ഉയരുന്ന കടമെടുപ്പ് ചെലവുകളും നികുതി ഷോക്കും; യുകെ ഭവനവിപണി സ്തംഭനാവസ്ഥയില്
യുകെ ഭവനവിപണി കടുത്ത സ്തംഭനാവസ്ഥയില്. ഒരു ഭാഗത്ത് കടമെടുപ്പ് ചെലവുകള് ഉയരുന്നതിന്റെ ഭീതി വര്ദ്ധിക്കുമ്പോള് മറുഭാഗത്ത് ഇടത് നിലപാടുകളുമായി ആന്ഡി ബേണ്ഹാം പ്രധാനമന്ത്രി പദത്തിലെത്തുന്നതാണ് ആശങ്ക ഉയര്ത്തുന്നത്. ഇത് രണ്ടും ചേര്ന്ന് വിപണിയില് വീട് വാങ്ങാന് ആളുകള്ക്ക് ധൈര്യമില്ലാത്ത അവസ്ഥയാണ്.
കഴിഞ്ഞ മാസം കേവലം 56,205 മോര്ട്ട്ഗേജുകളാണ് അംഗീകരിക്കപ്പെട്ടതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണക്കുകള് വ്യക്തമാക്കുന്നു. ഏപ്രില് മാസത്തിലെ 66,034 മോര്ട്ട്ഗേജുകളില് നിന്നുമാണ് ഈ ഇറക്കം. 2023 ഡിസംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ് ഇത്.
ജനുവരി മുതല് ലിസ്റ്റ് ചെയ്തിട്ടുള്ള അഞ്ചില് മൂന്ന് വീടുകളും വാങ്ങാന് ആളെ കിട്ടിയിട്ടില്ലെന്നാണ് പ്രോപ്പര്ട്ടി വെബ്സൈറ്റ് സൂപ്ലയുടെ റിസേര്ച്ച് വ്യക്തമാക്കുന്നത്. വര്ഷാവര്ഷ കണക്കുകള് പ്രകാരം വീടുകളുടെ വില്പ്പന 7 ശതമാനം താഴ്ന്നിട്ടുണ്ട്.
More »
ഓഫര് സ്വീകരിച്ച് റസിഡന്റ് ഡോക്ടര്മാര്; പണിമുടക്കുകള് നിര്ത്തും; എന്എച്ച്എസിന് ബാധ്യത 1 ബില്ല്യണ് പൗണ്ട്
മാസങ്ങള് നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് സര്ക്കാര് മുന്നോട്ട് വെച്ച പുതിയ കരാര് സ്വീകരിച്ച് ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്മാര് ഇതോടെ പണിമുടക്കുകള് അവസാനിപ്പിച്ചു. എന്എച്ച്എസിന് 1 ബില്ല്യണ് പൗണ്ട് നഷ്ടം വരുത്തിവെച്ച സമരങ്ങള്ക്കാണ് അവസാനമാകുന്നത്.
പ്രഖ്യാപിച്ച സമരം ഈ മാസം ആദ്യമാണ് നിര്ത്തിവെച്ച് ബ്രിട്ടീഷ് മെഡിക്കല് അസോസിയേഷന് ഓഫര് അംഗങ്ങളുടെ പരിഗണനയ്ക്കായി സമര്പ്പിച്ചത്. 2016-ലെ റസിഡന്റ് ഡോക്ടര് കോണ്ട്രാക്ട് നിബന്ധനകള് പ്രാദേശികമായി നിയോഗിക്കപ്പെട്ടിട്ടുള്ള ഡോക്ടര്മാര്ക്ക് ബാധമാക്കുകയും, ശരാശരി 6.6% ശമ്പളവര്ധനവുമാണ് പാക്കേജില് ഉള്പ്പെടുന്നത്. കൂടാതെ അടുത്ത മൂന്ന് വര്ഷക്കാലത്ത് 4500 അധിക സ്പെഷ്യാലിറ്റി ട്രെയിനിംഗ് സീറ്റുകള് ലഭ്യമാക്കാനും പദ്ധതി വാഗ്ദാനം ചെയ്യുന്നു.
ഈ കരാര് സ്വീകരിക്കപ്പെട്ടതോടെ നാല് വര്ഷത്തിനിടെ റസിഡന്റ് ഡോക്ടര്മാരുടെ ശമ്പളം 35.2%
More »
നാടുകടത്തുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാര് വര്ഷങ്ങള്ക്കുള്ളില് യുകെയില് തിരിച്ചെത്തുന്നു
യുകെയില് നിന്നും വര്ഷാവര്ഷം നാടുകടത്തുന്ന അനധികൃത കുടിയേറ്റക്കാര് അധികം വൈകാതെ ഇവിടേക്ക് തിരിച്ചെത്തുന്നതായി കണ്ടെത്തല്. ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരാണ് ഏതാനും വര്ഷങ്ങള്ക്കുള്ളില് വീണ്ടും ഭാഗ്യപരീക്ഷണത്തിനായി രാജ്യത്ത് പ്രവേശിക്കുന്നത്.
മുന്പ് പല സമയത്തായി നാടുകടത്തിയ ഏകദേശം 4300 പേരാണ് 2021 മുതല് 2025 വരെ കാലയളവില് തിരിച്ചെത്തിയത്. കഴിഞ്ഞ 5 വര്ഷത്തിനിടെ നാടുകടത്തിയ 4614 പേര് തിരികെ പ്രവേശിച്ചതായി ഡാറ്റ വെളിപ്പെടുത്തുന്നു.
ഏകദേശം 723 കുടിയേറ്റക്കാര് രണ്ടോ, അതിലേറെയോ തവണ നാടുകടത്തപ്പെട്ടവരാണെന്നതാണ് ഏറ്റവും ഞെട്ടിക്കുന്നത്. തിരികെ പ്രവേശിച്ച എത്ര പേര് ഇപ്പോഴും യുകെയിലുണ്ടെന്ന് വ്യക്തതയില്ല.
ഓരോ ദിവസവും രണ്ടിലേറെ കുടിയേറ്റക്കാര് നാടുകടത്തിയ ശേഷം തിരികെ എത്തുന്നുവെന്നാണ് കണക്കുകള് വെളിപ്പെടുത്തുന്നത്. മുന് ഐഡി പരിശോധനകളുമായി മാച്ച് ചെയ്യാന് സാധിക്കാത്തതിനാല് ഇതിന്റെ
More »
രാജ്യത്തിനായി10 വര്ഷത്തെ ബ്ലൂപ്രിന്റ് പ്രഖ്യാപിക്കാന് ബേണ്ഹാം; ലേബര് പ്രകടനപത്രികയില് നിന്നും വ്യതിചലിക്കില്ലെന്ന് വാദം
ഉദ്യോഗസ്ഥ ഭരണത്തില് നിന്നും ബ്രിട്ടനെ പുറത്തുകൊണ്ടുവരുമെന്ന് പ്രഖ്യാപിക്കാന് ഒരുങ്ങി ആന്ഡി ബേണ്ഹാം. ഉപതെരഞ്ഞെടുപ്പ് ജയിച്ച് എംപിയായ ബേണ്ഹാം പ്രധാനമന്ത്രി പദത്തിലേക്ക് അവരോധിക്കപ്പെടാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തെ നയിക്കാന് താന് പ്രാപ്തനാണെന്ന് അറിയിക്കാനായി പത്ത് വര്ഷത്തെ ബ്ലൂപ്രിന്റാണ് ഇതിനായി അവതരിപ്പിക്കുന്നത്.
'ബ്രിട്ടന് ഭരിക്കുന്നവര് മാത്രം മാറിയാല് പോരാ, ബ്രിട്ടനെ ഭരിക്കുന്ന രീതിയും മാറണമെന്നാണ്' തന്റെ ആദ്യ നേതൃപ്രസംഗത്തില് ബേണ്ഹാം വാദിക്കുക. മാഞ്ചസ്റ്ററിലെ പീപ്പിള്സ് ഹിസ്റ്ററി മ്യൂസിയത്തില് സംസാരിക്കുന്ന അദ്ദേഹം ഒരു പുതിയ 'നം.10 നോര്ത്താകും' സമ്മാനിക്കുകയെന്നും വ്യക്തമാക്കും.
വ്യവസായവത്കരണം പുനരാരംഭിക്കാനും, വീടുകള് പണിയാനും, ഇന്ഫ്രാസ്ട്രക്ചറും, അവശ്യ സംവിധാനങ്ങളും കെട്ടിപ്പടുത്തും രാജ്യത്തിന്റെ ജീവിത നിലവാരം ഉയര്ത്തുന്ന പദ്ധതികളാണ് പത്ത് വര്ഷത്തെ
More »
അപ്രന്റിസ് ഷിപ്പ് പദ്ധതികള്ക്കു സര്ക്കാര് ധനസഹായം നല്കണമെന്ന് നിര്ദ്ദേശം
യുകെയില് യുവാക്കളുടെ തൊഴിലവസരങ്ങള് വര്ധിപ്പിക്കാന് തൊഴിലുടമകള്ക്ക് നികുതി ഇളവ് നല്കുന്നതിന് പകരം അപ്രന്റിസ്ഷിപ്പ് പദ്ധതികള്ക്കും തൊഴില് പിന്തുണാ ഗ്രാന്റുകള്ക്കും കൂടുതല് സര്ക്കാര് ധനസഹായം നല്കണമെന്ന് പ്രമുഖ ചിന്താകേന്ദ്രമായ റെസൊലൂഷന് ഫൗണ്ടേഷന് ആവശ്യപ്പെട്ടു. തൊഴിലുടമകളുടെ നാഷണല് ഇന്ഷുറന്സ് സംഭാവന വര്ധന പിന്വലിക്കുകയോ 21 വയസ്സില് താഴെയുള്ളവര്ക്കുള്ള കുറഞ്ഞ വേതനം കുറയ്ക്കുകയോ ചെയ്താല് യുവാക്കള്ക്ക് കൂടുതല് തൊഴില് ലഭിക്കുമെന്ന ബിസിനസ് സംഘടനകളുടെ വാദം പഠനം തള്ളിക്കളയുന്നു. പകരം, യുവാക്കളെ നിയമിക്കുന്ന സ്ഥാപനങ്ങള്ക്ക് ലക്ഷ്യമിട്ടുള്ള വേതന സബ്സിഡികളാണ് കൂടുതല് ഫലപ്രദമെന്ന് റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് തൊഴിലും വിദ്യാഭ്യാസവും പരിശീലനവും ഇല്ലാത്ത 16 മുതല് 24 വയസ്സ് വരെയുള്ള യുവാക്കളുടെ എണ്ണം ഈ വര്ഷം 10 ലക്ഷം കടന്ന സാഹചര്യത്തില് അടിയന്തര ഇടപെടല്
More »
പോലീസ് സുരക്ഷയില്ല; യുകെ സന്ദര്ശനം റദ്ദാക്കേണ്ടി വരുമെന്ന് ഹാരി
കുടുംബസമേതമുള്ള യുകെ സന്ദര്ശനം റദ്ദാക്കേണ്ടി വരാമെന്ന് ഹാരി രാജകുമാരന്. ഭാര്യ മെഗന് മാര്ക്കിളും മക്കളും ഒപ്പമുള്ള യാത്രയ്ക്കായി ആവശ്യപ്പെട്ട പോലീസ് സുരക്ഷാ അനുവദിക്കാത്തതാണ് കാരണം. നാല് വര്ഷത്തിനുശേഷം മുഴുവന് കുടുംബവും ഒരുമിച്ച് ബ്രിട്ടന് സന്ദര്ശിക്കാനായിരുന്നു ഹാരിയുടെ പദ്ധതി.
മക്കളെ മുത്തച്ഛനായ ചാള്സ് മൂന്നാമനെ കാണിക്കാനും കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാനുമാണ് സന്ദര്ശനം ലക്ഷ്യമിട്ടിരുന്നതെന്ന് ഹാരി പറഞ്ഞു. എന്നാല് സര്ക്കാര് ചെലവില് പോലീസ് സുരക്ഷ നല്കാന് അധികൃതര് തയ്യാറാകാത്തതിനെ തുടര്ന്ന് യാത്രയുടെ സുരക്ഷയെ കുറിച്ച് ആശങ്ക നിലനില്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷാ പരിരക്ഷ സംബന്ധിച്ച് ഹാരി നടത്തിയ നിയമപോരാട്ടവും നേരത്തെ പരാജയപ്പെട്ടിരുന്നു. അപകടസാധ്യത വിലയിരുത്തിയ ശേഷമാണ് നിലവിലെ സുരക്ഷാ ക്രമീകരണങ്ങള് മതിയെന്ന നിലപാട് അധികൃതര് സ്വീകരിച്ചത്.
More »
കോള്വിന് ബേയില് പീഡന കേസില് മലയാളി യുവാവിന് 11 വര്ഷം തടവ് ശിക്ഷ
ലൈംഗികാതിക്രമ കേസില് മലയാളി യുവാവിന് 11 വര്ഷം തടവ് ശിക്ഷ വിധി കോടതി. കോള്വിന് ബേയില് നിന്നുള്ള കെയര് ഹോം ജീവനക്കാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും മറ്റൊരു സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതിന് ആണ് മലയാളി യുവാവ് അകത്തായത്. 39 കാരനായ വിഷ്ണു രമാദേവിയെയാണ് വ്യാഴാഴ്ച മോള്ഡ് ക്രൗണ് കോടതി 11.5 വര്ഷത്തെ തടവിന് ശിക്ഷിച്ചത് എന്ന് പ്രാദേശിക മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു .ജയില് ശിക്ഷ അനുഭവിച്ചുകഴിഞ്ഞാല് പ്രതിയെ നാടുകടുത്തുമെന്നും ഉത്തരവില് പറയുന്നു. ബലാത്സംഗം, ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്, മനഃപൂര്വ്വം ശ്വാസം മുട്ടിച്ച് കീഴ്പ്പെടുത്തല് തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പരാതിക്കാരായ സ്ത്രീകളില് ഒരാളെ ലൈംഗിക ബന്ധത്തില് ഏര്പ്പെടാന് നിര്ബന്ധിക്കുകയും ക്രൂരമായ പീഡനത്തിന് ഇരയാക്കിയതായും പ്രോസിക്യൂട്ടര് മാത്യു ഡണ്ഫോര്ഡ് കോടതിയില് വാദിച്ചു.
More »
ലണ്ടന് ബ്രോഡ്വെയില് ആളുകള്ക്ക് ഇടയിലേക്ക് കാര് ഇടിച്ചുകയറ്റി; 5 പേര്ക്ക് പരുക്കേറ്റു
തിരക്കേറിയ ലണ്ടന് ബ്രോഡ്വെയില് ആളുകള്ക്ക് ഇടയിലേക്ക് കാര് ഇടിച്ചുകയറ്റി; അഞ്ച് പേര്ക്ക് പരുക്കേറ്റു; പ്രതി സൊമാലിയയില് ജനിച്ച ബ്രിട്ടീഷുകാരന്; വധശ്രമത്തിനും, അപകടകരമായ ഡ്രൈവിംഗിനും പിടിയില്
ലണ്ടനില് പട്ടാപ്പകല് തിരക്കേറിയ റോഡിലൂടെ നടന്നുപോയ ആളുകള്ക്കിടയിലേക്ക് കാര് ഓടിച്ചുകയറ്റിയ പ്രതി പിടിയില്. ആളുകള്ക്ക് ഇടയിലേക്ക് കാര് ഇടിച്ചുകയറ്റിയ ശേഷം ഇയാള് ഇവിടെ നിന്നും രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സൊമാലിയയില് ജനിച്ച ബ്രിട്ടീഷ് ഡ്രൈവറാണ് അപകടകരമായ ഡ്രൈവിംഗിനും, വധശ്രമത്തിലും കസ്റ്റഡിയിലുള്ളതെന്ന് മെട്രോപൊളിറ്റന് പോലീസ് പറഞ്ഞു.
വെസ്റ്റ് ലണ്ടന് ഈലിംഗിലെ, ഈലിംഗ് ബ്രോഡ്വെയിലാണ് അക്രമം നടന്നത്. അഞ്ച് പേര്ക്ക് അപകടത്തില് പരുക്കേറ്റു. ഇതില് മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവര്ക്ക് സ്ഥലത്തെത്തിയ പാരാമെഡിക്കുകള്
More »
ചൂടിന് പിന്നാലെ ഇടിമിന്നലും മഴയും; ഹീത്രൂ, ഗാറ്റ്വിക്ക് വിമാനത്താവളങ്ങളില് നൂറുകണക്കിന് സര്വീസുകള് റദ്ദാക്കി
കടുത്ത ചൂടിന് പിന്നാലെയെത്തിയ ശക്തമായ ഇടിമിന്നലും മഴയും മോശം കാലാവസ്ഥയും കാരണം ഹീത്രൂ, ഗാറ്റ്വിക് വിമാനത്താവളങ്ങളില് ശനിയാഴ്ച നൂറുകണക്കിന് വിമാനങ്ങള് റദ്ദാക്കി. നിരവധി വിമാനങ്ങള് വൈകുകയും ചെയ്തു. തുടര്ച്ചയായി 30 ഡിഗ്രി സെല്ഷ്യസിന് മുകളിലുള്ള ചൂടിന് പിന്നാലെയാണ് ലണ്ടനിലും തെക്കുകിഴക്കന് ഇംഗ്ലണ്ടിലും രാത്രിയില് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്.
ഹീത്രൂവിലും ഗാറ്റ്വിക്കിലും 600-ലധികം വിമാനങ്ങള് വൈകി. ചില സര്വീസുകള് ആറു മണിക്കൂറിലേറെ വൈകിയപ്പോള്, നിരവധി വിമാനങ്ങള് റദ്ദാക്കുകയും ചെയ്തു. ഗാറ്റ്വിക്കില് നിന്ന് തുര്ക്കിയിലെ അന്റാല്യയിലേക്ക് രാവിലെ പുറപ്പെടേണ്ട ഒരു വിമാനം ഏകദേശം ആറു മണിക്കൂര് വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്തുകയെന്ന് അറിയിപ്പ് ലഭിച്ചു.
യുകെയുടെ എയര് ട്രാഫിക് കണ്ട്രോള് സേവനമായ നാറ്റ്സ്, തെക്കുകിഴക്കന് ഇംഗ്ലണ്ടിലെ പ്രതികൂല കാലാവസ്ഥ കാരണം ദിവസമാകെ വിമാന
More »