യു.കെ.വാര്‍ത്തകള്‍

ക്രോയ്ഡോണില്‍ ഇന്ത്യന്‍ വയോധികന്‍ ബൈക്കിടിച്ച് കൊല്ലപ്പെട്ട സംഭവം; യുവാവിന് 21 മാസം തടവും ഡ്രൈവിംഗ് വിലക്കും
ലണ്ടനിലെ ബ്രോംലിയില്‍ ക്രോയ്ഡോണില്‍ റോഡിലെ കാല്‍നട പാതയില്‍ 86 കാരനായ ഇന്ത്യന്‍ വംശജനായ കുന്‍വര്‍ സിംഗ് അപകടത്തില്‍പ്പെട്ട് ദാരുണമായി മരിച്ച സംഭവത്തില്‍ യുവാവിന് 21 മാസം തടവും ഡ്രൈവിംഗ് വിലക്കും കോടതി വിധിച്ചു. 25 കാരനായ ഡാനിയല്‍ റെഡ്പാത്ത് ഓടിച്ചിരുന്ന അമിത വേഗത്തിലായിരുന്നു 40 മൈല്‍ വേഗ പരിധിയുള്ള സ്ഥലത്ത് 64 മൈല്‍ വേഗത്തിലാണ് ഇയാള്‍ ബൈക്ക് ഓടിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി. സിംഗ് കാല്‍നടപ്പാതയിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ വേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ശ്രമിച്ചെങ്കിലും അദ്ദേഹം സ്ഥലത്തു വച്ചുതന്നെ മരിച്ചു. ഓള്‍ഡ് ബെയിലി കോടതി പ്രതിക്ക് 21 മാസം തടവും മൂന്നു വര്‍ഷത്തേക്ക് ഡ്രൈവിങ് വിലക്കും വിധിച്ചു. പ്രതി റോഡിലെ നിയമങ്ങളെ വ്യക്തമായി അവഗണിച്ചുവെന്നും ജഡ്ജി റിച്ചാര്‍ഡ് മാര്‍ക്‌സ് ചൂണ്ടിക്കാട്ടി. സിംഗിന്റെ മക്കളുടെ വികാര ഭരിതമായ

More »

നമ്മുടെ നിയമങ്ങള്‍ കൊണ്ട് കുടിയേറ്റക്കാര്‍ തമാശ കാണിക്കുന്നുവെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ്
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടതില്‍ ഞെട്ടി ലേബര്‍ പാര്‍ട്ടി. കണ്‍സര്‍വേറ്റീവുകള്‍ അഭയാര്‍ത്ഥികളെ ചുരുക്കാന്‍ നടപടിയെടുക്കുമ്പോള്‍ മനുഷ്യാവകാശത്തിന്റെ പേരുപറഞ്ഞ ലേബറിന് ഇപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇടത് അഭിഭാഷകരുടെ ഭാഗത്ത് നിന്ന് തന്നെ തിരിച്ചടി കിട്ടിയതോടെ ഹോം സെക്രട്ടറി ഷബാന മഹ്മൂദ് രോഷം മറച്ചുവെച്ചില്ല. കൊട്ടിഘോഷിച്ച 'ഒരാള്‍ അകത്ത് ഒരാള്‍ പുറത്ത് സ്‌കീം' നടപ്പിലാക്കാന്‍ കഴിയാതെ അവസാന നിമിഷം നിയമപരമായ വെല്ലുവിളികള്‍ പാരയായതോടെ ഇതിനെ രൂക്ഷമായി വിമര്‍ശിച്ചാണ് മഹ്മൂദ് രംഗത്ത് വന്നിരിക്കുന്നത്. കുടിയേറ്റക്കാര്‍ നമ്മുടെ നിയമങ്ങളെ പരിഹസിക്കുകയാണെന്ന് ഹോം സെക്രട്ടറി ആരോപിച്ചു. നാടുകടത്താന്‍ ശ്രമിക്കുമ്പോള്‍ ആധുനിക അടിമത്തത്തിന്റെ ഇരകളാണ് തങ്ങളെന്നാണ് അനധികൃത കുടിയേറ്റക്കാര്‍ വാദിക്കുന്നത്. നാടുകടത്തല്‍ നടപടികള്‍

More »

കൊടുങ്കാറ്റില്‍ വിറങ്ങലിച്ച് യുകെ; ഹീത്രുവില്‍ ഇറങ്ങാനാകാതെ വിമാനങ്ങള്‍
യുകെയില്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചതോടെ ഹീത്രൂ വിമാനത്താവളത്തിലിറങ്ങാന്‍ വിമാനങ്ങള്‍ ഏറെ ക്ലേശിച്ചു. പല വിമാനങ്ങളും ആഞ്ഞടിക്കുന്ന കാറ്റില്‍ ആടിയുലഞ്ഞ് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ചില വിമാനങ്ങള്‍ ശ്രമം ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് തിരിച്ചു വിടുകയും ചെയ്തു. ഇംഗ്ലണ്ടിന്റെയും വെയ്ല്‍സിന്റെയും ഏതാണ്ട് മിക്ക ഭാഗങ്ങളിലും കഴിഞ്ഞ ദിവസം മെറ്റ് ഓഫീസ് പുറപ്പെടുവിച്ച യെല്ലോ വാര്‍ണിംഗ് നിലനിന്നിരുന്നു. ഞായറാഴ്ചയിലെ ശക്തമായ കാറ്റ് നിറഞ്ഞ ഒരു കാലാവസ്ഥയ്ക്ക് ശേഷമാണ് ഇതെത്തുന്നത്. അന്ന് പലയിടങ്ങളിലും കാറ്റിന് മണിക്കൂറില്‍ 80 മൈല്‍ വരെ വേഗത രേഖപ്പെടുത്തിയിരുന്നു. സ്വാന്‍സീ, കാര്‍മാര്‍തെന്‍, കാര്‍ഡിഫിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു ശക്തമായ കാറ്റ് അനുഭവപ്പെട്ടത്. കനത്ത മഴമൂലം ചിലയിടങ്ങളില്‍ വീടുകളിലേക്കും മറ്റും വെള്ളം കയറുന്ന സാഹചര്യവുമുണ്ടായി.നേരത്തേ മുന്നറിയിപ്പ്

More »

ഇംഗ്ലണ്ടിലെ മൂന്നിലൊന്ന് ജിപിമാരും എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നില്ല!
ചികിത്സകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുകയും കാത്തിരിപ്പ് പട്ടിക ഉയരുകയും ചെയ്യുമ്പോള്‍ ഇംഗ്ലണ്ടിലെ മൂന്നിലൊന്ന് ജിപിമാരും എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നില്ല എന്ന് റിപ്പോര്‍ട്ട്. രജിസ്റ്ററിലുള്ള 20,000-ലേറെ ഫാമിലി ഡോക്ടര്‍മാര്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ ഇല്ല. ജനറല്‍ പ്രാക്ടീസില്‍ 38,626 പേര്‍ മാത്രമാണുള്ളത്. ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വ്വീസ് മേഖല പല വിധത്തിലുള്ള സമ്മര്‍ദങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ആണിത്. ജിപിമാരില്‍ വലിയൊരു ശതമാനം പേര്‍ വിദേശത്തേക്ക് പോകുകയോ, ഒരു പ്രൈവറ്റ് കോണ്‍ട്രാക്ടറായി മാറുകയോ ചെയ്യുന്ന പ്രതിഭാസമാണ് കാണുന്നത്. ഇത് അപ്പോയിന്റ്‌മെന്റ് ലഭിക്കാനുള്ള രോഗികളുടെ ബുദ്ധിമുട്ട് കൂടുതല്‍ സങ്കീര്‍ണമാക്കുന്നു യോഗ്യരായ ഫാമിലി ഡോക്ടര്‍മാരായിരുന്നിട്ടും, എന്‍എച്ച്എസ് വഴി പരിചരണം നല്‍കാത്ത ജിപിമാരുടെ എണ്ണം 2015-ല്‍ 27 ശതമാനമായിരുന്നു. ഇത് കഴിഞ്ഞ വര്‍ഷം 34 ശതമാനത്തിലേക്ക് വര്‍ദ്ധിച്ചതായി

More »

ഡൊണാള്‍ഡ് ട്രംപിനും, ഫസ്റ്റ് ലേഡി മെലാനിയയ്ക്കും സ്റ്റേറ്റ് ബാന്‍ക്വറ്റ് നല്‍കി രാജാവും രാജ്ഞിയും
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ദേശീയ സന്ദര്‍ശനം ആഘോഷമാക്കി ചാള്‍സ് രാജാവും, കാമില്ല രാജ്ഞിയും. ബ്രിട്ടീഷ് രാജകുടുംബം ഒരുക്കിയ സ്റ്റേറ്റ് ബാന്‍ക്വറ്റില്‍ തൃപ്തിയടഞ്ഞാണ് ട്രംപും, കുടുംബവും മടങ്ങിയത്. വിന്‍ഡ്‌സര്‍ കാസിലില്‍ ഒരുക്കിയ ബാന്‍ക്വറ്റില്‍ രാജാവും, പ്രസിഡന്റും പ്രസംഗിച്ചു. അമേരിക്കയുമായുള്ള സവിശേഷ ബന്ധത്തെ കുറിച്ചാണ് രാജാവ് പ്രസംഗിച്ചത്. ഒപ്പം യൂറോപ്പ് ഇപ്പോള്‍ നേരിടുന്ന ഭീഷണികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 'ഞങ്ങളും, സഖ്യകക്ഷികളും ഉക്രെയിന് പിന്തുണ നല്‍കുന്നു, അക്രമം തടയാനും, സമാധാനം പുനഃസ്ഥാപിപ്പിക്കാനുമാണ് ഇത്. രണ്ട് മഹത്തായ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ പ്രതിഫലനം കൂടിയാണ് ഈ നിമിഷം. മികച്ചതും, മോശവുമായ സമയങ്ങളില്‍ ഒരുമിച്ച് ആഘോഷിക്കുകയും, ഒരുമിച്ച് കരയുകയും, ഒരുമിച്ച് നില്‍ക്കുകയും ചെയ്തവരാണ് നമ്മള്‍', ട്രംപിനെ അരികിലിരുത്തി ചാള്‍സ് പറഞ്ഞു. 1970-കളില്‍ പ്രസിഡന്റ്

More »

യുകെയിലെ വീടുകളുടെ വില 12 മാസത്തിനിടെ 2.8% വര്‍ധിച്ചു
ലണ്ടന്‍ : യുകെയിലെ വീടുകളുടെ വില 12 മാസത്തിനിടെ 2.8% വര്‍ധിച്ചതായി കണക്കുകള്‍. ജൂലൈയില്‍ ശരാശരി വീടുകളുടെ വില കഴിഞ്ഞഒരു വര്‍ഷത്തേക്കാള്‍ 2.8% കൂടുതലായിരുന്നു, ജൂണ്‍ വരെയുള്ള കാലയളവില്‍ ഇത് 3.6% ആയിരുന്നുവെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ബുധനാഴ്ച അറിയിച്ചു. മാര്‍ച്ചില്‍ രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ശേഷം പ്രോപ്പര്‍ട്ടി വിലകളിലെ വളര്‍ച്ച കുത്തനെ ഇടിഞ്ഞു, നിരവധി വീടുകള്‍ വാങ്ങുന്നതിനുള്ള നികുതി ഇളവ് അവസാനിക്കുന്നതിന് മുമ്പ് വാങ്ങുന്നവര്‍ വില്‍പ്പന പൂര്‍ത്തിയാക്കാന്‍ തിടുക്കം കൂട്ടി. കഴിഞ്ഞ വര്‍ഷം ജൂലൈയിലെ 5.9% ല്‍ നിന്ന് ഓഗസ്റ്റ് വരെയുള്ള 12 മാസത്തിനുള്ളില്‍ സ്വകാര്യ മേഖലയിലെ വാടക വളര്‍ച്ച 5.7% ആയി കുറഞ്ഞു, 2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും ചെറിയ വാര്‍ഷിക വര്‍ധനവാണിതെന്നും ONS കൂട്ടിച്ചേര്‍ത്തു. രാജ്യത്തു വാടക വീട് ലഭിക്കാനുള്ള ബുദ്ധിമുട്ടും, അതിന് വേണ്ടിവരുന്ന അധിക വാടക

More »

3.8% ല്‍ മാറ്റമില്ലാതെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറാനിടയില്ല
യുകെയുടെ പണപ്പെരുപ്പ നിരക്കുകള്‍ ആഗസ്റ്റില്‍ സ്ഥിരത പുലര്‍ത്തിയതായി സ്ഥിരീകരിച്ച് ഔദ്യോഗിക കണക്കുകള്‍. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകള്‍ പുറത്തുവന്നതോടെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 3.8 ശതമാനത്തില്‍ തുടരുന്നുവെന്നാണ് വ്യക്തമായത്. ജൂലൈ മാസത്തിലും സമാനമായിരുന്നു നിരക്കുകള്‍. ഈ കണക്കുകള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്കുകളെ ബാധിക്കും. വ്യാഴാഴ്ച മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുമ്പോള്‍ പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്നാണ് സാമ്പത്തിക വിപണികളുടെ പ്രവചനം. പണപ്പെരുപ്പം 2 ശതമാനമാണ് ഔദ്യോഗികമായി ലക്ഷ്യമിടുന്നത്. വിലക്കയറ്റവും രൂക്ഷമായി നില്‍ക്കുന്നതിനിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറാകില്ലെന്നാണ് കരുതുന്നത്. വിമാന നിരക്കുകള്‍ താഴ്ന്നതാണ് പ്രധാനമായും പണപ്പെരുപ്പം ഉയരാതെ കാത്തത്. പെട്രോള്‍, ഡീസല്‍ വില കൂടുകയാണ് ചെയ്തത്. ഹോട്ടല്‍

More »

ആമസോണ്‍ പ്രൈം ബിഗ് സെയില്‍ ഡീല്‍ ഒക്ടോബര്‍ ഏഴും എട്ടും തീയതികളില്‍
ആമസോണിന്റെ ബിഗ് ഡീല്‍ ഡെയ്‌സ് തിരിച്ചു വരുന്നു. ആമസോണ്‍ പ്രൈം ഡേ 2 എന്നും വിശേഷിപ്പിക്കപ്പെടുന്ന ഈ ദിവസങ്ങള്‍ ഈ വര്‍ഷം ഒക്ടോബര്‍ ഏഴിനും എട്ടിനും ആയിരിക്കും. കഴിഞ്ഞ വര്‍ഷത്തേത് പോലെ ഈ ഡീല്‍ രണ്ട് ദിവസം ഉണ്ടായിരിക്കും. മാത്രമല്ല, കോഫി മെഷീനുകള്‍, എയര്‍ ഫ്രയേഴ്സ്, സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കള്‍, ഗാര്‍ഹിക അവശ്യ വസ്തുക്കള്‍ എന്നിവയ്ക്കൊക്കെ ആകര്‍ഷകമായ വിലക്കിഴിവും ലഭിക്കും. വന്‍ കിഴിവുകളോടെ ക്രിസ്ത്മസ് ഷോപ്പിംഗ് ആരംഭിക്കാനുള്ള ഒരു അവസരമായാണ് പലരും ഇതിനെ കണക്കാക്കുന്നത്. ചില അത്യാകര്‍ഷകങ്ങളായ കിഴിവുകള്‍ ഉണ്ടെങ്കിലും എല്ലാ ഓഫറുകളും അത്ര ആകര്‍ഷണീയങ്ങളല്ല എന്നു കൂടി ഓര്‍ക്കണം. ഇപ്പോള്‍ കിഴിവ് ലഭിക്കുന്ന ചില വസ്തുക്കള്‍ക്ക് ജൂലായ് പ്രൈം ഡേ, ബ്ലാക്ക് ഡേ തുടങ്ങിയ കഴിഞ്ഞകാല ഷോപ്പിംഗ് മാമാങ്കങ്ങളില്‍ ഇതിലും കൂടുതല്‍ വിലക്കിഴിവ് ലഭിച്ചതായും കാണാന്‍ കഴിയും. ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്കാണ് വന്‍

More »

അനധികൃതമായി എത്തി സര്‍ക്കാര്‍ ചെലവില്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ താമസിച്ച യുവാവ് ബലാല്‍സംഗക്കേസില്‍ ജയിലിലായി
ഈജിപ്തില്‍ നിന്നും യുകെയില്‍ അനധികൃതമായി എത്തി, ലണ്ടനിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ സര്‍ക്കാര്‍ ചെലവില്‍ താമസിച്ചു വരവെ ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട അഭയാര്‍ത്ഥിക്ക് ജയില്‍ ശിക്ഷ. കഴിഞ്ഞ വര്‍ഷം ലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍ നടന്ന സംഭവത്തില്‍ 42കാരനായ അബ്ദുള്‍റഹ്മാന്‍ അഡ്‌നാന്‍ അബൂലെലയ്ക്ക് എട്ടര വര്‍ഷത്തെ തടവാണ് കോടതി വിധിച്ചിരിക്കുന്നത്. ശിക്ഷയ്ക്കു പിന്നാലെ അധികം വൈകാതെ ഇയാളെ നാടുകടത്തിയേക്കും. സെന്‍ട്രല്‍ ലണ്ടനിലെ നൈറ്റ് ഔട്ട് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരയെ രാത്രി ഒന്‍പതു മണിക്ക് ഇയാള്‍ പാര്‍ക്കിലെ ആളൊഴിഞ്ഞ ഒരു കോണിലേക്ക് ഓരോന്ന് പറഞ്ഞ് കൊണ്ടുപോവുകയും അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇന്നലെ സൗത്ത്വാക്ക് ക്രൗണ്‍ കോടതിയില്‍ വിചാരണയ്ക്കിടെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ബലാത്സംഗത്തിന് ഇരയായ സ്ത്രീ മദ്യലഹരിയില്‍ ആയിരുന്നു എന്നതും, പ്രതികരിക്കാന്‍ കഴിയാത്ത

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions