എസെക്സില് യൂറോമില്യണ്സ് ജേതാവിന് കാറിടിച്ച് ദാരുണാന്ത്യം
യൂറോ മില്യണ് ലോട്ടറിയിലൂടെ കോടികള് സ്വന്തമാക്കിയയാള് കാര് അപകടത്തില് മരിച്ചു. ഹിറ്റ് ആന്ഡ് റണ് കേസെടുത്ത് പൊലീസ്. എസെക്സില് സൈക്കിള് യാത്രക്കിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റാണ് ആന്റണി കാന്റി നാലു ദിവസത്തിന് ശേഷം ആശുപത്രിയില് മരണമടഞ്ഞത്.
മേയ് 21ന് രാവിലെ ടിപ്ട്രീയില് സൈക്കിളും കാറും കൂട്ടിയിടിക്കുകയായിരുന്നു.30 കാരനായ ആന്റണി കാന്റിക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നാലു ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി.
സംഭവത്തിന് ശേഷം 18 കാരനായ യുവാവിനെ അപകടകരമായ ഡ്രൈവിങ്, മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചുള്ള ഡ്രൈവിങ്, ഹിറ്റ് ആന്ഡ് റണ് എന്നീ കുറ്റങ്ങള് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില് അന്വേഷണം തുടരുകയാണ് പൊലീസ്.
കോവിഡ് ലോക്ക്ഡൗണ് സമയം ഹൃദയാഘാതം വന്ന പൊലീസ് ഉദ്യോഗസ്ഥന് സിപിആര് നല്കി ജീവന് രക്ഷിച്ച ആന്റണി കാന്റി ഏറെ ശ്രദ്ധ നേടിയിരുന്നു. അതേവര്ഷമാണ്
More »
ലണ്ടന് ട്യൂബില് സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം
ലണ്ടന് ട്യൂബ് ട്രെയിനില് വെച്ച് സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്യക്തിയെ കണ്ടെത്താന് നാട്ടുകാരുടെ സഹായം അഭ്യര്ത്ഥിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ട്രാന്സ്പോര്ട്ട് പോലീസ്. അതിക്രമം നടത്തിയ വ്യക്തിയുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളെ കുറിച്ചുള്ള വിവരങ്ങള് അറിയാവുന്നവര് പോലീസുമായി ബന്ധപ്പെടണം എന്നാണ് പോലീസ് അഭ്യര്ത്ഥിക്കുന്നത്. മെയ് 7 ന് ഉച്ച കഴിഞ്ഞ് 2 മണിക്കും 3 മണിക്കും ഇടയിലാണ് സംഭവമുണ്ടായതെന്ന് അന്വേഷണോദ്യോഗസ്ഥര് പറഞ്ഞു. പിന്നീട് ഇയാള് നോര്ത്താംപ്ടണ് റെയില്വേ സ്റ്റേഷനില് ഇറങ്ങിയതായാണ് വിവരം.
ഇപ്പോള് പുറത്തുവിട്ടിട്ടുള്ള ചിത്രത്തിലെ വ്യക്തിക്ക് സംഭവവുമായി ബന്ധപ്പെട്ട കൂടുതല് വിവരങ്ങള് നല്കാന് കഴിയുമെന്നാണ് പോലീസ് ഉദ്യോഗസ്ഥര് പറയുന്നത്. ഇയാളെ കണ്ടെത്താന് സഹായിക്കണമെന്നും പോലീസ് പൊതുജനങ്ങളോട്
More »
കോക്രോച്ച് പാര്ട്ടിയെച്ചൊല്ലി ലണ്ടനില് 'തര്ക്കം'; സൂര്യകാന്ത് മിശ്രയോട് ചോദ്യവുമായി സദസ്; മൈക്ക് ഓഫാക്കി മോഡറേറ്റര്
ന്യൂഡല്ഹി : കോക്രോച്ച് ജനതാ പാര്ട്ടിയെ ചൊല്ലി ലണ്ടനിലും 'തര്ക്കം'. യൂണിവേഴ്സിറ്റി ഓഫ് ലണ്ടനില് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്ര പങ്കെടുത്ത പരിപാടിയിലാണ് സംഘാടകരും സദസിലുള്ള ചിലരും തമ്മില് വാക്കുതര്ക്കം ഉണ്ടായത്. ജൂണ് നാലിനായിരുന്നു സംഭവം. 'ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ആന്ഡ് ഇന്റര്നാഷണല് ലോ' എന്ന വിഷയത്തില് സൂര്യകാന്ത് മിശ്ര അഭിസംബോധന ചെയ്യുന്ന ചോദ്യോത്തര വേളയില് കോക്രോച്ച് ജനതാ പാര്ട്ടിയെക്കുറിച്ച് ചോദ്യം ഉയരുകയായിരുന്നു.
'ഇന്ത്യയില് ഇപ്പോള് സര്ക്കാരിനെതിരായ അഭിപ്രായങ്ങള്ക്കും വിമതാഭിപ്രായങ്ങള്ക്കും എതിരായ സമീപനം കൂടുതലാണ്. ഈ കടുത്ത സമീപനത്തിന്റെ ചില പ്രതിഫലനങ്ങള് ചീഫ് ജസ്റ്റിസിന്റെ പ്രസംഗത്തിലും കണ്ടു. ആ പ്രസംഗം വ്യാപകമായി പ്രചരിക്കുണ്ട്', എന്നായിരുന്നു സദസില് നിന്നുള്ള ഒരാള് ഉന്നയിച്ചത്. മറ്റൊരാള് സുര്യകാന്ത് മിശ്ര മെയ് 15ന് നടത്തിയ കോക്രോച്ച്
More »
14 കാരിയെ ഓണ്ലൈനിലൂടെ ദുരുപയോഗം ചെയ്യാന് ശ്രമിച്ച ഇന്ത്യന് യുവാവിന്റെ വീഡിയോ പുറത്ത്
ബ്രിട്ടനില് സോഷ്യല്മീഡിയയില് വൈറലായ വീഡിയോയില് 14 കാരിയെ ഓണ്ലൈനിലൂടെ ലൈംഗീകമായി പീഡിപ്പിക്കാന് ശ്രമിച്ചെന്ന ആരോപണത്തെ തുടര്ന്ന് ഇന്ത്യന് യുവാവിനെ നേരിട്ട് ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള് പുറത്തുവന്നു. 27 കാരനായ പ്രവ്ന ഭട്ട് എന്നയാളാണെന്നാണ് വീഡിയോയില് പറയുന്നത്. ചോദ്യം ചെയ്യലിനിടെ യുവാവ് മാപ്പു പറയുകയും 'ഇത് ആദ്യമായാണ്, ഇനി ആവര്ത്തിക്കില്ല, ഒരു അവസരം കൂടി തരൂ' എന്ന് അപേക്ഷിക്കുകയും ചെയ്യുന്നതും ദൃശ്യത്തിലുണ്ട്.
മൂന്നു വര്ഷം മുമ്പ് വിദ്യാര്ത്ഥി വിസയില് ബ്രിട്ടനിലെത്തിയ ഭട്ട്, പഠനം പൂര്ത്തിയാക്കിയ ശേഷം പോസ്റ്റ് സ്റ്റഡി വിസയില് തുടരുകയായിരുന്നു. പെണ്കുട്ടിയുടേതെന്ന പേരിലുള്ള അക്കൗണ്ടിലേക്ക് സന്ദേശങ്ങള് അയച്ചതായി യുവാവ് സമ്മതിക്കുന്നതായും ഹോട്ടല് മുറി ബുക്ക് ചെയ്യാന് പണം ആവശ്യപ്പെട്ടുവെന്നുമാണ് ആരോപണം. സംഭവത്തിന്റെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വീഡിയോയില് പലവട്ടം
More »
ഇംഗ്ലണ്ടില് നാലിലൊന്ന് പ്രസവങ്ങളും എമര്ജന്സി സിസേറിയന് വഴി! അമിതവണ്ണവും പ്രധാന തലവേദന
ഇംഗ്ലണ്ടില് നടക്കുന്ന നാലിലൊന്ന് പ്രസവങ്ങളും എമര്ജന്സി ഓപ്പറേഷന് വഴിയാണ് നടത്തുന്നതെന്ന് പുതിയ കണക്കുകള്. അമ്മമാര്ക്ക് പ്രായമേറുന്നതും, അമിതവണ്ണവും, മറ്റേണിറ്റി കേന്ദ്രങ്ങളിലെ പ്രശ്നങ്ങളും ചേര്ന്നാണ് ഈ അവസ്ഥ സമ്മാനിക്കുന്നതെന്നാണ് കുറ്റപ്പെടുത്തല്.
കഴിഞ്ഞ അഞ്ച് വര്ഷത്തിനിടെ നടത്തുന്ന എമര്ജന്സി സിസേറിയന് ഓപ്പറേഷനുകളുടെ നിരക്ക് ഉയര്ന്നതായി എന്എച്ച്എസ് ഡാറ്റ വ്യക്തമാക്കുന്നു. പ്ലാന് ചെയ്യാത്ത സര്ജറികളുടെ എണ്ണത്തില് എട്ട് ശതമാനം പോയിന്റ് വര്ദ്ധനവുണ്ട്. ഇലക്ടീവ് സിസേറിയന്റെ എണ്ണവും വര്ദ്ധിക്കുന്നുണ്ട്.
42 രാജ്യങ്ങളിലെ സിസേറിയന് നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള് 2020-ല് ഇംഗ്ലണ്ട് 14-ാം സ്ഥാനത്തായിരുന്നു. എന്നാല് 2025 ആകുമ്പോള് 9-ാം സ്ഥാനത്തായി. ഓരോ പ്രസവത്തിനും സുരക്ഷിതമായ രീതി തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നതെന്ന് എന്എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു.
ഏറ്റവും
More »
നികുതി, മിനിമം വേജ് വര്ധന: 18,000 തൊഴിലുകള് വെട്ടിക്കുറച്ച് പ്രമുഖ റീട്ടെയിലര്മാര്
ലേബര് ഗവണ്മെന്റ് നടപ്പാക്കിയ നികുതി, മിനിമം വേജ് വര്ദ്ധനവുകള് വലിയ തൊഴില് നഷ്ടത്തിന് ഇടയാക്കുന്നു. നൂറുകണക്കിന് മലയാളികള് ജോലി ചെയ്യുന്ന സൂപ്പര്മാര്ക്കറ്റുകളില് വലിയ രീതിയില് തൊഴിലവസരം കുറയുന്നു.
കഴിഞ്ഞ വര്ഷം ബ്രിട്ടനിലെ പ്രധാന റീട്ടെയിലര്മാര് വെട്ടിച്ചുരുക്കിയത് 18,000 തൊഴിലുകളാണ്. കഴിഞ്ഞ രണ്ട് വര്ഷക്കാലമായി ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ വളര്ത്താനെന്ന പേരില് ചാന്സലര് റേച്ചല് റീവ്സ് പ്രഖ്യാപിച്ച നികുതി വേട്ടകളാണ് ബ്രിട്ടനില് തൊഴിലില്ലായ്മ പ്രതിസന്ധി ഊര്ജ്ജിതമാക്കുന്നതെന്നാണ് വ്യക്തമാകുന്നത്.
ബ്രിട്ടനിലെ ഏറ്റവും സൂപ്പര്മാര്ക്കറ്റായ ടെസ്കോയാണ് തൊഴില് നഷ്ടത്തില് മുന്നിലുള്ളത്. മാര്ച്ച് 2026 വരെയുള്ള കണക്കുകള് പ്രകാരം യുകെയിലെയും, അയര്ലണ്ടിലെയും സ്റ്റോറുകളില് നിന്നും 5000 പേരെയാണ് ടെസ്കോ കുറച്ചത്.
സെയിന്സ്ബറീസ്, വെയ്റ്റ്റോസ് എന്നിവര്
More »
ഇറാന് യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
ഇറാന് യുദ്ധം സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തില് യുകെയിലെ ഭവനവില തുടരെ മൂന്നാം മാസവും വീണു. യുദ്ധം മൂലം മോര്ട്ട്ഗേജ് നിരക്കുകള് ഉയരുന്നതാണ് പ്രധാന കാരണം. ഇത് വാങ്ങാന് ആഗ്രഹിക്കുന്നവര്ക്ക് താങ്ങാന് കഴിയാത്ത നിലയിലേക്ക് കാര്യങ്ങള് എത്തിക്കുകയും, ഡിമാന്ഡിനെ ബാധിക്കുകയുമാണ്.
രാജ്യത്തെ ശരാശരി ഭവനവില മേയില് 0.1% താഴ്ന്ന് 298,806 പൗണ്ടിലേക്ക് എത്തി. തുടര്ച്ചയായ മൂന്നാം മാസമാണ് ഭവനവില ഇടിയുന്നതെന്ന് ഹാലിഫാക്സ് വ്യക്തമാക്കി. മേയില് നിരക്ക് വര്ദ്ധനവിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുമ്പോഴാണ് തിരിച്ചടി. ഏപ്രില് മാസത്തില് 0.1 ശതമാനവും, മാര്ച്ചില് 0.5 ശതമാനവും നിരക്ക് താഴ്ന്നിരുന്നു.
മിഡില് ഈസ്റ്റ് സംഘര്ഷങ്ങളുടെ അനിശ്ചിതാവസ്ഥ പ്രോപ്പര്ട്ടി വിലയെ ബാധിക്കുന്ന ട്രെന്ഡ് തുടരുകയാണെന്ന് ഹാലിഫാക്സ് മോര്ട്ട്ഗേജ് മേധാവി അമാന്ഡ് ബ്രൈഡന് പറഞ്ഞു. അടുത്തിടെ
More »
ഒടുവില് നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്ഡി ബേണ്ഹാം; രണ്ടും കല്പ്പിച്ചു സ്റ്റാര്മറും!
ലേബര് നേതൃപദവിയിലേക്ക് പോരാടുമെന്ന വാര്ത്തകള് സ്ഥിരീകരിച്ചു ആന്ഡി ബേണ്ഹാം. മേക്കര്ഫീല്ഡിലെ ഉപതെരഞ്ഞെടുപ്പില് താന് മത്സരിക്കുന്നത് കീര് സ്റ്റാര്മറുടെ പിന്ഗാമിയായി ലേബര് നേതൃപദവിയിലേക്ക് കടന്നുകയറാനാണെന്ന് ബേണ്ഹാം സമ്മതിച്ചു.
ഉപതെരഞ്ഞെടുപ്പില് മത്സരിക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും പരമോന്നത പദവി ലക്ഷ്യമാക്കുന്നുണ്ടോയെന്ന് സ്ഥിരീകരിക്കാന് ഗ്രേറ്റര് മാഞ്ചസ്റ്റര് മേയര് മുന്പ് തയ്യാറായില്ല. ജൂണ് 18-ന് ഉപതെരഞ്ഞെടുപ്പ് ഫലം വരുമ്പോള് വിജയിച്ചാല് സ്റ്റാര്മറെ വെല്ലുവിളിക്കാന് തന്നെയാണ് ഉദ്ദേശമെന്ന് ഇപ്പോള് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു.
ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിലാണ് 100% ശ്രദ്ധയെന്ന് ബേണ്ഹാം ഗാര്ഡിയനോട് പറഞ്ഞു. റിഫോമിലെ റോബര്ട്ട് കെനിയോണുമായാണ് ഇദ്ദേഹത്തിന്റെ പ്രധാന പോരാട്ടം. 'ഉപതെരഞ്ഞെടുപ്പില് ഇവിടുത്തെ ജനങ്ങളുടെ പിന്തുണ ലഭിക്കാതെ ഒന്നും
More »
23 വര്ഷത്തെ വിവാഹ മോചനക്കേസ്; യുകെയില് ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
രണ്ടു പതിറ്റാണ്ടിലേറെ നീണ്ട വിവാഹ മോചന കേസില് ഒടുവില് ഇന്ത്യക്കാരിക്ക് 85 കോടി രൂപയോളം നഷ്ടപരിഹാരം. ഇന്ത്യന് വംശജയായ വര്ഷ ഗോഹ്ലിയാണ് യുകെയിലെ തന്നെ ശ്രദ്ധേയമായ വിവാഹ മോചന കേസുകളില് ജയിച്ചത്. 2002 ലാണ് പരസ്ത്രീ ബന്ധം ചൂണ്ടിക്കാട്ടി ഭര്ത്താവ് ഭദ്രേഷ് ഗോഹ്ലിയില് നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് വര്ഷ കോടതിയെ സമീപിച്ചത്. മൂന്നു മക്കളാണ് ഇവര്ക്കുണ്ടായിരുന്നത്. കേസ് ഏകദേശം മൂന്നരക്കോടിയോളം രൂപ നല്കി ഭദ്രോഷ് ഒത്തുതീര്പ്പാക്കി. ഇവര് ഉപയോഗിച്ചിരുന്ന കാറും വര്ഷയ്ക്ക് നല്കി.
എന്നാല് തന്റെ ഭര്ത്താവ് ഗുരുതര ക്രമക്കേട് കാട്ടിയെന്നും ആസ്തി സംബന്ധിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തെന്ന് വര്ഷ കണ്ടെത്തി. മതിയായ തെളിവുകള് പിന്നീടാണ് ലഭിച്ചത്. ഇതിനിടെ സാമ്പത്തിക തട്ടിപ്പ് കേസില് 2011 ല് ഭദ്രോഷ് ഉള്പ്പെടുകയും കോടതി 10 വര്ഷം തടവ് വിധിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ്
More »