16-കാരിയെ ബലാത്സംഗം ചെയ്തെന്ന കേസ്; നോര്ത്താംപ്ടണ് ബിഷപ്പ് കുരുക്കില്
70 കാരനായ നോര്ത്താംപ്ടണ് ബിഷപ്പിനെതിരെ രണ്ട് ബലാത്സംഗ കേസുകള് റെജിസ്റ്റര് ചെയ്തു. 16 വയസ്സില് താഴെ പ്രായമുള്ള ഒരു പെണ്കുട്ടിയെ രണ്ട് തവണ ബലാത്സംഗം ചെയ്തതിനാണ് ബിഷപ്പ് ഡേവിഡ് ഓക്ലിക്ക് എതിരെ ഇപ്പോള് പോലീസ് കേസ് ചാര്ജ്ജ് ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥര്ക്ക് ലഭിച്ച റിപ്പോര്ട്ടുകളുടെ അടിസ്ഥാനത്തില് ബിഷപ്പിനെ കഴിഞ്ഞ വര്ഷം സെപ്റ്റംബറില് അറസ്റ്റ് ചെയ്തിരുന്നു. തുടര്ന്ന്, 2025 ഒക്ടോബറില് ബിഷപ്പ് അനിശ്ചിതകാലത്തേക്ക് ചുമതലകളില് നിന്നും മാറിനില്ക്കുന്നതായി നോര്ത്താംപ്ടണ് രൂപത അറിയിക്കുകയും ചെയ്തിരുന്നു.
വ്യക്തിപരമായ കാരണങ്ങളാലാണിതെന്നും അറിയിപ്പില് പറഞ്ഞിരുന്നു. എന്നാല്, ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പില്, തീര്ത്തും ഞെട്ടിപ്പിക്കുന്ന വാര്ത്തയാണ് ഇതെന്ന് പറഞ്ഞ രൂപത, കൂടുതല് നിയമനടപടികള് എന്തെല്ലാമായിരിക്കും എന്നതിനെ കുറിച്ച് വ്യക്തത വരുത്തിയില്ല. 2020 ല് ആയിരുന്നു ബിഷപ്പ്
More »
ആദ്യ വീട് വാങ്ങുന്നവര്ക്ക് പുതിയ പദ്ധതി; വീട് വാങ്ങുമ്പോള് ഭവന ഉടമകള്ക്ക് നേട്ടം
യുകെയില് ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാന് പുതിയ പ്രൊഡക്ട് പുറത്തിറക്കാന് ഗവണ്മെന്റ്. ലൈഫ്ടൈം ഐഎസ്എ റദ്ദാക്കാന് ആലോചിക്കുന്നതായി സര്ക്കാര് വ്യക്തമാക്കി. പകരം ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാന് പുതിയ പ്രൊഡക്ട് പുറത്തിറക്കാനാണ് നീക്കം.
പുതിയ പദ്ധതിയായ ഫസ്റ്റ് ടൈം ബയര് ഐഎസ്എ വഴി ആദ്യത്തെ പ്രോപ്പര്ട്ടി വാങ്ങുന്ന ഭവനഉടമകള്ക്ക് ബോണസ് നല്കാനാണ് ഗവണ്മെന്റ് ആലോചിക്കുന്നത്. വീട് വാങ്ങാന് തയ്യാറാകുന്ന സമയത്ത് തവണകളായാണ് ഈ ബോണസ് കൈമാറുക.
2028 ഏപ്രില് മുതല് പ്രാബല്യത്തില് വരുന്ന പദ്ധതി 18 വയസ്സിന് മുകളിലുള്ള ഏതൊരാള്ക്കും ലഭ്യമായിരിക്കും. ഉയര്ന്ന പ്രായപരിധി ബാധകമാകില്ല. അക്കൗണ്ട് തുറന്ന് ഒരു വര്ഷം പൂര്ത്തിയാക്കിയിരിക്കണം എന്നത് മാത്രമാകും ബോണസ് നേടാനുള്ള മാനദണ്ഡം.
എന്നാല് എത്ര തുകയാണ് ബോണസായി ലഭിക്കുകയെന്ന് ഇപ്പോള് വ്യക്തമാക്കിയിട്ടില്ല. ഓരോ വര്ഷവും
More »
ലണ്ടനില് കൂടുതല് പ്രദേശങ്ങളില് ഫേസ് റിക്കഗ്നിഷന് കാമറ വരുന്നു
ലണ്ടനില് കൂടുതല് സ്ഥലങ്ങളില് ഫേസ് റെക്കഗ്നിഷന് കാമറകള് വരുന്നു. ഇതിന്റെ മുന്നോടിയായി ലക്ഷക്കണക്കിന് ആളുകളുടെ മുഖങ്ങളാണ് ട്രാക്ക് ചെയ്യുകയും സ്കാന് ചെയ്യുകയും ചെയ്തിരിക്കുന്നത്. തലസ്ഥാന നഗരത്തിലെ ഏറ്റവുമധികം ജനങ്ങള് തിങ്ങിപ്പാര്ക്കുന്നതും, തിരക്കേറിയതുമായ വെസ്റ്റ് എന്ഡിലാണ് ഇപ്പോള് പുതിയതായി ഈ ആധുനിക കാമറകള് സ്ഥാപിക്കാന് ഒരുങ്ങുന്നത്. ക്രോയ്ഡോണില് ആറ് മാസത്തെ പരീക്ഷണത്തിനു ശേഷമാണ് ഇപ്പോള് ഈ ആധുനിക സാങ്കേതിക വിദ്യയില് അധിഷ്ഠിതമായ ക്യാമറകള് വെസ്റ്റ് എന്ഡിലെത്തുന്നത്.
വിപ്ലവകരമായ ഒരു നീക്കം എന്ന് വിശേഷിപ്പിച്ച ഇത് പ്രധാനമായും പിടിയിലാകാനുള്ള കുറ്റവാളികളിലും, രജിസ്റ്റര് ചെയ്യപ്പെട്ട ലൈംഗിക കുറ്റവാളികളിലുമായിരിക്കും കൂടുതല് ശ്രദ്ധയൂന്നുക. എത്രപേരുടെ മുഖങ്ങള് റെജിസ്റ്റര് ചെയ്യുമെന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു ഉത്തരം നല്കാന് പോലീസ് തയ്യാറായില്ല. എന്നാല്,
More »
ആന്ഡി ബേണ്ഹാം മന്ത്രിസഭാ രൂപീകരിച്ചാല് റേച്ചല് റീവ്സിന് സ്ഥാനമാറ്റമുണ്ടായേക്കും
ആന്ഡി ബേണ്ഹാം പ്രധാനമന്ത്രിയായാല് നിലവിലെ ചാന്സലര് റേച്ചല് റീവ്സിനെ ആ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് റിപ്പോര്ട്ടുകള്. പകരം റീവ്സിന് മന്ത്രിസഭയില് മറ്റൊരു ജൂനിയര് പദവി നല്കാന് സാധ്യതയുണ്ടെന്നാണ് ബിബിസി റിപ്പോര്ട്ട് ചെയ്യുന്നത്.
എന്നാല് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ബേണ്ഹാമിന്റെ വക്താവ് വ്യക്തമാക്കി. കീര് സ്റ്റാര്മര് പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് രാജിവച്ചതിന് പിന്നാലെയാണ് മേക്കര്ഫീല്ഡ് ഉപതിരഞ്ഞെടുപ്പില് വിജയിച്ച് പാര്ലമെന്റിലേക്ക് തിരിച്ചെത്തിയ ബേണ്ഹാമിന് ദേശീയ രാഷ്ട്രീയത്തിലേക്ക് തിരികെ വരാന് വഴി തുറന്നത്.
മുന് ലേബര് മന്ത്രി ജെയിംസ് പനെല്ലിനെ ഡൗണിംഗ് സ്ട്രീറ്റിലെ ചീഫ് ഓഫ് സ്റ്റാഫായി നിയമിക്കുമെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.
പ്രധാനമന്ത്രിയായാല് ബേണ്ഹാമിനെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് പ്രതിരോധ
More »
യുകെ ചുട്ടുപൊള്ളുന്നു; സ്കൂളുകള് അടയ്ക്കുന്നു, യാത്രാ നിയന്ത്രണങ്ങള് ഏര്പ്പെടുത്തി
യുകെയില് ഉഷ്ണ തരംഗം പിടിമുറുക്കുന്നു. ഇംഗ്ലണ്ടിന്റെയും വെയില്സിന്റെയും വിവിധയിടങ്ങളില് റെഡ് അലര്ട്ട് പ്രഖ്യാപിച്ചു. തെക്കന് ഇഗ്ലണ്ടില് താപനില 37 മുതല് 39 ഡിഗ്രി സെല്ഷ്യസ് വരെ ഉയരാന് സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ലണ്ടന്, മിഡ്ലാന്ഡ് എന്നിവിടങ്ങളില് അതീവ ജാഗ്രതാ നിര്ദ്ദേശം നല്കി. നൂറുകണക്കിന് സ്കൂളുകള് ഭാഗികമായോ പൂര്ണമായോ അടച്ചിടാന് തീരുമാനിച്ചു. പല സ്കൂളുകള് ക്ലാസ് സമയം വെട്ടിക്കുറച്ചു. വിദ്യാര്ത്ഥികള്ക്ക് യൂണിഫോം ധരിക്കുന്നത് കടുത്ത ശാരീരിക അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.
പ്രായമായവരും കുട്ടികളും ജാഗ്രത പാലിക്കണം. ചൂട് അപകടകരമായ നിലയിലാണെന്ന് വിദഗ്ധര് മുന്നറിയിപ്പ് നല്കി. നിരവധി ട്രെയ്ന് സര്വീസുകള് റദ്ദാക്കി. അനാവശ്യ യാത്രകള് ഒഴിവാക്കാന് നിര്ദ്ദേശം നല്കിയിരിക്കുകയാണ്.
രാത്രിയിലും താപനില 20 ഡിഗ്രിക്ക് മുകളിലാണെന്ന് കാലാവസ്ഥ
More »
എംപിയായി സത്യപ്രതിജ്ഞ ചെയ്ത് ആന്ഡി ബേണ്ഹാം; ഇനി പ്രധാനമന്ത്രി കസേരയിലേക്ക്
ലണ്ടന് : കീര് സ്റ്റാര്മറുടെ രാജിക്ക് പിന്നാലെ ലേബര് പാര്ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്ഥിയായ ആvഡി ബേണ്ഹാം തിങ്കളാഴ്ച പാര്ലമെന്റില് എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മേക്കര്ഫീല്ഡ് ഉപതിരഞ്ഞെടുപ്പില് വിജയിച്ച ശേഷമാണ് അദ്ദേഹം ഹൗസ് ഓഫ് കോമണ്സിലേക്ക് തിരിച്ചെത്തിയത്. സ്റ്റാര്മറുടെ രാജിപ്രഖ്യാപനത്തിന് മണിക്കൂറുകള്ക്കകം തന്നെ ബേണ്ഹാം നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സ്ഥിരീകരിക്കുകയും രാജ്യത്തിന് സ്ഥിരതയുള്ള നേതൃത്വം നല്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ലേബര് നേതൃസ്ഥാനത്തേക്കുള്ള നാമനിര്ദേശ നടപടികള് ജൂലൈ 9-ന് ആരംഭിക്കും. നിലവില് ബേണ്ഹാമിനെതിരെ പ്രമുഖ എതിരാളികള് രംഗത്തില്ല. മുന് ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിങ് മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് ബേണ്ഹാമിന് പിന്തുണ നല്കുകയും ചെയ്തു. ഇതോടെ മത്സരമില്ലാതെ തന്നെ ജൂലൈ മധ്യത്തോടെ ബേണ്ഹാം പ്രധാനമന്ത്രിയായി ചുമതലയേല്ക്കാനുള്ള
More »
10 വര്ഷത്തിനിടെ ഏഴു പ്രധാനമന്ത്രിമാര്! യുകെയില് സംഭവിക്കുന്നത്...
മൃഗീയ ഭൂരിപക്ഷം കിട്ടിയാലും യുകെയില് പ്രധാനമന്ത്രി കസേരയ്ക്കു ആയുസില്ലാത്ത സ്ഥിതി. ടോറി പാര്ട്ടിയിലെഅവസ്ഥ തന്നെ ഇപ്പോള് ലേബറിലും. പത്തു വര്ഷത്തിനിടെ രാജ്യം ആറു പ്രധാനമന്ത്രിമാരെ കണ്ടു. ഡേവിഡ് കാമറോണ്, തെരേസ മേയ്, ബോറിസ് ജോണ്സണ്, ലിസ് ട്രസ്, റിഷി സുനക്, കീര് സ്റ്റാര്മര്. ഏഴാമനായി ഇനി ആന്ഡി ബേണ്ഹാം ആയിരിക്കും എത്തുക.
യൂറോപ്യന് യൂണിയന് വിടുന്നതുമായി ബന്ധപ്പെട്ട് 2016 ല് ബ്രിട്ടനില് നടന്ന ജനഹിത പരിശോധനയോടെയാണ് രാഷ്ട്രീയ പ്രതിസന്ധികളാരംഭിച്ചത്. ബ്രക്സിറ്റിനെ തുടര്ന്ന് പ്രധാനമന്ത്രി കാമറോണ് രാജിവച്ചതോടെ തെരേസ മേ അധികാരമേറി. ബ്രക്സിറ്റ് കരാര് പാര്ലമെന്റില് പാസാക്കാന് തിരിച്ചടി നേരിട്ടതോടെ മേ സ്ഥാനമൊഴിഞ്ഞു.
പിന്നീട് അധികാരത്തിലേറിയ ബോറിസ് ജോണ്സണ് കോവ്ഡ് സമയത്തെ വിവാദങ്ങളിലും പാര്ട്ടിഗേറ്റ് ആരോപണങ്ങളിലും അകപ്പെട്ടു. 2022 ല് അദ്ദേഹം രാജിവച്ചതോടെ ലിസ് ട്രസിനായി ഊഴം.
More »
ബാറ്റര്സിയില് 17കാരന് കുത്തേറ്റ് മരിച്ച കേസ്; 14കാരനെതിരെ കൊലക്കുറ്റം
ലണ്ടന് : ബാറ്റര്സിയില് 17കാരന് കുത്തേറ്റ് മരിച്ച കേസില് വാന്ഡ്സ്വര്ത്ത് സ്വദേശിയായ 14കാരനെതിരെ കൊലക്കുറ്റം ചുമത്തി. കത്തി കൈവശം വച്ചതിനുള്ള കുറ്റവും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രായപൂര്ത്തിയാകാത്തതിനാല് നിയമപരമായ കാരണങ്ങളാല് പ്രതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച പുലര്ച്ചെ 4.20ഓടെ ബാറ്റര്സിയിലെ ഗ്ലൈസീന റോഡില് കുത്തേറ്റ നിലയിലാണ് ജമാല് കൂംബ്സിനെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ മെട്രോപൊളിറ്റന് പൊലീസ് ഉദ്യോഗസ്ഥര്ക്കൊപ്പം ലണ്ടന് ആംബുലന്സ് സര്വീസും ലണ്ടന്സ് എയര് ആംബുലന്സും രക്ഷാപ്രവര്ത്തനം നടത്തി. ഗുരുതരമായി പരുക്കേറ്റ ജമാലിന്റെ ജീവന് രക്ഷിക്കാന് ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തുതന്നെ മരണം സ്ഥിരീകരിച്ചു.
കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച കൊലപാതക സംശയത്തെത്തുടര്ന്ന് അറസ്റ്റിലായ 15 വയസ്സുള്ള ആണ്കുട്ടിയെയും പെണ്കുട്ടിയെയും അന്വേഷണം തുടരുന്നതിനിടെ ജാമ്യത്തില്
More »
നാട്ടില്നിന്നെത്തിയ കോട്ടയം സ്വദേശിനി വിസ്റ്റണിലും കോലഞ്ചേരി സ്വദേശി പോര്ട്സ്മൗത്തിലും വിടവാങ്ങി
കൊച്ചുമകളുടെ ആദ്യകുര്ബാന സ്വീകരണത്തിനായി ഒരു മാസം മുമ്പ് യുകെയിലെത്തിയ കോട്ടയം സ്വദേശിനിക്ക് ആകസ്മിക മരണം. വിസ്റ്റന് കമ്മ്യൂണിറ്റി അംഗമായ ജോമിനി ജോയിയുടെ മാതാവ് ചിന്നമ്മ ജോയി(69) ആണ് മരിച്ചത്. കോട്ടയം കോതനല്ലൂര് സ്വദേശിനിയായ ചിന്നമ്മ ഒരു മാസം മുമ്പ് ലിവര്പൂള് പ്രസ്കോട്ടില് താമസമാക്കിയ മകളുടെ അടുത്ത് എത്തിയതായിരുന്നു. കൊച്ചുമകളുടെ ആദ്യകുര്ബാന സ്വീകരിക്കുന്ന ചടങ്ങില് പങ്കെടുക്കാനും കൂടി എത്തിയ ചിന്നമ്മ ചടങ്ങില് പങ്കെടുത്ത് രണ്ടാഴ്ച്ച തികയും മുമ്പാണ് മരണം വിളിച്ചത്.
കാര്യമായ ആരോഗ്യപ്രശ്നങ്ങള് ഇല്ലാതിരുന്ന ചിന്നമ്മക്ക് വീട്ടില് വച്ച്അസ്വസ്ഥ അനുഭവപ്പെടുകയും തുടര്ന്ന് പാരമെഡിക്കല് സംഘമെത്തി ശ്രുശ്രൂഷകള് നല്കുകയും ചെയ്തിരുന്നു. എന്നാല് തുടര്ച്ചയായി മൂന്ന് തവണ ഹൃദയഘാതം നില വഷളാക്കിയതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം വിളിക്കുകയായിരുന്നു. മൃതദേഹം ഇപ്പോള് വിസ്റ്റണ് ഹോസ്പിറ്റലിലെ
More »