ലണ്ടന് യാത്ര ദുരിതപൂര്ണമാക്കി ട്യൂബ് സമരം
ലണ്ടന് : ജോലി സമയവും വേതനവുമായി ബന്ധപ്പെട്ട തര്ക്കത്തില് ലണ്ടന് ട്യൂബ് സമരം മൂലം യാത്രാ ദുരിതം കഠിനം. റെയില്, മാരിടൈം ആന്ഡ് ട്രാന്സ്പോര്ട്ട് (ആര് എം ടി) യൂണിയന്റെ നേതൃത്വത്തിലുള്ള പണിമുടക്ക് ലണ്ടന് ഭൂഗര്ഭ റെയില്വേയെ സ്തംഭിപ്പിച്ചു. ട്രാന്സ്പോര്ട്ട് ഫോര് ലണ്ടന് നിര്ദ്ദേശിച്ച 3.4 ശതമാനം വേതന വര്ദ്ധനവ് യൂണിയന് തള്ളിയിരുന്നു. കൂടാതെ പ്രവൃത്തി സമയം ആഴ്ചയില് 35 മണിക്കൂറില് കുറവാക്കണമെന്നും അവര് ആവശ്യപ്പെടുന്നു.
ഡോക്ക്ലാന്ഡ്സ് ലൈറ്റ് റെയില്വേ (ഡി എല് ആര്) ഈയാഴ്ച രണ്ടാം തവണയും സര്വീസുകള് സസ്പെന്ഡ് ചെയ്തു. ആര് എം ടി നടത്തുന്ന മറ്റൊരു സമരം കാരണമാണിത്. അതിനിടയില്, സമരം അവസാനിപ്പിക്കുന്നതിനുള്ള ചര്ച്ചയ്ക്ക് തയ്യാറാകണമെന്ന് ആര് എം ടി ജനറല് സെക്രട്ടറി എഡീ ഡെംപ്സെ ലണ്ടന് മേയര് സാദിഖ് ഖാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളില് പോസ്റ്റുകള് പങ്കുവയ്ക്കുന്നതിന്
More »
ഇംഗ്ലീഷ് ഭാഷ ടെസ്റ്റ് അവതാളത്തില്; ടെസ്റ്റിംഗ് സെന്ററുകളില് ഉപയോഗിക്കുന്ന സിസ്റ്റം തത്ക്കാലത്തേക്ക് നിര്ത്തി
യുകെ വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം പരിശോധിക്കുന്നതിനായുള്ള നടപടി അവതാളത്തില്. ടെസ്റ്റിംഗ് സെന്ററുകളില് ഉപയോഗിക്കുന്ന 816 മില്യണ് പൗണ്ടിന്റെ സിസ്റ്റം തത്ക്കാലത്തേക്ക് നിര്ത്തിയിരിക്കുകയാണ്. സിസ്റ്റം സപ്ലൈയര്മാരുമായി ആവര്ത്തിച്ചുള്ള കൂടിക്കാഴ്ചകള്ക്ക് ശേഷം അത് വാങ്ങുന്ന ചുരുങ്ങിയത് അഞ്ച് മാസത്തേക്കെങ്കിലും ഹോം ഓഫീസ് നീട്ടി വെച്ചതിനാലാണ് ഇപ്പോള് ഈ പദ്ധതി അനിശ്ചിതത്വത്തില് ആയിരിക്കുന്നത്. കഴിഞ്ഞ വര്ഷം ആഗസ്റ്റിലായിരുന്നു ലോകമാകമാനമുള്ള നൂറുകണക്കിന് ടെസ്റ്റിംഗ് സെന്ററുകളില് ഉപയോഗിക്കുന്നതിനായി സിസ്റ്റം തേടി ഹോം ഡിപ്പാര്ട്ട്മെന്റ് വിപണിയിലേക്ക് ഇറങ്ങുന്നത്. കരാര് നടപടികള് 2025 ഏപ്രില് ഏഴിന് ആരംഭിക്കും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.
എന്നാല്, ഈയാഴ്ച ആദ്യം ചില വിവരങ്ങള് തേടി ഹോം ഓഫീസ് വീണ്ടും സപ്ലൈയര്മാരെ സമീപിച്ചു. ഈ പ്രൊജക്റ്റുമായി
More »
ബ്രിട്ടനിലെ തൊഴിലാളി അവകാശ ബില്ലില് മാറ്റം വേണ്ടെന്ന് ട്രേഡ് യൂണിയനുകള്
ലണ്ടന് : രാജ്യത്തെ തൊഴിലാളി അവകാശ ബില്ലില് സര്ക്കാര് നിലപാട് നിര്ണ്ണായകം. ബില്ലിനെ ദുര്ബലപ്പെടുത്തുന്ന നീക്കമുണ്ടായാല് ശക്തമായി പ്രതിഷേധിക്കുമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ യൂണിസണ് മുന്നറിയിപ്പ് നല്കി.
മന്ത്രിസഭയിലെ പ്രമുഖരുടെ മാറ്റം ബില്ലിനെ ബാധിക്കുമോ എന്ന ആശങ്ക യൂണിസണ് ജനറല് സെക്രട്ടറി ക്രിസ്റ്റീന മക്കാന പങ്കുവച്ചു. അന്യായമായി പിരിച്ചുവിടല് ഒഴിവാക്കല്, സീറോ അവേഴ്സ് കരാറുകള് നിരോധിക്കല് തുടങ്ങി തൊഴിലാളികള്ക്ക് ആശ്വാസകരമായ ബില്ലില് വെള്ളം ചേര്ക്കാന് അനുവദിക്കില്ലെന്ന് ട്രേഡ് യൂണിയന് വ്യക്തമാക്കി.
ബില്ല് വൈകിപ്പിക്കാനോ ദുര്ബലപ്പെടുത്താനോ നീക്കമുണ്ടെന്ന സംശയവുമായി യൂണിയന് നേതാക്കള് രംഗത്തുവന്നിരുന്നു. സാമ്പത്തിക സമ്മര്ദ്ദം മൂലം നിയമത്തില് നിന്ന് പിന്മാറിയാല് വലിയ പ്രതിഷേധം സര്ക്കാര് കാണേണഅടിവരുമെന്ന് യൂണിയനുകള് മുന്നറിയിപ്പ്
More »
രോഗിയെ സര്ജറി ചെയ്യുന്നതിനിടെ സെക്സില് ഏര്പ്പെട്ട സീനിയര് ഡോക്ടര് പിടിക്കപ്പെട്ടു
ഓപ്പറേഷന് ടേബിളില് രോഗിയെ സര്ജറി ചെയ്യുന്നതിനിടെ ജോലിയില് നിന്നും മാറിനിന്ന് നഴ്സുമായി സെക്സില് ഏര്പ്പെട്ട് സീനിയര് ഡോക്ടര്. മെഡിക്കല് ട്രിബ്യൂണല് വിചാരണയിലാണ് ഈ കേസ് മുന്നോട്ട് വന്നിരിക്കുന്നത്. ടെയിംസൈഡ് ജനറല് ഹോസ്പിറ്റലിലെ ഓപ്പറേഷന് തീയേറ്ററിലാണ് ഡോക്ടറെയും, നഴ്സിനെയും ഇത്തരമൊരു സാഹചര്യത്തില് മറ്റൊരു നഴ്സ് കണ്ടെത്തിയത്.
പാകിസ്ഥാന് സ്വദേശിയായ കണ്സള്ട്ടന്റ് അനസ്തെറ്റിസ്റ്റ് 44-കാരന് സുഹൈല് അഞ്ചുമാണ് ഇത്തരമൊരു വിചിത്ര ആരോപണം നേരിടുന്നത്. 2023 സെപ്റ്റംബര് 16-നായിരുന്നു കേസിന് ആസ്പദമായ സംഭവങ്ങള്. മൂന്ന് മക്കളുടെ പിതാവായ ഡോ. അഞ്ചിമിന്റെ പ്രവൃത്തി ഓപ്പറേഷന് തീയേറ്ററില് പ്രവേശിച്ച മറ്റൊരു നഴ്സ് കാണുകയായിരുന്നു.
ഗോള് ബ്ലാഡര് നീക്കം ചെയ്യാനായി കീഹോള് സര്ജറിക്ക് വിധേയനായ രോഗിയെ ടേബിളില് ഉപേക്ഷിച്ചാണ് ഡോ. അഞ്ചും നഴ്സിന് അരികിലേക്ക് പോയതെന്ന്
More »
എന്എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് 7.4 മില്ല്യണിലേക്ക് ഉയര്ന്നു; തുടര്ച്ചയായ രണ്ടാം മാസവും കാത്തിരിപ്പില് വര്ധന
എന്എച്ച്എസിനെ ശരിയാക്കുമെന്ന് വാഗ്ദാനം ചെയ്തു അധികാരത്തിലെത്തിയ ലേബര് സര്ക്കാരിന് പിടി കൊടുക്കാതെ കാത്തിരിപ്പ് പട്ടിക കുതിയ്ക്കുന്നു. എന്എച്ച്എസ് പ്രൊസീജ്യറുകള്ക്കുള്ള കാത്തിരിപ്പ് പട്ടിക തുടര്ച്ചയായ രണ്ടാം മാസവും കൂടിയിരിക്കുകയാണ്. ജൂലൈ മാസത്തിലെ കണക്കുകള് പ്രകാരം കാത്തിരിപ്പ് പട്ടിക 7.37 മില്ല്യണില് നിന്നും 7.4 മില്ല്യണിലേക്കാണ് ഉയര്ന്നത്. ഡോക്ടര്മാരുടെ സമരങ്ങളും, ആശുപത്രികള് റെക്കോര്ഡ് ഡിമാന്ഡ് നേരിട്ടതും ചേര്ന്നാണ് പട്ടികയുടെ നീളം വര്ധിപ്പിച്ചത്.
ഈ വര്ഷം കുറവ് വന്ന കണക്കുകളാണ് ഇപ്പോള് തിരികെ വളര്ന്നിരിക്കുന്നത്. ഫെബ്രുവരി വരെ കൈവരിച്ച മുന്നേറ്റത്തിലേക്കാണ് ഇത് മടങ്ങിയത്. ഹെല്ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിന്റെ കാത്തിരിപ്പ് കുറയ്ക്കുമെന്ന വാഗ്ദാനത്തിനാണ് തിരിച്ചടി ഏറ്റിരിക്കുന്നത്.
ലേബര് സര്ക്കാരിന് കീഴില് സേവനം മെച്ചപ്പെടുത്താന് എന്എച്ച്എസ്
More »
ലേബര് ഉപനേതാവാകാന് സ്റ്റാര്മറുടെ പിന്തുണയോടെ എഡ്യൂക്കേഷന് സെക്രട്ടറി ബ്രിഡ്ജെറ്റ് ഫിലിപ്സണ്
ആഞ്ചെല റെയ്നര് രാജിവെച്ച ലേബര് ഡെപ്യൂട്ടി നേതൃപദവിക്കായുള്ള പോരാട്ടത്തില് മുന്നിലെത്തി പ്രധാനമന്ത്രി കീര് സ്റ്റാര്മറുടെ ഉറ്റ അനുയായിയായ ബ്രിഡ്ജെറ്റ് ഫിലിപ്സണ്. എഡ്യുക്കേഷന് സെക്രട്ടറി കൂടിയായ ബ്രിഡ്ജെറ്റ് പോരാട്ടത്തില് ഏറെ മുന്നേറി. ലേബര് പാര്ട്ടിയുടെ നം. 2 ആയി തെരഞ്ഞെടുക്കാന് 116 എംപിമാരുടെ പിന്തുണയാണ് ഫിലിപ്സണ് ഉറപ്പാക്കിയത്.
80 പേരുടെ പിന്തുണ വേണമെന്ന നിബന്ധനയാണ് ഇതോടെ ബ്രിഡ്ജറ്റ് ഫിലിപ്സണ് അനായാസം കടന്നത്. നേരത്തെ മന്ത്രിസഭയില് നിന്നും പുറത്താക്കപ്പെട്ട മുന് ക്യാബിനറ്റ് മന്ത്രി ലൂസി പവല് മാത്രമാണ് ഇവര്ക്ക് പിന്നിലുള്ളത്. ഇതിനകം 77 നോമിനേഷനുകള് പവലിന് ലഭിച്ചു. ആവശ്യത്തിന് പിന്തുണ ലഭിച്ച് പവല് അവസാന മത്സരത്തില് ഇടംനേടുമെന്നാണ് കരുതുന്നത്.
ഇടത് സ്ഥാനാര്ത്ഥികളായ ബെല് റിബേറോ ആഡി, പോളാ ബാര്ക്കര്, മുതിര്ന്ന എംപി എമിലി തോണ്ബെറി എന്നിവര് വിദൂര
More »
എന് എച്ച് എസില് കാന്സര് പരിശോധന ഫലത്തിനുള്ള കാത്തിരിപ്പ് സമയം കൂടുന്നു
കാന്സര് ബാധിച്ച്, പരിശോധനാ ഫലങ്ങള് കാത്തിരിക്കുന്നവരുടെ എണ്ണം കൂടുന്നു. 28 ദിവസങ്ങള്ക്കുള്ളില് പരിശോധനാ ഫലങ്ങള് ലഭിച്ചവരുടെ എണ്ണം 2021 ല് നിന്നും 2024 ആയപ്പോഴേക്കും 57 ശതമാനത്തില് നിന്നും 52 ശതമാനമായി കുറഞ്ഞെന്ന് റിപ്പോര്ട്ട്. കാന്സര് ഫ്രീ ഫലങ്ങളും 77 ശതമാനം രോഗികള്ക്ക് ഒരാഴ്ചയ്ക്കുള്ളിലാണ് ലഭിക്കുനത്.കാന്സര് പരിശോധനാ ഫലം നല്കുന്നത് മന്ദഗതിയിലായി എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഫലം ലഭിക്കാന് വൈകുന്നത്, നേരത്തേ ചികിത്സ ലഭ്യമാക്കുന്നതിന് തടസമാകുന്നു എന്നും തത്ഫലമായി രോഗത്തെ അതിജീവിക്കാനുള്ള സാധ്യത കുറയുന്നു എന്നും കാന്സര് റിസര്ച്ച് യു കെ പറയുന്നു.
പ്രോസ്ട്രേറ്റ്, വൃക്ക, മസ്തിഷ്കം, കഴുത്ത് എന്നിവിടങ്ങളില് കാന്സര് ബാധിതരായവരും പരിശോധനാ ഫലത്തിനായി പതിവിലധികം കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. കാന്സര് പരിശോധനാ ഫലത്തിനായുള്ള കാത്തിരിപ്പ് അതി കഠിനമായ ഒരു അനുഭവമാണെന്നാണ്
More »
ആദ്യമായി വീട് വാങ്ങുന്നവര്ക്ക് 'വലിയ മോര്ട്ട്ഗേജ്' നല്കാന് ബാങ്കുകളെ പ്രേരിപ്പിക്കാന് യോഗം വിളിച്ച് മന്ത്രിമാര്
യുകെയില് വാടക നിരക്ക് ഉയര്ന്നതോടെ മോര്ട്ട്ഗേജ് തരപ്പെടുത്തി ഒരു വീട് സ്വന്തമാക്കാന് ശ്രമിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. വാടക വീട് ലഭിക്കാനുള്ള ബുദ്ധിമുട്ടും, അതിന് വേണ്ടിവരുന്ന അധിക വാടക നിരക്കും പരിഗണിക്കുമ്പോള് വീട് വാങ്ങുന്നതാണ് ഭേദമെന്ന നിലയാണ്. എന്തായാലും ആദ്യമായി വീട് വാങ്ങാന് ഒരുങ്ങുന്നവര്ക്ക് കാര്യങ്ങള് എളുപ്പമാക്കാനുള്ള ശ്രമങ്ങള് ഗവണ്മെന്റ് തലത്തില് നടന്നുവരുകയാണ്.
ഇതിന്റെ ഭാഗമായി ഹൗസിംഗ് വിപണിയില് ചുവടുവെയ്ക്കുന്നവര്ക്ക് കാര്യങ്ങള് എളുപ്പമാക്കാന് ആവശ്യപ്പെട്ട് മന്ത്രിമാര് മോര്ട്ട്ഗേജ് ലെന്ഡര്മാരുമായി ചര്ച്ച നടത്തുകയാണ്. പുതിയ ഇക്കണോമിക് സെക്രട്ടറി, ട്രഷറി, ലൂസി റിഗ്ബിയും, ഹൗസിംഗ് മന്ത്രി മാത്യു പെന്നികുക്കുമാണ് ബാങ്കുകള്ക്കും, നേഷന്വൈഡ് ബില്ഡിംഗ് സൊസൈറ്റിക്കും മുന്നില് ഈ ആവശ്യങ്ങള് അവതരിപ്പിക്കുക.
ആദ്യമായി വീട്
More »
എട്ടു വയസില് താഴെയുള്ള കുട്ടികളുമായി എമിറേറ്റ്സ് ഫസ്റ്റ് ക്ലാസില് ഇനി യാത്ര പറ്റില്ല
ഫസ്റ്റ് ക്ലാസ് കാബിനില് യാത്ര ചെയ്യാന് പുതിയ നിബന്ധനകള് കൊണ്ടുവന്നു എമിറേറ്റ്സ്. ആഗസ്റ്റ് 15ന് എട്ടോ അതില് താഴെയോ പ്രായം ഉള്ള കുട്ടികള്ക്ക് ഇനി എമിറേറ്റ്സിന്റെ ഫസ്റ്റ്ക്ലാസില് പറക്കാന് മൈല്സ് ഉപയോഗിച്ച് ബുക്ക് ചെയ്ത ടിക്കറ്റില് കഴിയില്ല. എയര്ലൈനില് നിന്നും സുപ്രധാനമായ അറിയിപ്പുകള് ഒന്നും ഇല്ലാതെ തന്നെ ഈ മാസം മുതലാണ് പുതിയ നയം നിലവില് വന്നതെന്ന് വണ് മൈല് അറ്റ് എ ടൈം റിപ്പോര്ട്ട് ചെയ്യുന്നു.
പ്രീമിയം കാബിനുകളിലേക്ക് പ്രവേശനം നിയന്ത്രിക്കാനായി ഈ വര്ഷം എമിറേറ്റ്സ് എടുത്ത നടപടികളില് ഏറ്റവും പുതിയതാണിത്. ഈ വര്ഷം ആദ്യം ഫസ്റ്റ് ക്ലാസ് റിഡെംപ്ഷന് പ്ലാറ്റിനം, ഗോള്ഡ് അല്ലെങ്കില് സില്വര് സ്റ്റാറ്റസുള്ള സ്കൈവാര്ഡ് അംഗങ്ങള്ക്ക് മാത്രമായി എമിറേറ്റ്സ് പരിമിതപ്പെടുത്തിയിരുന്നു. ഇതോടെ ഇടയ്ക്കൊക്കെ മാത്രം യാത്ര ചെയ്യുന്നവര്ക്ക് ആഢംബരപൂര്ണ്ണമായ യാത്രാനുഭവത്തിന് ടിക്കറ്റ്
More »