യു.കെ.വാര്‍ത്തകള്‍

കാന്‍സര്‍ റിസേര്‍ച്ച് യുകെയ്ക്കായി 300 മൈല്‍ നടന്ന് ലിവര്‍പൂള്‍ മലയാളി; കൈയടിച്ച് ബ്രിട്ടന്‍
തന്റെ കുഞ്ഞിന്റെ ഒന്നാം പിറന്നാളിന്, കാന്‍സര്‍ റിസേര്‍ച്ച് യുകെയ്ക്കായി 300 മൈല്‍ നടന്ന് ഫണ്ട്‌റെയ്‌സിംഗ് നടത്താന്‍ ലിവര്‍പൂള്‍ മലയാളി. ലിവര്‍പൂളില്‍ നിന്നുള്ള അനീഷ് സുരേന്ദ്രന്‍ നായരാണ് ഡഞ്ചെനെസ് ബീച്ചില്‍ നിന്നും വാലസി ബീച്ചിലേക്ക് ചുവടുവെച്ചത്. കാന്‍സര്‍ റിസേര്‍ച്ച് യുകെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് ഈ മാതൃകാപരമായ നടത്തം. തന്റെ കുഞ്ഞിന്റെ ഒന്നാം പിറന്നാളിലാണ് ഇത്തരമൊരു ദൗത്യത്തിന് അനീഷും, കുടുംബവും തുടക്കം കുറിച്ചത്. മകള്‍ക്ക് മനോഹരമായ സമ്മാനങ്ങള്‍ വാങ്ങിനല്‍കുന്നതിന് പകരം ക്ലാറ്റര്‍ബ്രിഡ്ജ് കാന്‍സര്‍ സെന്ററിനായി ഫണ്ട് കണ്ടെത്തി നല്‍കുകയാണ് കഴിഞ്ഞ വര്‍ഷം ചെയ്തത്. ഇത് ഒരുപടി കൂടി ഉയര്‍ത്തി ഈ വര്‍ഷം 300 മൈല്‍ നടക്കാനിറങ്ങുകയായിരുന്നു. 300 മൈല്‍ എന്ന ദൈര്‍ഘ്യമേറിയ യാത്ര വെല്ലുവിളി നിറഞ്ഞതാണെങ്കിലും ഒരു നല്ല കാര്യത്തിനായി പണം കണ്ടെത്താനും,

More »

സിസേറിയന്‍ അടുത്തിരിക്കെ കെയററുടെ ഭര്‍ത്താവും, കുഞ്ഞും നാടുവിടണമെന്ന് ഹോം ഓഫീസ് ലെറ്റര്‍; ആശങ്കയോടെ കെയറര്‍മാര്‍
യുകെയില്‍ ഹോം ഓഫീസ് വിസാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ കടുത്ത ആശങ്കയിലാണ് കെയര്‍ വിസയിലെത്തിയ മലയാളികളടക്കമുള്ള വിദേശ ജീവനക്കാര്‍. അഞ്ച് വയസ്സുള്ള കുട്ടിയോട് വരെ നാടുവിടാന്‍ ആവശ്യപ്പെട്ട് കത്തയച്ച ഹോം ഓഫീസ് ഇപ്പോള്‍ പൂര്‍ണ്ണഗര്‍ഭിണിയായ കെയററുടെ കുടുംബത്തിന് നാടുകടത്തല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. യുകെയില്‍ ജോലി ചെയ്യാനും, താമസിക്കാനും നിയമപരമായി അനുമതിയുള്ള കെയറര്‍ക്കാണ് ഈ ഷോക്ക് കിട്ടിയത്. ഇവരുടെ ഭര്‍ത്താവിനോടും, ആദ്യത്തെ കുട്ടിയോടുമാണ് ഉടനെ നാടുവിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെ ഭാവിയെ കുറിച്ചുള്ള ആകുലതയിലാണ് അമ്മ. സ്‌കോട്ട് ലന്‍ഡില്‍ താമസിക്കുന്ന സചിന്ത വര്‍ണാകുലസൂര്യയ്‌ക്കൊപ്പം ഡിപ്പന്റന്‍ഡുമാരായി ഭര്‍ത്താവ് ഇന്ദികാ കുമാരയും, ഇവരുടെ ആറ് വയസ്സുകാരി മകളും കഴിയുന്നത്. ശ്രീലങ്കയില്‍ നിന്നും ഡോക്ടറായി യോഗ്യത നേടിയിട്ടുള്ള സഞ്ചിത

More »

വാട്ടര്‍ഫോര്‍ഡില്‍ ജോഗിങിനിടെ യുവാവിന് ക്രൂരമായ ആക്രമണം; ഇരയായത് മലയാളി എഞ്ചിനിയറെന്ന് റിപ്പോര്‍ട്ട്
അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് നഗരത്തില്‍ ജോഗിങിന് ഇറങ്ങിയ യുവാവിന് നേരെ ഗുരുതര ആക്രമണം. ജൂണ്‍ 8 തിങ്കളാഴ്ച വൈകുന്നേരം 6.35 മുതല്‍ 6.55 വരെയുള്ള സമയത്തിനിടെയാണ് ആക്രമണം നടന്നത്. സെന്റ് ജോണ്‍സ് റിവര്‍ വാക്ക് പ്രദേശത്ത് ജോഗിങ് നടത്തുകയായിരുന്ന യുവാവിനെ രണ്ട് അജ്ഞാതര്‍ സമീപിച്ചു. ചില ചോദ്യങ്ങള്‍ ചോദിച്ചശേഷം ഇരുവരും യുവാവിനെ മര്‍ദിക്കുകയായിരുന്നു. കുത്തിയും ചവിട്ടിയും ആക്രമിച്ചതിനെ തുടര്‍ന്ന് കൈകള്‍ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ യുവാവിനെ ആംബുലന്‍സില്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി. പരിക്കുകള്‍ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ആക്രമികള്‍ ഇരുപതു വയസുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം.ആക്രമണത്തിനിരയായത് മലയാളി യുവാവാണെന്നാണ് സൂചന. എഞ്ചിനീയറായ യുവാവിന് നേരെയുണ്ടായ അക്രമം ഭീതി

More »

എന്‍എച്ച്എസില്‍ പ്രതിദിനം 3,000 രോഗികള്‍ക്ക് ഇടനാഴികളില്‍ ചികിത്സ!
എന്‍എച്ച്എസില്‍ ഗുരുതര പ്രതിസന്ധിയായി ഇടനാഴികളില്‍ ചികിത്സ! പ്രതിദിനം 3,000 രോഗികളെയാണ് ഇടനാഴികളില്‍ കിടത്തി ചികിത്സിക്കേണ്ടി വരുന്നത്. 'കോറിഡോര്‍ കെയര്‍' ഗുരുതര പ്രതിസന്ധിയായി തുടരുന്നതായി പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങള്‍ വ്യക്തമാക്കുന്നു. ആശുപത്രികളിലെ കിടക്കകളുടെ ലഭ്യതക്കുറവും രോഗികളുടെ വര്‍ധിച്ച തിരക്കുമാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോറിഡോര്‍ കെയര്‍ 2029ഓടെ പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ സെക്രട്ടറി ജെയിംസ് മുറേ, രോഗികളെ ഇടനാഴികളില്‍ ചികിത്സിക്കുന്നത് അംഗീകരിക്കാനാവാത്തതും അവരുടെ അന്തസ്സിന് നിരക്കാത്തതുമായ സാഹചര്യമാണെന്ന് വ്യക്തമാക്കി. പ്രശ്നം ഏറ്റവും രൂക്ഷമായ ആശുപത്രി ട്രസ്റ്റുകളെ കണ്ടെത്തി ആവശ്യമായ പിന്തുണയും സൗകര്യങ്ങളും നല്‍കുന്നതിനായാണ് ആദ്യമായി ഇത്തരം കണക്കുകള്‍ പൊതുജനങ്ങള്‍ക്ക്

More »

വൈറല്‍ ബാധയെ തുടര്‍ന്ന് മസ്തിഷ്ക രക്തസ്രാവവും രക്തക്കുഴലുകളില്‍ തടസവും; ഹെലന്‍ റോസിന്റെ മരണകാരണം വ്യക്തമാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്
യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വിടപറഞ്ഞ നാലുവയസുകാരി ഹെലന്‍ റോസിന്റെ മരണകാരണം വ്യക്തമാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്. വൈറല്‍ രോഗബാധയെ തുടര്‍ന്ന് മസ്തിഷ്കത്തില്‍ രക്തസ്രാവവും രക്തക്കുഴലുകളില്‍ തടസ്സവും ഉണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ ഇരിട്ടി കാക്കയങ്ങാട് സ്വദേശികളായ അബിന്‍ ടോം-ക്ലാരിറ്റ് ജോര്‍ജ് ദമ്പതികളുടെ ഇളയമകളാണ് ഹെലന്‍ റോസ്. ഹെലന്റെ തലയില്‍ ബാഹ്യപരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും കടുത്ത വൈറല്‍ ബാധയെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളാണ് മരണകാരണമെന്നും മെഡിക്കല്‍ എക്സാമിനറുടെ കണ്ടെത്തല്‍ വ്യക്തമാക്കുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച നോര്‍വിച്ചിലെ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിഡ്ജിലെ അഡന്‍ബ്രൂക്സ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

More »

ലണ്ടനില്‍ മൂന്ന് വയസുകാരിയെ രക്ഷിച്ച മലയാളി യുവാവിന് അഭിനന്ദന പ്രവാഹം
ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ മൂന്നാം നിലയിലെ ജനല്‍പ്പടിയില്‍ അപകടകരമായി തൂങ്ങിനിന്ന മൂന്ന് വയസു കാരിയെ സാഹസികമായി രക്ഷിച്ച മലയാളി യുവാവിന് അഭിനന്ദന പ്രവാഹം. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഇല്‍ഫോര്‍ഡ് ഹൈറോഡിലെ തിരക്കേറിയ വ്യാപാരമേഖലയിലായിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് മലപ്പുറം സ്വദേശി മുഹമ്മദ് ജസീലാണ് കുഞ്ഞിനെ രക്ഷിച്ചവരില്‍ ഒരാളെന്ന് വ്യക്തമായത്. മെട്രോപൊളിറ്റന്‍ പൊലീസിന്റെ വിവരമനുസരിച്ച്, വൈകിട്ട് 3.23ഓടെയാണ് കുട്ടി കെട്ടിടത്തിന്റെ മുകളിലെ ജനല്‍പ്പടിയിലേക്ക് കയറിയെന്ന വിവരം ലഭിച്ചത്. ഏത് നിമിഷവും താഴേക്ക് വീഴാന്‍ സാധ്യതയുള്ള അവസ്ഥയില്‍ കുട്ടിയെ കണ്ടതോടെ പ്രദേശവാസികള്‍ പരിഭ്രാന്തരായി. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ, സമീപത്തെ കെട്ടിടത്തില്‍ താമസിച്ചിരുന്ന മുഹമ്മദ്

More »

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ രണ്ടാം ദിവസവും കുടിയേറ്റ വിരുദ്ധ കലാപം പടരുന്നു; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധം രണ്ടാം ദിവസവും അക്രമാസക്തമായി തുടരുന്നു. പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ന്യൂടൗണ്‍അബേയിലെ സാന്‍ഡിനോസ് റൗണ്ടബൗട്ടിന് സമീപം 300 പേര്‍ പങ്കെടുത്ത പ്രതിഷേധം അക്രമത്തിലേക്ക് വഴി മാറി. പ്രതിഷേധക്കാര്‍ക്ക് ഒരു ട്രക്ക് കത്തിക്കുകയും ഇഷ്ടികകളും പെട്രോള്‍ ബോംബുകളും പൊലീസിന് നേരെ എറിയുകയും ചെയ്തു. സമീപത്തുള്ള ഒരു ഹോട്ടലില്‍ കുടിയേറ്റക്കാര്‍ താമസിക്കുന്നുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് അതിനെ ലക്ഷ്യമിടാനായിരുന്നു ചിലരുടെ ശ്രമം. ഡെറിയിലും സംഘര്‍ഷമുണ്ടായി. ബെല്‍ഫാസ്റ്റിലെ കത്തികുത്ത് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റയാളുടെ കുടുംബം അക്രമ സംഭവങ്ങളെ അപലപിച്ചു. സോഷ്യല്‍മീഡിയയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ഇരയായ വ്യക്തി ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നും കുടുംബം വ്യക്തമാക്കി. സമാധാന പ്രതിഷേധത്തെ മാത്രമെ

More »

അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയ്ക്കാന്‍ ഡിജിറ്റല്‍ സംവിധാനം; വരുന്നത് 18 ആശുപത്രികളില്‍
അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി എന്‍എച്ച്എസ്. ആശുപത്രിയിലെ അടിയന്തര സേവന വിഭാഗത്തില്‍ തിരക്ക് കുറയ്ക്കാനും ആരോഗ്യ മേഖലയിലെ സമ്മര്‍ദ്ദം കുറയ്ക്കാനും ഡിജിറ്റല്‍ ട്രിയാജ് സംവിധാനം കൊണ്ടുവരാനാണ് തീരുമാനം. എന്‍എച്ച്എസ് ആശുപത്രിയിലെ അടിയന്തര സേവന വിഭാഗത്തില്‍ തിരക്ക് കുറയ്ക്കാനും ആരോഗ്യ മേഖലയിലെ സമ്മര്‍ദ്ദം കുറയ്ക്കാനും പുതിയ പദ്ധതി വരുന്നു. നിലവില്‍ 18 ആശുപത്രികളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഇതു നടപ്പിലാക്കും. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളില്‍ ആദ്യം അവരുടെ രോഗ ലക്ഷണങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗിയുടെ അവസ്ഥ വിലയിരുത്തി അടിയന്തര ചികിത്സ വേണമോ എന്ന് തീരുമാനിക്കും. അടിയന്തര പരിചരണം വേണ്ടവരെ ഉടന്‍ ചികിത്സ നല്‍കും. എന്നാല്‍ ഗുരുതരമല്ലാത്ത അവസ്ഥയെങ്കില്‍ മറ്റൊരു ദിവസം ഡോക്ടറുടെ അപ്പോയ്ന്റ്‌മെന്റ്

More »

എഐ അബദ്ധങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ക്കും, എന്‍എച്ച്എസിനും എതിരെ കേസ് വരുമെന്ന് ആശങ്ക
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യത്തില്‍ അവ വരുത്തുന്ന വീഴ്ചകളുടെ ബാധ്യത ഡോക്ടര്‍മാരുടെയും, എന്‍എച്ച്എസിന്റെയും തലയില്‍ വീഴുമെന്നു ആശങ്ക. എഐ ടൂളുകള്‍ ഉപയോഗിച്ച് രോഗം സ്ഥിരീകരിക്കുകയും, ഇത് അനുസരിച്ച് ചികിത്സ നല്‍കുകയും ചെയ്യുന്നതിന്റെ പേരിലാണ് കേസ് വരികയെന്ന് മന്ത്രിമാര്‍ക്കുള്ള മുന്നറിയിപ്പില്‍ പറയുന്നു. എഐ ഉപയോഗിച്ചതിന്റെ ഫലമായാണ് രോഗികള്‍ക്ക് അപകടം നേരിടുന്നതും, മരണപ്പെടുന്നതുമെങ്കിലും ഡോക്ടര്‍മാര്‍ക്കും, ഹെല്‍ത്ത് സര്‍വ്വീസിനും ബാധ്യത വരുമെന്നാണ് നിയമം പറയുന്നത്. ഈ നിയമം പരിഷ്‌കരിച്ചില്ലെങ്കില്‍ ക്ലിനിക്കല്‍ വീഴ്ചയുടെ പേരില്‍ ഡോക്ടര്‍മാരുടെ പേരില്‍ ഇതിന്റെ ഉത്തരവാദിത്വം വരുമെന്നതാണ് അവസ്ഥ. എന്‍എച്ച്എസ് ഇപ്പോള്‍ കൂടുതലായി എഐയെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സ്‌കാനുകള്‍, എക്‌സ്‌റേ എന്നിവ പരിശോധിക്കാനും, രോഗികളുമായി നടത്തിയ ആശയവിനിമയങ്ങളുടെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions