ബ്രിട്ടനില് ചൂട് അതിശക്തം; റെഡ് അലര്ട്ട് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
ബ്രിട്ടനില് അതി തീവ്ര ചുട് അനുഭവപ്പെടുമെന്ന മുന്നറിയിപ്പുമായി മെറ്റ് എഫ്സ്. ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് അപൂര്വമായി പ്രഖ്യാപിക്കാറുള്ള റെഡ് വെതര് വാര്ണിങ് നല്കിയിരിക്കുന്നത്. ജീവന് തന്നെ അപകടത്തിലാകുന്ന കാലാവ്യവസ്ഥാ മാറ്റമെന്ന വിലയിരുത്തലിന് പിന്നാലെ ജനങ്ങള്ക്ക് ജാഗ്രതാ നിര്ദ്ദേശം നല്കി.
തെക്കന് വെയില്സിലെ സ്വാന്സി വരെ വ്യാപിക്കുന്ന പ്രദേശത്തും ഇംഗ്ലണ്ടിലെ ലണ്ടന് ഉള്പ്പെടെ പ്രദേശങ്ങളിലും റെഡ് വാര്ണിങ്ങാണ്. കെന്റ് മുതല് സോമര്സെറ്റ് വരേയും ബര്മ്മിങ് ഹാമിലും തെക്കന് കേബ്രിഡ്ജിലും മുന്നറിയിപ്പുണ്ട്. ചിലയിടങ്ങളില് 40 ഡിഗ്രി വരെ താപനില രേഖപ്പെടുത്താന് സാധ്യതയുണ്ട്.
ഇംഗ്ലണ്ടില് റെഡ് ഹീറ്റ് ഹെല്ത്ത് അലര്ട്ട് പ്രഖ്യാപിക്കുന്നത് ചരിത്രത്തില് രണ്ടാമത്തെ തവണ മാത്രമാണ്. ആദ്യമായി 2022 ജൂലൈയില് താപനില 40°C കടന്നപ്പോഴാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്കിയിരുന്നത്.
More »
രാജി പ്രഖ്യാപിച്ചു കീര് സ്റ്റാര്മര്; ലേബര് പാര്ട്ടിയില് നേതൃത്വമാറ്റത്തിന് തുടക്കം
പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് രാജി പ്രഖ്യാപിച്ച് കീര് സ്റ്റാര്മര്. പ്രധാനമന്ത്രി പദത്തില് രണ്ടു വര്ഷം പൂര്ത്തിയാക്കാന് ദിവസങ്ങള് ബാക്കി നില്ക്കേയാണ് രാജി. രാജി തീരുമാനം ചാള്സ് രാജാവിനെ അറിയിച്ചതായും കീര് സ്റ്റാര്മര് പറഞ്ഞു. സെപ്തംബര് ആദ്യവാരം പുതിയ പ്രധാനമന്ത്രി അധികാരത്തിലേറുമെന്നാണ് റിപ്പോര്ട്ട്. ഇതുവരെ കീര് സ്റ്റാര്മര് പദവിയില് തുടരും.
പാര്ട്ടി എംപിമാര് ഭൂരിഭാഗവും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. ലേബര് പാര്ട്ടി നേതാവ് ആന്ഡി ബേണ്ഹാം ഉപതിരഞ്ഞെടുപ്പില് ജയിച്ച് പാര്ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സ്റ്റാര്മര് രാജിവയ്ക്കാന് നിര്ബന്ധിതനായത്. ആന്ഡി ബേണ്ഹാം വൈകാതെ പ്രധാനമന്ത്രി പദത്തിലേക്കെത്തുമെന്നാണ് റിപ്പോര്ട്ട്.
മന്ത്രിമാരും ഉപദേശകരും തൊഴിലാളി യുണിയന് നേതാക്കളുമായി ചര്ച്ചയ്ക്ക് ശേഷമാണ് കീര് സ്റ്റാര്മര് രാജി
More »
ഇംഗ്ലണ്ടിലെ വാടകക്കാര്ക്ക് ഗുണപരമായ പുതിയ നിയമങ്ങള് പ്രാബല്യത്തില്; ഉടമസ്ഥര്ക്ക് തിരിച്ചടി
വലിയ വാദപ്രതിവാദങ്ങള്ക്കിടയാക്കിയ, ഇംഗ്ലണ്ടിലെ വാടകക്കാര്ക്ക് ഗുണകരമായ പുതിയ നിയമങ്ങള് പ്രാബല്യത്തില്. വാടകയ്ക്ക് വീട് നല്കിയാല് പിന്നെ എല്ലാം താമസക്കാരുടെ ഉത്തരവാദിത്വം എന്ന് കരുതുന്ന ലാന്ഡ്ലോര്ഡ്സിന് ഇനി പണികിട്ടും. പായലും, പൂപ്പലും, ഇലക്ട്രിക്കല് പ്രശ്നങ്ങളും ഉള്പ്പെടെ പരിഹരിച്ച് കൊടുത്തില്ലെങ്കില് 7000 പൗണ്ട് വരെയാണ് ഇനി ഉടമയ്ക്ക് പിഴ നല്കേണ്ടി വരിക. പുതിയ നിയമങ്ങള് പ്രാബല്യത്തില് വന്നതോടെയാണ് ഇംഗ്ലണ്ടില് വാടകക്കാര്ക്ക് കരുത്ത് കൈവരുന്നത്.
ലാന്ഡ്ലോര്ഡ്സില് നിന്നും ഫൈന് ഈടാക്കാന് ഇംഗ്ലണ്ടിലെ കൗണ്സിലുകള്ക്ക് പുതിയ അവകാശങ്ങളാണ് നിയമം നല്കുന്നത്. വാടക വീടുകളില് 21 പ്രശ്നങ്ങളാണ് ഫൈന് അടിക്കുന്നതിലേക്ക് നയിക്കുക. പായല്, പൂപ്പല്, സ്ട്രക്ചറല് പ്രശ്നങ്ങള്, തീപിടിക്കാനുള്ള സാധ്യത, കേടുവന്ന ഇലക്ട്രിക്കല്സ് എന്നിവയെല്ലാം പ്രശ്നമായി
More »
യുകെയില് താപനില 38 ഡിഗ്രിയിലേക്ക്; ആംബര് മുന്നറിയിപ്പ്
യുകെയില് ഈ ആഴ്ച റെക്കോര്ഡ് ചൂട് അനുഭവപ്പെടാന് സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. തിങ്കളാഴ്ച മുതല് വ്യാഴാഴ്ച വരെ ഇംഗ്ലണ്ടിന്റെയും വെയില്സിന്റെയും തെക്കന്, മധ്യ മേഖലകളില് അതിതീവ്രമായ ചൂടും ഉയര്ന്ന ഈര്പ്പവും അനുഭവപ്പെടുമെന്നാണ് പ്രവചനം. തിങ്കളാഴ്ച തെക്കന് ഇംഗ്ലണ്ടില് താപനില 34 ഡിഗ്രി സെല്ഷ്യസ് വരെ ഉയര്ന്നേക്കും. ചൊവ്വാഴ്ച ചില പ്രദേശങ്ങളില് 37 ഡിഗ്രിയും തെക്കുകിഴക്കന് വെയില്സില് 35 ഡിഗ്രിയും രേഖപ്പെടുത്താന് സാധ്യതയുണ്ട്. ബുധന്, വ്യാഴം ദിവസങ്ങളിലായിരിക്കും ചൂടിന്റെ തീവ്രത ഏറ്റവും കൂടുതല് അനുഭവപ്പെടുക. ഈ ദിവസങ്ങളില് പരമാവധി താപനില 38 ഡിഗ്രി സെല്ഷ്യസ് വരെ ഉയര്ന്നേക്കുമെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. യുകെയില് ജൂണ് മാസത്തില് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്ന്ന താപനില 35.6 ഡിഗ്രി സെല്ഷ്യസാണ്. 1957ല് ലണ്ടനിലെ കാംഡന് സ്ക്വയറിലും 1976ല് സൗത്താംപ്ടണിലുമാണ് ഈ താപനില
More »
ലണ്ടനില് വന് തീപിടിത്തം; 3 പേര് മരിച്ചു, വൈറ്റ് സിറ്റിയിലെ പവിലിയന് കത്തിനശിച്ചു
പടിഞ്ഞാറന് ലണ്ടനിലെ വൈറ്റ് സിറ്റിയിലെ ന്യൂസിലന്ഡ് വേയില് ഉണ്ടായ വന് തീപിടിത്തത്തില് മൂന്ന് പേര് ദാരുണമായി മരിച്ചു. ശനിയാഴ്ച വൈകുന്നേരം 7 മണിയോടെയാണ് സിംഗിള് സ്റ്റോറി പവിലിയനില് തീപിടിത്തമുണ്ടായത്. സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങള് മൂന്ന് പേരെ രക്ഷപ്പെടുത്തി പുറത്തെടുത്തെങ്കിലും രണ്ടുപേര് സ്ഥലത്തുവെച്ചുതന്നെ മരണമടഞ്ഞു. ഗുരുതരമായി പരിക്കേറ്റ മൂന്നാമന് പിന്നീട് ആശുപത്രിയില് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
തീ നിയന്ത്രണവിധേയമാക്കാന് ലണ്ടന് ഫയര് ബ്രിഗേഡിന്റെ 15 ഫയര് എന്ജിനുകളും നൂറോളം അഗ്നിരക്ഷാസേനാംഗങ്ങളും മണിക്കൂറുകളോളം പരിശ്രമിച്ചു. പവിലിയന്റെ പകുതിയിലധികം ഭാഗം തീയില് നശിച്ചതായി അധികൃതര് അറിയിച്ചു. രാത്രി 9.25ഓടെയാണ് തീ പൂര്ണമായും നിയന്ത്രണ വിധേയമാക്കാനായത്.
സംഭവത്തില് മരിച്ചവരുടെ തിരിച്ചറിയല് നടപടികള് പുരോഗമിക്കുകയാണെന്ന് അധികൃതര് അറിയിച്ചു.
More »
ലേബര് പാര്ട്ടിയില് ഒറ്റപ്പെട്ടു; പ്രധാനമന്ത്രി പദം രാജിവയ്ക്കാന് കീര് സ്റ്റാര്മര്
നീണ്ട ഇടവേളയ്ക്കു ശേഷം അധികാരത്തിലെത്തിയ ലേബര് പാര്ട്ടിയ്ക്ക് തലവേദനയായി നേതാക്കളുടെ കലഹം. 2024 ജൂലൈ 5ന് വന്ഭൂരിപക്ഷം നേടി സര്ക്കാര് രൂപീകരിച്ച കീര് സ്റ്റാര്മര് രണ്ടുവര്ഷംതികയുന്നതിനു മുമ്പേ പടിയിറങ്ങുകയാണ്. പാര്ട്ടിയില് തന്റെ നിയന്ത്രണം കൈവിട്ടതായി തിരിച്ചറിഞ്ഞ സ്റ്റാര്മര് തിങ്കളാഴ്ച പ്രധാനമന്ത്രി പദം രാജിവെയ്ക്കുമെന്നാണ് നിലവിലെ സൂചനകള്.
കാബിനറ്റിലെ മന്ത്രിമാര്, നം.10 ഉപദേശകര്, യൂണിയന് നേതാക്കള് എന്നിവര്ക്ക് പുറമെ പ്രധാന ലേബര് ഡോണര്മാരുമായും ചര്ച്ച നടത്തിയ പ്രധാനമന്ത്രി തന്റെ പദവിക്ക് ഇനി ആയുസ്സില്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാര്യ വിക്ടോറിയയുമായി സംസാരിക്കുന്ന കീര് സ്റ്റാര്മര് ഇപ്പോഴും അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും സംസാരമുണ്ട്.
തിങ്കളാഴ്ചയോ, ആഴ്ചയിലെ ഏതെങ്കിലും ദിവസമോ സ്റ്റാര്മറുടെ ഭാഗത്ത് നിന്നും വ്യക്തമായ പ്രസ്താവന ഉണ്ടാകുമെന്ന് സീനിയര്
More »
എഡിന്ബറോയില് ആക്രമണ പരമ്പരയില് അഞ്ചു പേര്ക്ക് പരിക്ക്; 36 കാരന് അറസ്റ്റില്
എഡിന്ബറോ നഗരത്തില് വെള്ളിയാഴ്ച രാത്രി നടന്ന ആക്രമണ പരമ്പരയില് 36 കാരനായ സ്കോട്ടിഷ് പൗരനെതിരെ നടപടിയെടുത്തു. സംഭവത്തിന്റെ സ്വഭാവം പരിഗണിച്ച് ഭീകര വിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥര്ക്കാണ് അന്വേഷണ ചുമതല. പൊതുജനങ്ങള് ഇനി ആശങ്കപ്പെടേണ്ടതില്ലെന്ന് പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി 8.50 ഓടെ നഗരത്തിലെ സൈറ്റ്ഹില് പ്രദേശത്ത് രണ്ടു പേര് ആക്രമിക്കപ്പെട്ടതായി റിപ്പോര്ട്ട് പൊലീസിന് ലഭിച്ചു. തുടര്ന്ന് ടെല്ഫോര്ഡ് റോഡ്, ലെയ്ത് വാക്ക് എന്നിവിടങ്ങളിലും മൂന്നു പേര് കൂടി ആക്രമണത്തിനിരയായി.
ബ്രൂംഹൗസ് മോസ്കില് നിന്ന് പുറത്തിറങ്ങിയ രണ്ടു വിശ്വാസികളെ സമീപത്തെ പാര്ക്കില് ആക്രമണത്തിനിരയായതായി സ്കോട്ടിഷ് അസോസിയേഷന് ഓഫ് മോസ്ക് അറിയിച്ചു.പൊലീസ് പ്രതിയെ ഉടന്കസറ്റഡിയിലെടുത്തു.
സാമൂഹിക മാധ്യമങ്ങളില് പ്രചരിച്ച ദൃശ്യങ്ങളില്, മേല്വസ്ത്രമില്ലാതെ നീളമുള്ള ആയുധവുമായി തെരുവിലൂടെ
More »
ഹൗസിംഗ് വിപണിയില് പുതിയ നിയമനിര്മാണത്തിന് കീര് സ്റ്റാര്മര്
ഹൗസിംഗ് വിപണിക്ക് മേല് കര്ശന നിബന്ധനയുമായി കീര് സ്റ്റാര്മര്. വീട് വില്ക്കുന്നവര് മെച്ചപ്പെട്ട ഓഫര് ലഭിച്ചാല് നേരത്തെ ഉറപ്പിച്ച കസ്റ്റമറെ ഒഴിവാക്കുന്ന രീതിയ്ക്ക് ഇനി തടയിടും. വാങ്ങാനെത്തുന്നവര്ക്കും സമാനമായ ട്രിക്ക് പ്രയോഗിക്കുന്നതിന് വിലക്ക് വരും. പ്രോപ്പര്ട്ടി വില കുറയുകയും, ലാഭകരമായ ഡീല് കിട്ടുകയും ചെയ്താല് മുന്പ് നോക്കിയ വീട് വേണ്ടെന്ന് വെയ്ക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം.
ആന്ഡി ബേണ്ഹാം ഉയര്ത്തുന്ന വെല്ലുവിളി നേരിടാന് പാര്ട്ടിയിലെ ഇടതിനെ തൃപ്തിപ്പെടുത്താനാണ് ഈ നീക്കമെന്നാണ് അനുമാനം. വീട് വില്പ്പന വേഗത്തിലും, സങ്കീര്ണ്ണതകള് ഇല്ലാതെയും നടത്താനാണ് മാറ്റങ്ങള് കൊണ്ട് ഉദ്ദേശിക്കുന്നത്. വീട് വില്ക്കുന്നവരും, വാങ്ങുന്നവരും തമ്മില് ഓഫര് സ്വീകരിച്ചാല് നിയമപരമായ കരാറില് പ്രവേശിക്കാന് ആവശ്യപ്പെടുന്നതാണ് നിയമനിര്മ്മാണം.
ന്യായമായ കാരണങ്ങളില്ലാതെ
More »
ബെഡ്ഫോര്ഡില് നിര്ത്തിയിട്ട ട്രെയിനിലേക്ക് മറ്റൊരു ട്രെയിന് ഇടിച്ചുകയറി; ഡ്രൈവര് കൊല്ലപ്പെട്ടു; 90-ഓളം പേര്ക്ക് പരുക്ക്
ബെഡ്ഫോര്ഡിനു സമീപം നിര്ത്തിയിട്ട ട്രെയിനിലേക്ക് മറ്റൊരു യാത്രാ ട്രെയിന് ഇടിച്ചുകയറി ഡ്രൈവര് മരിച്ചു. തൊണ്ണൂറോളം യാത്രക്കാര്ക്ക് പരുക്കേറ്റതായാണ് വിവരം. ഇതില് 33 പേര്ക്ക് അതീവഗുരുതരവും, ഗുരുതരവുമായ പരുക്കേറ്റിട്ടുണ്ട്. 56 പേര്ക്ക് നിസ്സാര പരുക്കുമേറ്റു.
ബെഡ്ഫോര്ഡില് വെള്ളിയാഴ്ച വൈകുന്നേരം 5.15-ഓടെയാണ് കൂട്ടിയിടി. ഈസ്റ്റ് മിഡ്ലാന്ഡ്സ് റെയില്വെ സര്വ്വീസിന്റെ ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. അപകടം നടക്കുമെന്ന് യാതൊരു മുന്നറിയിപ്പും ഉണ്ടായില്ലെന്ന് അപകടത്തില് പരുക്കേറ്റ യാത്രക്കാര് പറഞ്ഞു. പെട്ടെന്നുണ്ടായ ആഘാതം ബോംബ് പൊട്ടിയത് പോലെയാണ് തോന്നിയതെന്ന് ഇവര് പറയുന്നു.
യാത്രക്കാര് രക്തത്തില് കുളിച്ചും, എല്ലുകള് ഒടിഞ്ഞ നിലയില് നിലത്തും കിടക്കുന്ന ഭീതിദമായ ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. ഒരു ട്രെയിനിന്റെ ഡ്രൈവറാണ് അപകടത്തില് കൊല്ലപ്പെട്ടതെന്ന് ആര്എംടി യൂണിയന്
More »