സോമര്‍സെറ്റിലെ ആശുപത്രിയില്‍ കുഞ്ഞിന്റെ കഴുത്തൊടിച്ച് കൊന്ന പിതാവിന് 20 വര്‍ഷം ജയില്‍
സ്പെഷ്യല്‍ ബേബി കെയര്‍ യൂണിറ്റില്‍ വെച്ച് മാസം തികയാത്ത സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവിനു ചുരുങ്ങിയത് 20 വര്‍ഷം ജയില്‍ശിക്ഷ. 27-കാരനായ ഡാനിയല്‍ ഗണ്ടറാണ് 14 ദിവസം മാത്രം പ്രായമായ ബ്രെന്‍ഡണ്‍ സ്റ്റാഡോണിന് ഗുരുതര പരുക്കുകള്‍ ഏല്‍പ്പിച്ചത്. തല, കഴുത്ത്, കാല്, താടിയെല്ല് തുടങ്ങിയ ഭാഗങ്ങളിലായിരുന്നു പരുക്കുകള്‍.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 5ന് സോമര്‍സെറ്റിലെ യോവില്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റലിലായിരുന്നു ദാരുണ സംഭവം. തൊട്ടിലില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ ബ്രെന്‍ഡനെ ആശുപത്രി ജീവനക്കാര്‍ കണ്ടെത്തുമ്പോള്‍ പുലര്‍ച്ചെ 4 മണിയോടെ കുഞ്ഞിന്റെ ശരീരം തണുത്ത് പോയതായി അമ്മ 21-കാരി സോഫി സ്റ്റാഡണ്‍ നഴ്സുമാരെ അറിയിക്കുകയായിരുന്നു.
33-ാം ആഴ്ചയിലാണ് കുഞ്ഞ് പിറന്നത്. 1.83 കിലോഗ്രാം ഭാരമുണ്ടായിരുന്നു. കുഞ്ഞിനെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നെങ്കിലും വിജയിച്ചില്ല. ഒരു മണിക്കൂറിനുള്ളില്‍ മരണം
More »
ആമി കൊടുങ്കാറ്റ് എത്തി; ആംബര്‍ ജാഗ്രതയ്ക്കൊപ്പം വെള്ളപ്പൊക്ക മുന്നറിയിപ്പും, ട്രെയിനുകള്‍ റദ്ദാക്കി
'ആമി' കൊടുങ്കാറ്റ് രാജ്യത്ത് ആഞ്ഞടിക്കുമെന്ന് വ്യക്തമായതോടെ യാത്രക്കാര്‍ക്ക് യാത്ര ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം. ബ്രിട്ടനില്‍ 100 മൈല്‍ വരെ വേഗത്തിലുള്ള വിനാശകരമായ കാറ്റ് വീശുമെന്ന് ഉറപ്പായതോടെ ആംബര്‍ അലേര്‍ട്ടാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
യുകെയ്ക്ക് മുകളില്‍ കൊടുങ്കാറ്റ് രൂപം കൊള്ളുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആംബര്‍, മഞ്ഞ ജാഗ്രതകള്‍ ഇംഗ്ലണ്ട്, വെയില്‍സ്, സ്കോട്ട്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിങ്ങനെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇന്ന് രാവിലെ 11 മുതല്‍ ഞായറാഴ്ച രാവിലെ 9 വരെയാണ് ഇതിന് പ്രാബല്യം. തിരമാലകള്‍ 60 മുതല്‍ 70 മൈല്‍ വരെ വേഗത കൈവരിക്കാം.
ശക്തമായ കൊടുങ്കാറ്റില്‍ വ്യാപകമായ പവര്‍കട്ട് നേരിടുന്നുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തും വെള്ളപ്പൊക്ക മുന്നറിയിപ്പുകളും നല്‍കിക്കഴിഞ്ഞു. കൗണ്ടി ഡൊണെഗാലില്‍ കൊടുങ്കാറ്റിനിടെ ഗുരുതരമായി പരുക്കേറ്റ്
More »
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭയുടെ നിയുക്ത ആര്‍ച്ച് ബിഷപ്പായി ഡാം സാറാ മുല്ലള്ളി
യുകെയില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭയുടെ നിയുക്ത ആര്‍ച്ച് ബിഷപ്പായി ഡാം സാറാ മുല്ലള്ളിയെ തിരഞ്ഞെടുത്തു. 597 വര്‍ഷത്തെ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് പരമാധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത്.
കാന്റര്‍ബറി നിയുക്ത ആര്‍ച്ച് ബിഷപ്പായാണ് ഡാം സാറാ മുല്ലള്ളിയെ തിരഞ്ഞെടുത്തത്. എന്‍എച്ച്എസിലെ മുന്‍ ചീഫ് നഴ്സ് ആയിരുന്ന ഡാം സാറാ മുല്ലള്ളി (63) 2006 ലാണ് പുരോഹിതയാകുന്നത്. 2018 ല്‍ ലണ്ടനിലെ ആദ്യത്തെ വനിതാ ബിഷപ്പായി നിയമിക്കപ്പെട്ടു.
നിലവില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ വൈദീകരില്‍ മൂന്നാമത്തെ ഏറ്റവും മുതിര്‍ന്ന അംഗമാണ്. ഇംഗ്ലണ്ടില്‍ ചാള്‍സ് രാജാവ് ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭയുടെ അംഗങ്ങളാണ്.
More »
മാഞ്ചസ്റ്ററിലെ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി; അക്രമിയെ ലക്ഷ്യമിട്ട വെടിയുണ്ട ഇരയുടെ ജീവനെടുത്തു
യുകെയിലെ മാഞ്ചസ്റ്ററില്‍ ജൂത ആരാധനാലയമായ സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. സംഭവത്തിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ജിഹാദ് അല്‍ഷാമി (35) ആണ് ആക്രമണം നടത്തിയതെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു. സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരനാണ് ജിഹാദ് അല്‍ഷാമിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. അക്രമിയെ സംഭവ സ്ഥലത്തുവെച്ച് തന്നെ പൊലീസ് വെടിവച്ചുകൊലപ്പെടുത്തിയിരുന്നു.
കൊലപ്പെട്ട മൂന്നുപേരില്‍ എഡ്രിയന്‍ ഡോള്‍ബി (53) മെല്വിന് ക്രാവിറ്റ്സ് (65) എന്നിവരെ തിരിച്ചറിഞ്ഞു. പൊലീസ് അക്രമിയെ വെടിവയ്ക്കുന്നതിന് ഇടയിലാണ് ഒരാള്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. ഡോള്‍ബിയും ക്രാവിറ്റ്സും ക്രപ്സലിലെ ജൂത സഭയിലെ അംഗങ്ങളായിരുന്നു. സിനഗോഗിന്റെ വാതിലിന് പിന്നില്‍ നില്‍ക്കുകയായിരുന്ന രണ്ട് പേരാണ് പോലീസിന്റെ വെടിയുണ്ടയ്ക്ക് ഇരകളായത്.
വ്യാഴാഴ്ച കൊല്ലപ്പെട്ട ഒരാളെ തങ്ങള്‍
More »
കിളിമഞ്ജാരോ കൊടുമുടിയിലെത്തി ചരിത്രം കുറിച്ച് ഗ്ലാസ്ഗോയിലെ മലയാളി വിദ്യാര്‍ത്ഥിനി
ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമായ കിളിമഞ്ജാരോയുടെ നെറുകയിലെത്തിയ ആദ്യ യുകെ മലയാളിയായി ഗ്ലാസ്ഗോയിലെ അലീന ആന്റണി. അലീന സ്കോട്ലന്‍ഡിലെ ഡന്‍ഡി യൂനിവേഴ്സിറ്റിയിലെ അഞ്ചാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ്. ആഫ്രിക്കയിലെ ടാന്‍സാനിയായില്‍ മൂന്നു മാസത്തെ മെഡിക്കല്‍ പരിശീലനത്തിന്യൂണിവേഴ്സിറ്റിയില് നിന്നും പോയ 25 വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് അലീന.
തങ്ങള്‍ ജോലി ചെയ്ത ആശുപത്രിയുടെ ശോചനീയാവസ്ഥ കണ്ട് അവിടുത്തെ അശരണരായ രോഗികള്‍ക്കുവേണ്ടി, ഹോസ്പിറ്റലിനു വേണ്ടി സാമ്പത്തികമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹ പൂര്‍ത്തീകരണത്തിനു വേണ്ടിയാണ് അലീനയും സുഹൃത്തുക്കളും അതിസാഹസികമായ ഈ ഉദ്യമത്തിന് തുനിഞ്ഞത്. അലീനയുടെ നേതൃത്വത്തില്‍ 12 പേരടങ്ങുന്ന സംഘമാണ് ആദ്യം ഇതിനായി തയ്യാറെടുത്തത്. പിന്നിടത് എട്ടു പേരായി ചുരുങ്ങി, ദൗത്യം പൂര്‍ത്തിയാക്കിയത് വെറും മൂന്നു പേര് മാത്രവുമാണ്.
ഒട്ടേറെ
More »
കാലാവസ്ഥ മാറ്റിമറിക്കാന്‍ 'ആമി' കൊടുങ്കാറ്റ്; വെള്ളിയും, ശനിയും അതിശക്തമായ മഴയും
നോര്‍ത്ത് അറ്റ്ലാന്റിക്കില്‍ വികസിക്കുന്ന ആമി കൊടുങ്കാറ്റ് യുകെയിലെക്ക് അതിശക്തമായ മഴയും കാറ്റും എത്തികും. വെള്ളി, ശനി ദിവസങ്ങളില്‍ ആമി കൊടുങ്കാറ്റിന്റെ പ്രഭാവം വ്യക്തമാകും. കൊടുങ്കാറ്റിന് ശക്തി പകരാന്‍ കണ്ട് ചുഴലിക്കാറ്റുകള്‍ കൂടി ഒപ്പമുണ്ട്.
നിലവില്‍ ഇത് രൂപപ്പെട്ട് വരികയാണെങ്കിലും സ്ഫോടനാത്മകമായ അവസ്ഥയിലേക്ക് 24 മണിക്കൂറിനുള്ളില്‍ മാറുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ആമി കൊടുങ്കാറ്റിന്റെ സഞ്ചാരപാത സംബന്ധിച്ച് അനിശ്ചിതാവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും യുകെയിലേക്ക് ശക്തിയേറിയ കാറ്റ് എത്തിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ നോര്‍ത്ത് വെസ്റ്റ് സ്കോട്ട്ലണ്ടിന് മുകളിലേക്കാണ് കൊടുങ്കാറ്റ് ആദ്യം എത്തുകയെന്നാണ് കരുതുന്നത്. നോര്‍ത്ത്, വെസ്റ്റ് സ്കോട്ട്ലണ്ടില്‍ അതിശക്തമായ കാറ്റാണ് ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കേണ്ടത്. തിരമാലകള്‍ 60
More »
ബ്രിട്ടനെ നടുക്കിയ ഭീകരാക്രമണത്തില്‍ സിനഗോഗില്‍ രക്ഷകനായത് പുരോഹിതന്; രാജ്യത്തെങ്ങും അതീവ ജാഗ്രത
ബ്രിട്ടനെ നടുക്കിയ മാഞ്ചസ്റ്ററിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെങ്ങും അതീവ ജാഗ്രത. സംഭവത്തില്‍ കൂടുതല്‍ പേരുടെ ജീവന് നഷ്ടമാകാതെ കാത്തത് ഒരു ജൂത പുരോഹിതന്റെ ഇടപെടലാണ്.
പുറത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരേയും മറ്റുള്ളവരേയും ആക്രമിച്ച അക്രമിയുടെ ലക്ഷ്യം ഉള്ളില്‍ കടന്ന് കൂടുതല്‍ പേരെ കൊലപ്പെടുത്തുക എന്നതായിരുന്നു. ഈ ശ്രമത്തെ തടഞ്ഞത് പുരോഹിതന്റെ ഇടപെടലായിരുന്നു. ഡബ്ബി ഡാനിയേല്‍ വാക്കറാണ് ഇടപെടല്‍ നടത്തിയ പുരോഹിതന്.
സിനഗോഗിന് പുറത്ത് കത്തിയുമായി ആളുകള്‍ക്ക് നേരെ അക്രമി പാഞ്ഞടുത്തതോടെ റബ്ബി വാക്കര്‍ സിനഗോഗിന്റെ വാതില്‍ അടച്ചു ബാരിക്കേഡ് തീര്‍ത്തു .ഇതോടെ സിനഗോഗിന് ഉള്ളിലേക്ക് അക്രമി കടക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. അകത്തുള്ളവരെ സംരക്ഷിച്ചു നിര്‍ത്താന്‍ ഇതിലൂടെ സാധിച്ചു.
2008 മുതല്‍ ഹീറ്റണ്‍ പാര്‍ക്കിലെ സിനഗോഗിലെ റബ്ബിയാണ് ഡാനിയേല്‍ വാക്കര്‍. എല്ലാവരേയും സംരക്ഷിച്ചു
More »
മാഞ്ചസ്റ്ററില്‍ ഭീകരാക്രമണം; 2 പേര് കൊല്ലപ്പെട്ടു, 3പേരുടെ നില ഗുരുതരം; അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു
മാഞ്ചസ്റ്ററിലെ സിനഗോഗില്‍ ഭീകരാക്രമണം നടത്തി രണ്ട് പേരെ കൊലപ്പെടുത്തി. ജൂത കലണ്ടറിലെ പുണ്യ ദിനമായ യോം കിപ്പൂര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ സിനഗോഗില്‍ ഒത്തുകൂടിയ വിശ്വാസികള്‍ക്ക് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. കാറിലെത്തിയ അക്രമി ജനകൂട്ടത്തിലേക്ക് വാഹനം ഓടിച്ചുകയറ്റിയ ശേഷം പുറത്തിറങ്ങി ആളുകളെ കഠാര ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ നിലഗുരുതരമാണ്. വ്യാജ സൂയിസൈഡ് ബോംബ് വെസ്റ്റ് ധരിച്ച് കൈയില്‍ കത്തിയുമായി എത്തിയ തീവ്രവാദി ആറ് മിനിറ്റോളം നീണ്ട അക്രമമാണ് നടത്തിയത്.
കീഴടങ്ങാന്‍ മടിച്ച അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. നോര്‍ത്ത് മാഞ്ചസ്റ്ററിലെ ക്രംസാല്‍ സിനഗോഗിലായിരുന്നു ഭീകരാക്രമണം.
സിനഗോഗിന് പുറത്തുനിന്ന്വര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതിനാല്‍ അക്രമിക്ക് സിനഗോഗിന് അകത്തേക്ക്
More »
70 വയസിന് മുകളിലുള്ളവര്‍ക്കായി പുതിയ ഡ്രൈവിംഗ് നിയമം പ്രാബല്യത്തില്‍
എഴുപതു വയസുകഴിഞ്ഞ് വാഹനമോടിക്കുന്നവര്‍ക്കായി പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍. ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങളില്‍ മാറ്റം വരുത്തിയത് അപകടങ്ങളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ്. റോഡിലൂടെ പോകുന്നവരുടെ സുരക്ഷ ഉറപ്പാക്കാനാണ് നിര്‍ദ്ദേശം കൊണ്ടുവന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
പ്രായം കൂടുന്നതോടെ കാഴ്ച ശക്തി കുറയുന്നതും മറ്റ് ആരോഗ്യ പ്രശ്നങ്ങളും പെട്ടെന്ന് പ്രതികരിക്കാനുള്ള കഴിവ് കുറയല്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് പുതിയ നിര്‍ദ്ദേശം കൊണ്ടുവന്നത്.
70 വയസുകഴിഞ്ഞാല്‍ ലൈസന്‍സ് കാലാവധി തീരുകയും മൂന്നു വര്‍ഷത്തേക്ക് സൗജന്യമായി പുതുക്കുകയുമായിരുന്നു രീതി. ഇനി പുതുക്കണമെങ്കില്‍ കണ്ണുകളുടെ പരിശോധന നിര്‍ബന്ധമാണ്. ചില ആരോഗ്യ പ്രശ്നമുള്ളവര്‍ക്ക് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് മാത്രമേ ലഭിക്കു. ഡിമെന്‍ഷ്യ, ഡയബറ്റിസ്, എപ്പിലപ്സി, പാര്ക്കിന്സണ് എന്നിങ്ങനെ രോഗമുള്ളത് മറച്ചുവച്ചാല്‍ ആയിരം പൗണ്ട് പിഴയോ
More »