബൈലില്‍ നിന്നും കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്ന

More »

എന്‍എച്ച്എസിന്റെയും കെയര്‍ മേഖലയുടെയും നിലനില്‍പ്പിന് പിആര്‍ ഇളവുകള്‍ വേണമെന്ന് ആര്‍സിഎന്‍
എന്‍എച്ച്എസിന്റെയും സോഷ്യല്‍ കെയര്‍ മേഖലയുടെയും നിലനില്‍പ്പിന് പിആര്‍ ഇളവുകള്‍ വേണമെന്ന് ആര്‍സിഎന്‍. വിദേശ തൊഴിലാളികള്‍ക്കെതിരെ കടുത്ത സമീപനം സ്വീകരിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തിയില്ലെങ്കില്‍ എന്‍എച്ച്എസിന്റെയും സോഷ്യല്‍ കെയര്‍ മേഖലയുടെയും പ്രവര്‍ത്തനം സമീപഭാവിയില്‍ നിലയ്ക്കുമെന്ന മുന്നറിയിപ്പാണ് നഴ്സിംഗ് മേധാവികള്‍ നല്‍കുന്നത് . വിദേശ തൊഴിലാളികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ നീക്കം തികഞ്ഞ അജ്ഞതയില്‍ നിന്നും ഉണ്ടായതാണെന്നും, റിഫോം യുകെയെ പ്രീതിപ്പെടുത്താനുള്ളതാണെന്നുമാണ് ആര്‍സിഎന്‍ കുറ്റപ്പെടുത്തുന്നത്. വിദേശ നഴ്സിംഗ് സ്റ്റാഫ് ജോലിക്ക് എത്തിയില്ലെങ്കില്‍ ബ്രിട്ടനിലെ ഹെല്‍ത്ത് കെയര്‍ സേവനങ്ങള്‍ നിലച്ചു പോകുന്ന സ്ഥിതി വരെ സംജാതമായേക്കാം എന്നാണ് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ നിക്കോള റേഞ്ചര്‍ പറയുന്നത്. നഴ്സുമാര്‍ക്ക്

More »

ബ്രിട്ടീഷ് പൗരത്വം ഉണ്ടെങ്കിലും ഇ യു രാജ്യങ്ങളില്‍ ബയോമെട്രിക് പരിശോധന നിര്‍ബന്ധം
ബ്രിട്ടീഷ് പൗരത്വം ഉണ്ടെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ ലാന്‍ഡ് ചെയ്താല്‍ ബയോമെട്രിക് പരിശോധന നിര്‍ബന്ധമാകും. ഈ വാരാന്ത്യത്തില്‍ യൂറോപ്പിലെ ഏതെല്ലാം വിമാനത്താവളങ്ങളില്‍ പുതിയ ട്രാവല്‍ സിസ്റ്റം പൂര്‍ണ്ണമായും നിലവില്‍ വരും എന്നതിനെ കുറിച്ച് വ്യക്തതയില്ലെന്നാണ് ബ്രിട്ടീഷ് അധികൃതര്‍ പറയുന്നത്. എവിടെയെല്ലാം പുതിയ എന്‍ട്രി/ എക്സിറ്റ് സിസ്റ്റം നിലവില്‍ വരുമെന്ന വിവരം ബ്രസ്സല്‍സോ യൂറോപ്യന്‍ യൂണിയനോ ബ്രിട്ടീഷ് സര്‍ക്കാരിനെ അറിയിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതോടെ യൂറോപ്യന്‍ വിമാനത്താവളങ്ങളില്‍ ബ്രിട്ടീഷ് യാത്രക്കാരുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെടും എന്ന് ഉറപ്പായി. ഞായറാഴ്ച മുതലാണ് പുതിയ ഇഇഎസ് പ്രവര്‍ത്തനക്ഷമമാകുന്നത്. യൂറോപ്യന്‍ യാത്ര ചെയ്യുന്നവര്‍, കൂടുതല്‍ സമയം വിമാനത്താവളങ്ങളില്‍ ചെലവഴിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന നിര്‍ദ്ദേശവും

More »

ബോട്ടുകളില്‍ എത്തിയത് 35,000 അനധികൃത കുടിയേറ്റക്കാര്‍; ഫ്രാന്‍സിലേക്ക് മടക്കി അയച്ചത് 26 പേരെ!
ഈ വര്‍ഷം യുകെയിലേക്ക് ബോട്ടുകളില്‍ കയറി എത്തിയത് 35,000-ലേറെ അനധികൃത കുടിയേറ്റക്കാര്‍. എന്നാല്‍ ഫ്രാന്‍സിലേക്ക് മടക്കി അയക്കാനായത് കേവലം 26 പേരെയാണ്. ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം കേവലം 26 പേരെ മാത്രമാണ് മടക്കി അയയ്ക്കാന്‍ കഴിഞ്ഞതെന്ന കണക്കുകള്‍ ലേബര്‍ ഗവണ്‍മെന്റിന് പോലും നാണക്കേടായി. രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം പറന്നു. ഗവണ്‍മെന്റ് ഒപ്പിട്ട 'വണ്‍ ഇന്‍, വണ്‍ ഔട്ട്' സ്‌കീം പ്രകാരമായിരുന്നു ഈ നാമമാത്ര നാടുകടത്തല്‍. ഇത്തരത്തില്‍ എത്തുന്നവരെ തടങ്കലില്‍ വെയ്ക്കുകയും, നാടുകടത്തുകയും ചെയ്യുന്നുവെന്ന സന്ദേശമാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നതെങ്കിലും ബുധനാഴ്ച മാത്രം ആയിരത്തിലേറെ പേര്‍ ചെറുബോട്ടില്‍ എത്തിയെന്നത് ഞെട്ടലായി. 1075 പേര്‍ കൂടി എത്തിയതോടെ 2025 വര്‍ഷം 35,476 പേരാണ് ബ്രിട്ടീഷ് മണ്ണില്‍ അനധികൃതമായി പ്രവേശിച്ചത്. ഇതില്‍ കേവലം 0.07 ശതമാനമാണ് നാടുകടത്തപ്പെട്ടത്. പത്ത്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions