യു.കെ.വാര്‍ത്തകള്‍

വില്‍ഷെയറില്‍ ആറു പേരുടെ മരണത്തില്‍ ആംബുലന്‍സ് ജീവനക്കാര്‍ അറസ്റ്റില്‍
ആറു മുതിര്‍ന്ന ആളുകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സൗത്ത് വെസ്റ്റേണ്‍ ആംബുലന്‍സ് സര്‍വീസിലെ രണ്ട് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. 2023-ല്‍ തുടങ്ങിയ അന്വേഷണത്തിലാണ് അറസ്റ്റുകള്‍ ഉണ്ടായത്. മുപ്പത് വയസ് കഴിഞ്ഞ ഒരു പുരുഷനെ കഴിഞ്ഞ വര്‍ഷം അറസ്റ്റു ചെയ്തിരുന്നു. ഗുരുതരമായ അശ്രദ്ധ കൊണ്ടുള്ള കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് ആറു പേരുടെ മരണത്തില്‍ പോലീസ് പ്രതികളുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ഇത് കൂടാതെ രോഗികളെ ദുരുപയോഗം ചെയ്തതോ ഉപേക്ഷിച്ചതോ സംബന്ധിച്ച കുറ്റങ്ങളും ഉള്‍പെടുത്തിയുട്ടുണ്ട് . ഈ വര്‍ഷം മാര്‍ച്ചില്‍ 59-കാരിയായ സ്ത്രീയെയും സമാനമായ കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും ഇപ്പോള്‍ ജാമ്യത്തില്‍ വിട്ടതായി വില്‍ഷെയര്‍ പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എല്ലാ പിന്തുണയും നല്‍കുമെന്നും മേജര്‍ ക്രൈം ടീം ഡിറ്റക്ടീവ് ചീഫ് ഇന്‍സ്പെക്ടര്‍ ഫില്‍

More »

സിഖ് സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയയാളെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 10,000 പൗണ്ട് വാഗ്ദാനം ചെയ്തു സിഖ് സമൂഹം
ബ്രിട്ടനില്‍ ജനിച്ച സിഖ് സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ മുഖ്യ പ്രതിയെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 10,000 പൗണ്ട് വാഗ്ദാനം ചെയ്തു സിഖ് സമൂഹം. പ്രായം 20 കളില്‍ ഉള്ള ഇന്ത്യന്‍ വനിതയ്ക്ക് കൊടിയ പീഢനമാണ് സഹിക്കേണ്ടി വന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രമല്ല, വംശീയവെറി പൂണ്ട ചീത്തവിളിയും കേള്‍ക്കേണ്ടതായി വന്നു. സെപ്റ്റംബര്‍ 9ന് രാവിലെ 8.30ഓടെ ഓള്‍ഡ്ബറിയിലായിരുന്നു യായിരുന്നു അതിക്രമം വംശീയ വിദ്വേഷം പ്രകടമായ ആക്രമണം എന്നാണ് പോലീസ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഡാഷ് ക്യാമറ, സി സി ടി വി, ഡോര്‍ബെല്‍ ക്യാമറ ദൃശ്യങ്ങള്‍ ലഭ്യമാണെങ്കില്‍ വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സിഖ് ഫെഡറേഷന്‍ യു കെ കമ്മ്യൂണിറ്റി പോസ്റ്ററുകള്‍ പുറത്തുവിട്ടിട്ടുണ്ട്. അതിലാണ് പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഇനാം നല്‍കുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

More »

12 കാരിയെ ബലാത്സംഗം ചെയ്തതും നിരവധി കുട്ടികളെ ഓണ്‍ലൈന്‍ വഴി ചൂഷണം ചെയ്ത 22 കാരന് 14 വര്‍ഷം തടവുശിക്ഷ
യുകെയില്‍ 12 കാരിയെ ബലാത്സംഗം ചെയ്തും ഡസന്‍ കണക്കിന് കുട്ടികളെ ഓണ്‍ലൈനിലൂടെ ചൂഷണം ചെയ്തതുമായ കുറ്റത്തിന് 22 കാരന് 14 വര്‍ഷം തടവുശിക്ഷ. 22 കാരനായ സ്റ്റുവര്‍ ലാത്തിമിന് 11 മുതല്‍ 13 വരെ പ്രായമുള്ള നൂറുകണക്കിന് പെണ്‍കുട്ടികളില്‍ നിന്ന് അശ്ലീല ദൃശ്യങ്ങള്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തി. നാലായിരത്തിലേറെ അശ്ലീല ചിത്രങ്ങള്‍ കണ്ടെടുത്തു. പ്രസ്റ്റണ്‍ ക്രൗണ്‍ കോടതിയിലെ വിചാരണയില്‍ ഇയാള്‍ 49 കുറ്റങ്ങള്‍ സമ്മതിച്ചു. കുറഞ്ഞത് 41 പേരാണ് ഇതുവരെ ഇരകളായവര്‍. കുട്ടികളോട് ജോഷ് എന്ന 14 കാരനായിട്ടാണ് ഇയാള്‍ സോഷ്യല്‍മീഡിയയില്‍ ഇടപെട്ടിരുന്നത്. കുട്ടികളെ ഭീഷണിപ്പെടുത്തിയും പണം വാഗ്ദാനം നല്‍കിയും തട്ടിപ്പ് നടത്തി. അപകടകരനായ കുറ്റവാളിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ കുറിച്ച് പറയുന്നത്. കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗം ശ്രദ്ധിക്കണമെന്ന് മാതാപിതാക്കളോട് കോടതി നിര്‍ദ്ദേശിച്ചു.

More »

അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരെ കടുത്ത നടപടി; നിയമപരമായി ജീവിക്കാന്‍ അവകാശമുള്ളവര്‍ക്കു ഡിജിറ്റല്‍ ഐഡി
അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാനുള്ള പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പദ്ധതിയുടെ പ്രഖ്യാപനം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ ഐഡി സ്‌കീം നടപ്പിലാക്കാനുള്ള നീക്കവുമായി പ്രധാനമന്ത്രി മുന്നോട്ട് തന്നെ പോകുകയാണെന്നാണ് അധികൃതരെ ഉദ്ധരിച്ച് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്റ്റംബര്‍ 28ന് ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സ് ആരംഭിക്കുന്നുണ്ട്. ഇതിന് അനുബന്ധമായി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് പറയുന്നു. സ്‌കീമിന്റെ കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ അന്തിമപ്രഖ്യാപനത്തില്‍ മാറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഡിജിറ്റല്‍ ഐഡി കാര്‍ഡ് വരുന്നതോടെ യുകെ അനധികൃത കുടിയേറ്റക്കാര്‍ക്ക് അനഭിമതമാക്കി

More »

ബ്രിട്ടീഷ് ദമ്പതികള്‍ 8മാസത്തിനു ശേഷം താലിബാന്‍ തടങ്കലില്‍ നിന്ന് മോചിതരായി
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തടങ്കലില്‍ കഴിഞ്ഞ എട്ടുമാസത്തിലേറെയായി അകപ്പെട്ടിരുന്ന ബ്രിട്ടീഷ് ദമ്പതികളായ പീറ്റര്‍ റെയ്നള്‍ഡ്സും (80) ഭാര്യ ബാര്‍ബിയും (76) മോചിതരായി. ഖത്തറിന്റെ ഇടപെടലിലൂടെയാണ് ഇവരെ വിട്ടയച്ചത് . ആദ്യം ഖത്തറിലേയ്ക്ക് കൊണ്ടുപോയി മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയരാക്കിയതിന് ശേഷം അവര്‍ യുകെലേയ്ക്ക് മടങ്ങും. 2021-ല്‍ താലിബാന്‍ അധികാരം പിടിച്ചടക്കിയപ്പോള്‍ പല പാശ്ചാത്യരും രാജ്യം വിട്ടെങ്കിലും രണ്ടര പതിറ്റാണ്ടായി ബാമിയാന്‍ പ്രവിശ്യയില്‍ ജീവിച്ചിരുന്ന ഇവര്‍ ആഫ്ഗാനിസ്ഥാന്‍ വിട്ടുപോകാന്‍ തയാറായില്ലായിരുന്നു. പീറ്ററും ബാര്‍ബിയും 1970-ല്‍ കാബൂളില്‍ വെച്ചാണ് വിവാഹിതരായത് . കഴിഞ്ഞ 18 വര്‍ഷമായി അവര്‍ ആഫ്ഗാനിസ്ഥാനില്‍ പ്രാദേശികര്‍ക്കായി തൊഴില്‍ പരിശീലന പരിപാടി നടത്തുകയായിരുന്നു. താലിബാന്‍ അധികാരം പിടിച്ച ശേഷവും പ്രാദേശിക അധികാരികളുടെ അംഗീകാരത്തോടെ സേവനം തുടരുകയായിരുന്നു. 2025 ഫെബ്രുവരി 1-ന് അവര്‍

More »

മൂന്ന് റഷ്യന്‍ ചാരന്മാരെ എസ്സെക്സില്‍ അറസ്റ്റ് ചെയ്തു
റഷ്യന്‍ ചാരന്മാരെന്ന് സംശയിക്കുന്ന മൂന്ന് പേരെ എസ്സെക്സില്‍ അറസ്റ്റ് ചെയ്തു. 46 ഉം 41 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരും 35 വയസ്സുള്ള ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്. ഗ്രേയ്‌സിലെ രണ്ട് വ്യത്യസ്ത വീടുകളില്‍ നിന്നായി തീവ്രവാദ വിരുദ്ധ സേനയാണ് ഇവരെ വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ ഏത് രാജ്യക്കാരാണെന്നത് മെട്രോപോളിറ്റന്‍ പോലീസ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, യുകെയില്‍ രാജ്യതാത്പര്യത്തിന് വിരുദ്ധമായി, ശത്രു രാജ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരെ കര്‍ശനമായി നേരിടുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ത്രീയും പ്രായം കുറഞ്ഞ പുരുഷനും ഒരിടത്തു നിന്നും അറസ്റ്റിലായപ്പോള്‍, 46 കാരനെ അറസ്റ്റ് ചെയ്തത് മറ്റൊരു വീട്ടില്‍ നിന്നാണ്. പുതിയ ദേശീയ സുരക്ഷാ നിയമത്തിലെ സെക്ഷന്‍ 3 പ്രകാരം, വിദേശ രഹസ്യാന്വേഷണ ഏജന്‍സികളെ സഹായിക്കുന്നു എന്ന സംശയത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ ജാമ്യത്തില്‍

More »

പീഡനക്കേസില്‍പ്പെട്ട 24% ഡോക്ടര്‍മാര്‍ക്കും ജോലി തുടരാന്‍ അനുമതി കിട്ടുന്നു!
ലൈംഗിക പീഡനങ്ങളില്‍ കുറ്റക്കാരായി കണ്ടെത്തുന്ന യുകെ ഡോക്ടര്‍മാര്‍ക്ക് മെഡിസിന്‍ ജോലി തുടരാന്‍ അനുമതി കിട്ടുന്നതായി റിപ്പോര്‍ട്ട്. ലൈംഗിക ആരോപണത്തില്‍ കുറ്റക്കാരായി കണ്ടെത്തിയ ശേഷവും 24 ശതമാനം ഡോക്ടര്‍മാരും സസ്‌പെന്‍ഷന്‍ ലഭിച്ച ശേഷം മെഡിസിന്‍ ജോലിയില്‍ തിരികെ പ്രവേശിച്ചെന്നാണ് റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് നടത്തിയ ഫിറ്റ്‌നസ് ടു പ്രാക്ടീസ് പരിശോധനയില്‍ തിരിച്ചറിഞ്ഞത്. ഇത്തരം ഡോക്ടര്‍മാരെ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്നും പുറത്താക്കണമെന്ന് റെഗുലേറ്ററായ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിക്കുമ്പോഴാണ് ഈ സ്ഥിതി. ഡോക്ടര്‍മാര്‍ക്ക് എതിരായ പരാതികള്‍ അന്വേഷിക്കുന്ന ജിഎംസി, ഏറ്റവും ഗുരുതരമായ സംഭവങ്ങള്‍ മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ട്രിബ്യൂണല്‍ സര്‍വ്വീസിന്റെ വിധിയെഴുത്തിനായി റഫര്‍ ചെയ്യും. ഇവിടെ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് പ്രാക്ടീസ് ചെയ്യാനുള്ള ഫിറ്റ്‌നസ് ഉണ്ടോയെന്ന്

More »

സാറാ സുല്‍ത്താന ഇടഞ്ഞു; ജെറമി കോര്‍ബിന്റെ പുതിയ പാര്‍ട്ടി പ്രതിസന്ധിയില്‍
ലണ്ടന്‍ : ജെറമി കോര്‍ബിന്റെ പുതിയ ഇടതുപക്ഷ പാര്‍ട്ടിയില്‍ പ്രശ്നം രൂക്ഷമായി. പാര്‍ട്ടിയുടെ സഹസ്ഥാപിക കൂടിയായ കവന്‍ട്രി സൗത്ത് എം പി സാറാ സുല്‍ത്താന പറയുന്നത്, തനിക്ക് നേരെ ഭീഷണികള്‍ ഉയര്‍ത്തുന്നു എന്നാണ്. ആളുകളോട് പാര്‍ട്ടി അംഗത്വം എടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു ആധികാരികതയില്ലാത്ത മെയില്‍ സന്ദേശം വ്യാപകമായി പരക്കുന്നു എന്ന കോര്‍ബിന്റെ പ്രസ്താവനയോടെയാണ് പ്രശ്നങ്ങള്‍ക്ക് ആരംഭമായത്. ഇ മെയില്‍ നല്‍കിയ ഒരു ലിങ്ക് വഴി, പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരോട്, പ്രതിവര്‍ഷ അംഗത്വ ഫീസായി 55 പൗണ്ട് നല്‍കാനും സുല്‍ത്താന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ, അംഗങ്ങളോട് ഏതെങ്കിലും ഡയറക്റ്റ് ഡെബിറ്റ്‌സ് ഇക്കാര്യത്തില്‍ ഉണ്ടെങ്കില്‍ അത് റദ്ദാക്കാന്‍ കോര്‍ബിന്‍ ആവശ്യപ്പെടുകയായിരുന്നു. കോര്‍ബിനൊപ്പം, പാര്‍ലമെന്റില്‍ അദ്ദേഹം രൂപീകരിച്ച സ്വതന്ത്ര എം പിമാരുടെ സഖ്യത്തിലെ മറ്റ്

More »

ഫ്രാന്‍സിലേക്കുള്ള ആദ്യ നാടുകടത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി ഹോം ഓഫീസ്; നാടുകടത്തിയത് ഇന്ത്യക്കാരനെ!
അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ പരാജയപ്പെട്ടതിന്റെ നാണക്കേടിലായിരുന്ന ലേബര്‍ ഗവണ്‍മെന്റിന് ആദ്യ വിജയം. ഫ്രാന്‍സിലേക്കുള്ള ആദ്യ നാടുകടത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഹോം ഓഫീസ്. ആദ്യത്തെ നറുക്ക് വീണത് ഒരു ഇന്ത്യക്കാരനാണ്. ഗവണ്‍മെന്റിന്റെ ഫ്രാന്‍സിലേക്ക് പുറത്താക്കുന്ന സ്‌കീം പ്രകാരം നാടുകടത്തുന്നതിന് എതിരെ ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹോം ഓഫീസ് വിജയം നേടുകയായിരുന്നു. ഇന്ത്യക്കാരനെ ലണ്ടനില്‍ നിന്നും പാരീസിലേക്ക് മടക്കി അയയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ആദ്യത്തെ നാടുകടത്തല്‍ നടന്നതോടെ ബ്രിട്ടന്‍ കൂടുതല്‍ കുടിയേറ്റക്കാരെ ഫ്രാന്‍സില്‍ നിന്നും സ്വീകരിക്കും. നിലവില്‍ ഫ്രാന്‍സിലുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കാണ് ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ കഴിയുക. മുന്‍പ് യുകെയില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്നും, ദേശീയ സുരക്ഷയ്‌ക്കോ, പൊതുജീവിതത്തിനോ അപകടം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions